Travel
-
400 രൂപയ്ക്ക് 5 മണിക്കൂർ നീണ്ട കിടിലൻ ബോട്ട് യാത്ര
ആലപ്പുഴ: 400 രൂപയ്ക്ക് 5 മണിക്കൂർ നീണ്ട കിടിലൻ ബോട്ട് യാത്ര. 600 രൂപ കൊടുത്താൽ ഏസിയിലും യാത്ര ചെയ്യാം. സർക്കാരിന്റെ വേഗ ബോട്ട് സർവീസ് വമ്പൻ ഹിറ്റായി മാറുകയാണ്. ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റുകളുമാണുള്ളത്. രാവിലെ 11.00 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ഒരുമണിക്കൂർ സമയമുണ്ട്. കുടുംബശ്രീയുടെ ഊണ് ഇവിടെ ലഭ്യമാണ്. 100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും. 2 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്. കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും. 3.15 നോടുകൂടി ആർ ബ്ലോക്കിൽ…
Read More » -
പത്തനംതിട്ട-കോയമ്പത്തൂർ-പത്തനംതിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സമയവിവരങ്ങൾ
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന പത്തനംതിട്ട <> കോയമ്പത്തൂര്‍ (SF) കെഎസ്ആർടിസി ബസിന്റെ സമയവിവരങ്ങൾ ★ Pathanamthitta <> Coimbatore (SF) ★ ★ பத்தனம்திட்டா – கோயம்புத்தூர் (SF) ★ Via ; തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , പാലക്കാട് ———————————– ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 8 am ■ Departure from Pathanamthitta :- 8 am ■ பத்தனம்திட்டா இருந்து புறப்படும்: – 8am ■ തിരുവല്ല :- 8:55 am ■ Thiruvalla :- 8:55 am ■ திருவல்லா :- 8:55 am ■ ചങ്ങനാശ്ശേരി – 9:05 am ■ കോട്ടയം – 9:30 am ■ മൂവാറ്റുപുഴ – 10:55 am ■ തൃശൂര്‍ – 1:15 pm ■ പാലക്കാട് – 2:50 pm ■ കോയമ്പത്തൂര്‍…
Read More » -
വാഹനത്തിനുമുകളില്‍ വൈദ്യുതിലൈന്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റുമൊക്കെയാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ റോഡിലൂടെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. ഇലക്ട്രിക്ക് ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്. ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം. തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍…
Read More » -
പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് ചിന്നസേലത്ത് വൻ പ്രതിഷേധം, പൊലീസ് വാഹനങ്ങള്‍ അടക്കം തീയിട്ടു
പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വൻ പ്രതിഷേധം.വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി പലതവണ സമരക്കാർ ഏറ്റുമുട്ടി, പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. തമിഴ്നാട്ടിലെ കള്ളക്കുകുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തിവന്ന പ്രതിഷേധമാണ് തെരുവ് യുദ്ധത്തിലേക്കെത്തിയത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർത്തു, നിരവധി ബസുകൾക്കും പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. അക്രമാസക്തരായ…
Read More » -
കര്‍ക്കിടക മാസത്തിലെ നാലമ്പല ദര്‍ശനത്തിന് ഭക്തജനങ്ങള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം; രാമായണ മാസത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടനമായ നാലമ്പല ദർശനത്തിന് കെഎസ്ആർടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി നാലമ്പല ദര്‍ശന യാത്ര നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ച് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതല്‍ ആഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്‍പായി ദര്‍ശനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പതിവ് സ്പെഷ്യൽ…
Read More » -
ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ…?
രാജേഷ് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്താണ് എം മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ’ കയ്യിൽ വന്നു പെട്ടത്. താഴെ വെക്കാതെ വായിച്ചു തീർത്ത ആ പുസ്തകമാണ് ഹരിദ്വാറിനെ ആദ്യമായി മനസ്സിൽ കോറിയിട്ടത്. പിന്നീട് പല അലച്ചിലുകൾക്കിടയിലും ആ ക്ഷേത്രനഗരം മനസ്സിലേയ്ക്ക് തിക്കിത്തിരക്കി വന്നെങ്കിലും ഒരു യാത്രയും ഹരിദ്വാറിൽ എത്തിച്ചേർന്നില്ല. ഒരു നടക്കാത്ത സ്വപ്നമായി ശേഷിച്ചിരുന്ന ഹരിദ്വാറിലെ ഉഷ്ണിക്കുന്ന തെരുവുകളിലേക്ക് കഴിഞ്ഞ മേയ് 19 വ്യാഴാഴ്ച ഞാൻ തീവണ്ടിയിറങ്ങി. കണ്ണുതുറക്കാനാകാത്ത വെയിൽ വെളിച്ചത്തിൽ ഹരിദ്വാർ സ്റ്റേഷൻ മയങ്ങി കിടന്നു. വെളിയിൽ 38-40 ഡിഗ്രി ചൂട്. തെരുവ് നിറയെ ഭക്തിയുടെ കുത്തൊഴുക്കായിരുന്നു. ഭാണ്ഡങ്ങളും ചേലകളും മുഷിഞ്ഞ സാരികളും പാറിപറന്ന മുടിയുമൊക്കെയായി ഗ്രാമീണസ്ത്രീകൾ നക്ഷത്രകണ്ണുകളുള്ള കുട്ടികളെ തങ്ങളോടൊപ്പം നടത്താൻ പാടുപെട്ടു. കുങ്കുമവും ചിമിഴുകളും പല വലിപ്പത്തിലുള്ള ദേവരൂപങ്ങളും കളിപ്പാട്ടങ്ങളും മൺചിരാതുകളും അളവില്ലാത്തത്ര കൗതുകവസ്തുക്കളും… തെരുവ് നിറഞ്ഞ വഴിയോരകച്ചവടങ്ങളും വേവിന്റെയും വറവിന്റെയും മസാലഗന്ധങ്ങളും. വിവിധ പഴച്ചാറുകളും ഈച്ചകൾ വിട്ടുമാറാതെ ചുറ്റിപറക്കുന്ന കൊതിയൂറുന്ന നെയ്യ്കിനിയുന്ന മധുരപലഹാരങ്ങളും… തെരുവ് ആ ആവി…
Read More » -
നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ
ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളളവരാണ് മലയാളികൾ. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുകയാണ് കെഎസ്ആർടിസി. 2021ൽ കേരളപിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. ചാലക്കുടി-മലക്കപ്പാറ യാത്രയാണ് ആദ്യമായി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിലും ആ യാത്ര വൻവിജയമായതിനെത്തുടർന്നാണ് വിവിധ ഡിപ്പോകളിൽ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേർന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവിൽ കെഎസ്ആർടിസിയുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണ് ഉള്ളത്. വിവിധ ഡിപ്പോകളിൽ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ് എന്നിവയാണവ. കൂടാതെ ചില ഡിപ്പോകളിൽ നിന്നും അടുത്തുളള ഡാം, ബീച്ച്, ആന വളർത്തൽകന്ദ്രം എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി ടൂർ പാക്കേജ് സർവ്വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവ മുതൽ…
Read More » -
ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍
ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഫ്‌ലൈറ്റില്‍ ഇത്രയും ദൂരം ഒരു കുഞ്ഞുബാലന്‍ വിമാനത്തില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ യാത്ര ചെയ്തുവെന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയില്‍ എത്താന്‍ ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ബാലന്‍ യാത്ര ആരംഭിച്ചത്. ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ് ഈ ഒമ്പത് വയസുകാരന്റെ പേര് ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ്. കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന്‍ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം…
Read More » -
പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ
ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ തങ്ങളുടെ പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. തങ്ങളുടെ പുതിയ മോഡലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് അവർ.1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ വില്പനക്കെത്തിയിരിക്കുന്ന സ്കോഡ സ്ലാവിയയുടെ 1.0 ലിറ്റർ എഞ്ചിനുള്ള മോഡലുകളുടെ വില മാത്രമാണ് തത്കാലം സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാങ്ങാവുന്ന സ്കോഡ സ്ലാവിയയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 10.69 ലക്ഷം മുതലാണ്. ഒറ്റ നോട്ടത്തിൽ പുത്തൻ ഒക്‌ടേവിയയുടെ അനിയൻ ലുക്കാണ് സ്ലാവിയയ്ക്ക്. സ്‌കോഡയുടെ മുഖമുദ്രയായ ബട്ടർഫ്‌ളൈ ഗ്രിൽ, L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്‍ലാംപ്, ക്രീസ് ലൈനുകൾ ചേർന്ന ബമ്പറുകൾ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ സ്ലാവിയയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂപെ കാറുകൾക്ക് സമാനമായി പുറകിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് മറ്റൊരു ആകർഷണം. ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ, കാൻഡി വൈറ്റ്, റിഫ്ലെക്സ്…
Read More » -
സ്ത്രീകള്‍ക്ക് അന്ന് സൗജന്യമായി യാത്ര ചെയ്യാം, കൊച്ചി മെട്രോയിൽ
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. അതേസമയം ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യല്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 1ന് രാത്രിയും മാര്‍ച്ച് 2ന് വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്. ഏത് സ്റ്റേഷനില്‍ നിന്ന് ഏത് സ്റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടാം തിയതി വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും.
Read More »