Crime

 • പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയിൽ

  പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 30ന് പെരുന്തേനരുവിയിൽ ചാടി 31 കാരി ടെസ്സി ആത്മഹത്യ സംഭവത്തിലാണ് അറസ്റ്റ്. ചാത്തൻതറ സ്വദേശി കെ.എസ് അരവിന്ദ് (36) ആണ് അറസ്റ്റിലായത്. ഭർത്താവിൽ നിന്നുള്ള ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറസ്റ്റ് അറിയിച്ചു.

  Read More »
 • പാലക്കാട് എസ്പി ഓഫീസിലെ സിപിഒമാർ ഏറ്റുമുട്ടി, കത്തിക്കുത്ത് രണ്ടുപേർക്കും സസ്പെൻഷൻ; വകുപ്പുതല അന്വേഷണം

  പാലക്കാട്: പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോ​ഗസ്ഥർ തമ്മിൽ കത്തിക്കുത്ത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്. രണ്ടു പേർക്കെതിരെയും കേസ് എടുക്കുമെന്ന് സൗത്ത് പൊലീസ് വ്യക്തമാക്കി. രണ്ട് പേരെയും സസ്പെൻഡ് ചെയ്തതായി പാലക്കാട് എസ് പി അറിയിച്ചു. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ്പി വിശദമാക്കി. അതേ സമയം, കത്തിക്കുത്തല്ല കയ്യാങ്കളിയാണ് ഉണ്ടായതെന്നാണ് എസ്പിയുടെ വിശദീകരണം. പാലക്കാട് എസ്പി ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടാവുക.

  Read More »
 • ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒടിച്ച് നുറുക്കി ഉപേക്ഷിച്ച വ്യാജ നമ്പർ പ്ലേറ്റും കത്തിച്ച സ്കൂൾ ബാ​ഗും പെൻസിൽ ബോക്സും കണ്ടെടുത്തു

  കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. പ്രതികൾ കത്തിച്ച സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും പോളച്ചിറ ഫാം ഹൗസിൽ നിന്ന് കണ്ടെടുത്തു. വ്യാജ നമ്പർ പ്ലേറ്റ് ഒടിച്ച് നുറുക്കി കാട് മൂടിയ സ്ഥത്ത് ഉപേക്ഷിച്ച നിലയിൽ കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയിൽ നിന്നും കണ്ടെത്തി. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസ്, കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടൽ, പ്രതികളെ പിടികൂടിയ തെങ്കാശിക്കടുത്തുള്ള പുളിയറ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തും.

  Read More »
 • മംഗളൂരുവില്‍ മദ്യലഹരിയില്‍ മലയാളിയെ കുത്തിക്കൊന്നു; സഹപ്രവര്‍ത്തകനായ മലയാളി യുവാവ് അറസ്റ്റില്‍

  മംഗളൂരു: കര്‍ണാടക മംഗളൂരുവില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ സഹപ്രവര്‍ത്തകനായ മലയാളി യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി കെ. ബിനുവാണ് (41) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ തളിപ്പറമ്പ സ്വദേശി ജോണ്‍സണ്‍ എന്ന ബിനോയി(52)യെയാണ് പണമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മദ്യലഹരിയില്‍ എത്തിയ ജോണ്‍സണ്‍ ബിനുവിനെ കത്തി കൊണ്ട് കുത്തിയത്. തണ്ണീര്‍ഭാവി വൃക്ഷ ഉദ്യാനത്തിന്റെ സമീപത്തെ ബോട്ട് നിര്‍മ്മാണ ശാലയിലെ തൊഴിലാളികളാണ് ഇരുവരും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജോണ്‍സണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പണമ്പൂര്‍ പൊലീസ് അറിയിച്ചു.

  Read More »
 • പള്ളിയിലെത്തിയിരുന്ന പ്രായപൂർത്തിയാകാത്ത വിശ്വാസികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ചുമതലകളിൽ നിന്ന് നീക്കി; 37 കാരനായ പാസ്റ്റർ ജീവനൊടുക്കി

  ന്യൂഹാംപ്ഷെയർ: പള്ളിയിലെത്തിയിരുന്ന പ്രായപൂർത്തിയാകാത്ത വിശ്വാസികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ചുമതലകളിൽ നിന്ന് നീക്കിയതിന് പിന്നാലെ ജീവനൊടുക്കി പാസ്റ്റർ. തെളിവുകൾ അടക്കം നിരത്തി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയിലെ ന്യൂഹാംപ്ഷെയറിൽ ദീർഘകാലം പാസ്റ്ററായിരുന്ന 37 കാരനെ ചുമതലകളിൽ നിന്ന് മാറ്റിയത്. ജാറെറ്റ് ബുക്കർ എന്ന 37കാരനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കഴിഞ്ഞ മാസമാണ് വിവാഹിതനായ പാസ്റ്ററിനെതിരെ നിരവധിപേർ പരാതിയുമായി എത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ പത്ത് വർഷത്തോളം ജാറെറ്റ് ചെയ്തിരുന്ന വൈദിക ചുമതലകളിൽ നിന്ന് ഇയാളെ മാറ്റിയിരുന്നു. അന്വേഷണവും തുടർ നടപടികളും ഉണ്ടാവുമെന്ന് സഭാ നേതൃത്വം വിശദമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാസ്റ്റർ ജീവനൊടുക്കിയത്. സഭാ തലത്തിൽ നടത്തിയ അന്വേഷണത്തിൽ പാസ്റ്ററിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരായ ക്രിമിനൽ നടപടിക്കും സഭാ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഒരു തരത്തിലും ക്ഷമിക്കാവുന്നതല്ല പാസ്റ്റർ ചെയ്തതെന്നാണ് സഭാ സമിതി വിലയിരുത്തിയത്. എത്ര പേരാണ് പരാതിയുമായി എത്തിയതെന്നതടക്കമുള്ള വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. കുറ്റാരോപിതൻ…

  Read More »
 • സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി

  സുല്‍ത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുല്‍ത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച മൂന്നുമണിയോടെ പഴേരിയിലെ ചന്ദ്രമതിയുടെ വീട്ടിലാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. സാമ്ബത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോള്‍ ബീരാൻ വീട്ടിലെ മുറിയില്‍ ബെഡില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു. ചന്ദ്രമതിയെ വീടിന്റെ പുറകുവശത്തെ ചാര്‍ത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ബീരാനും ചന്ദ്രമതിയും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബീരാൻ ഓടിക്കുന്ന ഗുഡ്സ് ഓട്ടോയ്ക്ക് ചന്ദ്രമതിക്ക് ഷെയര്‍ ഉണ്ടത്രെ. ഒരു വര്‍ഷം മുമ്ബ് ചന്ദ്രമതി മീനങ്ങാടി ഭാഗത്തുനിന്ന് വിവാഹം കഴിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചു. ചന്ദ്രമതിയുടെ അച്ഛൻ മാധവൻ ഏതാനും വര്‍ഷം മുമ്ബാണ് മരിച്ചത്. മരിച്ച ബീരാന് ഭാര്യയും കുട്ടികളുമുണ്ട്.

  Read More »
 • വയനാട്ടിൽ കാറിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശികളെ ബലം പ്രയോഗിച്ച് മറ്റൊരു കാറിലേക്ക് മാറ്റി; 20 ലക്ഷം കവര്‍ന്നതായി പരാതി

  വയനാട്: വയനാട്ടിൽ കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിന് അടുത്തുവച്ചാണ് സംഭവം. കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര്‍ സ്വദേശി നാസര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ചാമരാജ് നഗറി നിന്നും കോഴിക്കോടേക്ക് പോകും വഴിയാണ് ഇവർ സഞ്ചരിച്ച കാർ ഒരു സംഘം തടഞ്ഞു നിർത്തിയത്. ഇരുവരേയും ബലം പ്രയോഗിച്ച് അക്രമി സംഘത്തിന്‍റെ കാറിലേക്ക് മാറ്റി. പരാതിക്കാർ സഞ്ചരിച്ച കാറുമായി ഈ സംഘം മറ്റൊരിടത്തോക്ക് കുതിച്ചു. യാത്രാമധ്യേ, അക്രമികൾ ഇരുവരേയും മേപ്പാടിക്ക് സമീപം ഇറക്കിവിട്ടു. കാർ മേപ്പാടിക്ക് സമീപം മറ്റൊരിടത്തുവച്ചു കണ്ടെത്തി. കാറിൽ സൂക്ഷിച്ച 20 ലക്ഷമാണ് നഷ്ടമായത്. ചാമരാജ് നഗറിലെ ജ്വല്ലറി ബിസിനസ് പങ്കാളിയാണ് ഇത് കൈമാറിയതെന്നാണ് പരാതിക്കാരുടെ മൊഴി. പത്ത് പേർ പണം കവര്‍ന്ന സംഘത്തിലുണ്ടായിരുന്നു എന്നാണ് സൂചന. സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ്…

  Read More »
 • കോഴിക്കോട് എന്‍ഐടിക്ക് സമീപം കാറില്‍ കടത്തിക്കൊണ്ട് വരികെയായിരുന്ന 260.537 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്നായിരുന്നു വില്‍പ്പന

  കോഴിക്കോട്: കോഴിക്കോട് എന്‍ഐടിക്ക് സമീപം വെള്ളലശ്ശേരിയില്‍ വന്‍ എംഡിഎംഎ വേട്ട. കാറില്‍ കടത്തിക്കൊണ്ട് വരികെയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എംഡിഎംഎ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കുന്നമംഗലം പാലിശ്ശേരി സ്വദേശി ഷറഫുദീനാണ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് ഇന്റലിജന്‍സ് ബ്യൂറോയും എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടിയിലായത്. കോഴിക്കോട് എന്‍ഐടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്നു വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. ഉത്തരമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ് പി. കെ, ഷിജുമോന്‍ ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ കെ എസ്, അജിത്ത്, അര്‍ജുന്‍ വൈശാഖ്, അഖില്‍ദാസ് ഇ എന്നിവരും കോഴിക്കോട് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍ പി. കെ, ശിവദാസന്‍ വി. പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, റഹൂഫ്, ഡ്രൈവര്‍ പ്രബീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്…

  Read More »
 • കരിന്തളം കോളേജ് വ്യാജരേഖ കേസ്: അന്വേഷണം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ നീലേശ്വരം പൊലീസ്

  കാസര്‍കോട്: അന്വേഷണം പൂര്‍ത്തിയായിട്ടു കരിന്തളം ഗവണ്‍മെന്റ് കോളേജ് വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ നീലേശ്വരം പൊലീസ്. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്നുള്ള ചില രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യയാണ് കേസിലെ പ്രതി. ജൂണ്‍ 27 നാണ് കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ജോലി നേടാന്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് കെ വിദ്യ അറസ്റ്റിലാകുന്നത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു.വ്യാജരേഖ നിര്‍മ്മിക്കല്‍, വഞ്ചന, വ്യാജരേഖ സമര്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് നീലേശ്വരം പൊലീസ് ചുമത്തിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ വിദ്യ അറസ്റ്റിലായി അഞ്ചര മാസം കഴിഞ്ഞിട്ടും കുറ്റപത്രം സര്‍പ്പിച്ചിട്ടില്ല. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭിക്കാനായി കാത്തിരിക്കുകയാണെന്നാണ് വൈകുന്നതില്‍ പൊലീസ് പറയുന്ന ന്യായം. അടപ്പാടി ആര്‍ജിഎം ഗവ. കോളേജില്‍…

  Read More »
 • മലയാളി കുടുംബം കുടകിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍; മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പ്

  ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തികപ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കണ്ടത്. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.  

  Read More »
Back to top button
error: