Month: April 2022
-
Kerala
മോദി ഭരണത്തില്‍ നടക്കുന്നത് മേയ്ക്ക് ഇന്‍ ഇന്ത്യ അല്ല സെല്ലിങ്ങ് ഇന്ത്യ; ബൃന്ദാ കാരാട്ട്
പത്തനംതിട്ട: ജനങ്ങള്‍ നേരിടുന്ന ചൂഷണത്തെ പ്രതിരോധിക്കുമ്പോള്‍ ആണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം പ്രകടമാകുന്നത് എന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട് പറഞ്ഞു. കേരളത്തിലെ ഡിവൈഎഫ്‌ഐയില്‍ ആണ് സാമൂഹിക പ്രതിബദ്ധതയുളള പ്രവര്‍ത്തകര്‍ കൂടുതല്‍ ഉള്ളത്. ആര്‍എസ്എസ് ഒരുപാട് ചെറുപ്പക്കാരായ ആളുകളെ ക്രൂരമായി കൊല്ലുന്നു എന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളന സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് രാജ്യവിരുദ്ധ നയമാണ്. മോദി ഭരണത്തില്‍ നടക്കുന്നത് മേയ്ക്ക് ഇന്‍ ഇന്ത്യ അല്ല സെല്ലിങ്ങ് ഇന്ത്യയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പനക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ആകെയുള്ളത് ഡിവൈഎഫ്‌ഐ മാത്രമാണ്. ബിജെപിക്ക് ബുള്‍ഡോസര്‍ കേവലം യന്ത്രം മാത്രമല്ല. അവരുടെ ഭരണത്തിന്റെ പ്രതീകമാണ് ബുള്‍ഡോസര്‍ എന്നും ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു.
Read More » -
India
ജാക്വിലിൻ ഫെർണാണ്ടസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി
ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നൽകിയ സമ്മാനങ്ങളാണ് പിടിച്ചെടുത്തത്. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ് ഇഡി കണ്ടുകെട്ടിയത്. ജാക്വിലിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും സുകേഷ് പണം നൽകിയിരുന്നു. രാഷ്ട്രീയപ്രവർത്തകൻ ടി.ടി.വി. ദിനകരൻ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് സുകേഷ് ചന്ദ്രശേഖർ. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന് ഇയാളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Read More » -
Kerala
ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷന്‍ ജാഗറി’
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷന്‍ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താന്‍ ഇന്നും കഴഞ്ഞ രണ്ട് ദിവസങ്ങളിലായും 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 88 സര്‍വയലന്‍സ് സാമ്പിളും 13 സ്റ്റാറ്റിയുട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണശാലകള്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ വരെ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശര്‍ക്കരയാണ് ‘മറയൂര്‍ ശര്‍ക്കര’ എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍ ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശര്‍ക്കര കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന…
Read More » -
NEWS
ഷവോമിക്കെതിരെ ഇഡി നടപടി; 5,551 കോടി രൂപ മരവിപ്പിച്ചു
ബെംഗളൂരു: ചൈനീസ് ടെക് ഭീമന്‍ ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 5,551 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷവോമിക്കെതിരായ ഇഡി നടപടി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഇഡി നീക്കം. രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണിയുടെ പ്രധാനപ്പെട്ട പങ്ക് കയ്യാളുന്ന ഷവോമിയുടെ ഇടപാടുകള്‍ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചു വരികയായിരുന്നു. എച്ച്എസ്ബിസി ബാങ്ക്, സിറ്റി ബാങ്ക്, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിങ്ങനെ നാല് ബാങ്കുകളിലായാണ് തുകയുണ്ടായിരുന്നത്. വന്‍ തുക റോയില്‍റ്റിയുടെ പേരില്‍ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. രാജ്യത്തെ നിയമം മാനിക്കുന്നുവെന്നും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും ഷവോമി പ്രതികരിച്ചു.
Read More » -
Kerala
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും
കൊച്ചി: രാജ്യത്തെ ആദ്യഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും. കൊച്ചിയില്‍ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊര്‍ജ്ജത്തിലേക്കും ചെലവ് കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളിലേക്കും രാജ്യം മാറുന്നതിന്റെ ഭാഗമായാണ് പുതിയ സാധ്യതകള്‍ തേടുന്നത്. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മിക്കും.100 പേര്‍ക്ക് സഞ്ചരിക്കാം. ചിലവ് 17.50 കോടി രൂപ. ഇതില്‍ 75ശതമാനം ചിലവ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും.ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഇലക്ടിക് വെസ്സല്‍ രൂപകല്പന ചെയ്യുക. രാജ്യത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മേഖലയിലെ ഡെവലപ്പര്‍മാരുമായി സഹകരിച്ചാകും പദ്ധതി. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗുമായും ചര്‍ച്ച ചെയ്ത് ഇത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കും. നിര്‍മ്മാണത്തിനുള്ള അടിസ്ഥാന ജോലികള്‍ തുടങ്ങി. കപ്പല്‍ വ്യവസായത്തിലെ ഹരിത മാതൃകകള്‍ എന്ന വിഷയത്തിലാണ് കൊച്ചിയില്‍ കോണ്‍ഫറന്‍സ് നടത്തിയത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിന്‍ ഷിപ്പ്യാര്‍ഡും, എനര്‍ജി ആന്‍ഡ്…
Read More » -
NEWS
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത് 920 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ സ്വര്‍ണവിലയുള്ളത്. ഏപ്രിലിലെ സ്വര്‍ണവില അവലോകനം നടത്തുകയാണെന്നുണ്ടെങ്കില്‍ ഈ മാസം സ്വര്‍ണ വില നിരവധി തവണ കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ട് ദിവസം മാത്രമാണ് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായത്. ബാക്കിയുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്ന കാഴ്ചയാണ് കാണാനായത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വില്‍പന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഇന്ന് വില കുറച്ചത് എന്ന് എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. അക്ഷയ തൃതീയയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വര്‍ണവിലയിലുണ്ടായ വന്‍ ഇടിവ് വിപണിയെ സജീവമാക്കും എന്ന് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു. ഏപ്രില്‍ ആരംഭിച്ചപ്പോള്‍ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
Read More » -
വിജയ് ബാബു വിഷയം ചര്‍ച്ച ചെയ്യാൻ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം നാളെ
വിജയ് ബാബു വിഷയം ചര്‍ച്ച ചെയ്യാൻ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടായേക്കും. താരസംഘടന അമ്മയുടെ എക്‌സിക്യുട്ടീവ് അംഗമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സംഘടനാ നേതൃത്വം. അതേസമയം വിജയ് ബാബു നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു.വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കമ്മീഷണര്‍ നാഗരാജു വ്യക്തമാക്കി. ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബുവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് പൊലീസ് അറിയിച്ചു.
Read More » -
NEWS
സ്ത്രീധനമായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പേരിൽ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്ത ഭർത്താവ് അറസ്റ്റിൽ
ജയ്പൂര്‍: സ്ത്രീധനമായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പേരിൽ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാൻ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഭർത്താവ് അറസ്റ്റിൽ.രാജസ്ഥാനിലെ ഭരത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 2019-ല്‍ ഹരിയാനയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.അന്നുമുതല്‍ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയായിരുന്നു.ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഭര്‍ത്താവ് അനുനയിപ്പിച്ച് തിരികെ കൊണ്ടു വരുകയായിരുന്നു. തിരിച്ചെത്തിയ ഭര്‍ത്താവ് ബന്ധുക്കളായ രണ്ടുപേരെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തന്റെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യാന്‍ പറയുകയും സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.സ്ത്രീധനമായി ആവശ്യപ്പെട്ട തുക ബലാത്സംഗ വീഡിയോ യുട്യുബില്‍ അപ്ലോഡ് ചെയ്ത് താന്‍ സമ്ബാദിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
റയിൽവെ സ്റ്റേഷനോട് ചേർന്ന ആരാധനാലയങ്ങൾ പൊളിച്ചു നീക്കാൻ നോട്ടീസ്; ഭീക്ഷണിയുമായി മതസംഘടനകൾ
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന റയിൽവേയുടെ നോട്ടീസിന് പിന്നാലെ ഭീക്ഷണിയുമായി മതസംഘടനകൾ. ആഗ്രയിലെ രാജാ കി മണ്ടി റെയില്‍വെ സ്റ്റേഷന്‍ വളപ്പിലുള്ള ക്ഷേത്രം നീക്കണമെന്ന് കാട്ടി റെയില്‍വെ ക്ഷേത്ര അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത് ഏപ്രില്‍ 20നായിരുന്നു. ഡിആര്‍എം ആനന്ദ് സ്വരൂപായിരുന്നു നോട്ടീസ് അയച്ചത്.എന്നാൽ 200 വര്‍ഷം പഴക്കമുള്ളതാണ് ക്ഷേത്രമെന്നും ക്ഷേത്രത്തിന്റെ ഒരു കല്ല് പോലും തൊടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ഹിന്ദു സംഘടനകൾ രംഗത്തെത്തി.ഇന്ന് കാണുന്ന റെയില്‍വേ പാളങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയതാണ്. നിരവധി പേര്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് വരുന്നു. യാത്രക്കാര്‍ പോലും പ്രാര്‍ഥിക്കുന്നുണ്ട് എന്നും അവർ അവകാശപ്പെടുന്നു. എന്തുവില കൊടുത്തും ക്ഷേത്രം സംരക്ഷിക്കുമെന്ന് രാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരതിന്റെ ദേശീയ അധ്യക്ഷന്‍ ഗോവിന്ദ് പരാഷരും വ്യക്തമാക്കി.ബ്രിട്ടീഷുകാരാണ് ഇത് പണിതതെന്നും ബ്രിട്ടീഷ് കാലത്തെ ക്ഷേത്രം പൊളിച്ചുമാറ്റാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആഗ്ര കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷനിലെ പള്ളിക്കും ദര്‍ഗക്കും ഇതേപോലെ പൊളിച്ചു നീക്കാൻ റയിൽവെ നോട്ടീസ് നല്‍കിയിരുന്നു.എന്നാൽ ദര്‍ഗ റെയില്‍വെയുടെ ഭൂമിയില്‍…
Read More » -
NEWS
പി സി ജോർജ്ജിന്റെ മുസ്ലിം വിരുദ്ധ നിലപാട്; മാപ്പ് പറഞ്ഞ് സഹോദര പുത്രൻ
ഈരാറ്റുപേട്ട: മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ മുസ്ലിം വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സഹോദരന്റെ മകന്‍ വിയാനി ചാര്‍ളി. മുസ്ലീം മതവിഭാഗത്തെകുറിച്ച് പി.സി ജോര്‍ജ്ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.നിരവധി പേര്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ച് ഇതേക്കുറിച്ച് ചോദിച്ചുവെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലീം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിയാനി ചാര്‍ളി ഫേസ്ബുക്കില്‍ കുറിച്ചു.
Read More »