Month: August 2022

 • India

  ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ട് ഭാര്യ തൂങ്ങിമരിച്ചു, ഭര്‍ത്താവിൻ്റെ സംശയരോഗവും മാനസിക പീഡനവും കാരണം

  ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)മാണ് കഴിഞ്ഞ ദിവസം രാത്രി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: സിങ്കപ്പൂരില്‍ ജോലിചെയ്യുന്ന സെന്തിലിന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിടുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രിയും പതിവുപോലെ രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം ജ്ഞാനഭാഗ്യ സെന്തിലിന് വീഡിയോകോള്‍ ചെയ്തു. ഇതിനിടെ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്ന് ആരോപിച്ച സെന്തില്‍ ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്തു. പിന്നാലെ ജ്ഞാനഭാഗ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളില്‍ കണ്ട സെന്തില്‍ വിവരം ഉടൻ ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

  Read More »
 • Kerala

  സ്വന്തം ഭർത്താവിനെ മകളുടെ ടീച്ചറായ കന്യാസ്ത്രീ തട്ടിയെടുത്തെന്ന് ചാലക്കുടി സ്വദേശിനി വീട്ടമ്മ, കരുവാറ്റയില്‍ കന്യാസ്ത്രീയ്ക്കൊപ്പം താമസിക്കുന്ന ഭർത്താവിനെതിരെ കേസുമായി ഭാര്യ

    കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചര്‍ അച്ഛന്റെ മൊബൈല്‍ നമ്പർ വാങ്ങിയതായും പിന്നീട് മസ്ക്കറ്റിലെന്ന് പറഞ്ഞു പോയ ഭര്‍ത്താവ് ഇവരുമായി നാട്ടിൽ തന്നെ താമസമായെന്നും പരാതി നല്‍കി ചാലക്കുടി സ്വദേശിനിയായ വീട്ടമ്മ. ചാലക്കുടി മേലൂര്‍കുന്ന് പാട്ടത്തില്‍ കിഴക്കതില്‍ അനൂപിന്റെ ഭാര്യ ജാസ്മിനാണ് തൃശ്ശൂര്‍ പൊലീസ് ജില്ലാ സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ മകള്‍ പഠിക്കുന്ന ചാലക്കുടി എസ്.എച്ച്‌ കോണ്‍വെന്റിലെ ടീച്ചറായ സിസ്റ്റര്‍ ലിഡിയയാണ് തന്റെ ഭര്‍ത്താവിനെ വിവാഹം ചെയ്തിരിക്കുന്നത് എന്ന് പരാതിയില്‍ പറയുന്നു. കോവിഡ് സമയത്ത് കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാനായി ചെന്നപ്പോള്‍ കുട്ടിയുടെ ക്ലാസ് ടീച്ചറാണ് എന്ന് പരിചയപ്പെടുത്തി ലിഡിയ ഭര്‍ത്താവായ അനൂപിന്റെ ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസിന്റെ കാലമായതിനാലും ലിഡിയ ഒരു കന്യാസ്ത്രീ ആയതിനാലും തനിക്ക് ഇതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല എന്ന് ജാസ്മിൻ പറയുന്നു. എന്നാല്‍, 2022 ഫെബ്രുവരിയില്‍ 17 ന് അനൂപ് മസ്‌ക്കറ്റില്‍ പോവുകയാണ് എന്ന് പറഞ്ഞുവീട്ടില്‍ നിന്നും യാത്രയായി. ആദ്യം ഫോണ്‍ വിളികള്‍ ഇല്ലായിരുന്നു…

  Read More »
 • Crime

  മോഷ്ടിച്ച എന്‍ഫീല്‍ഡ്, എന്‍ഡവര്‍ ബൈക്കുകളുമായി വില്‍ക്കാന്‍ ആക്രിക്കടയില്‍; പതിനേഴുകാരനും യുവാവും അറസ്റ്റില്‍

  അടൂര്‍: മോഷ്ടിച്ച ബൈക്കുകള്‍ വില്‍ക്കാന്‍ ആക്രിക്കടയിലെത്തിയ യുവാവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും അറസ്റ്റില്‍. കൊട്ടാരക്കര പുലമണ്‍ രഞ്ജുഭവനില്‍ രഞ്ജു(24), കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി (17) എന്നിവരെയാണ് ഇന്നലെ െവെകിട്ട് അഞ്ചരയോടെ കസ്റ്റഡിയില്‍ എടുത്തത്. മോഷ്ടിച്ച റോയല്‍ എന്‍ഫീല്‍ഡ്, എന്‍ഡവര്‍ െബെക്കുകളുമായി പഴകുളത്തുള്ള ആക്രിക്കടയിലാണ് വില്‍പ്പനയ്‌ക്കെത്തിയത്. മോഷ്ടിച്ച വാഹനങ്ങളാണെന്നു മനസിലാക്കിയ കടയുടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ വാഹനങ്ങള്‍ മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. രഞ്ജു കൊണ്ടു വന്നത് കെഎല്‍ 24 എല്‍ 2514 ഡിസ്‌കവര്‍ െബെക്കും പതിനേഴുകാരന്‍ കൊണ്ടു വന്നത് കെഎല്‍ 24 ജി 6378 റോയല്‍ എന്‍ഫീല്‍ഡ് െബെക്കുമാണ്.കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പോലീസ് ചോദ്യംചെയ്തു വരികയാണ്.

  Read More »
 • Kerala

  ഒരുതരത്തിലും രക്ഷയില്ലാതെ ടി.ആര്‍. ആന്‍ഡ് ടി. എസ്‌റ്റേറ്റ് തൊഴിലാളികള്‍; പുലിപ്പേടിയില്‍ ഉറക്കംകെട്ടവര്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടവും

  മുണ്ടക്കയം: പുലിപ്പേടിയില്‍ ഉറക്കംകെട്ട ടി.ആര്‍.ആന്‍ഡ് ടി. എസ്‌റ്റേറ്റ് ഇ.ഡി.കെ. ഡിവിഷനിലെ തൊഴിലാളികള്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടവും. ബുധനാഴ്ച െവെകിട്ട് അഞ്ചരയോടെയാണ് റബര്‍ തോട്ടത്തില്‍ കൊമ്പനടക്കം അഞ്ചോളം ആനകള്‍ തമ്പടിച്ചത്. എസ്‌റ്റേറ്റ് തൊഴിലാളികളാണ് ആനകളെ കണ്ടത്. തൊഴിലാളികള്‍ക്കു തോട്ടത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു കാട്ടാനക്കൂട്ടം തോട്ടത്തിലൂടെ മേഞ്ഞുനടന്നത്. മണിക്കൂറുകളോളം എസ്‌റ്റേറ്റിനുളളില്‍ നിന്നും മാറാതെ കാട്ടാനകള്‍ നിലയുറപ്പിച്ചത് ആളുകളെ ഭീതിലാഴ്ത്തി. അക്രമസാക്തരായില്ലെങ്കിലും ജനങ്ങള്‍ ഭയന്നു കഴിയുകയാണ്. പുലര്‍ച്ചെ ടാപ്പിങ്ങ് നേരത്താണ് ആന എത്തുന്നതെങ്കില്‍ അറിയാന്‍ പോലും കഴിയില്ലെന്നു തൊഴിലാളികള്‍ പറയുന്നു. 6 മാസമായി നാട് പുലിപ്പേടിയിലായിരുന്നു. മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പശുക്കിടാവുകളെ കൊന്നുതിന്നത് ആശങ്കയ്ക്കും ഭീതിയ്ക്കും ഇടയാക്കിയിരുന്നു. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടവരുണ്ടങ്കിലും സ്ഥിരീകരിക്കാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്‍പ്പതോളം വളര്‍ത്തുനായകളെ ഇക്കാലയളവില്‍ കാണാതായിരുന്നു. പല തവണ കൂടു സ്ഥാപിച്ചുവെങ്കിലും ഇതുവരെ പുലിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ചെന്നായ, രാജവെമ്പാല, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, മുള്ളന്‍പന്നി എന്നിവയുടെ ശല്യവുമുണ്ട്. കൃഷികള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. മൃഗശല്യം…

  Read More »
 • Crime

  ഗോവയ്ക്ക് പോകാനുള്ള തിരക്കില്‍ പ്രവാസിദമ്പതികള്‍ പ്ലാറ്റ്‌ഫോമില്‍ മറന്നുവച്ചത്, 3 സ്മാര്‍ട്ട് ഫോണ്‍, 2550 സൗദി റിയാല്‍, പാസ്‌പോര്‍ട്ട് എന്നിവയടങ്ങിയ ഹാന്‍ഡ് ബാഗ്

  ചെങ്ങന്നൂര്‍: ഗോവയ്ക്ക് പോകാനുള്ള തിരക്കില്‍ പ്രവാസികളായ ദമ്പതിമാര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മറന്നുവച്ചത് മൂന്നുലക്ഷത്തോളം രൂപ വരുന്ന സാധനങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ്. മുംെബെയ്ക്കുള്ള ഗരീബ്‌രഥ് എക്‌സ്പ്രസില്‍ ഗോവയ്ക്ക് പോകാന്‍ തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ കുറ്റൂര്‍ സ്വദേശികളും പ്രവാസി ദമ്പതികളുമായ ഹരികുമാറും ഭാര്യ രാജിയുമാണ് വിലപിടിച്ച സാധനങ്ങള്‍ അടങ്ങിയ ബാഗ് പ്ലാറ്റഫോം ബഞ്ചില്‍ മറന്നശേഷം യാത്ര പുറപ്പെട്ടത്. ബാഗ് ശ്രദ്ധയില്‍പ്പെട്ട ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇത് ആര്‍.പി.എഫ്. സ്‌റ്റേഷനിലെത്തിച്ചു. മൂന്നു സ്മാര്‍ട്ട് ഫോണുകള്‍, 2550 സൗദി റിയാല്‍, പാസ്‌പോര്‍ട്ട്, വില പിടിപ്പുള്ള രേഖകള്‍ ഉള്‍പ്പെടെ മൂന്നു ലക്ഷം രൂപയുടെ സാധനങ്ങള്‍ ബാഗില്‍ ഉണ്ടായിരുന്നു. ട്രെയിനില്‍ കയറിയശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം ദമ്പതികള്‍ അറിയുന്നത്. തുടര്‍ന്ന് മറ്റൊരു യാത്രക്കാരന്റെ ഫോണ്‍ വാങ്ങി തങ്ങളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ സുരക്ഷിതമായി ആര്‍.പി.എഫ്. പക്കലുണ്ടെന്നറിഞ്ഞു. പിന്നാലെ ആര്‍.പി.എഫ്. സ്‌റ്റേഷനിലെത്തി ഇവ തിരിച്ചുവാങ്ങി.

  Read More »
 • LIFE

  മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം നാളെ മുതല്‍

  മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ കേന്ദ്ര പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനയോഗങ്ങള്‍ നാളെ മുതല്‍ നടക്കും. കത്തീഡ്രലിന്റെ വിവിധ കരകളില്‍ 13 മുതല്‍ 28 വരെയാണ് ധ്യാനയോഗം. 13ന് െവെകുന്നേരം 7ന് മാലം വടക്കുംഭാഗം പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടയ്ക്കല്‍ സജി തോമസിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹ വികാരി ഫാ. കുറിയാക്കോസ് കാലായില്‍ ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു മണവത്ത് അധ്യക്ഷത വഹിക്കും. ഫാ. ജിനൂപ് കുറിയാക്കോസ് തെക്കേക്കുഴി വചനസന്ദേശം നല്‍കും. 14ന് െവെകുന്നേരം 7ന് കുഴിപ്പുരയിടം വടക്കുംഭാഗം പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ണൂപ്പറമ്പില്‍ അനീഷ് പി കുര്യന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹവികാരി ഫാ. എം.ഐ തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. ഡീക്കന്‍: ബെന്നി ജോണ്‍ ചിറയില്‍ വചനസന്ദേശം നല്‍കും. 15ന് െവെകുന്നേരം 7ന് വെള്ളൂര്‍ ഈസ്റ്റ് പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ ഈസ്റ്റ് സണ്‍ഡേസ്‌കൂളില്‍ കത്തീഡ്രല്‍ സഹവികാരി…

  Read More »
 • India

  മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വിവാഹിതരായ പെണ്‍മക്കള്‍ക്കും അവകാശം: കോടതി

  ബംഗളൂരു: മാതാപിതാക്കള്‍ക്ക് അപകടത്തില്‍ ജീവഹാനി സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുകയ്ക്ക് വിവാഹിതരായ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും അര്‍ഹതയുണ്ടെന്നു കര്‍ണാടക െഹെക്കോടതി. മക്കള്‍ വിവാഹിതരാണെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്നു ജസ്റ്റിസ് എച്ച്.പി. സന്ദേശ് വ്യക്തമാക്കി. 2012 ഏപ്രില്‍ 12 ന് ഉത്തര കര്‍ണാടകയിലെ ഹബ്ബള്ളിയില്‍ അപകടത്തില്‍ മരിച്ച രേണുകയുടെ വിവാഹിതരായ പുത്രിമാര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രേണുകയുടെ ഭര്‍ത്താവും മൂന്നു പെണ്‍മക്കളും ഒരു മകനും നഷ്ടപരിഹാരം തേടിയിരുന്നു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ (എം.എ.സി.ടി.) കുടുംബാംഗങ്ങള്‍ക്ക് ആറു ശതമാനം വാര്‍ഷിക പലിശയോടെ 5,91,600 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ വിവാഹിതരായ പെണ്‍മക്കള്‍ മരിച്ച വ്യക്തിയുടെ ആശ്രിതര്‍ അല്ലാത്തതിനാല്‍ അവര്‍ക്ക് നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം.

  Read More »
 • Crime

  ഇറങ്ങാനുള്ള തിരിക്കില്‍ വഞ്ചിനാടില്‍ കോട്ടയം സ്വദേശികള്‍ മറന്നുവച്ചത് പാസ്‌പോര്‍ട്ടും രണ്ടരലക്ഷം മതിപ്പുള്ള സാധനങ്ങളും അടങ്ങുന്ന ബാഗ്

  കോട്ടയം: പാസ്‌പോര്‍ട്ടും ഫോണുകളുമടക്കം വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നുവച്ച കുടുംബത്തിന് തുണയായി ആര്‍.പി.എഫ്. ഇടപെടല്‍. വഞ്ചിനാട് എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്ത വാഴൂര്‍ സ്വദേശികളായ സോമി, ഭാര്യ ജോസ്മി എന്നിവരാണ് ഡി 1 കോച്ചില്‍ തങ്ങളുടെ ബാഗ് മറന്ന് കോട്ടയത്ത് ഇറങ്ങിയത്. രണ്ടു സ്വര്‍ണവളകള്‍, ഒരു സ്വര്‍ണമാല, 5,000 രൂപ, രണ്ടു സ്മാര്‍ട്ട്‌ഫോണ്‍, രണ്ടു സ്വര്‍ണനാണയം, പാസ്‌പോര്‍ട്ട്, കാറിന്റെയും ലോക്കറിന്റെയും താക്കോല്‍, മറ്റു രേഖകള്‍ ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ബാഗാണ് ഇവര്‍ മറന്നത്. കോട്ടയത്ത് ഇറങ്ങിയശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ കോട്ടയം ആര്‍.പി.എഫില്‍ വിവരം അറിയിച്ചു. ഇവിടുന്ന് വിവരം നല്‍കിയതനുസരിച്ച് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ ആര്‍.പി.എഫ്. എ.എസ്.ഐ: ഗിരികുമാര്‍ ബാഗ് കണ്ടെത്തി ചെങ്ങന്നൂര്‍ സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം ആര്‍.പി.എഫ് അറിയിച്ചതനുസരിച്ച് ദമ്പതികള്‍ ചെങ്ങന്നൂരിലെത്തി ബാഗ് കൈപ്പറ്റുകയായിരുന്നു. ബാഗ് മറന്നുവച്ച രണ്ടു സംഭവങ്ങളിലായി വിലപിടിച്ച രേഖകളും സാധനങ്ങളുമടക്കം അഞ്ചര ലക്ഷം രൂപയുടെ…

  Read More »
 • Crime

  വൈദികന്റെ മകനെ മോഷ്ടാവാക്കിയത് തുടര്‍ച്ചയായ ലോട്ടറിയെടുപ്പ്; ബാധ്യതകള്‍ തീര്‍ക്കാന്‍ വിദേശത്തുള്ള സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമടക്കം മോഷ്ടിച്ചു

  കോട്ടയം: ലോട്ടറി എടുത്തുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആരുമറിയാതെ പല തവണകളായി മോഷണം. ഒടുവില്‍ പിടിയില്‍. കഴിഞ്ഞ ദിവസം കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ വൈദികന്റെ മകനെയാണു പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവാഴ്ച പണം മോഷ്ടിച്ച ശേഷം പുറത്തു നിന്നെത്തിയ കള്ളനാണെന്നു വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രതിയായ ഷിനോയെ കുടുക്കിയത്. തുടര്‍ച്ചയായി ലോട്ടറി എടുത്ത് ഇയാള്‍ വന്‍ ബാധ്യതക്കാരനായി മാറിയിരുന്നു. മൂന്നു മാസമായി സ്വന്തം വീട്ടില്‍ നിന്ന് സ്ഥിരമായി സ്വര്‍ണം മോഷ്ടിച്ചു. മൂന്നു തവണയായി 12 വളകള്‍ മോഷ്ടിച്ച് വില്‍ക്കുകയോ, പണയം വയ്ക്കുകയും ചെയ്തുവെങ്കിലും ആരും അറിഞ്ഞിരുന്നില്ല. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയായിരുന്നു മോഷണം. കറുകച്ചാല്‍, കോട്ടയം എന്നിവിടങ്ങളില്‍ ആഭരണങ്ങള്‍ എത്തിച്ച് വിറ്റു. വിദേശത്തുള്ള സഹോദരന്റെ ഭാര്യയുടെ സ്വര്‍ണവും മോഷ്ടിച്ചു. ചൊവ്വാഴ്ച പാദസ്വരവും മാലയും മോതിരവും മോഷ്ടിച്ചു. തുടര്‍ന്ന് കുറ്റകൃത്യം മറയ്ക്കാനായി മുറിക്കുള്ളില്‍ മുളകുപൊടി വിതറി. മോഷ്ടിച്ച പണം തൊട്ടടുത്തുള്ള കടയില്‍ ഒളിപ്പിച്ചു. സ്വര്‍ണാഭരണങ്ങള്‍ കടയുടെ പിന്നില്‍ കുഴിച്ചിട്ടു.…

  Read More »
 • LIFE

  പോലീസ് മെസിലെ ഭക്ഷണത്തെക്കുറിച്ച് വിലപിക്കുന്ന കോണ്‍സ്റ്റബിള്‍; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

  ലഖ്‌നൗ: പോലീസ് മെസില്‍ വിളമ്പിയ ഭക്ഷണത്തെക്കുറിച്ച് നടുറോഡില്‍ വിലപിക്കുന്ന കോണ്‍സ്റ്റബിളിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കോണ്‍സ്റ്റബിളായ മനോജ് കുമാര്‍ പോലീസ് മെസില്‍ വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നടുറോഡില്‍നിന്നു പരിതപിച്ചു കരഞ്ഞതോടെ ജനം തടിച്ചുകൂടി. സാമൂഹിക മാധ്യമങ്ങളില്‍ െവെറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, മനോജ് കുമാറിനെ ഒരു പാത്രത്തില്‍ ചപ്പാത്തിയും പരിപ്പും ചോറും കൊണ്ട് റോഡില്‍നിന്ന് കരയുന്നത് കാണാം. A UP police constable posted in Firozabad district protests against the quality of food served at the mess in police lines. He was later whisked away. A probe has been ordered. pic.twitter.com/nxspEONdNN — Piyush Rai (@Benarasiyaa) August 10, 2022 അതേസമയം, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ച് സ്‌റ്റേഷനിലേക്കു തിരികെ കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുമുണ്ട്. ഭക്ഷണത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന്…

  Read More »
Back to top button
error: