Month: November 2022

  • Kerala

    വടകര ചേന്ദമംഗലം ക്ഷേത്രക്കുളത്തിൽ മടപ്പള്ളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

    വടകര ചോറോട് ചേന്ദമംഗലം ശിവക്ഷേത്രക്കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മടപ്പള്ളി സ്വദേശി വിനോദ് കുമാർ (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ കുളിക്കാനെത്തിയവരാണ് കരയിൽ ചെരിപ്പും വസ്ത്രങ്ങളും ഫോണും കണ്ടത്, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ  അരുൺ. കെ യുടെ നേതൃത്വത്തിൽ വടകരയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റിലെ സ്കൂബാ ഡ്രൈവർ ഗംഗാധരനും കൂട്ടരും ഇദ്ദേഹത്തെ  മുങ്ങിയെടുക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ സുജാത് കെ ഫയർ ഓഫീസർമാരായ ജോതികുമാർ സി സി, അനിൽ കെ , ഷിജു കെ.എം, സ്വപ്നേഷ്, ആദർശ് വി കെ , ഷാഗിൽ കെ, ഹോം ഗാർഡ് സത്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു മടപ്പള്ളി ഗുരിക്കളവിട കൃഷ്ണൻ (പരേതൻ) ജാനകി ദമ്പതികളുടെ മകനാണ് മരണപ്പെട്ട വിനോദ് കുമാർ. ഭാര്യ – സിന്ധു മക്കൾ – യഥു കൃഷ്ണ, നിവേദ്കൃഷ്ണ, സഹോദരങ്ങൾ – പവിത്രൻ, ബിജു നാഥ്, സിന്ധു, ബിന്ദു, സംസ്കാരം ഇന്ന് രാത്രി 9…

    Read More »
  • India

    പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി; കേന്ദ്ര സർക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് നൽകിയ ഹർജി തള്ളി

    ബെംഗലൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം ശരി വച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് നാസിർ പാഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയമെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് വാദം. കർണാടക സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനയായ പോപ്പുലർ ഫ്രണ്ട് സമൂഹത്തിലെ അധസ്ഥിത വർഗ്ഗത്തിന് വേണ്ടി പ്രവർത്തിച്ച്  വരികയായിരുന്നുവെന്നായിരുന്നു ഹർജിക്കാര്‍ വാദിച്ചു. നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ടെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇത്  അംഗീകരിച്ച് കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഹർജി തള്ളിയത്. പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം  തുടർനടപടി പ്രഖ്യാപിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ്…

    Read More »
  • India

    തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസ്: തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞു തെലങ്കാന ഹൈക്കോടതി

    ഹൈദരാബാദ് : തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസം. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിന്  നിർദ്ദേശം നൽകി. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ച് നിർദേശം. കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. നേരത്തെ ആരോഗ്യ കാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് തുഷാർ തെലങ്കാന പൊലീസിനെ  അറിയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ തുഷാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേ സമയം, തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവർത്തകർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച പരിഗണിക്കും.കേസിൽ തെലങ്കാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വിശദീകരണം കോടതി തേടി. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായാണ് ഹർജിക്കാർ പറയുന്നത്. ജഗ്ഗു…

    Read More »
  • Kerala

    ‘ഫോർഡി’നെ മുട്ടു കുത്തിച്ച് തൃശൂർകാരി വീട്ടമ്മ, കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല; നഷ്ടപരിഹാരമായി 310000 രൂപയും പലിശയും നൽകുവാൻ വിധി

    കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി പി.പി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കലുള്ള കൈരളി ഫോർഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടർക്കെതിരെയും ചെന്നൈയിലുള്ള ഫോർഡ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടർക്കെതിരെയും തൃശൂർ ഉപഭോക്തൃ കോടതി വിധി പ്രസ്ഥാവിച്ചത്. സൗദാമിനി 894876 രൂപ നൽകിയാണ് കാർ വാങ്ങിയത്. ഒരു ലിറ്റർ ഡീസലിന് 32 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കമ്മീഷൻ പരിശോധനയിൽ ഒരു ലിറ്റർ ഡീസലിന് 19.6 കിലോമീറ്റർ മൈലേജ് മാത്രമാണ് ലഭിക്കുകയുണ്ടായത്. വാഗ്ദാനം ചെയ്ത മൈലേജിൻ്റ നാല്പത് ശതമാനത്തോളം കുറവാണ് ലഭിക്കുന്നതെന്ന് കോടതി വിലയിരുത്തി. ബ്രോഷറിൽ മുപ്പത്തിരണ്ട് കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്തത് കോടതി നിരീക്ഷിച്ചു. എതിർകക്ഷികളുടെ നടപടി അനുചിതകച്ചവട…

    Read More »
  • Kerala

    തെരുവ് നായകളുടെ ആക്രമണത്തിൽ 3 ആടുകള്‍ ചത്തു

    അമ്പലപ്പുഴ: തെരുവു നായകളുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കഞ്ഞിപ്പാടം കളപ്പുരക്കൽ അശോക് കുമാറിന്‍റെ ഭാര്യ വിദ്യയുടെ 3 ആടുകളാണ് ചത്തത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ ഈ മേഖലയില്‍ തെരുവ് നായ്ക്കളുടെ വലിയ ശല്യമാണ് നേരിടുന്നത്. രാത്രി നായ്ക്കളുടെ ബഹളവും കേട്ടിരുന്നു. രാവിലെയാണ് ആടുകളെ ചത്ത നിലയിൽ കണ്ടത്. ഒരാടിനെ പകുതി തിന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ഗർഭിണിയായ ഒരാടിനെയും മറ്റൊരു മുട്ടനാടിനെയുമാണ് കൊന്നത്. ഏകദേശം അറുപതിനായിരം രൂപയുടെ നഷ്ടമാണ് വീട്ടുകാര്‍ക്കുണ്ടായതെന്നാണ് കണക്ക്. കഴി‍ഞ്ഞദിവസം മലപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക മലപ്പുറം സ്വദേശി റിസ്വാന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ് റിസ്വാനുള്ളത്.  തലയ്ക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റ റിസ്വാന് പ്ലാസ്റ്റിക് സർജറിയും ചെയ്തിട്ടുണ്ട്. റിസ്വാന് പ്രത്യേക പരിചരണം വേണമെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഡോക്ടർമാരുടെ സംഘത്തെ ഇതിനായി നിയോഗിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇമ്യൂണോ…

    Read More »
  • Sports

    ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ടുണീഷ്യ

    ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് മലര്‍ത്തിയടിച്ചപ്പോള്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി. അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാന്‍സ് ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അന്‍റോണിയോ ഗ്രീസ്‌മാന്‍ നേടിയ ഗോളില്‍  സമനില നേടിയതിന്‍റെ ആശ്വാസത്തിലായെങ്കിലും വാര്‍ പരിശോധനയില്‍ ഗ്രീസ്‌മാന്‍ നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്. തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്ന് കളികളില്‍ നാലു പോയന്‍റുമായി ടുണീഷ്യയും മൂന്ന് കളികളില്‍ ഒരു പോയന്‍റ് മാത്രം നേടിയ ഡെന്‍മാര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താെതെ പുറത്തായി.ലോകകപ്പില്‍ ഇതാദ്യമായാണ് ടുണീഷ്യ ഒരു യൂറോപ്യന്‍ രാജ്യത്തെ തോല്‍പ്പിക്കുന്നത്. അത് നിലവിലെ ലോക ചാമ്പ്യന്‍മാരായത് അവര്‍ക്ക് ഇരട്ടി മധുരമായി. നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍…

    Read More »
  • LIFE

    ആയുഷ്‍മാൻ ഖുറാനയുടെ ‘ആൻ ആക്ഷൻ ഹീറോ’ ഡിസംബർ രണ്ടിന് തിയറ്ററുകളിൽ; സെൻസറിംഗ് വിവരങ്ങൾ പുറത്ത്

    ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആൻ ആക്ഷൻ ഹീറോ’. അനിരുരുദ്ധ് അയ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ആയുഷ്‍മാൻ ഖുറാന അവതരിപ്പിക്കാത്ത തരത്തിലുള്ളതാണ് ‘ ആൻ ആക്ഷൻ ഹീറോ’യിലെ കഥാപാത്രം എന്നാണ് റിപ്പോർട്ടുകൾ. ആയുഷ്‍മാൻ ഖുറാന ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ‘ആൻ ആക്ഷൻ ഹീറോ’യ്‍ക്ക് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 132 മിനുട്ടുള്ള ചിത്രം ‘ആൻ ആക്ഷൻ ഹീറോ’ ഡിസംബർ രണ്ടിനാണ് റിലീസ് ചെയ്യുക. തിയറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യുക.‌‌‌ #Xclusiv… 'AN ACTION HERO' RUN TIME… #AnActionHero certified 'UA' by #CBFC on 30 Nov 2022. Duration: 132.00 min:sec [2 hours, 12 min, 00 sec]. #India⭐ Theatrical release date: 2 Dec 2022. pic.twitter.com/K6mTQ6BVja — taran adarsh (@taran_adarsh) November 30, 2022 ‘ആൻ ആക്ഷൻ ഹീറോ’ വിതരണം ആമിർ ഖാൻ പ്രൊഡക്ഷൻസ് സ്വന്തമാക്കിയപ്പോൾ സ്‍ട്രീമിംഗ്…

    Read More »
  • LIFE

    അജയ് ദേവ്‍ഗൺ നായകനായ ‘ദൃശ്യം 2’ വൻ ഹിറ്റിലേക്ക്, ഇന്ത്യയിലെ കളക്ഷൻ റിപ്പോർട്ട്

    അജയ് ദേവ്‍ഗൺ നായകനായ ചിത്രം ‘ദൃശ്യം 2’ വൻ ഹിറ്റിലേക്ക്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം 2’വാണ് ബോളിവുഡ് റീമേക്ക് ചെയ്‍ത് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അജയ് ദേവ്‍ഗൺ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. ‘ദൃശ്യം 2’ എന്ന ചിത്രം ആദ്യ ആഴ്‍ച ഇന്ത്യയിൽ നിന്ന് മാത്രമായി 154.49 കോടി ഇതുവരെയായി നേടിയിരിക്കുകയാണ്. ‘വിജയ് സാൽഗോൻകറായി’ ചിത്രത്തിൽ അജയ് ദേവ്‍ഗൺ അഭിനയിക്കുമ്പോൾ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷകൾ നിറവേറ്റിയ ‘ദൃശ്യം 2’വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്. #Drishyam2 is displaying strong legs at the #BO… Should hit ₹ 175…

    Read More »
  • LIFE

    അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്ര ‘നിതം ഒരു വാനം’ ഒടിടിയിലേയ്ക്ക്; സ്‍ട്രീമിങ് നെറ്റ്‍ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതൽ

    അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം’. അശോക് സെല്‍വൻ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘നിതം ഒരു വാന’ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘നിതം ഒരു വാനം’ നെറ്റ്‍ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതലാണ് സ്‍ട്രീം ചെയ്യുക. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. ര കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം. Oru kadhai-kul sila pala kadhaigal. Nitham Oru Vaanam, coming to Netflix on 2nd December. pic.twitter.com/bTHjM2U26e — Netflix India South (@Netflix_INSouth) November 29, 2022 അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത മലയാള ചിത്രം ‘ഇനി ഉത്തരം’ ആണ്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അപര്‍ണാ ബാലമുരളിക്ക്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഹരീഷ് ഉത്തമൻ,…

    Read More »
  • LIFE

    ഇളയദളപതിയുടെ ‘വരിശി’ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

    വിജയ് നായകനാകുന്ന ചിത്രം ‘വരിശി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്കെല്ലാം ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് നായകനാകുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടതും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എസ് തമന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെ ആലപിച്ച ഗാനം അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക. Gear up for #VarisuPongal Worldwide Pongal Release! The Boss Returns! #Varisu #VarisuHoardings #Thalapathy @actorvijay @SVC_official @directorvamshi @iamRashmika @MusicThaman @AlwaysJani @TSeries pic.twitter.com/JCn18hmRTP — Ramesh Bala (@rameshlaus) November 30, 2022 മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന…

    Read More »
Back to top button
error: