Month: September 2020

  • NEWS

    ആര്യാടൻ ഷൌക്കത്തിനെ ഇ ഡി ചോദ്യം ചെയ്തു

    കോഴിക്കോട‌് വിദ്യാർഥികളിൽ നിന്ന‌് കോടികൾ തട്ടിയെടുത്ത പ്രതിക്ക‌് സഹായം ചെയ‌്തെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ‌് നേതാവ‌് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് ചോദ്യം ചെയ‌്തു. കോഴിക്കോട‌് എൻഫോഴ‌്സ്മെന്റ‌് യൂണിറ്റ‌് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ബുധനാഴ‌്ച പകൽ 11ന‌് ആരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു നിന്നു. വിദ്യാഭ്യാസ തട്ടിപ്പു കേസിൽ പ്രതിയായ സിബി വയലിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആര്യാടൻ ഷൌക്കത്തിനെ ചോദ്യം ചെയ്തത് . ‘ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചു നൽകിയെന്നും ഇതിനായി മൂന്ന‌് കോടി രൂപ കൈപ്പറ്റിയെന്നുമാണ‌് കേസ‌്. ആര്യാടൻ ഷൗക്കത്തിന്റെ അടുപ്പക്കാാരനായ തിരുവമ്പാടി സ്വദേശി സിബി വയലിൽ തന്റെ ‘മേരിമാത എജ്യൂക്കേഷണൽ ട്രസ‌്റ്റ‌ി’ന്റെ പേരിൽ വിദ്യാഭ്യാസ തട്ടിപ്പ‌് നടത്തിയിരുന്നു. കാനഡ, അമേരിക്ക, ആസ‌്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ എംബിബിഎസ‌് പഠനത്തിന‌് സീറ്റ‌് നൽകാമെന്ന‌് വാഗ‌്ദാനം നൽകിയായിരുന്നു തട്ടിപ്പ‌്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾ തട്ടിപ്പിനിരയായി. ഈ കേസിൽ ഇയാളെ…

    Read More »
  • NEWS

    ശിവശങ്കരന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നതായി സർക്കാർ

    സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ ഐഎഎസിന് അനുവദിച്ചിരുന്ന അവധി റദ്ദാക്കിയിരുന്നതായി സർക്കാർ.ശിവശങ്കരന് അവധി അനുവദിച്ചു എന്ന മട്ടിൽ വന്ന വാർത്തകളുടെ പിന്നാലെയാണ് സർക്കാരിന്റെ വിശദീകരണം. ജൂലൈ ഏഴുമുതൽ ഒരു വർഷത്തേക്കാണ് ശിവശങ്കരൻ അവധിക്ക് അപേക്ഷ നൽകിയിരുന്നത്. ഈ അവധി അനുവദിച്ചുകൊണ്ട് ജൂലൈ 22ന് സർക്കാർ ഉത്തരവിറക്കി.എന്നാൽ ശിവശങ്കരൻ സസ്പെൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് പത്തിന് അവധി റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു

    Read More »
  • അൺലോക്ക് അഞ്ചിന്റെ മാർഗനിർദേശം പുറത്തിറക്കി

    കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അൺലോക്ക് അഞ്ചിന്റെ മാർഗനിർദേശം പുറത്തിറക്കി.ഒക്ടോബർ 15 മുതൽ സ്‌കൂളുകളും കോളേജുകളും തുറക്കാം. സിനിമാ തിയ്യേറ്ററുകളും പാർക്കുകളും തുറക്കാം. എന്നാൽ അമ്പത് ശതമാനം സീറ്റ് ഉറപ്പിച്ചു വേണം സിനിമ തിയ്യേറ്ററുകൾ തുറക്കാൻ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഉണ്ടെങ്കിലും സംസ്ഥാന സർക്കാറുകൾക്കും അതത് സ്ഥാപനങ്ങൾക്കും തീരുമാനം എടുക്കാം.സമാന്തരമായി ഓൺലൈൻ ക്ലാസ്സുകൾക്കും അനുമതി ഉണ്ട്.

    Read More »
  • LIFE

    ജോസിനെ വിട്ടു വന്നവർക്ക് തട്ടുകേട് കിട്ടും ,ജോസഫ് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു

    ചിഹ്നവും പാർട്ടിയുടെ പേരും തിരിച്ചു കിട്ടാൻ സാധ്യത മങ്ങുന്നുവെന്ന കണക്കു കൂട്ടലിൽ പി ജെ ജോസഫ് പുതിയ പാർട്ടി രൂപവൽക്കരിക്കാൻ ഒരുങ്ങുന്നു .തന്നോടൊപ്പം പണ്ട് മുതലേ നിന്നവർക്ക് പ്രാമുഖ്യം നല്കിയായിരിക്കും ഭാരവാഹിത്വം വിതരണം ചെയ്യുക . പി ജെ ജോസഫ് തന്നയാകും ചെയർമാൻ .കെ ഫ്രാൻസിസ് ജോർജ് ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ആകും .കേരള കോൺഗ്രസ് എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോസ് വിഭാഗം വിട്ടു വന്ന നേതാവുമായ ജോയി അബ്രഹാമിനെ സെക്രട്ടറിയാക്കും .യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സജി മഞ്ഞക്കടമ്പലിനെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആക്കും . നിയമസഭാ തെരഞ്ഞെടുപ്പിൽ 7 സീറ്റ് ആണ് ജോസഫിന്റെ ലക്‌ഷ്യം .തൊടുപുഴ, കടുത്തുരുത്തി ഇരിങ്ങാലക്കുട, കോതമംഗലം, മൂവാറ്റുപുഴ, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങൾക്കായി ജോസഫ് വിഭാഗം പിടിമുറുക്കും .അയോഗ്യതയുടെ വാളിൽ ആണ് ജോസഫും മോൻസും .അങ്ങിനെ വന്നാൽ തൊടുപുഴയിൽ അപു ജോസഫിനെയും കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ വിശ്വസ്തനെയും മത്സരിപ്പിക്കാൻ…

    Read More »
  • LIFE

    ലഹരിമരുന്ന് കേസ് മൂന്ന് നടന്മാരിലേയ്ക്ക് ,ബുദ്ധികേന്ദ്രം പണ്ട് സൂപ്പർ മോഡലായിരുന്ന പ്രമുഖ നടൻ

    സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് 3 ബോളിവുഡ് നടന്മാരിലേക്ക് നീളുന്നതായി റിപ്പോർട്ട് .മൂന്നുപേരേയും നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നാണ് റിപ്പോർട്ട് .പണ്ട് സൂപ്പർ മോഡൽ ആയിരുന്ന ഒരു പ്രമുഖ നടനാണ് ബോളിവുഡിലെ ലഹരി മരുന്ന് വ്യാപനത്തിന്റെ ബുദ്ധികേന്ദ്രം എന്നാണ് എൻ സി ബി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന . അതേസമയം ബോളിവുഡ് നടിമാരായ ദീപിക പദുകോൺ ,ശ്രദ്ധാ കപൂർ ,സാറാ അലിഖാൻ എന്നിവരെ ചോദ്യം ചെയ്ത് വിട്ടയച്ചത് ക്ളീൻ ചിറ്റ് നൽകിക്കൊണ്ടാണ് എന്ന വാർത്ത എൻസിബി നിഷേധിച്ചു .വാർത്ത അസത്യവും വാസ്തവവിരുദ്ധവുമാണ് എന്നാണ് എൻസിബി ഓഫീസർ പ്രതികരിച്ചത് . എ ഐ ഐ എം എസ് സിബിഐക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ പോസ്റ്റ്മോർട്ടത്തിലെ ചില പാളിച്ചകൾ ചൂണ്ടിക്കാണിച്ചതായി റിപ്പോർട് ഉണ്ട് .പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ മയക്കുമരുന്നിന്റെ സാന്നിധ്യം പരിശോധിച്ചില്ല ,മരണ സമയം കൃത്യമായി രേഖപ്പെടുത്തിയില്ല ,മതിയായ പ്രകാശം ഇല്ലാത്തിടത്ത് വച്ച് പോസ്റ്റ്മോർട്ടം…

    Read More »
  • NEWS

    ” എരിഡ “വികെ പ്രകാശിന്റെ ത്രില്ലര്‍

    വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന” എരിഡ ” എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ളൂരില്‍ പുരോഗമിക്കുന്നു.”എരിഡ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ് പുസ്തകത്തിലൂടെ പ്രകാശനം ചെയ്തു. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് “എരിഡ”. നാസ്സര്‍,സംയുക്ത മേനോന്‍,കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി,ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു.പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് “എരിഡ “.വെെ വി രാജേഷ് തിരക്കഥ,സംഭാഷണമെഴുതുന്നു.എഡിറ്റര്‍-സുരേഷ് അരസ്,സംഗീതം-അഭിജിത്ത് ഷെെലനാഥ്,ലെെന്‍ പ്രൊഡ്യൂസര്‍- ബാബു,കല-അജയ് മാങ്ങാട്,മേക്കപ്പ്-ഹീര്‍,കോസ്റ്റ്യൂം ഡിസെെനര്‍-ലിജി പ്രേമന്‍,പരസ്യക്കല- ജയറാംപോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • LIFE

    കോടതി വിധി പരിഹാസ്യമെന്ന് സിപിഐഎം

    ബാബ്‌റി മസ്ജിദ് കേസിൽ എല്ലാവരെയും കുറ്റവിമുക്തരാക്കിയ കോടതി വിധി പരിഹാസ്യമെന്ന് സിപിഐഎം. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണ ഘടനാ ബെഞ്ച് പള്ളി പൊളിക്കലിനെ കടുത്ത നിയമ ലംഘനം എന്നാണ് വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഈ വിധി വന്നിരിക്കുന്നത് -സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി ട്വിറ്ററിൽ കുറിച്ചു. നീതിയുടെ പ്രഹസനം എന്നാണ് പോളിറ്റ് ബ്യൂറോ വിധിയെ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. വിധി പ്രസ്താവിക്കാൻ 28 വർഷം എടുത്തു. എന്നിട്ടും നീതി ലഭ്യമായില്ല. വിധിക്കെതിരെ സിബിഐ അപ്പീൽ പോകണം -പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

    Read More »
  • LIFE

    എണ്ണായിരം കടന്ന് കോവിഡ്,ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല…

    Read More »
  • LIFE

    മൊഴി മാറ്റിക്കാൻ മൂന്നു തവണ ആളെത്തി ,വാഗ്ദാനം പണം ,ഇടനിലക്കാരി ഇസ്രായേലിൽ ഉള്ള നഴ്‌സ് ,ബാലഭാസ്കർ കേസിൽ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ

    ബാലഭാസ്കർ കേസിൽ നിർണായക വെളിപ്പെടുത്തലുമായി നുണ പരിശോധനയ്ക്ക് വിധേയനായ കലാഭവൻ സോബി .ഇത് രണ്ടാം തവണയാണ് സോബി നുണ പരിശോധനയ്ക്ക് വിധേയൻ ആകുന്നത് . ഇസ്രായേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി ആണ് ഇടനിലക്കാരി .ഇവർ വഴി മൂന്നു തവണ നാലുപേരടങ്ങുന്ന സംഘം തന്നെ കാണാൻ എത്തി .വന്നവർ പണം വാഗ്‌ദാനം ചെയ്തു .2019 നവംബറിലും ഡിസംബർ അവസാനത്തിലും ജനുവരി 18 നുമാണ് ഇവർ തന്നെ സമീപിച്ചത് .ഇവർ വന്നിറങ്ങുന്ന ദൃശ്യങ്ങൾ കൈയിലുണ്ട് .എന്നാൽ സംസാരിക്കുന്നത് ഇല്ല .ഇവർ തനിയ്ക്ക് പണം വാഗ്ദാനം ചെയ്‌തെന്നും സോബി പറയുന്നു . ഇസ്രായേലിൽ ജോലി ചെയ്യുന്ന യുവതി പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞിരുന്നു .ഇവരുടെ സുഹൃത്ത് ആണത്രേ യുവതി .ഫോർച്യൂണർ ,ബിഎംഡബ്ലിയു ,ജാഗ്വർ എന്നിവയിലാണ് മൂന്ന് തവണയായി വന്നത് .ആ സമയത്ത് തന്നെ അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചതാണ് .ഈ നേഴ്സിന്റെ പേരുവിവരങ്ങൾ വേറെ ആരോടും വെളിപ്പെടുത്തിയിട്ടില്ല . താൻ നഴ്സിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു .എന്നാൽ…

    Read More »
  • NEWS

    വടക്കാഞ്ചേരി അഴിമതി: സി.ബി.ഐ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത് അഴിമതി മൂടി വയ്ക്കാന്‍: രമേശ് ചെന്നിത്തല,സര്‍ക്കാരിന്റേത്  കുറ്റം മൂടിവയ്ക്കാനുള്ള കുറ്റവാളികളുടെ മനോഭാവം

    തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സി.ബി.ഐയുടെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് അഴിമതി മൂടിവയ്ക്കുന്നതിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അവരുടെ പണിയെടുക്കട്ടെയെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് സി.ബി.ഐയുടെ പണി അവസാനിപ്പിക്കാനുള്ള പണിയാണ് അദ്ദേഹം നടത്തിയത്. മുഖ്യമന്ത്രിയുടെ കപടമുഖമാണ് ഒരുക്കല്‍ കൂടി പുറത്തു വരുന്നത്. ലൈഫ് തട്ടിപ്പില്‍ സര്‍ക്കാരിനൊന്നും മറച്ചു വയ്ക്കാനില്ലെന്നും സര്‍ക്കാരിനൊരു പങ്കുമില്ലെന്നുമാണ് ഇത്രയും കാലം മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ഇത്ര ഭയക്കുന്നത്?  അഴിമതിയില്‍ സര്‍ക്കാരിന് വ്യക്തമായ പങ്കുണ്ടെന്നുള്ളതിനാലാണ് സി.ബി.ഐ അന്വേഷണം മുടക്കാന്‍ എല്ലാ വഴികളിലൂടെയും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കുറ്റം മൂടിവയ്ക്കാനുള്ള കുറ്റവാളികളുടെ മനോഭാവമാണ്. കേരളത്തില്‍ സി.ബി.ഐയെത്തന്നെ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് തയ്യാറാക്കി വച്ച ശേഷമാണ് ആദ്യ പടിയായി ഹൈക്കോടതിയില്‍ കേസ് റദ്ദാക്കാന്‍ ഹര്‍ജിയുമായി എത്തിയിരിക്കുന്നത്. ഇത് നടന്നില്ലെങ്കില്‍ അടുത്തത് പ്രയോഗിക്കാനാണ് നീക്കം. അഴിമതി അന്വേഷിക്കാന്‍ പാടില്ലെന്ന് ഒരു…

    Read More »
Back to top button
error: