Month: July 2024

  • Kerala

    കേരളം കരയുന്നു: വയനാട് ദുരന്തത്തിൽ മരണം 283,  മുഖ്യമന്ത്രി നാളെ വയനാട്ടിൽ; സര്‍വകക്ഷിയോഗം രാവിലെ

        വയനാട് ജില്ലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നാളെ (ആഗസ്റ്റ് 1) മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. രാവിലെ 10.30 ന് എപിജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 283 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും 200ലേറെപ്പേരെ കാണാതായി എന്നും അധികൃതർ അറിയിച്ചു. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. സൈന്യം കഴിഞ്ഞ ദിവസം  നിർമിച്ച  നടപ്പാലവും മുങ്ങി. മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികൾ കയർത്തു. മേപ്പാടിയിൽനിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്നും ഭക്ഷണ വണ്ടികൾ ഉൾപ്പെടെ പൊലീസ് തടയുന്നു എന്നും ആരോപിച്ചായിരുന്നു വാക്കേറ്റം. 9 മന്ത്രിമാർ വയനാട്ടിലുണ്ട്.…

    Read More »
  • NEWS

    ഏഴു മാസം ഗര്‍ഭിണി, വെളിപ്പെടുത്തലുമായി ഈജിപ്റ്റ് ഫെന്‍സിങ് താരം!

    പാരീസ്: ഈജിപ്തിന്റെ വനിതാ ഫെന്‍സിങ് താരം നദ ഹഫീസിന് ഇത്തവണ ഒളിമ്പിക്‌സ് കുറച്ച് സ്‌പെഷ്യലായിരുന്നു. താരം താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ കായികലോകം ഒന്നാകെ അമ്പരന്നു. രണ്ട് മാസങ്ങള്‍ക്കപ്പുറം കളിചിരികളുമായി തന്റെ കുഞ്ഞെത്തുമ്പോള്‍ നദ ഹഫീസിന് പറഞ്ഞുകൊടുക്കാനുള്ളത് അമ്മയും കുഞ്ഞും ഒന്നിച്ച് പങ്കെടുത്ത ഒരു ഒളിമ്പിക്‌സ് കഥയാണ്. ഉള്ളില്‍ ജീവന്റെ തുടിപ്പും വഹിച്ച് താരം ഫെന്‍സിങ് സാബ്‌റെ ഇനത്തില്‍ പ്രീക്വാട്ടറിലെത്തി കൈവരിച്ച വിജയം കായിക ലോകത്ത് അത്ഭുതവും ചര്‍ച്ചയുമാകുകയാണ്. മൂന്ന് തവണ ഒളിമ്പിക്‌സില്‍ മാറ്റുരച്ച 26 കാരിയായ നദയുടെ ഏറ്റവും മികച്ച പ്രകടനം ഇത്തവണത്തെയാണ്. ലോക പത്താം നമ്പര്‍ അമേരിക്കയുടെ എലിസബേത്ത് തര്‍ട്ടകോവിസ്‌കിയെ തോല്‍പിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നെങ്കിലും അവിടെ ദക്ഷിണ കൊറിയന്‍ താരത്തോട് നദ ഹഫീസ് പരാജയപ്പെട്ടു ”മത്സരത്തില്‍ നിങ്ങള്‍ കണ്ടത് എന്നെയും എതിരാളിയെയും മാത്രമായിരിക്കും. എന്നാല്‍ ഞങ്ങള്‍ മൂന്നുപേരാണ് അവിടെയുണ്ടായിരുന്നത്. ഞാനും എതിരാളിയും ഇനിയും ഈ ലോകത്തേക്കെത്താത്ത എന്റെ കുഞ്ഞും. ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ എനിക്കും കുഞ്ഞിനുമുണ്ട്. ജീവിതവും സ്‌പോര്‍ട്‌സും…

    Read More »
  • Movie

    ”കുട്ടികളുടെ ആയമാര്‍ക്കും നിര്‍മാതാക്കള്‍ ചെലവ് നല്‍കണം; ഇതില്‍ എന്തെങ്കിലും ന്യായമുണ്ടോ?”

    തമിഴ് സിനിമാ ലോകത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ പതിനാറ് വരെ പുതിയ സിനിമാ സംബന്ധമായ വര്‍ക്കുക്കളെല്ലാം തടയാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍. പ്രൊഡക്ഷന്റെ വിവിധ ഘട്ടങ്ങളില്‍ കുടങ്ങിക്കിടക്കുന്ന സിനിമകള്‍ നേരിടുന്ന തടസം ഇല്ലാതാക്കാനും ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം ഉയര്‍ന്ന് വരുന്ന നിര്‍മാണച്ചെലവ് പരിശോധിക്കാനുമാണ് ഈ തീരുമാനം. നടന്‍ ധനുഷിനെതിരെയാണ് പ്രധാന ആരോപണം വന്നിരിക്കുന്നത്. സിനിമകള്‍ക്ക് അഡ്വാന്‍സ് വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് ആരോപണം. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അന്തനന്‍. ധനുഷ് ചെയ്യുന്നത് തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം പൊതുവേദിയില്‍ താന്‍ പോയസ് ഗാര്‍ഡനില്‍ വീട് വെച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഒരു കുഴപ്പവുമില്ല. എന്നാല്‍, വാങ്ങിയ അഡ്വാന്‍സിനോട് ഉത്തരവാദിത്വം കാണിക്കണ്ടേയെന്നും അന്തനന്‍ പറയുന്നു. വിഷ്ണു വിശാല്‍ ലാല്‍ സലാം എന്ന സിനിമയുടെ സെറ്റില്‍ 18 സ്റ്റാഫുകള്‍ക്കൊപ്പം ഇറങ്ങി. അവിടെ നോക്കുമ്പോള്‍ രജിനികാന്ത് രണ്ട് പേരുടെ കൂടെയാണ് വന്നത്. ഇതറിഞ്ഞ വിഷ്ണു വിശാല്‍ പതിനാറ്…

    Read More »
  • Kerala

    ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍; വയനാട് 13-ാം സ്ഥാനത്ത്, എട്ട് ഹോട്ട്സ്പോട്ടുകളില്‍ പശ്ചിമഘട്ടവും

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങള്‍. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിലെയും കൊങ്കണ്‍ കുന്നുകളിലെയും (തമിഴ്നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അറ്റ്‌ലസില്‍ വ്യക്തമാക്കുന്നു പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടത്തിലെ അധിവാസവും കെട്ടിടങ്ങളും മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു. പ്രത്യേകിച്ചും, കേരളത്തില്‍ പശ്ചിമഘട്ട മേഖലയില്‍ ജനസാന്ദ്രതയും ഗാര്‍ഹിക സാന്ദ്രതയും വളരെ ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2021-ല്‍ സ്പ്രിംഗര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, കേരളത്തിലെ എല്ലാ ഉരുള്‍പൊട്ടല്‍ ഹോട്ട്‌സ്‌പോട്ടുകളും പശ്ചിമഘട്ട മേഖലയിലാണെന്ന് വ്യക്തമാക്കുന്നു. അത് ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മൊത്തം ഉരുള്‍പൊട്ടലിന്റെ 59 ശതമാനവും തോട്ടം മേഖലകളിലാണ് സംഭവിച്ചത്. വയനാട്ടിലെ വനവിസ്തൃതി കുറയുന്നത് സംബന്ധിച്ച് 2022-ല്‍ നടത്തിയ ഒരു…

    Read More »
  • Kerala

    ഗര്‍ഭിണികളും കുട്ടികളുമടക്കം ദുരിതാശ്വാസ ക്യാമ്പുകളില്‍ 7000-ലധികം പേര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    വയനാട്: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയില്‍ 1726 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഏഴായിരത്തിലധികം പേരാണ് ഈ ക്യാമ്പുകളിലുള്ളത്. അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യവും എന്‍.ഡി.ആര്‍.എഫും കോസ്റ്റ് ഗാര്‍ഡുമുള്‍പ്പെടെ ദുരന്തസ്ഥലത്തുണ്ട്. പാലം നിര്‍മിച്ച് ആയിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. ദുരന്തത്തില്‍ 155 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മേപ്പാടിയിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണുള്ളത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ യുപി, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി.എച്ച്.എസ്, കാപ്പംകൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവയാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിലരെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഓരോ ക്യാമ്പിന്റേയും നടത്തിപ്പ് ചുമതലയും നല്‍കിയിട്ടുണ്ട്. നിലവില്‍ 74 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവരുണ്ട്. ഭക്ഷണവും മരുന്നും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    മുണ്ടക്കൈ ദുരന്തം; 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 പേരെ കാണാനില്ലെന്ന് സര്‍ക്കാര്‍

    തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 പേരെ കാണാനില്ലെന്ന് സര്‍ക്കാര്‍. റവന്യുവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കാണാതായാവരുടെ പേരും വയസുമടക്കമുള്ളത്. 227 പേരാണ് ലിസ്റ്റിലുള്ളത്. അവരില്‍ 2 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, മരിച്ചവരുടെ എണ്ണം 176 ആയി. മഴക്ക് ശമനം വന്നതോടെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. തകര്‍ന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോള്‍ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയില്‍ നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്നു പ്രദേശത്ത് ഇപ്പോള്‍ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്. മന്ത്രിമാരടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. രാജന്‍ തുടങ്ങിയവര്‍ സ്ഥലത്ത് കാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയും ഗവര്‍ണറും…

    Read More »
  • Social Media

    രംഭയുടെ കാലുകള്‍ കാണാന്‍ രാത്രി ഇറങ്ങി! നടിയുമായി ജെഡി ചക്രവര്‍ത്തിക്കുണ്ടായിരുന്ന ആരാധനയും സൗഹൃദവും

    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്തെ താര റാണിയായിരുന്നു രംഭ. ഗ്ലാമര്‍ നായികയായ രംഭ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ആന്ധ്രക്കാരിയായ നടി സര്‍ഗം എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് രംഭ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ രംഭയെ തേടി വന്നു. അതീവ ഗ്ലാമറസായാണ് രംഭയെ മിക്ക സിനിമകളിലും പ്രേക്ഷകര്‍ കണ്ടത്. ഡാന്‍സ് രംഗങ്ങളില്‍ രംഭ തിളങ്ങി. രംഭയെ കാണാന്‍ വേണ്ടി മാത്രം തിയറ്ററുകളില്‍ സിനിമയ്‌ക്കെത്തിയ ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ താരത്തിന് ലഭിച്ച ഭൂരിഭാഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടു. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകള്‍. വിവാഹ ശേഷമാണ് രംഭ കരിയര്‍ വിടുന്നത്. അതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ താരത്തിന് അവസരങ്ങള്‍ കുറഞ്ഞിരുന്നു. കാനഡയില്‍ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാര്‍ പത്മനാഥന്‍ എന്നാണ് രംഭയുടെ ഭര്‍ത്താവ്. മൂന്ന് മക്കളും ദമ്പതികള്‍ക്കുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് രംഭ. രംഭയോട് നടന്‍ ജെഡി ചക്രവര്‍ത്തിക്ക്…

    Read More »
  • Kerala

    രാമങ്കരിയില്‍ അച്ഛനെ തോല്‍പ്പിച്ച് മകന്‍; വിമതഭീഷണിയിലും കരുത്ത് തെളിയിച്ച് സി.പി.എം

    ആലപ്പുഴ: കുട്ടനാട് രാമങ്കരി 13-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ ബി. സരിന്‍കുമാര്‍ വിജയിച്ചു. കടുത്ത പോരാട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സരിന്റെ പിതാവുമായ വി.എ. ബാലകൃഷ്ണനെ ഒമ്പത് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആകെ 857 വോട്ടര്‍മാരില്‍ 685 വോട്ടുകളാണ് പോള്‍ ചെയ്തത്. സരിന്‍കുമാര്‍ -315, ബാലകൃഷ്ണന്‍ – 306, ബി.ജെ.പിയുടെ ശുഭപ്രഭ – 42 എസ്.യു.സി.ഐയുടെ വി.ആര്‍.അനില്‍ – 22 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 726 വോട്ടുകളാണ് പോള്‍ ചെയ്തത്. അന്ന് 910 വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നു. സി.പി.എം. സ്ഥാനാര്‍ഥി രാജേന്ദ്രകുമാറിന് 375 വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച വി.എ. ബാലകൃഷ്ണന്‍ 351 വോട്ടുകള്‍ നേടി. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ രണ്ടുപേര്‍ക്കായി വീതിച്ചു പോയപ്പോള്‍ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന ആര്‍. രാജേന്ദ്രകുമാര്‍ 24 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. ഇക്കുറി സാഹചര്യം മാറി. കഴിഞ്ഞ കാലങ്ങളില്‍ മത്സരരംഗത്തില്ലാതിരുന്ന ബി.ജെ.പി. എന്‍.ഡി.എ. മുന്നണിയുടെ പേരില്‍ മത്സരത്തിനിറങ്ങിയിരുന്നു. എസ്.യു.സി.ഐയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടായിരുന്നു.…

    Read More »
  • NEWS

    പ്രവാസികള്‍ക്ക് കനത്തതിരിച്ചടി; ദുബായിലെ വാടകക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു

    അബുദാബി: തൊഴില്‍തേടി ദുബായിലെത്തിയ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി. വാടകക്കാരോട് വീട് ഒഴിയാന്‍ ആവശ്യപ്പെടുകയാണ് ഉടമകള്‍. യുഎഇയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ദുബായില്‍ വാടകനിരക്ക് റെക്കാഡ് ഉയരത്തില്‍ എത്തുകയാണ്. അതിനാല്‍ തന്നെ നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച് ഉയര്‍ന്ന വിലയ്ക്ക് വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും വാടകയ്ക്ക് നല്‍കാനാണ് ഉടമകളുടെ നീക്കം. വാടകനിരക്ക് താങ്ങാനാകാത്തതിനാല്‍ വാടകക്കാരെ ഒഴിപ്പിച്ച് സ്വന്തം വീടുകളിലേയ്ക്ക് മാറുന്നവരും ഏറെയാണ്. പുതിയ താമസക്കാരുടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബായില്‍ വാടകനിരക്ക് ഇരട്ടയക്ക നിരക്കിലാണ് വര്‍ദ്ധിക്കുന്നത്. പ്രോപ്പര്‍ട്ടി വില്‍ക്കാനോ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനോ ആണെങ്കില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത് പരമാവധി മുതലാക്കാനാണ് പ്രോപ്പര്‍ട്ടി ഉടമകള്‍ ശ്രമിക്കുന്നത്. വാടകക്കാരെ ഒഴിപ്പിച്ച് തിരികെ സ്വന്തം വീട്ടില്‍ താമസമാക്കുന്ന ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് വീണ്ടും വീട് വാടകയ്ക്ക് നല്‍കാനാവില്ല. വാടക സൂചിക നിരക്കില്‍ താഴെ വാടക നല്‍കുന്നവരെയും ചില ഉടമകള്‍ ഒഴിപ്പിക്കുന്നുണ്ട്. വാടക കരാറുകള്‍ പുതുക്കാനും വാടക…

    Read More »
  • Kerala

    ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടാണ്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, കര്‍ണാടക, തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാല മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതിനിടെ, കനത്ത മഴയും വെള്ളക്കെട്ടും മൂലം കുന്നംകുളം – തൃശൂര്‍ സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ചൂണ്ടല്‍ മുതല്‍ തൃശൂര്‍ ശോഭാ സിറ്റി വരെയുള്ള വിവിധ ഇടങ്ങളില്‍ സംസ്ഥാനപാതയില്‍…

    Read More »
Back to top button
error: