Month: September 2023

 • India

  ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

  ഊട്ടി: കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു മരണം.50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്.ആകെ 55 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 30ൽ അധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. തെങ്കാശിയിൽ നിന്നും ഊട്ടി സന്ദർശിച്ചു തിരിച്ചുവരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് ബസ് അപകടത്തിൽപ്പെട്ടത്. പൊലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.   വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.ഇവരെല്ലാവരും തെങ്കാശി സ്വദേശികളാണ്.

  Read More »
 • Kerala

  ചിരിയുടെ കുലപതി കാർട്ടൂണിസ്റ്റ് സുകുമാർ വിട പറഞ്ഞു

      കാർട്ടൂൺ, നർമ്മകഥകൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ മലയാളികളെ ആവോളം ചിരിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം. മലയാളത്തിലെ എല്ലാ പ്രമുഖ ആനുകാലികങ്ങളിലും കാർട്ടൂണുകൾ വരച്ചിട്ടുള്ള സുകുമാർ, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്നു. ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932-ലാണ് ജനനം. എസ്. സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ഥ പേര്. അച്ഛന്‍ തമ്പാനൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളി ദിനപ്പത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ളയായിരുന്നു കാര്‍ട്ടൂണില്‍ ആദ്യ ഗുരു. 1950ല്‍ ആദ്യ കാര്‍ട്ടൂണ്‍ വികടനില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മലയാള മനോരമ, മാതൃഭൂമി, ജനയുഗം, ശങ്കേഴ്‌സ് വീക്കിലി എന്നിവയില്‍ വരച്ചു. മനഃശാസ്ത്രം മാസികയില്‍ 17 വര്‍ഷം മുടങ്ങാതെ വരച്ച ഡോ. മനഃശാസ്ത്രി പ്രശസ്തമാണ്. കഥ, കവിത, നാടകം, നോവല്‍ ഉള്‍പ്പെടെ 50-ലധികം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി…

  Read More »
 • Kerala

  ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഭാര്യയുടെ പരാതി, അന്വേഷിക്കാൻ എത്തിയ എ.എസ്.ഐയുടെ തല അടിച്ചു പൊട്ടിച്ച് ഭർത്താവ്

     കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഭാര്യയുടെ പരാതി അന്വേഷിക്കാൻ പോയ പൊലീസ് സംഘത്തിനു നേരേ ഭർത്താവിന്‍റെ ആക്രമണം. കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ വിനോദിന് പരുക്കേറ്റു. പ്രതിയായ കാപ്പാട് സ്വദേശി റൗഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പൊലീസ് വാഹനത്തിനും കേടുപാട് പറ്റി. ഇന്നലെയാണ് ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് കൊയിലാണ്ടി മാടക്കര സ്വദേശിനി പൊലീസിൽ പരാതി നൽകിയത്. ഇത് അന്വേഷിക്കാൻ രാത്രി 9 മണിയോടെ യുവതിയുടെ വീട്ടിലെത്തിയ കൊയിലാണ്ടി എഎസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കമ്പി വടി ഉപയോഗിച്ച് എഎസ്ഐയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. മറ്റു പൊലീസ് ഉദ്യോഗസ്ഥരേയും ആക്രമിച്ചു. കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇതിനിടെ പൊലീസ് വാഹനം തകർക്കാനും ശ്രമം ഉണ്ടായി. അറസ്റ്റിലായ കാപ്പാട് സ്വദേശി റൗഫ് ലഹരിക്കടിമയും നിരവധി കേസിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു കേസിൽ ജയിലിൽ ആയിരുന്ന ഇയാൾ മൂന്ന് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. പരുക്കേറ്റ എഎസ്ഐ വിനോദിന്റെ…

  Read More »
 • India

  ആശുപത്രിയിലെത്തിയത് വയറ് വേദനയുമായി, ശസ്ത്രക്രിയയിൽ ഉദരത്തിൽ നിന്നും ഡോക്ടർ പുറത്തെടുത്തത് ഇയർ ഫോൺ ഉൾപ്പെടെ 100 ലേറെ വസ്തുക്കൾ

         വയറ് വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറിൽ നിന്ന് ഡോക്ടർ കണ്ടെടുത്ത് നൂറോളം വിചിത്ര വസ്തുക്കൾ. പഞ്ചാബിലെ മോഗയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇന്നലെയാണ് നാൽപ്പതുകാരനായ യുവാവിനെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയോടെയും ഓക്കാനത്തോടെയുമാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദനയെ കുറിച്ച് അറിയാൻ ഡോക്ടർമാർ യുവാവിന്റെ വയറിന്റെ എക്‌സ് റേ എടുത്തു. ഈ എക്‌സ് റേ കണ്ട ഡോക്ടർമാർ ഞെട്ടി. നൂറ് കണക്കിന് ലോഹവസ്തുക്കളാണ് യുവാവിന്റെ വയറ്റിൽ കണ്ടെത്തിയത്. ഇയർഫോൺ, വാഷർ, നട്ടും ബോൾട്ടും, വയറുകൾ, രാഖികൾ, ലോക്കറ്റുകൾ, ബട്ടനുകൾ, റാപ്പർ, ഹെയർ ക്ലിപ്പ്, സിപ്പർ ടാഗ്, മാർബിൾ, സേഫ്റ്റി പിൻ എന്നിങ്ങനെ ഒരിക്കലും വയറിലെത്താൻ സാധ്യതയില്ലാത്ത വസ്തുക്കളാണ് വയറിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇവയെല്ലാം നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയമാണെങ്കിലും ഇപ്പോഴും യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായിട്ടില്ല. കുറേ നാൾ ഈ വസ്തുക്കൾ വയറിലിരുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ യുവാവിനുണ്ട്. യുവാവിന്റെ വയറ്റിൽ എങ്ങനെയാണ്…

  Read More »
 • Kerala

  ഗാന്ധി ജയന്തി ദിനത്തില്‍ കൊച്ചി മെട്രോയില്‍ ഇളവ്

  കൊച്ചി:ഗാന്ധി ജയന്തി ദിനത്തില്‍ കൊച്ചി മെട്രോയില്‍ ഇളവ്.നിലവില്‍ 20 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധിജയന്തി ദിനത്തില്‍ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം.  പേപ്പര്‍ ക്യൂ ആര്‍, മൊബൈല്‍ ക്യൂ ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയില്‍ ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ അന്നേ ദിവസം മറ്റ് ഓഫറുകള്‍ ലഭ്യമായിരിക്കില്ല. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും.അതേസമയം കൊച്ചിയിൽ ഐഎസ്എൽ മത്സരം നടക്കുന്ന ഞായറാഴ്ച രാത്രി 11:30 വരെ മെട്രോ പ്രവർത്തിക്കും.രാത്രി 10:30 ന് ശേഷം ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ട്.

  Read More »
 • Kerala

  ഔഡി കാറിൽ അങ്ങാടിയിലെത്തി ചീര വിൽക്കുന്ന മലയാളി കര്‍ഷകൻ 

  കേരളത്തിലെ ഒരു കര്‍ഷകൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘വെറൈറ്റി ഫാര്‍മര്‍’ എന്ന പേരില്‍ യുട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ്.പി എന്ന കര്‍ഷകനാണ് ഈ വീഡിയോയിലുള്ളത്. തന്റെ ഔഡി കാറില്‍ ചീര വില്‍ക്കാൻ സുജിത് അങ്ങാടിയിലെത്തുന്നതും ആളുകള്‍ സുജിത്തില്‍ നിന്ന് ചീര വാങ്ങുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. 10 വര്‍ഷത്തോളമായി കൃഷി ചെയ്യുന്ന സുജിത്തിന് സംസ്ഥാന യൂത്ത് ഐക്കണ്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പലതരം വിളകള്‍ കൃഷി ചെയ്ത് ചെറിയ രീതിയിലായിരുന്നു സുജിത്തിന്റെ തുടക്കം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതാണ് സുജിത്തിന്റെ രീതി. യുട്യൂബില്‍ ആറു ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സും ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുമുള്ള സുജിത്തിന് വീഡിയോകള്‍ വഴിയും വരുമാനം ലഭിക്കുന്നുണ്ട്.   അടുത്തിടേയാണ് സുജിത്ത് 44 ലക്ഷം രൂപ വിലവരുന്ന ഔഡി എ4 സെഡാൻ കാര്‍ സ്വന്തമാക്കിയത്. ‘ഔഡി കാറില്‍ ചീരവിറ്റപ്പോള്‍’ എന്ന  ക്യാപ്ഷനോടെയാണ് സുജിത്ത് വീഡിയോ പോസ്റ്റ് ചെയ്തത്. 85…

  Read More »
 • Kerala

  ബിവറേജസ് ഇന്ന് ഏഴുമണി വരെ; നാളെയും മറ്റെന്നാളും അവധി

  തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇന്ന് വൈകിട്ട് ഏഴു മണിക്ക് അടയ്ക്കും.സ്റ്റോക്ക് ക്ലിയറൻസ് നടക്കുന്നതിനാലാണ് ഏഴ് മണിക്ക് അടയ്ക്കുന്നത്. അതേസമയം ഒന്നാം തീയതിയായ നാളെയും ഗാന്ധി ജയന്തി ദിനമായ മറ്റന്നാളും ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് അവധിയായിരിക്കും.

  Read More »
 • Kerala

  പെരുമ്പാവൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; യുവാവ് മരിച്ചു

  കൊച്ചി: ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. പെരുമ്പാവൂര്‍ കുവപ്പടി തേക്കാനത്ത് വീട്ടില്‍ സേവ്യറിന്റെ മകന്‍ അനക്സ് ടി സേവ്യറാണ് (27) മരിച്ചത്. എം സി റോഡില്‍ ഔഷധി ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. വെങ്ങോലയില്‍ കാറ്ററിങ് ജോലിക്കായി വീട്ടില്‍ നിന്നും പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

  Read More »
 • Kerala

  ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ കരിമ്പൂച്ചയെ ദുഃസ്വപ്നം കാണേണ്ട: മണിയാശാന് മറുപടിയുമായി മന്ത്രി

  തിരുവനന്തപുരം: ആളുകള്‍ ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോഴെക്കും ജെസിബിയും കരിമ്പൂച്ചയും ദുഃസ്വപ്നം കാണേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആ നിര്‍ദേശം കേള്‍ക്കുന്നു. അതിന്റെ അര്‍ത്ഥം നാളെ മുതല്‍ ആ സ്ഥലങ്ങള്‍ തല്ലിപ്പൊളിച്ച് മാറ്റുന്നു എന്നല്ല. സര്‍ക്കാര്‍ അത്തരത്തില്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം പ്രകാരം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ദൗത്യസംഘത്തിന് രൂപം നല്‍കിയത്. ഇതിന് പിന്നാലെ ഇടുക്കി ജില്ലാ കലക്ടര്‍ മുഖ്യ ചുമതലക്കാരനായുള്ള ദൗത്യസംഘത്തെ ഭയപ്പെടുന്നില്ലെന്നും കാലങ്ങളായി കുടിയേറി കുടില്‍കെട്ടി താമസിക്കുന്നവരുടേയും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരുടേയും മെക്കിട്ട് കയറാന്‍ അനുവദിക്കില്ലെന്നും സിപിഎം നേതാവും എംഎല്‍എയുമായ എം.എം മണി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. മുട്ടില്‍ മരമുറി കേസില്‍ ഭുവുടമകള്‍ക്ക് കനത്ത പിഴ നോട്ടീസ് അയച്ച നടപടി പുനഃ പരിശോധിക്കുമെന്നും കെ രാജന്‍ പറഞ്ഞു. കര്‍ഷകരുടെ പരാതികള്‍ പരിശോധിക്കാന്‍ കലക്ടര്‍ക്ക്…

  Read More »
 • Crime

  ജാമ്യത്തിലിറങ്ങി സഹതടവുകാരന്റെ ഭാര്യയെ പീഡിപിച്ചു; 15 വര്‍ഷം കഠിനതടവ്

  മലപ്പുറം: ജയിലില്‍ ഒപ്പംകഴിഞ്ഞിരുന്ന തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പതിനഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിനെയാണ് (47) മഞ്ചേരി രണ്ടാം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2022 സെപ്റ്റംബര്‍ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. സഹോദരന്റെ മകനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ മഞ്ചേരി സബ് ജയിലില്‍ കഴിയവേ പരിചയത്തിലായ സഹതടവുകാരന്റെ ഭാര്യയെ ജാമ്യത്തിലിറങ്ങിയശേഷം വാടക വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറുമാസം സാധാരണ തടവുകൂടി അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. മഞ്ചേരി പോലീസ്സ്‌റ്റേഷന്‍ ഇന്‍സ്പെക്ടറായ റിയാസ് ചാക്കീരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പോലീസിന്റെ അപേക്ഷപ്രകാരം പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് വിചാരണനടത്തി ശിക്ഷവിധിച്ചത്.  

  Read More »
Back to top button
error: