Month: November 2024

  • Kerala

    അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയവരെക്കൊണ്ട് പലിശ സഹിതം തിരിച്ചടപ്പിക്കും; വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും

    തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നിരുന്നെന്നും അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ല. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍ഷന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്കുള്ള 1600 രൂപയുടെ പ്രതിമാസ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരും സര്‍വീസ് പെന്‍ഷന്‍കാരും നാട്ടിലെ സമ്പന്നരും…

    Read More »
  • Life Style

    ഗായിക അഞ്ജു ജോസഫ് വിവാഹിതയായി, രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം

    റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. അഞ്ജു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ച് വിവാഹിതയായ വിവരം അറിയിച്ചത്. ഐശ്വര്യ ലക്ഷ്മി, ആര്യ, മിയ, അശ്വതി ശ്രീകാന്ത്, വീണാ നായര്‍, സാധിക, ജുവല്‍ മേരി അടക്കം നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 28നായിരുന്നു വിവാഹം എന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. കേരള സാരിയാണ് അഞ്ജുവിന്റെ വേഷം. വളരെ സിമ്പിള്‍ ലുക്കിലാണ് അനുവിനെ കാണാന്‍ സാധിക്കുന്നത്. ഇന്നുനടന്ന വിവാഹ റിസപ്ഷന്‍ വീഡിയോകളും സമൂഹമാദ്ധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എന്നാണ് ചിത്രം പങ്കുവച്ച് അഞ്ജു കുറിച്ചത്. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയായിരുന്നു ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഐശ്വര്യ ലക്ഷ്മി നായികയായെത്തിയ ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന…

    Read More »
  • Kerala

    പ്രിയങ്കയെ സ്വീകരിക്കാന്‍ ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല; മുസ്ലിം ലീഗിന് അതൃപ്തി

    മലപ്പുറം: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല. സാധാരണ മുസ്ലിം ലീഗ് നേതാക്കളെ വിമാനത്താവളത്തിലേക്ക് ക്ഷണിക്കാറുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി പ്രിയങ്കാ ഗാന്ധി എത്തുമ്പോള്‍ ക്ഷണിക്കാത്തതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. സാധാരണ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എത്തുമ്പോള്‍ സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, കൊണ്ടോട്ടി എംഎല്‍എ തുടങ്ങിയവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. വയനാട്ടിലെ വലിയ വിജയത്തിന് ശേഷം പ്രിയങ്ക ആദ്യമായി കേരളത്തിലെത്തുമ്പോള്‍ ക്ഷണിക്കാത്തത് ശരിയായില്ല എന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം. അതേസമയം, പ്രിയങ്കയെ മുസ്ലിം ലീഗ് എം.പി എന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിശേഷിപ്പിച്ചത് വിവാദമായി. പ്രിയങ്കയുടെ സത്യപ്രത്ജ്ഞ പിന്നാലെയാണ് വയനാട്ടില്‍ നിന്നുള്ള മുസ്ലിം ലീഗ് എംപി സത്യപ്രത്ജ്ഞ ചെയ്തു, ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അഭൂതപൂര്‍വ്വമായ നിമിഷം എന്ന് അമിത് മാളവ്യ എക്സില്‍ പോസ്റ്റ് ചെയ്തത്. ബിജെപിയിലെ അസഹിഷ്ണുതയുടെ തെളിവാണ് മാളവ്യയുടെ പ്രതികരണം…

    Read More »
  • Kerala

    ‘ക്രിസ്മസ് സ്റ്റാറല്ല, ഹിന്ദു ഭവനങ്ങളില്‍ മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ’; ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാര്യര്‍

    പാലക്കാട്: ഹിന്ദുഭവനങ്ങള്‍ അലങ്കരിക്കേണ്ടത് ക്രിസ്മസ് നക്ഷത്രങ്ങള്‍ കൊണ്ടല്ല മകര നക്ഷത്രങ്ങള്‍ ഉപയോഗിച്ചാണെന്ന സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി. വാര്യര്‍. ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും’ സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. ”ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല. പവിത്രമായ മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ” എന്നായിരുന്നു പരസ്യം. സന്ദീപ് വാര്യരുടെ കുറിപ്പ് ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികള്‍ക്ക്…

    Read More »
  • Kerala

    വിഭാഗീയത കൊണ്ടു പൊറുതിമുട്ടി; കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

    കൊല്ലം: വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മറ്റി പിരിച്ചുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. ഈ പ്രശ്നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പൂര്‍ണമായും പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ഒരു അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വരുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടികളില്‍ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  

    Read More »
  • Kerala

    തുരുടാ തിരുടി! ക്ഷേമ പെന്‍ഷന്‍ പറ്റിച്ചവര്‍ 10,000, കൊള്ളയടിച്ചത് 50 കോടി

    തിരുവനന്തപുരം: സര്‍ക്കാരിനെ പറ്റിച്ച്, ഖജനാവ് ചോര്‍ത്തി പാവങ്ങളുടെ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ തട്ടിയെടുത്ത ജീവനക്കാര്‍ പതിനായിരം കടക്കും. ഇതുവഴി 50കോടിയാണ് ഖജനാവിന് നഷ്ടം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയിലാണ് 1458 ജീവനക്കാരുടെ തരികിട വെളിപ്പെട്ടത്. മൂന്നു വര്‍ഷത്തിനിടെ ഇവര്‍ 8.40കോടി രൂപയാണ് കൈപ്പറ്റിയത്. എന്നാല്‍ 2022ലെ സി.എ.ജിയുടെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 9,201ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായും 39. 27കോടി നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നു ജില്ലാതലപട്ടികയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇവരെയും ചേര്‍ത്താല്‍ 10,659 ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാപെന്‍ഷന്‍ അര്‍ഹതയില്ലാതെ വാങ്ങുന്നുണ്ട്. സി.എ.ജി.റിപ്പോര്‍ട്ടിനു പിന്നാലെ, ഇത്തരക്കാര്‍ സ്വയം പിന്‍മാറണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇങ്ങനെ പിന്‍മാറിയവരുടെ കണക്ക് വരുമ്പോള്‍ തട്ടിപ്പുകാരുടെ എണ്ണം കൂടും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവരുടെ കണക്ക് പരിശോധിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് കണ്ടെത്തിയാല്‍ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കും എന്ന മുന്നറിയിപ്പും നല്‍കി. തട്ടിപ്പ് സൂഷ്മമായി പരിശോധിക്കാനും ധനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ 29,622.67കോടിയും രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 32,100 കോടിയും ആണ് ക്ഷേമപെന്‍ഷനായി ചെലവാക്കിയത്.…

    Read More »
  • Crime

    ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം സനൂഫിന്റെ പരക്കംപാച്ചില്‍; പീഡനത്തിന് പരാതി നല്‍കിയതിന്റെ വൈരാഗ്യമെന്ന് സംശയം; ചെന്നൈയില്‍ പിടിയിലായ പ്രതിയെ കോഴിക്കോട്ട് എത്തിക്കും

    കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍. ചെന്നൈയിലെ ആവഡിയില്‍ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൂടെയുണ്ടായിരുന്ന അബ്ദുല്‍ സനൂഫ് കടന്നുകളയുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സനൂഫിനെതിരെ ഫസീല മുന്‍പ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായിരുന്നു. ഇതിനു ശേഷവും ഫസീലയും സനൂഫും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. സനൂഫ് ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു. പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും…

    Read More »
  • Crime

    വര്‍ക്കലയിലെ മോഷണം കെട്ടുകഥ; കെട്ടിച്ചമച്ചതെന്ന് പൊലീസ്, അമ്മയും മകനും കസ്റ്റഡിയില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതി കെട്ടിചമച്ചതെന്ന് പൊലീസ്. വര്‍ക്കലയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവര്‍ച്ച നടത്തിയെന്നായിരുന്നു മകന്‍ ശ്രീനിവാസന്‍ നല്‍കിയ പരാതി. ബന്ധുവിന് നല്‍കേണ്ട പണവും സ്വര്‍ണവും കൈമാറാതിരിക്കാന്‍ അമ്മയും മകനും ചേര്‍ന്നു നടത്തിയ നാടകമെന്നാണ് വര്‍ക്കല പൊലീസ് പറയുന്നത്. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഫ്‌ലാറ്റില്‍ വാടകക്ക് താമസിക്കുന്ന സുമതിയെ വീട്ടിനുള്ളില്‍ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ച് അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവന്‍ സ്വര്‍ണവും കവര്‍ന്നുവെന്നായിരുന്നു മകന്‍ ശ്രീനിവാസന്‍ പൊലിസിനെ അറിയിച്ചത്. തലയില്‍ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും ഇന്നലെ മാറ്റിയിരുന്നു. തുടക്കംമുതല്‍ പരാതിയില്‍ വര്‍ക്കല പൊലിസിന് ദുരൂഹതയുണ്ടായി. മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ല, ചുറ്റം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല. മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചത്.…

    Read More »
  • Crime

    പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി, മറ്റൊരാളുമായി സൗഹൃദം സ്ഥാപിച്ചെന്ന് സംശയം; യുവതിയെ കൊലപ്പെടുത്തിയശേഷം പ്രതിയുടെ ആത്മഹത്യാ ശ്രമം

    ബംഗലൂരു: കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്സ് അപ്പാര്‍ട്ട്മെന്റില്‍ അസമീസ് വ്ലോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. സംശയത്തെ തുടര്‍ന്നാണ് മായയെ കൊലപ്പെടുത്തിയതെന്നും ആരവിന്റെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. നവംബര്‍ 24ന് അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. ശേഷം താന്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയര്‍ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇതു മുറുകാതെ വന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും ആരവ് പൊലീസിനോട് പറഞ്ഞു. 25ന് മുഴുവന്‍ ആ മുറിയില്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. 26ന് രാവിലെ മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് ഊബര്‍ വിളിച്ച് പോയി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകള്‍ മാറിക്കയറി വാരാണസിയിലെത്തിയെന്നും ആരവ് പൊലിസീനോട് പറഞ്ഞു. 28ന് വൈകീട്ടാണ് ആരവ് കണ്ണൂരിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന കാന്‍സര്‍ രോഗിയായ മുത്തച്ഛനെ ഫോണില്‍ വിളിച്ചത്. ഈ കോള്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

    Read More »
  • Movie

    ഒടുവിലിനെ അടിച്ച കാര്യം ഇന്നസെന്റും പറഞ്ഞിട്ടുണ്ട്; കാരണഭൂതന്‍ അടൂര്‍?

    ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റില്‍വെച്ച് സംവിധായകന്‍ രഞ്ജിത്ത്, നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ തല്ലിയെന്ന നിര്‍മാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള അഷ്റഫിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹത്തിനെതിരേ സംവിധായകന്‍ എം. പദ്മകുമാര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്ന് രഞ്ജിത്ത്, ഒടുവിനെ തല്ലാനുണ്ടായ കാരണവും അന്നത്തെ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്റഫിന്റെ വാക്കുകള്‍. അന്തരിച്ച നടന്‍ ഇന്നസെന്റടക്കം പലരും നേരത്തേ പേരെടുത്തു പറയാതെ തന്നെ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് അഷ്റഫ് പറഞ്ഞു. ”സെറ്റില്‍വെച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകന്‍ അടിച്ച് നിലത്തിട്ടു എന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. നേരേ കമിഴ്ന്ന് വീണെന്നാണ് ഇന്നസെന്റ് പറഞ്ഞിട്ടുള്ളത്. അന്ന് ആളുകളെല്ലാം കരുതിയത് അത് തിലകനെയാണെന്നാണ്. ഒരാളുടെയും ചിന്തയില്‍ പോലും ഒടുവിലിന്റെ പേര് വന്നില്ല. സിനിമ മേഖലയുമായി…

    Read More »
Back to top button
error: