Month: June 2023

  • Kerala

    ഷാജൻ സ്ക്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; മാധ്യമ പ്രവർത്തനത്തിലെ ധാർമ്മികത വീണ്ടും ഓർമ്മിപ്പിച്ച് കോടതി

    മറുനാടൻ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌ക്കറിയയ്യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ മാധ്യമ പ്രവർത്തനത്തിലെ ധാർമ്മികത ഓർമ്മിപ്പിച്ച് കോടതി. മാധ്യമങ്ങൾ എങ്ങനെയാണ് വാർത്ത റിപ്പോർട്ട് ചെയ്യേണ്ടതെന്നും ഷാജൻ സ്കറിയ ചെയ്യുന്നത് എന്താണെന്നുമായിരുന്നു കോടതിയുടെ ചോദ്യം. മാധ്യമങ്ങൾ ഒരു വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് അഞ്ച് ‘W’ തത്വങ്ങൾ കൊണ്ടായിരിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.Who, What, When, Where, Why (ആര്, എന്ത്, എപ്പോൾ, എവിടെ, എന്തിന്) എന്നാൽ, മറുനാടൻ വാർത്തയിൽ ഈ W തത്വത്തിന് പകരം നാല് D ആണ് ഉപയോഗിച്ചിട്ടുള്ളത് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു. Defame, Denigrate, Damnify, Destroy (അപകീർത്തിപ്പെടുത്തുക, നീതിയുക്തമല്ലാതെ വിമർശിക്കുക, നശിപ്പിക്കുക, തകർക്കുക) ഇതാണ് മറുനാടൻ വാർത്തകളുടെ തത്വമെന്നും കോടതി പറഞ്ഞു.  പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എടുത്ത കേസിൽ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌ക്കറിയയുടെടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് മറുനാടനെതിരെ പി.വി ശ്രീനിജിന്‍…

    Read More »
  • Kerala

    പ്ലസ് ടു കോഴക്കേസ്: കെ.എം. ഷാജിക്കെതിരെ അന്വേഷണത്തിന് അനുമതി വേണം, സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

    ദില്ലി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. കഴിഞ്ഞ ജൂൺ 19 നാണ് അഴീക്കോട് പ്ലസ്റ്റു കോഴ കേസിൽ മുസ്ലീംലീഗ് നേതാവ് കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിജിലൻസ് കേസ് റദ്ദാക്കിയതിന് പിന്നാലെ കെ എം ഷാജിക്കെതിരായ ഇ.ഡി നടപടികളും സിംഗിൽ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുസ്ലീലീഗിൽ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയർന്നത്. എന്നാൽ ഇത് പിന്നീട് സിപിഎം ഏറ്റെടുത്തു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ്…

    Read More »
  • Business

    ഇനി ഒരേ സമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം; പുതിയ ഫീച്ചറുമായി സൊമാറ്റോ

    മുംബൈ: ഇനി ഒരേ സമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം. പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് സൊമാറ്റോയാണ്. ഫുഡ് ഡെലിവറി മന്ദഗതിയിലായ സാഹചര്യത്തിൽ വലിയ വിപണി വിഹിതം നേടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഫോൺപേയുടെ ഉടമസ്ഥതയിലുള്ള പിൻകോഡിൽ എന്ന ആപ്പിൽ  പ്രചോദനമുൾക്കൊണ്ടാണ് പുതിയ അപ്ഡേറ്റ്. പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക്  വിവിധ റസ്റ്റോറന്റുകളിൽ നിന്ന് നാല് കാർട്ടുകൾ വരെ ക്രിയേറ്റ് ചെയ്യാനും ഓർഡർ ചെയ്യാനുമാകും. ഒരു കാർട്ടിൽ നിന്ന് ഒരു ഓർഡർ പൂർത്തിയാക്കിയ ശേഷം അടുത്ത കാർട്ടിലെത്തി ഓർഡർ നല്കാം. ഫോൺപേ സിഇഒ സമീർ നിഗം ​​പിൻകോഡിന്റെ ലോഞ്ച് വേളയിൽ മൾട്ടി-കാർട്ട് ഫീച്ചറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പറഞ്ഞിരുന്നു.  ഇത് ഷോപ്പിംഗ് അനുഭവവും വില്പനയും വർധിപ്പിക്കാനും സഹായിക്കും. സമാന രീതിയിലേക്കാണ് സൊമാറ്റോയും ചുവട് മാറ്റുന്നത്. ഏകദേശം അഞ്ച് ബില്യൺ ഡോളർ മൂല്യമുള്ള ഫുഡ് ഡെലിവറി വിപണിയിലെ പ്രധാനികളാണ് സൊമാറ്റോയും സ്വിഗ്ഗിയും. ഇരുവരും തങ്ങളുടെ വിപണി വിഹിതം വിപുലീകരിക്കാനായി കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.…

    Read More »
  • Kerala

    പിവി അൻവർ എംഎൽഎയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

    കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷല്‍ തഹസിൽദാർ പി ജുബീഷ് എന്നിവര്‍ മറുപടി നൽകണം. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

    Read More »
  • Tech

    യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന അപ്‌ഗ്രേഡഡ് ഫീച്ചറുമായി പേടിഎം

    യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) വഴിയുള്ള പണമിടപാടുകൾ ഏറെ ജനപ്രിയമാണിന്ന്. ഗ്രാമങ്ങളെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ യുപിഐ ആശ്രയിക്കുന്നുണ്ട്. കഴിയുന്നത്ര വേഗത്തിൽ തടസ്സങ്ങളില്ലാതെ പണം ട്രാൻസ്ഫർ ചെയ്യുകയാണ് എല്ലാവരുടെയും ആവശ്യം.  രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പേടിഎം. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിലേക്ക്  പ്രധാന സംഭാവന ചെയ്യുന്ന മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് കൂടിയാണ് പേടിഎം. നിലവിൽ യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന അപ്‌ഗ്രേഡഡ് ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പേടിഎം. പിൻ റീസന്റ് പേയ്മെന്റ്സ് യുപിഐ ആപ്പ് ആയ പേടിഎം വഴി പണം അയക്കുമ്പോൾ ഇനി മുതൽ ഉപയോക്താക്കൾക്ക് പിൻ റീസന്റ് പേയ്മെന്റ് ഫീച്ചർ ഉപയോഗിക്കാം. പുതിയ ഫീച്ചർ പ്രകാരം നിങ്ങൾക്ക് അത്യാവശ്യമുള്ള കോണ്ടാക്ടുകൾ പിൻ ചെയ്തിടാം. ഒരു പ്രത്യേക കോണ്ടാക്ടുകളിലേക്ക് പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്യുന്ന ആളുകൾക്ക് പിൻ കോണ്ടാക്‌റ്റ് ഫീച്ചർ ഏറെ പ്രയോജനപ്രദമായിരിക്കും. പേടിഎം ഉപയോക്താക്കൾക്ക് മൊബൈൽ യുപിഐ പേയ്മെന്റുകൾ…

    Read More »
  • India

    കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്‍റെ പിടിച്ചെടുത്ത ഭൂമിയില്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ച് പാവപ്പെട്ടവര്‍ക്ക് കൈമാറി യുപി സര്‍ക്കാര്‍

    ദില്ലി: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിൻറെ പിടിച്ചെടുത്ത ഭൂമിയിൽ ഫ്ലാറ്റ് സമുച്ചയം നിർമിച്ച് പാവപ്പെട്ടവർക്ക് കൈമാറി യുപി സർക്കാർ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 76 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറിയത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച ഫ്ലാറ്റുകൾ നറുക്കെടുപ്പിലൂടെയാണ് ഉപഭോക്താക്കളെ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയും ഫ്ലാറ്റുകൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 41 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് മുറികളും അടുക്കളയും ടോയ്‌ലറ്റും അടങ്ങിയ സൗകര്യമുണ്ട്. 6,000-ത്തിലധികം ആളുകളാണ് ഫ്ലാറ്റുകൾക്കായി പ്രയാഗ്‌രാജ് വികസന അതോറിറ്റിയിൽ അപേക്ഷിച്ചത്. ഇവരിൽനിന്ന് മുൻഗണനാ പ്രകാരം 1,590 പേരെ കണ്ടെത്തുകയും അതിൽനിന്ന് നറുക്കെടുക്കുകയുമായിരുന്നു. പാവപ്പെട്ടവരിൽ നിന്ന് ഗുണ്ടാതലവന്മാർ തട്ടിയെടുത്ത ഭൂമിയിൽ വീടു പണിത് പാവപ്പെട്ടവർക്ക് നൽകുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2017-ന് മുമ്പ് മാഫിക്ക് ആരിൽനിന്നും ഭൂമി തട്ടിയെടുക്കാൻ കഴിയുമായിരുന്നുവെന്നും ഇപ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് വീടുകൾ പണിയുന്നത് അതേ ഭൂമിയിലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മാഫിയകളിൽ നിന്ന്…

    Read More »
  • LIFE

    യുദ്ധഭൂമിയില്‍ ആയുധമേന്തി നില്‍ക്കുന്ന ധനുഷ്… ക്യാപ്റ്റന്‍ മില്ലറിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

    കോളിവുഡിൽ നിർമ്മാതാക്കൾ ഇന്ന് മിനിമം ഗ്യാരൻറി കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ധനുഷ്. ആവറേജ് അഭിപ്രായം നേടിയാൽത്തന്നെ ഇന്ന് ഒരു ധനുഷ് ചിത്രം ഭേദപ്പെട്ട സാമ്പത്തിക വിജയം നേടാറുണ്ട്. തെലുങ്കിലും തമിഴിലുമായെത്തിയ വാത്തിയാണ് (സർ) ഈ വർഷം ധനുഷിൻറേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിൻറെ വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ഏറെ ശ്രദ്ധ നേടിയ ക്യാപ്റ്റൻ മില്ലറിൻറെ ഒരു പ്രധാന പബ്ലിസിറ്റി മെറ്റീരിയൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് അത്. https://twitter.com/SathyaJyothi/status/1674742220552015872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1674742220552015872%7Ctwgr%5E4ed76fba572dc366f438c2d61444ab7e2f74e53f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSathyaJyothi%2Fstatus%2F1674742220552015872%3Fref_src%3Dtwsrc5Etfw ഒരു യുദ്ധഭൂമിയിൽ ആയുധമേന്തി നിൽക്കുന്ന ധനുഷിൻറെ കഥാപാത്രമാണ് പോസ്റ്ററിൽ. പോരാടി വീണവരുടെ ജഡങ്ങൾ നിറഞ്ഞ ഫ്രെയ്മിൽ ക്യാപ്റ്റൻ മില്ലർ മാത്രമാണ് ജീവനോടെ നിൽക്കുന്ന ഒരേയൊരാൾ. വിദൂരതയിൽ മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും അരുൺ മാതേശ്വരൻ ആണ്. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ മാതേശ്വരൻ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിൻറെ തമിഴ് സംഭാഷണ…

    Read More »
  • LIFE

    വീണ്ടും നിത്യഹരിത നായകനായി ചാക്കോച്ചന്‍; ‘പദ്‍മിനി’ വീഡിയോ സോംഗ്

    കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്‍മിനി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പദ്‍മിനിയേ എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്‍റിക് ട്രാക്ക് ആണ്. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സച്ചിന്‍ വാര്യര്‍ ആണ് പാടിയിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ നേരത്തേ പുറത്ത് വന്ന  ടീസറിനും ലവ് യു മുത്തേ എന്ന ഗാനത്തിനും ഏറെ ആസ്വാദക ശ്രദ്ധ ലഭിച്ചിരുന്നു. പദ്മിനിയുടെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ്…

    Read More »
  • Crime

    ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്താല്‍ പ്രതികള്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുമെന്ന ബഹ്റൈന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കി ഹമദ് രാജാവ്

    മനാമ: ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്താല്‍ പ്രതികള്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുമെന്ന ബഹ്റൈന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കി ഹമദ് രാജാവ് ഉത്തരവിട്ടു. രാജ്യത്തെ 1976ലെ ശിക്ഷാ നിയമത്തിലെ 353-ാം വകുപ്പാണ് റദ്ദാക്കിയത്. പാര്‍ലമെന്റും ശൂറാ കൗണ്‍സിലും നേരത്തെ നിയമത്തിലെ ഈ വ്യവസ്ഥ റദ്ദാക്കാനുള്ള ആവശ്യം അംഗീകരിച്ചിരുന്നു. ഇനി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ നിയമം റദ്ദാക്കിയ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. ബഹ്റൈനിലെ ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് എന്‍ഡോവ്‍മെന്റ്സ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമണും നിയമം റദ്ദാക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചിരുന്നു. ഇസ്ലാമിക ശരീഅത്ത് നിയമ പ്രകാരം വിവാഹം സാധുവാകാന്‍ വരന്റെയും വധുവിന്റെയും ഭാഗത്തു നിന്ന് സമ്മര്‍ദങ്ങളൊന്നുമില്ലാതെ പൂര്‍ണ സമ്മതം ആവശ്യമുണ്ടെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്‍ത്രീയെ, പ്രതി വിവാഹം ചെയ്‍താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുമെന്ന വ്യവസ്ഥ ഉണ്ടായാല്‍ അത്തരമൊരു വിവാഹത്തിന് സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് സമ്മതം നല്‍കേണ്ട…

    Read More »
  • Kerala

    സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യും, കാന്തപുരത്തിന്റെ ഐക്യനിർദേശം സ്വാഗതം ചെയ്ത് സമസ്ത

    കോഴിക്കോട്: കാന്തപുരത്തിന്റെ സുന്നി ഐക്യനിർദേശം സ്വാഗതം ചെയ്ത് സമസ്ത. സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്നും ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും പ്രസിഡന്റ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. ഏകസിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്നും ‍ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിർക്കുമെന്നും സമസ്ത അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ വിപുലമായ കൺവെൻഷൻ ജൂലൈ 8ന് കോഴിക്കോട്ട് വിളിച്ചു ചേർക്കുമെന്നും സമസ്ത വ്യക്തമാക്കി. ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളെ മാത്രമല്ല. എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഏക സിവിൽ കോഡിനെതിരെ മതേതര കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിക്കാൻ ശ്രമിക്കും. അതിന് വേണ്ടിയുള്ള പരിപാടികൾ തയാറാക്കും. എല്ലാവരെയും ഒരുമിപ്പിക്കാൻ കോഴിക്കോടും എറണാകുളത്തും പരിപാടി നടത്തും. ലോ…

    Read More »
Back to top button
error: