Month: February 2022

  • NEWS

    നിങ്ങളെ ഉപേക്ഷിക്കുകയില്ല. എല്ലാ മാനുഷിക സഹായങ്ങളും യുക്രൈന് ഉറപ്പാക്കും, പട്ടാളക്കാര്‍ ബരാക്കിലേക്ക് മടങ്ങണം, പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്നും യു.എന്‍.

    ഹേഗ്: റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ 11-ാമത് അടിയന്തര പ്രത്യേക സമ്മേളനം ആരംഭിച്ചു. ചര്‍ച്ച ആരംഭിക്കണമെന്നും എല്ലാകക്ഷികളും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നയതന്ത്രവും ചര്‍ച്ചകളുമാണ് പുലരേണ്ടതെന്നും യു.എന്‍. സമ്മേളനം പറഞ്ഞു. പൗരന്മാരുടെ മരണത്തിലാണ് സംഘര്‍ഷങ്ങള്‍ കലാശിക്കുന്നത്. പട്ടാളക്കാര്‍ ബരാക്കിലേക്ക് മടങ്ങിപ്പോകണമെന്നും പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യോഗത്തില്‍ പറഞ്ഞു. യുക്രൈന് മാനുഷിക സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അതല്ല പരിഹാരം. സമാധാനം പാലിക്കപ്പെടുന്നതിലൂടെ മാത്രമേ ശാശ്വതമായ പരിഹരമുണ്ടാവു. യു.എന്നിന്റെ സഹായം രാജ്യത്തിന് ഉണ്ടാവും. നിങ്ങളെ ഉപേക്ഷിക്കുകയില്ല. എല്ലാ മാനുഷിക സഹായങ്ങളും യുക്രൈന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എന്നിന്റെ പിറവിക്ക് ശേഷം യൂറോപ്പില്‍ ഇത്തരമൊരു സമ്പൂര്‍ണ യുദ്ധം നടക്കുന്നത് ഇതാദ്യമായാണ്. ഇന്നത്തെ കണക്കനുസരിച്ച് 16 കുട്ടികളടക്കം 352 പേരെ യുക്രൈനിന് നഷ്ടമായി. ഈ സംഖ്യ ഇനിയും കൂടുമെന്ന് യു.എന്നിലെ യുക്രൈന്‍ അംബാസഡര്‍ വ്യക്തമാക്കി. റഷ്യന്‍ സൈന്യത്തിനും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 1000 പേര്‍ ഇതിനകം മരിച്ചു. യുക്രൈനെതിരായ…

    Read More »
  • World

    ബെലാറുസിലെ അമേരിക്കന്‍ എംബസി അടച്ചു; നയതന്ത്ര ജീവനക്കാരോട് റഷ്യയില്‍നിന്ന് മടങ്ങാന്‍ നിര്‍ദേശം

    വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ബെലാറുസിലെ യു.എസ്. എംബസി അടച്ചു. റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന നീതീകരിക്കാനാവാത്ത ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങള്‍ കാരണമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബെലാറുസിലെ മിന്‍സ്‌കില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. എംബസിയിലെ അമേരിക്കന്‍ പതാക, ജീവനക്കാര്‍ താഴ്ത്തുന്നതിന്റെ ഫോട്ടോ യു.എസ്. അംബാസഡര്‍ ജൂലി ഫിഷര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എംബസിയിലുണ്ടായിരുന്ന മുഴുവന്‍ അമേരിക്കന്‍ ജീവനക്കാരും ബെലറുസ് വിട്ടതായും ഫിഷര്‍ ട്വീറ്റില്‍ വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പ്, റഷ്യന്‍ സൈന്യം യുക്രൈന്‍ അതിര്‍ത്തി വളഞ്ഞതിനു പിന്നാലെ യുക്രൈനിലെ എംബസിയുടെ പ്രവര്‍ത്തനം തലസ്ഥാനമായ കീവില്‍നിന്ന് പടിഞ്ഞാറന്‍ നഗരമായ ലിവിലേക്ക് യു.എസ്. മാറ്റിയിരുന്നു. അതിനിടെ, ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ആക്രമണം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്.…

    Read More »
  • NEWS

    മമ്മൂട്ടി ഫാൻസ്‌ ഉക്രൈനിൽ ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു

    ഗോൾഡ് കോസ്റ്റ് : ഉക്രൈനിൽ നിന്നും മോൾഡോവ വഴി പാലായനം ചെയ്യുന്നവർക്ക്‌ സഹായഹസ്തവുമായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ മോൾഡോവ ഘടകം. ഉക്രൈൻ്റെ അയൽ രാജ്യമായ മോൾഡോവ വഴി പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. റഷ്യൻ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് സംഘർഷ അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലമാണത്. മോൾഡൊവായിലെ മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ ആണ് ഈ ഹെല്പ് ഡസ്ക് ആരംഭിച്ചിരിക്കുന്നത്. മോൾഡൊവയിൽ താൽക്കാലിക താമസവും ഭക്ഷണവും മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ള സഹായങ്ങളുമാണ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട്‌ കുര്യാക്കോസ് പറഞ്ഞു. ആവശ്യക്കാർക്ക് അമീൻ +37367452193, അനസ് +373 67412025എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് രാഷ്ട്രീയ സംഘടനകൾ ഇത്തരം ചില ഹെല്പ് ഡെസ്ക്കുകൾ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാൻസ്‌ അസോസിയേഷൻ ഉക്രൈൻ സംഘർഷബാധിതർക്ക് സഹായവുമായി എത്തുന്നത്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമാണ് മമ്മൂട്ടി ഫാൻസ്‌. അന്താരാഷ്ട്ര തലത്തിൽ ഇരുപത് രാജ്യങ്ങളിലെ മമ്മൂട്ടിയുടെ ആരാധകർ ഒത്തു…

    Read More »
  • Kerala

    ശിവരാത്രി പുണ്യത്തിനായി സന്ദർശിക്കേണ്ട ചില ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം

    ഹൈന്ദവരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. പാലാഴി മഥനസമയത്ത് ഉയര്‍ന്നു വന്ന വിഷം ഭൂമിയെയും സര്‍വ്വചരാചരങ്ങളെയും സംരക്ഷിക്കാനായി ശിവന്‍ കുടിച്ചുവത്രെ.ആ വിഷം ശിവന് ഏല്‍ക്കാതിരിക്കാനായി ലോകം ഒന്നിച്ച് ഉറങ്ങാതെ വ്രതം എടുത്ത് പ്രാര്‍ഥിച്ചു.അതിന്റെ സ്മരണയായാണ് ശിവരാത്രിയായി ആളുകള്‍ ആഘോഷിക്കുന്നത്.ശിവരാത്രിയില്‍ സന്ദര്‍ശിക്കേണ്ട ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം. വടക്കുംനാഥ ക്ഷേത്രം, തൃശൂര്‍ 108 ശിവാലയങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രമാണ് തൃശൂരിലെ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന്(തൃ ശിവ പേരൂർ) ആ പേര് വന്നത്.തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്ന വിശേഷണവും ഈ ക്ഷേത്രത്തിന് സ്വന്തമാണ്. മമ്മിയൂര്‍ മഹാദേവക്ഷേത്രം ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട്…

    Read More »
  • LIFE

    അനൂപ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രത്തിലെ ഗാനം പുറത്ത്

    അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിൽ, അനൂപ് മേനോൻ തന്നെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പദ്മ’.   ഇപ്പോൾ ‘പദ്മ’യുടെ യുടെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് . ‘കാണാതെ കണ്ണിനുള്ളില്‍’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസാണ്. ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ കതപാത്രത്തെ അവതരിപ്പിക്കാൻ എത്തുന്നത്.   അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ധാരാളം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം ഒരു കുടുംബ പശ്ചാത്തലത്തിലാകാം പ്രേഷകർക്ക് മുന്നിലെത്തുക. മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.   അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍…

    Read More »
  • Kerala

    കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി; പൊതു ജനങ്ങളിൽ നിന്ന് ലോഗോ, കളർ, ഡിസൈൻ എന്നിവ ക്ഷണിക്കുന്നു

    കേരളത്തിന്റെ പൊതു ഗതാഗത രംഗത്ത് നാഴികക്കല്ലാവുന്ന “ഗ്രാമവണ്ടി” എന്ന  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  മുന്നോട്ട് വച്ച ആശയം ഏപ്രിൽ മാസത്തോടെ യാഥാർത്ഥ്യമാവുകയാണ്.കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതു ഗതാഗത സേവനം എത്തിക്കുക എന്ന ബൃഹത്ത് ലക്ഷ്യമാണ് നടപ്പിലാവാൻ പോകുന്നത്.ഈ സംരംഭത്തിൽ പങ്കാളിയാകുന്നതിന് പൊതുജനങ്ങൾക്കും കെ.എസ്.ആർ.ടി.സി അവസരം ഒരുക്കുന്നു. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ തരംഗമാവാൻ പോകുന്ന ഗ്രാമ വണ്ടിയുടെ ലോഗോ, ലിവറി ( കളർ, ഡിസൈൻ) എന്നിവ പൊതുജനങ്ങൾക്ക് തയ്യാറാക്കി സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്.ലോഗോയും ഡിസൈനും PDF ഫോർമാറ്റിലാണ് സമർപ്പിക്കേണ്ടത്. തയ്യാറാക്കിയ ലോഗോയും ലിവറിയും, തയ്യാറാക്കിയ ആളുടെ പേര്, പാസ്പോർട്ട് സൈസ് ഫോട്ടോ, മേൽ വിലാസം, മൊബൈൽ നമ്പർ,എന്നീ വിവരങ്ങൾ സഹിതം [email protected] എന്ന ഈ മെയിലിൽ അയച്ച് നൽകേണ്ടതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799 ടോൾ ഫ്രീ നമ്പർ – 18005994011 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി –…

    Read More »
  • Kerala

    ശിവരാത്രി പ്രമാണിച്ച്‌ സ്‌പെഷ്യല്‍ സര്‍വീസുമായി കൊച്ചി മെട്രോ 

    കൊച്ചി: മെട്രോ ട്രെയിൻ ശിവരാത്രി പ്രമാണിച്ച്‌  സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍.മാര്‍ച്ച്‌ ഒന്നിന് രാത്രിയും രണ്ടിന് പുലര്‍ച്ചെയുമാണ് പ്രത്യേക സര്‍വീസുകള്‍.മാര്‍ച്ച്‌ ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി പുലര്‍ച്ചെ 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കും.പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന് കെഎംആര്‍എൽ അറിയിച്ചു.

    Read More »
  • Kerala

    കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 42 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
  • Kerala

    ഇടുക്കി തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു

    ഇടുക്കി:പട്ടയം അനുവദിക്കുന്നതില്‍ വീഴ്ച്ചകള്‍ വരുത്തിയ ഇടുക്കി തഹസില്‍ദാരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.പട്ടയ അപേക്ഷകളില്‍ സ്വജനപക്ഷപാതത്തോടയാണ് തഹസിൽദാർ ഇടപ്പെട്ടതെന്ന് കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ മന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ് നടപടി. ഇഷ്ടക്കാരുടെ ഭൂമിയുടെ സര്‍വ്വേ നമ്ബര്‍ മാത്രം ഉള്‍പ്പെടുത്തി അസൈനബിള്‍ ലാന്റ് ലിസ്റ്റ് തയ്യാറാക്കുകയും ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പട്ടയം അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കൂടാതെ സീനിയോരിറ്റി മറികടന്ന് ഇഷ്ടക്കാര്‍ക്ക് പട്ടയം അനുവദിക്കുകയും, പട്ടയം അനുവദിച്ച ഭൂമിയില്‍ നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ ശ്രദ്ധയില്‍ പെട്ടിട്ടും യാതൊരു നടപടിയും തഹസില്‍ദാര്‍ സ്വീകരിച്ചിരുന്നില്ല എന്നും ആക്ഷേപമുണ്ട്.ഇതിന്റെ അടിസ്ഥാനാത്തിലാണ് തഹസില്‍ദാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

    Read More »
  • Kerala

    നിമിഷ പ്രിയയുടെ അപ്പീലീൽ ഉത്തരവ് പറയുന്നത് കോടതി വീണ്ടും മാറ്റി

    സൻ’അ’:യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ അപ്പീലീൽ ഉത്തരവ് പറയുന്നത് സൻ’അ’യിലെ അപ്പീൽ കോടതി വീണ്ടും മാറ്റി.ഭരണപരമായ ചില കാരണങ്ങളാൽ ഉത്തരവ് മാറ്റി വയ്ക്കുന്നുവെന്നാണ് കോടതി അറിയിച്ചത്.പുതിയ തീയതി അറിയിച്ചിട്ടില്ല. 2017 ൽ യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.

    Read More »
Back to top button
error: