Month: December 2021

 • NEWS

  ‘മറ്റൊരുവളി’ൽ വാണീ വിശ്വനാഥിൻ്റെ ഭർത്താവായി പിള്ളച്ചേട്ടൻ എത്തിയ  കഥ

  തിലകൻ ചേട്ടനെ ഞാൻ കാര്യം അറിയിച്ചു. ചേട്ടൻ എന്നെയും ഗണേഷ് ചേട്ടനെയും അടപടലം തെറി പറഞ്ഞു. ഷൂട്ട് മുടങ്ങുമെന്ന അവസ്ഥയിൽ അവസാന നിമിഷം എനിക്ക് ജി.കെ പിളള ചേട്ടന്റെ കോൾ വന്നു. ‘അനുജാ, ഞാൻ അഭിനയിച്ചാൽ മതിയോ…? ആക്ഷൻ ഹീറോയിൻ വാണീ വിശ്വനാഥിനൊപ്പം അഭിനയിക്കാൻ വയസ്സായ കാലത്ത് ഒരു പൂതി’ പറഞ്ഞു തീർത്തതും ഇടിവെട്ടു പോലെ സ്വതസിദ്ധമായ ആ പൊട്ടിച്ചിരി കഥ നടക്കുന്നത് 20 വർഷം മുമ്പാണ്, 2002 ൽ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ‘പാവക്കൂത്ത്’ എന്ന എന്റെ സൂപ്പർ ഹിറ്റ് സീരിയലിൽ ചലച്ചിത്ര താരം പ്രിയാരാമന്റെ വൃദ്ധനായ ഭർത്താവിന്റെ വേഷത്തിൽ അഭിനയിക്കാൻ ഞാൻ വിളിക്കുമ്പോൾ ആരംഭിച്ചതാണ് ജി.കെ പിള്ള ചേട്ടനുമായുള്ള ബന്ധം. ഭർത്താവിനെ കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായികയെ രണ്ടാം വിവാഹം കഴിച്ച് സംരക്ഷിക്കുന്ന റിട്ടയേർഡ് പ്രൊഫസർ വർമ്മയായി അസാമാന്യ പ്രകടനമാണ് പിളളച്ചേട്ടൻ കാഴ്ച വെച്ചത്. 2 വർഷത്തിലേറെ നീണ്ട ഷൂട്ടിനിടയിൽ ഞങ്ങൾ പറയാത്ത കഥകളില്ല.…

  Read More »
 • NEWS

  തൃശൂർ മേയർക്കെതിരെ എഴത്തുകാരൻ സലിം ഇന്ത്യ പോലീസിൽ പരാതി നൽകി

  ചരിത്രപ്രാധാന്യമുള്ള പ്രസംഗമണ്ഡപം പൊളിച്ചു നീക്കി പുതിയ കവാടം നിർമിക്കുന്നതിനെതിരെയാണ് പരാതി. നൂറ് കണക്കിന് മഹാൻമാർ പ്രസംഗിച്ച പ്രശസ്തമായ പ്രസംഗമണ്ഡപമാണ്. കവാടസൗന്ദര്യവൽക്കരണത്തിന്റെ പേരിൽ ഈ പ്രസംഗമണ്ഡപം പൊളിച്ചു നീക്കിയ മേയറുടെ നടപടി ധാർഷ്ട്യവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് സലിം ഇന്ത്യ ആരോപിക്കുന്നു തൃശൂർ: കോർപ്പറേഷൻ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുന്നതിന്റെ പേരിൽ ചരിത്രപ്രാധാന്യമുള്ള പ്രസംഗമണ്ഡപം പൊളിച്ചു നീക്കിയെന്നും കോർപ്പറേഷൻ മേയർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പോലീസിന് പരാതി. നടനും എഴുത്തുകാരനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ സലിം ഇന്ത്യയാണ് സിറ്റി പോലീസ് കമ്മീഷണർക്കും കളക്ടർക്കും പരാതി നൽകിയിരിക്കുന്നത്. നൂറ് കണക്കിന് മഹാൻമാർ പ്രസംഗിച്ച പ്രശസ്തമായ പ്രസംഗമണ്ഡപം കവാട സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ പൊളിച്ചു നീക്കിയ മേയറുടെ നടപടി ധാർഷ്ട്യവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് സലീം ഇന്ത്യ ആരോപിച്ചു. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ കവാടത്തിന് മുമ്പിൽ ശയനപ്രദക്ഷിണവും നിരാഹാര സമരമടക്കമുള്ള സമരങ്ങളിലേക്കും കടക്കുമെന്ന് സലീം ഇന്ത്യ അറിയിച്ചു.

  Read More »
 • Kerala

  പൊലീസ് തലപ്പത്ത് അഴിച്ചുപണി; പത്തനംതിട്ട എസ്പി തിരുവനന്തപുരം റേഞ്ച് ഡിഐജി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി

  തിരുവനന്തപുരം: പുതുവർഷത്തിന് മുൻപ് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസ് ഐജിയായും പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും പത്തനംതിട്ട എസ്പി  ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു. ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ട്. ജി.സ്പർജൻകുമാർ ആണ് തിരുവനന്തപുരം കമ്മിഷണർ.

  Read More »
 • Kerala

  കുട്ടികളുടെ വാക്‌സിനേഷനു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും

  സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്  വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ഓണ്‍ ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാം.   സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. 2007ലോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

  Read More »
 • Kerala

  ചെവിപൊട്ടുന്ന ശബ്ദത്തില്‍ പാട്ട്, പാലക്കാട്ട് പിടിവീണത് 89 സ്വകാര്യ ബസ്സുകൾക്ക് ; പിഴ 19,500 രൂപ

  മോട്ടോര്‍വാഹനചട്ടം 289 പ്രകാരം സ്വകാര്യ ബസുകളില്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ പ്രവർത്തിപ്പിക്കുന്നത് നിയമപരമല്ല. ടൂറിസ്റ്റ് ബസുകളില്‍ മാത്രമേ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.അതും അനുവദനീയമായ രീതിയിൽ മാത്രം പാലക്കാട്: അനധികൃതമായി ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ജില്ലയിൽ രണ്ടാഴ്ചയായി തുടരുന്ന പരിശോധനയിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ ഘടിപ്പിച്ച 89 സ്വകാര്യ ബസുകൾക്കെതിരെയാണ് ഇതുവരെ നടപടിയെടുത്തത്. 19,500 രൂപ പിഴയും ഇവരിൽ നിന്ന് ഈടാക്കി. സ്വകാര്യ ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ പരാതിയെത്തുകയും കമ്മിഷൻ വകുപ്പിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറാണ് അന്വേഷണം നടത്താൻ എല്ലാ ആർ.ടി.ഒ.മാർക്കും നിർദേശം നൽകിയത്. ജില്ലയിൽ 261 ബസുകളിലാണ് ഇതുവരെ എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. കൊഴിഞ്ഞാമ്പാറ, വാളയാർ, പട്ടാമ്പി ഭാഗങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ പരിശോധന നടന്നത്.അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഹോൺമുഴക്കുന്നതിനെതിരെയും ഉയർന്ന ശബ്ദത്തിൽ ഹോൺ ഉപയോഗിക്കുന്നതിനെതിരെയുമുള്ള നടപടികളും ഇതോടൊപ്പം നടക്കുന്നുണ്ട്. ബസ്സിൽ പാട്ട് പാടില്ല —————————— കേരള മോട്ടോർവാഹനചട്ടം…

  Read More »
 • Kerala

  സംസ്ഥാനത്ത് ഇന്ന് 2676 കോവിഡ് കേസുകള്‍; 11 മരണം

  സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,110 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,564 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3546 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,416 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

  Read More »
 • Kerala

  പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ -ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്, സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരത്ത്

  പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ – ഓഫീസ് സംവിധാനം നിലവില്‍ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ – ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂര്‍ണ്ണ ഇ – ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പി എം ജിയിലുള്ള പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിലാണ് ഉദ്ഘാടനം . ഇ ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവും ആകും. ഒറ്റക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്‍.ഐ.സി വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഐ.ടി മിഷന്‍ മുഖേനയാണ് നടപ്പാക്കിയത്. ഓഫീസുകളില്‍ നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ്‌. 12 സര്‍ക്കിള്‍ ഓഫീസുകളിലും 68 ഡിവിഷന്‍ ഓഫീസുകളിലും 206 സബ്-ഡിവിഷന്‍ ഓഫീസുകളിലും 430 സെക്ഷന്‍ ഓഫീസുകളിലും വി.പി.എന്‍ നെറ്റ്‌വര്‍ക്ക് വഴിയോ കെ-സ്വാന്‍ വഴിയോ…

  Read More »
 • Kerala

  കാസർഗോഡ് മെഡിക്കൽ കോളേജിൽ ജനുവരി 3 മുതൽ ഒപി ആരംഭിക്കും

  കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിൽ ജനുവരി മൂന്ന് മുതൽ ഒ.പി ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒ.പി പ്രവർത്തിക്കുക. എത്രയും വേഗം ജനങ്ങൾക്ക് ഒ.പി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രി കെട്ടിടം നിർമ്മാണം പൂർത്തിയാക്കുന്നതുവരെ കാത്തിരിക്കാതെ അക്കാഡമിക് ബ്ലോക്കിൽ ഒ.പി സേവനം സജ്ജമാക്കിയത്. മെഡിക്കൽ, പീഡിയാട്രിക് ഒ.പികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സർജറി, ഇ.എൻ.ടി, ഒഫ്ത്താൽമോളജി, ദന്തൽ ഒ.പികൾ തുടങ്ങുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഒ.പി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയിൽ മെഡിക്കൽ കോളേജിൽ ഇവരുടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയും.

  Read More »
 • India

  രാജസ്ഥാനില്‍ ഒമിക്രോണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു; രാജ്യത്തെ രണ്ടാമത്തെ ഒമിക്രോണ്‍ മരണം

  ജയ്പുര്‍: രാജ്യത്തെ രണ്ടാമത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുറില്‍ 73കാരനാണ് മരണപ്പെട്ടത്. ഈ മാസം 21-ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഒമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു. കൂടാതെ രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. കോവിഡാനന്തര ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ യശ്വന്ത്‌റാവു ചവാന്‍ ആശുപത്രിയില്‍ ചികിത്സിലായിരുന്ന നൈജീരിയില്‍ നിന്നെത്തിയ 52-കാരന്‍ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.

  Read More »
 • Kerala

  സംസ്ഥാനത്ത് 44 പേർക്കു കൂടി ഒമിക്രോൺ

  തിരുവനന്തപുരം∙ സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

  Read More »
Back to top button
error: