Sports
-
വനിതാ ഐപിഎല്ലുമായി ബിസിസിഐ, ആദ്യ സീസണ് അടുത്തവര്ഷം മാര്ച്ച് മുതല്
മുംബൈ: ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല് ടൂര്ണമെന്റ് അടുത്ത വര്ഷം മാര്ച്ചില് നടക്കുമെന്ന് റിപ്പോര്ട്ട്. ഒരു മാസം നീണ്ടും നില്ക്കുന്ന ടൂര്ണമെന്റാവും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്ട്ട് ചെയ്തു. നിലവില് പുരുഷന്മാരുടെ ഐപിഎല്ലിലിലെ പ്ലേ ഓഫ് മത്സരങ്ങള്ക്കിടക്ക് വനിതാ ടി20 ചലഞ്ച് ടൂര്ണമെന്റാണ് ബിസിസിഐ നടത്തുന്നത്. ഇതിന് പകരമാണ് പൂര്ണ വനിതാ ഐപിഎല് വരുന്നത്. മാര്ച്ച് ആദ്യവാരം ടൂര്ണമെന്റ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്ഷം ഫെബ്രുവരി ഒമ്പത് മുതല് 26 വരെ ദക്ഷിണാഫ്രിക്കയില് നടക്കുന്ന വനിതാ ടി20 ലോകകപ്പിന് തൊട്ടുപിന്നാലെയായിരിക്കും വനിതാ ഐപിഎല് ആവേശവും എത്തുക. ആദ്യ സീസണില് അഞ്ച് ടീമുകളാകും ഉണ്ടാകുക. പിന്നീട് ഇത് ആറ് ടീമുകളായി വിപുലീകരിക്കും. വനിതാ ഐപിഎല് ടീമുകളെ സ്വന്തമാക്കാന് നിരവധിപേര് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ ടീമുകള്ക്കായുള്ള ലേല നടപടികളിലേക്ക് ബിസിസിഐ കടക്കുമെന്നാണ് സൂചന. അടുത്തവര്ഷം വനിതാ ഐപിഎല് തുടങ്ങുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും…
Read More » -
കോമണ്വെല്ത്ത് ഗെയിംസിന് കൊടിയിറങ്ങി; ഇന്ത്യ നാലാം സ്ഥാനത്ത്
ബെര്മിംഗ്ഹാം: ഇരുപത്തിരണ്ടാമത് കോമണ്വെല്ത്ത് ഗെയിംസിലെ മത്സര ഇനങ്ങളെല്ലാം പൂര്ത്തിയായപ്പോള് 22 സ്വര്ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകള് നേടിയ ഇന്ത്യ നാലാം സ്ഥാനത്തെത്തി. 2018 ഗെയിംസില് ഇന്ത്യ 66 മെഡലുമായി മൂന്നാം സ്ഥാനത്തായിരുന്നു. 66 സ്വര്ണമടക്കം 178 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 57 സ്വര്ണമടക്കം 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതെത്തി. 26 സ്വര്ണത്തോടെ കാനഡ മൂന്നാമതും. സമാപനദിനത്തില് മത്സരിച്ച അഞ്ചില് നാലിനങ്ങളിലും ഇന്ത്യക്ക് സ്വര്ണം നേടനായി. ബാഡ്മിന്റണില് പി വി സിന്ധുവും, ലക്ഷ്യ സെന്നും, സാത്വിക്-ചിരാഗ് സഖ്യവും, ടേബിള് ടെന്നിസില് അജന്ത ശരത് കമാലും സ്വര്ണം നേടി. കനേഡിയന് താരത്തെ 21-15, 21-13 എന്ന സ്കോറിന് തകര്ത്താണ് തന്റെ ആദ്യ കോമണ്വെല്ത്ത് സ്വര്ണത്തിലേക്ക് സിന്ധുവെത്തിയത്. പുരുഷ ബാഡ്മിന്റണ് സിംഗിള്സില് ലക്ഷ്യ സെന്നിനും ലക്ഷ്യം തെറ്റിയില്ല. മലേഷ്യന് താരത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില് മറികടന്നാണ് ലക്ഷ്യസെന് പൊന്നണിഞ്ഞത്. ബാഡ്മിന്റണ് പുരുഷ ഡബിള്സില് ഇംഗ്ലണ്ടിനെ തോല്പ്പിച്ച് സാത്വിക്…
Read More » -
സഞ്ജു സാംസണ് ഏഷ്യാ കപ്പിനില്ല; ടീമിനെ രോഹിത് ശര്മ നയിക്കും
മുംബൈ: ഏഷ്യ കപ്പ് ടി20യ്ക്കുള്ള ഇന്ത്യന് ടീമില് സഞ്ജു സാംസണില്ല. പതിനഞ്ചംഗ ടീമിനെ രോഹിത് ശര്മ നയിക്കും. കെ എല് രാഹുലാണ് വൈസ് ക്യാപ്റ്റന്. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെറ്ററന് താരം ആര് അശ്വിനും ടീമിലിടമുണ്ട്. റിഷഭ് പന്തിന് പുറമെ സീനിയര് താരം ദിനേശ് കാര്ത്തികിനേയും വിക്കറ്റ് കീപ്പറായി ടീമില് ഉള്പ്പെടുത്തി. ഇതോടെ സഞ്ജുവും ഇഷാന് കിഷനും പുറത്തായി. ശ്രേയസ് അയ്യര്, അക്സര് പട്ടേല്, ദീപക് ചാഹര് എന്നിവര് സ്റ്റാന്ഡ് ബൈ താരങ്ങളാണ്. നാല് സ്പിന്നര്മാര് ടീമിലുണ്ട്. അശ്വിന് പുറമെ രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചാഹല്, രവി ബിഷ്ണോയ് എന്നിവരാണ് സ്പിന്നര്മാര്. ഭുവനേശ്വര് കുമാര്, അര്ഷ്ദീപ് സിംഗ്, ആവേഷ് ഖാന് എന്നിവര് പേസര്മാരായും ടീമിലെത്തി. ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യയുടെ സേവനവും ഉപയോഗപ്പെടുത്തും. പുറം വേദനയെ തുടര്ന്ന് സ്റ്റാര് പേസര് ജസ്പ്രിത് ബുമ്രയെ ടീമില് ഉള്പ്പെടുത്തിയിട്ടില്ല. ലോകകപ്പിന് മുമ്പ് താരത്തെ പൂര്ണ കായികക്ഷമതയോടെ നിലനിര്ത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പില് നിന്നൊഴിവാക്കുന്നത്.…
Read More » -
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടി20 ടൂര്ണമെന്റ് : ഗ്രൂപ്പ് ബിയിൽ ഇന്ത്യയും പാക്കിസ്താനും
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടി20 ടൂര്ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു. ബിസിസിഐ സെക്രട്ടറിയും, ഏഷ്യന് ക്രിക്കറ്റ് കൗണ്സില് തലവനുമായ ജയ് ഷായാണ് മത്സരക്രമം പുറത്തുവിട്ടത്. യുഎഇയില് ഈ മാസം 27 നാണ് ടൂര്ണമെന്റ് ആരംഭിക്കുക. ആറ് ടീമുകള് രണ്ട് ഗ്രൂപ്പുകളായാണ് മത്സരിക്കുക.ദുബായിലും ഷാര്ജയിലുമായിട്ടായിരിക്കും മത്സരങ്ങള് നടക്കുക. ഇന്ത്യയും പാക്കിസ്താനുമാണ് ഗ്രൂപ്പ് ബിയില്്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്, യുഎഇ ടീമുകള് തമ്മിലാകും യോഗ്യതാക്കായി പോരാടുക.
Read More » -
2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും
ബര്മിങ്ഹാം: 2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇത് നാലാം തവണയും കഴിഞ്ഞ 10 വര്ഷത്തിനിടെ ആദ്യത്തെ തവണയുമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയരാവുന്നത്. ബര്മിങ്ഹാമില് ചേര്ന്ന ചേര്ന്ന ഐസിസി വാര്ഷിക കൗണ്സില് യോഗമാണ് വനിതാ ലോകകപ്പ് വേദി ഇന്ത്യക്ക് അനുവദിച്ച് തിരുമാനമെടുത്തത്. 2024ലെ വനിതാ ടി20 ലോകകപ്പിന് ബംഗ്ലാദേശാണ് വേദിയാവുക. ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു പ്രധാന ഐസിസി വനിതാ ടൂര്ണമെന്റിന് വേദിയാവുന്നത്. 2024 സെപ്റ്റംബര്-ഒക്ടോബര് മാസങ്ങളിലായിരിക്കും ടി20 ലോകകപ്പ്. ഒരുവര്ഷത്തിനുശേഷം ഇന്ത്യയില് നടക്കുന്ന ഏകദിന ലോകകപ്പില് എട്ട് ടീമുകളാവും മാറ്റുരക്കുക. ആകെ 31 മത്സരങ്ങളുണ്ടാകും. 2013ല് ഇന്ത്യ അവസാനം വനിതാ ഏകദിന ലോകകപ്പിന് വേദിയായപ്പോള് മുംബൈയില് നടന്ന ഫൈനലില് വെസ്റ്റ് ഇന്ഡീസിനെ തോല്പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയിരുന്നു. 2016നുശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി വനിതാ ടൂര്ണമെന്റിന് വേദിയാവുന്നത്. 2016ല് പുരുഷ ടി20 ലോകകപ്പിന് സമാന്തരമായി നടത്തിയ വനിതായ ടി20 ലോകകപ്പാണ് ഇന്ത്യ അവസാനം വേദിയായ…
Read More » -
ഇന്ത്യന് വനിതാ ക്രിക്കറ്റര് മിതാലി രാജ് വിരമിക്കല് പിന്വലിച്ച് മടങ്ങിയെത്തുന്നു ?
മുംബൈ: ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് മിതാലി രാജ് വിരമിക്കല് പിന്വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബിസിസിഐ വനിതാ ഐപിഎല് ആരംഭിച്ചാല് വിരമിക്കല് പിന്വലിച്ച ആദ്യ സീസണില് കളിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മിതാലി പറഞ്ഞു. ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില് അന്തിമ തീരുമാനമെടുത്തിട്ടില്ല. വനിതാ ഐപിഎല്ലിന് ഇനിയും ഏതാനും മാസങ്ങളുണ്ട്. എങ്കിലും വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില് കളിക്കുന്നത് രസകരമായിരിക്കുമെന്നും ഐസിസി പോഡ്കാസ്റ്റില് മിതാലി പറഞ്ഞു. ക്രിക്കറ്റില് നിന്ന് വിരമിച്ചതോടെ ജീവിതത്തിന്റെ വേഗം കുറഞ്ഞുവെന്നും മിതാലി പറഞ്ഞു. വിരമിക്കല് പ്രഖ്യാപിനത്തിന് പിന്നാലെ കൊവിഡ് പിടിപെട്ടു. അതില് നിന്ന് മുക്തയായശേഷം തന്റെ ജീവിതകഥ പറയുന്ന സബാഷ് മിത്തു എന്ന ചിത്രത്തിന്റെ ഏതാനും പ്രമോഷണല് പരിപാടികളില് മാത്രമാണ് പങ്കെടുത്തത്. ഇത്രയുംകാലം തിരക്കേറിയ ഷെഡ്യൂളായിരുന്നു ജീവിതത്തില്. അതില് വലിയ മാറ്റം ഇപ്പോള് വന്നിട്ടില്ലെന്ന് പറഞ്ഞ മിതാലി യുവതാരം ഷെഫാലി വര്മയുടെ വലിയ ആരാധികയാണ് താനെന്നും വ്യക്തമാക്കി. ഒരു തലമുറയില് ഒരിക്കല് മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്…
Read More » -
”ബോക്സിംഗ് ഫെഡറേഷന് തന്നെ മാനസികമായി പീഡിപ്പിക്കുന്നു” കടുത്ത ആരോപണങ്ങളുമായി ലോവ്ലിന ബോര്ഗോഹെയ്ന്
മുംബൈ: ബോക്സിംഗ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങളുമായി ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല് ജേതാവ് ലോവ്ലിന ബോര്ഗോഹെയ്ന്(Lovlina Borgohain). ബോക്സിംഗ് ഫെഡറേഷന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അസമില് നിന്ന് ഒളിംപിക്സില് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമായ ബോര്ഗോഹെയ്ന് പറഞ്ഞു. ഇംഗ്ലണ്ടിലെ ബര്മിംഗ്ഹാമില് അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കോമണ്വെല്ത്ത് ഗെയിംസില് മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ബോര്ഗോഹെയ്ന് ഇപ്പോള്. എന്നാല് താനിപ്പോള് കടുത്ത ദു:ഖത്തിലാണെന്നും ബോക്സിംഗ് ഫെഡറേഷന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ബോര്ഗോഹെയ്ന് ട്വിറ്ററില് കുറിച്ചു. 🙏 pic.twitter.com/2NJ79xmPxH — Lovlina Borgohain (@LovlinaBorgohai) July 25, 2022 ടോക്കിയോ ഒളിംപിക്സില് മെഡല് നേടാന് എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷന് അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷന് ഇത്തരത്തില് അപമാനിക്കുന്ന പരിശീലകരില് ഒരാള് ദ്രോണാചാര്യ അവാര്ഡ് നേടിയിട്ടുള്ള സന്ധ്യ ഗുരുങ്ജി ആണ്. ആയിരംവട്ടമെങ്കിലും ആവശ്യപ്പെട്ടിട്ടാണ് ഏറെ വൈകിയാണെങ്കിലും പരീശിലകരെ ക്യാംപില് തന്നെ താമസിപ്പിക്കാന് അനുമതി കിട്ടിയത്. ഫെഡറേഷന്റെ നടപടികള് മൂലം…
Read More » -
ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പ് :പുരുഷന്മാരുടെ ജാവലിന് ത്രോയില് നീരജ് ചോപ്രയ്ക്ക് വെള്ളി
ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് പുരുഷന്മാരുടെ ജാവലിന് ത്രോയില് നീരജ് ചോപ്രയ്ക്ക് വെള്ളി. നേട്ടത്തോടെ ലോക ചാമ്പ്യന്ഷിപ്പില് മെഡല് നേടുന്ന രണ്ടാമത്തെ ഇന്ത്യന് അത്ലറ്റാവുകയാണ് നീരജ് ചോപ്ര. 88.13 മീറ്റര് ദൂരം താണ്ടിയാണ് നീരജ് വെള്ളി സ്വന്തമാക്കിയത്. 90.46 മീറ്റര് ദൂരം പിന്നിട്ട ആന്ഡേഴ്സണ് പീറ്റേഴ്സണ് സ്വര്ണം നിലനിര്ത്തി.
Read More » -
36 മത് ദേശീയ ഗെയിംസിൽ സോഫ്റ്റ് ബോൾ ഉൾപ്പെടുത്തി
തിരുവനന്തപുരം; ഗുജറാത്തിൽ വെച്ച് നടക്കുന്ന 36 മത് ദേശീയ ഗെയിംസിൽ സോഫ്റ്റ് ബോളിനെക്കൂടെ ഉൾപ്പെടുത്തി. കേരളത്തിൽ വെച്ച് നടന്ന 35 മത് ദേശീയ ഗെയിംസിൽ 33 ഇനങ്ങൾ ഉണ്ടായിരുന്നു. ദേശീയ തലത്തിൽ തന്നെ നിരവധി തവണ കിരീടം നേടിയ സോഫ്റ്റ് ബോൾ കൂടി ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളത്തിലെ സോഫ്റ്റ് ബോൾ കായിക താരങ്ങളും, അസോസിയേഷനും. തെലുങ്കാനയിൽ വെച്ച് നടന്ന ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്കായിരുന്നു കിരീടം ലഭിച്ചത്. അത് കൊണ്ട് തന്നെ കേരള വനിതാ ടീമിന് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുമാകും.
Read More » -
കേരളം വീണ്ടും അന്തർദേശീയ മത്സരത്തിന് വേദിയാകുന്നു
കേരളം വീണ്ടും അന്തർദേശീയ മത്സരത്തിന് വേദിയാകുന്നു. ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കേരളം വേദിയാകുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 28 നാണ് മത്സരം. മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. പരമ്പരയിൽ മൂന്ന് ടി20യും മൂന്ന് ഏകദിന മത്സരവുമാണുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിന് മുന്പ് ഓസ്ട്രേലിയക്കെതിരെയും ഇന്ത്യ ടി20 മത്സരം കളിക്കും.2019ൽ നടന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരമാണ് കേരളത്തിൽ അവസാനമായി നടന്ന രാജ്യാന്തര മത്സരം. മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു. സെപ്റ്റംബര് 20ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 ആദ്യ മത്സരം.രണ്ടാം മത്സരം 23ന് നാഗ്പൂരിലും മൂന്നാമത്തേത് 25ന് ഹൈദരാബാദിലും നടക്കും.തുടർന്നാണ് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ടാം ടി20 ഗോഹട്ടിയിലും മൂന്നാം ടി20 ഇന്ഡോറിലും നടക്കും. തുടർന്നാണ് ഏകദിന പരമ്പര. ഡൽഹി, ലഖ്നൗ, റാഞ്ചി എന്നിവിടങ്ങളിലാണ് മത്സരം
Read More »