politics

  • കൂടുതൽ സീറ്റുകൾക്ക് വേണ്ടിയുള്ള എൽജെപി സമ്മർദ്ദം, നിതീഷ് കുമാറാകട്ടെ ഇതുതല മൂർച്ചയുള്ള വാൾ, തിര‌ഞ്ഞെ‌ടുപ്പിന് ആഴ്ചകൾ ശേഷിക്കേ ബീഹാറിൽ ബിജെപിക്ക് തലവേദനയായി സീറ്റ് വിഭജനം

    രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6നും നവംബർ 11 നുമായി നടക്കുമെന്നും വോട്ടെണ്ണൽ നവംബർ 14 ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബീഹാറിലെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി വലിയ പൊട്ടിത്തെറികൾ ഉണ്ടാവുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വത്തിന് ചില്ലറ തലവേദന അല്ല സൃഷ്ടിക്കുന്നത്. ബീഹാറിൽ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപിയെ പിന്നോട്ട് വലിക്കുന്നതാണ് മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ. വോട്ട് അധികാർ യാത്രയുമായി രാഹുൽ ഗാന്ധി വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ബീഹാറിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ മുന്നണിക്കുള്ളിൽ അരങ്ങേറുന്ന ആഭ്യന്തര കലഹം ബിജെപിയെ വല്ലാതെ വലയ്ക്കുകയാണ്. എൻഡിഎ മുന്നണിയിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ അനുസരിച്ച് ജെഡിയു ബിജെപി എന്നീ പാർട്ടികൾ യഥാക്രമം 107 സീറ്റിലും 105 സീറ്റിലും മത്സരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബാക്കിയുള്ള 31 സീറ്റുകൾ സഖ്യകക്ഷികൾക്ക് വീതിച്ചു…

    Read More »
  • മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; വ്യവസ്ഥയില്ലെന്ന് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം; നടപടിയെടുക്കേണ്ടത് ബാങ്കുകള്‍

    കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍. എഴുതി തള്ളാന്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യം. തീരുമാനം എടുക്കേണ്ടത് അതാത് ബാങ്കുകളെന്നും കേന്ദ്രസര്‍ക്കാര്‍. വായ്പ എഴുതിത്തള്ളുന്നതില്‍ നിലപാട് അറിയിക്കാന്‍ ഈ വര്‍ഷം ജനുവരി 31നാണ് കോടതി ആദ്യമായി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നത്. വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിക്കാം എന്നുമായിരുന്നു തുടക്കം മുതല്‍ കേന്ദ്ര നിലപാട്. എന്നാല്‍ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്ന് കോടതി വീണ്ടും നിര്‍ദേശിച്ചു. കേന്ദ്ര ദുരന്ത നിവാരണ അതോറിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന 13ാം വകുപ്പ് ദുരന്തനിവാരണ നിയമത്തില്‍നിന്ന് ഒഴിവാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതോറിറ്റി അല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യം തീരുമാനിക്കുന്നതില്‍ സമയം നീട്ടി ചോദിക്കുകയാണ് കേന്ദ്രം വീണ്ടും ചെയ്തത് central-govt-loan-waiver.

    Read More »
  • ഭൂട്ടാന്‍ കാര്‍ കടത്ത്: ദുല്‍ഖറിന്റെ മുന്നൂ വീടുകളില്‍ ഇഡി റെയ്ഡ്; പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിലും പരിശോധന; കോടതി പരാമര്‍ശത്തിന് പിന്നാലെ രേഖകള്‍ പിടിച്ചെടുക്കാന്‍ നീക്കമെന്ന് സൂചന

    കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ മൂന്ന് വീടുകളിൽ ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ്. വിദേശവ്യവസായി വിജേഷ് വര്‍ഗീസിന്റെ വീട്ടിലും റെയ്ഡ് . വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന. കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെയാണ് ഇ.ഡി റെയ്ഡ്. കോ‌‌ട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ് ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖറിന്‍റെ ഡിഫൻഡർ വിട്ടുകൊടുക്കുന്ന കാര്യം കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തേണ്ടതല്ലേയെന്നും കസ്റ്റംസിനോട് കോടതി ചോദിച്ചു. ഡിഫൻഡർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജി നിലനിൽക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ ഡിഫൻഡറിന്റെ ആദ്യ രജിസ്ട്രേഷൻ വ്യാജമാണ് എന്നു പറയാൻ എന്താണ്…

    Read More »
  • മുരാരി ബാബു തന്നെയും തെറ്റിദ്ധരിപ്പിച്ചു; ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നു പറഞ്ഞു; തന്ത്രി കണ്ഠര് രാജീവര്‌

    ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം മങ്ങിയെന്ന് പറഞ്ഞ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചതായി തന്ത്രി കണ്ഠര് രാജീവര്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വമേധയാ നൽകിയ വിശദീകരണ കുറിപ്പിലാണ് കഴിഞ്ഞദിവസം സസ്പെൻഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമർശമുള്ളത്. 1999ൽ വിജയ് മല്യ ഭംഗിയായി സ്വർണം പൂശിയതാണല്ലോ എന്ന തൻ്റെ ആവർത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോൾഡ് സ്മിത്തിൻ്റെ റിപ്പോർട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയിൽ സ്വർണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയിൽ മാത്രമാണെന്നും മുഴുവൻ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിൻ്റെ വിശദീകരണം. അയ്യപ്പൻ്റെ നടയിലെ ഉപവിഗ്രഹങ്ങൾക്ക് മങ്ങലുണ്ടെങ്കിൽ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വർണം പൂശാന്‍ അനുമതി നൽകിയത്. സ്വർണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി നിരവധി തവണ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി തൻ്റെ മുറിയിൽ വന്നിട്ടുണ്ട്. ചില പൂജകൾക്കും ഉപദേശം തേടിയിട്ടുണ്ട്. ദ്വാരപാലക ശിൽപ്പം വീണ്ടും സ്വർണം പൂശാനുള്ള…

    Read More »
  • അടുത്ത വര്‍ഷം ഇന്ത്യയിലെ ശമ്പളം വര്‍ധിക്കും; പത്തുവര്‍ഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്ക്; റിയല്‍ എസ്‌റ്റേറ്റ്, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വര്‍ധന; നിര്‍മിത ബുദ്ധിയുടെ വരവില്‍ ടെക്കികള്‍ക്ക് തിരിച്ചടി; ഇന്ത്യന്‍ കമ്പനികളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേ പുറത്ത്

    ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഇന്ത്യയിലെ ശരാശരി വേതനത്തില്‍ ഒമ്പതു ശതമാനം വര്‍ധനയുണ്ടാകുമെന്നു വിലയിരുത്തല്‍. കോവിഡ് കാലം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറവു വര്‍ധനയാകും ഇതെന്നും ‘വാര്‍ഷിക ശമ്പള വര്‍ദ്ധനവും വിറ്റുവരവും സംബന്ധിച്ച എഒഎന്‍ സര്‍വേ’യില്‍ (Aon Annual Salary Increase and Turnover Survey 2024–25 India) പറയുന്നു. കഴിഞ്ഞ വര്‍ഷം 8.9 ശതമാനമായിരുന്നു വര്‍ധന. ഇതില്‍നിന്ന് നേരിയ ശതമാനം മാത്രമാണ് ഇക്കുറിയെങ്കിലും ലോക സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുമ്പോഴും ഉപഭോഗം, നിക്ഷേപം, നയപിന്തുണ എന്നിവയില്‍ ഇന്ത്യ ആഗോള എതിരാളികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ നേരിയ വര്‍ധന പോലും പ്രതീക്ഷയ്ക്കു വകനല്‍കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. 45 മേഖലകളില്‍നിന്നള്ള 1060 കമ്പനികളില്‍ നടത്തിയ സര്‍വേ അനുസരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ശമ്പളത്തിന്റെ വര്‍ധന ലോക വിപണിയെ അപേക്ഷിച്ചു ശക്തമാണെന്നും പ്രാദേശിക തലത്തിലുള്ള ഉപഭോഗം വര്‍ധിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. പ്രാദേശികവും ആഗോള തലത്തിലും എതിര്‍കാറ്റു വീശുമ്പോഴും ഇന്ത്യയില്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നു ടാലന്റ് സൊല്യൂഷന്‍സിനെറ കണ്‍സള്‍ട്ടിംഗ്…

    Read More »
  • അദാനിക്ക് പുതിയ കുരുക്ക്; 77 കോടിയുടെ നികുതി വെട്ടിപ്പില്‍ അന്വേഷണം; മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതിയില്‍ ക്രമക്കേടെന്നു സംശയം; അദാനി ഡിഫെന്‍സ് നിര്‍മിക്കുന്നത് ചെറു ആയുധങ്ങള്‍ മുതല്‍ മിസൈലുകള്‍വരെ

    ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിന് (Adani Defence Systems and Technologies) എതിരെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന്റെ (DRI) അന്വേഷണം. യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില ഭാഗങ്ങൾ ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി ആരോപണമുളളത്. 77 കോടി രൂപയുടെ (ഏകദേശം 9 മില്യൺ ഡോളര്‍) തീരുവ വെട്ടിച്ചതിനാണ് അദാനി ഡിഫൻസ് അന്വേഷണം നേരിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി മുതല്‍ മുതൽ വിമാനത്താവളങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന ഗൗതം അദാനി ഗ്രൂപ്പിന്റെ താരതമ്യേന ചെറിയ ബിസിനസുകളിൽ ഒന്നാണ് അദാനി ഡിഫൻസ്. മിസൈലുകൾ, ഡ്രോണുകൾ, ചെറു ആയുധങ്ങൾ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളാണ് പ്രധാനമായും കമ്പനി ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കായി നിർമ്മിക്കുന്നത്. ഹ്രസ്വദൂര മിസൈൽ സംവിധാനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളല്ലാത്ത ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. കസ്റ്റംസ് നികുതികളിൽ…

    Read More »
  • വിട്ടുവീഴ്ചയില്ലാതെ ഹമാസും ഇസ്രയേലും; യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നീളുന്നു; ആക്രമണവും കടുപ്പിച്ചു; യുദ്ധത്തിനായി രണ്ടുവര്‍ഷത്തിനിടെ അമേരിക്ക ഇസ്രയേലിന് നല്‍കിയത് 21.7 ബില്യണ്‍ ഡോളര്‍; ഇറാനെ ആക്രമിച്ചതും യുഎസ് ഡോളറിന്റെ ബലത്തില്‍

    ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധം നടത്താന്‍ ഇസ്രയേലിനെ യു.എസ് അകമഴിഞ്ഞു സഹായിക്കുന്നതായി പഠനം. രണ്ടു വര്‍ഷത്തിനിടെ 21.7 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം യു.എസില്‍ നിന്നും ഇസ്രയേലിന് ലഭിച്ചു എന്നാണ് പുതിയ അക്കാദമിക് പഠനം ചൂണ്ടിക്കാട്ടുന്നത്. ജോ ബൈഡന്റെയും ഡൊണള്‍ഡ് ട്രംപിന്റെയും ഭരണ കാലത്തുള്ള സഹായത്തിന്റെ കണക്കാണിത്. ഡെമോക്രാറ്റിക് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ അധികാരത്തിലിരുന്നപ്പോള്‍ യുദ്ധത്തിന്റെ ആദ്യ വര്‍ഷം 17.9 ബില്യണ്‍ ഡോളറാണ് (192,589 കോടി രൂപ) സഹായമായി നല്‍കിയത്. രണ്ടാം വര്‍ഷം 3.8 ബില്യണ്‍ ഡോളറും അമേരിക്ക ഇസ്രായേലിന് നല്‍കി. ചില സൈനിക സഹായങ്ങള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്പോണ്‍സിബിള്‍ സ്റ്റേറ്റ്ക്രാഫ്റ്റുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മധ്യേഷ്യയില്‍ സൈനിക സഹായത്തിനും നടപടികള്‍ക്കുമായി യു.എസ് 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചെലവാക്കി എന്നാണ് ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ വാട്സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സ് നടത്തിയ പഠനം പറയുന്നത്. യുഎസിന്റെ…

    Read More »
  • എയര്‍ടെല്ലിനെയും വോഡഫോണിനെയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ കുതിപ്പ്; വരിക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്; മൊബൈല്‍ കണക്ഷനില്‍ ഒന്നാമതെത്തിയ ജിയോ, വയര്‍ലൈന്‍ വരിക്കാരില്‍ അടിക്കടി താഴേക്ക്; കണക്കുകള്‍ ഇങ്ങനെ

    ന്യൂഡല്‍ഹി: മറ്റു കമ്പനിള്‍ 4ജി ആരംഭിച്ച് ദശാബ്ദത്തിനുശേഷം 4ജിയിലേക്കു കടന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനദാതാക്കളുടെ പട്ടികയില്‍ വന്‍ കുതിപ്പിലേക്ക്. ഓഗസ്റ്റില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്താണ് കുതിപ്പിനു തുടക്കമിട്ടത്. ഭാരതി എയര്‍ടെല്ലിനെ മറികടന്ന് പുതിയ ഉപയോക്താക്കളുടെ പട്ടികയില്‍ പൊതുമേഖല സ്ഥാപനം രണ്ടാംസ്ഥാനത്തെത്തി. ഓഗസ്റ്റില്‍ 13.85 ലക്ഷം ഉപയോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ഒന്നാംസ്ഥാനത്ത് റിലയന്‍സ് ജിയോയാണ്. 19 ലക്ഷത്തിനു മുകളിലാണ് ജിയോ ഓഗസ്റ്റില്‍ നേടിയത്. ഭാരതി എയര്‍ടെല്ലിന് 4.96 ലക്ഷം പുതിയ കണക്ഷനുകള്‍ കിട്ടി. മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ നേട്ടം കൊയ്തപ്പോള്‍ പക്ഷേ വോഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടിയാണ് നേരിട്ടത്. ഓഗസ്റ്റില്‍ 3.08 ലക്ഷം ഉപയോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. ഒരുകാലത്ത് ഇന്ത്യന്‍ വിപണിയിലെ ശക്തരായിരുന്ന വോഡഫോണ്‍ ഐഡിയ സമീപകാലത്ത് വലിയ തിരിച്ചടികളാണ് നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിപണി പങ്കാളിത്തത്തിലും വലിയ ഇടിവാണ് നേരിടുന്നത്. രാജ്യത്ത് ആകെയുള്ള ടെലിഫോണ്‍ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം 122.45 കോടിയായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 122 കോടിയായിരുന്നു. ഓഗസ്റ്റില്‍ പുതുതായി 35.19 ലക്ഷം…

    Read More »
  • നീതിയുടെ കാവലാൾ പോലും ബുള്ളറ്റ് പ്രൂഫ് പ്രൊട്ടക്ഷനോടെ വിധി പറയേണ്ട അവസ്ഥ… എങ്ങോട്ടേയ്ക്കാണ് ഈ പോക്ക്

    തെരുവിൽ വാക്കു തർക്കം ഉണ്ടായി, ഒരാൾ മറ്റൊരാൾക്ക് നേരെ ഷൂസ് എടുത്ത് എറിയാൻ ശ്രമിച്ചു എന്നതല്ല നാം കഴിഞ്ഞ ദിവസം കേട്ട വാർത്ത. ഈ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കുള്ളിൽ വച്ച് ചീഫ് ജസ്റ്റിസിന് നേരെയാണ് അക്രമശ്രമം ഉണ്ടായത്. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് കോടതിക്കുള്ളിൽ പോലും സുരക്ഷിതൻ അല്ലെങ്കിൽ ഈ രാജ്യത്തെ ഒരു സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന വ്യക്തിക്ക് നേരെ ഉണ്ടായ അക്രമശ്രമമായി മാത്രമല്ല, മഹത്തായ ആ പദവിക്ക് നേരെ കൂടിയുണ്ടായ അക്രമശ്രമമായിയാണ് ഈ സംഭവത്തെ നാം കാണേണ്ടത്. ചീഫ് ജസ്റ്റിസിനെ ആക്രമിക്കുവാൻ ശ്രമിക്കുക എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ അക്രമിക്കുന്നതിനു തുല്യമാണ്, ഇന്ത്യൻ ജനാധിപത്യത്തെ അക്രമിക്കുന്നതിന് സമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം അഭിമാനം കൊള്ളുന്ന ഭാരതത്തിലാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത് എന്ന് നാം മറക്കുവാൻ പാടുള്ളതല്ല. കഴിഞ്ഞ ദിവസം രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ…

    Read More »
  • ‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

    കോഴിക്കോട്: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു. വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. മറുതലയ്ക്കലുള്ള ആളോട് രാഹുല്‍ തന്റെ അടുത്തിരിക്കുന്നു എന്ന് പറഞ്ഞശേഷം ഫോണ്‍ രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുല്‍ അവരുമായി സംസാരിച്ചു. വയോധിക രാഹുലിനെ ചേര്‍ത്തുപിടിക്കുന്നതായും തലോടുന്നതായും വിഡിയോയിലുണ്ട്. രാഹുലിനെ കണ്ട സന്തോഷം അവര്‍ വീഡിയോയില്‍ ഉടനീളം പങ്കുവെക്കുന്നു. തുടര്‍ന്ന് രാഹുലിനോട് ഒരു ക്ഷേത്രത്തില്‍ പോവാനും വഴിപാടുകള്‍ നടത്താനും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ പോയ സ്ത്രീ രാഹുലിന് വേണ്ടി വഴിപാട് കഴിച്ചതായി എംഎല്‍എയ്‌ക്കൊപ്പമെത്തിയ…

    Read More »
Back to top button
error: