Month: May 2025
-
Breaking News
സഹോദരന്റെ ഭാര്യയുടെ തലയറുത്തെടുത്തു, ഒരു കയ്യിൽ അറുത്ത തലയും മറുകയ്യിൽ ആയുധവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി, കൊടും ക്രൂരത കുടുംബ വഴക്കിനെതുടർന്ന്?
കൊൽക്കത്ത: സ്വന്തം സഹോദരന്റെ ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി യുവാവ്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലാണ് അതിക്രൂര സംഭവം നടന്നത്. യുവതിയുടെ അറുത്തെടുത്ത തലയും അതിന് ഉപയോഗിച്ച ആയുധവുമായി തെരുവിലൂടെ നടന്ന പ്രതി പിന്നീട് ബസന്തിയിലെ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയും ചെയ്തു. ബിമൽ മൊണ്ടാൽ എന്ന യുവാവാണ് മൂത്ത സഹോദരന്റെ ഭാര്യ സതി മൊണ്ടലിന്റെ തല അറുത്തെടുത്തത്. ബിമൽ ഒരു കയ്യിൽ സതിയുടെ അറുത്ത തലയും മറുകയ്യിൽ കൊല്ലാനുപയോഗിച്ച ആയുധവുമായാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ ഹാജരായത്. കുടുംബത്തിലെ വഴക്കുകളാകാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കീഴടങ്ങിയ സമയത്ത് യാതൊരുവിധ പശ്ചാത്താപവും ബിമൽ പ്രകടിപ്പിച്ചിരുന്നില്ലെന്നും പോലീസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു. സതിയുടെ അറുത്തെടുത്ത തലയും അതിനുപയോഗിച്ച ആയുധവും പ്രതിയുടെ കൈവശമുണ്ടായിരുന്നു. സാധാരണ മാനസികാവസ്ഥയിലായിരുന്നില്ലെന്ന് തോന്നിപ്പിക്കുംവിധത്തിലായിരുന്നു ബിമലിന്റെ പെരുമാറ്റമെന്നും പോലീസ് കൂട്ടിച്ചേർത്തു. അതേസമയം കൊലയ്ക്കു ശേഷം തെരുവിലൂടെ നടക്കുമ്പോൾ ബിമൽ കോപാകുലനായിരുന്നെന്നും അതിനാലാണ് ആരും അയാളെ തടയാൻ ധൈര്യം കാണിക്കാതിരുന്നതെന്നും ദൃക്‌സാക്ഷികളിലൊരാൾ…
Read More » -
Breaking News
തലേദിവസം രാത്രി ഒരുമിച്ചുപോയി ഭക്ഷണം കഴിച്ചു തിരിച്ചെത്തി, രാവിലെ എണീറ്റു നോക്കുമ്പോൾ കൂട്ടുകാരന്റെ മൃതദേഹം പോർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ
കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയിൽ. കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി പരേതനായ ആലുക്കൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ജാഫർ (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം മല്ലൂർക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അഷ്‌റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറിൽ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാർ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാർ, പോർച്ചിൽ നിർത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി. തൊട്ട് അപ്പുറത്തുതന്നെയാണ് ജാഫറിന്റെയും വീട്. ജാഫർ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. എന്നാൽ രാവിലെ ഉറക്കമുണർന്ന് വന്നു നോക്കുമ്പോഴാണ് ജാഫർ കാറിൽ…
Read More » -
Breaking News
ഈർക്കിലി പാർട്ടികൾകൂടിക്കൂടി വരുന്നതുകൊണ്ട് സ്ഥാനാർഥികളുടെ എണ്ണം വർധിച്ചു, കച്ചവടക്കാരെ സമ്മതിക്കണം, പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണിയുണ്ടാകും- സുരേഷ് ഗോപി
തൃശ്ശൂർ: ഈർക്കിലി പാർട്ടികൾകൂടിക്കൂടി വരുന്നതുകൊണ്ട് സ്ഥാനാർഥികളുടെ എണ്ണം വർധിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കച്ചവടക്കാരെയൊക്കെ സമ്മതിക്കണം. പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണിയുണ്ടാകും. അതുകൊണ്ട് രാജ്യം മുഴുവൻ ഒറ്റത്തിരഞ്ഞെടുപ്പാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ തൃശ്ശൂരിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളത്. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഒരു പൗരൻ എന്നനിലയിൽ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Breaking News
മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിപോലും എടുക്കാനനുവദിക്കാതെ വെറും കയ്യോടെ ഇറക്കിവിട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടുതകർത്ത് സിആർ മഹേഷ് എംഎൽഎ
കരുനാഗപ്പള്ളി: ജപ്തി ചെയ്ത വീട്ടിൽ നിന്നും വെറുംകയ്യോടെ ഇറക്കിവിട്ട് കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റും ഏറ്റവും ഇളയകുട്ടിയുടെ പാൽക്കുപ്പിയടക്കമുള്ള സാധനങ്ങളൊന്നുമെടുക്കാനനുവദിക്കാതെ കുടുംബത്തെ ഇറക്കിവിടുകയായിരുന്നു. സംഭവമറിഞ്ഞ് സിആർ മഹേഷ് എംഎൽഎ ഇടപെട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്തു വീട്ടുകാർക്കുവേണ്ട സാധനങ്ങൾ എടുത്തു നൽകി. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎൽഎ പറഞ്ഞു. വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീടു പൂട്ടി താക്കോൽ ധനകാര്യസ്ഥാപനത്തെ എൽപിച്ചു. അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തിയായത്. വീട്ടിൽ എസ്എസ്എൽസി മികച്ച നിലയിൽ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നെ കുടുംബം ആരോപിക്കുന്നു. മകളുടെ പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎൽഎ…
Read More » -
NEWS
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന് പുതിയ ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്) 2025-26 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, പുതിയ ഭരണസമിതിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഭാരവാഹികള്‍ പ്രസിഡന്റ്: ബിനില്‍ റ്റി.ഡി. , ജനറല്‍ സെക്രട്ടറി: ഷഹീദ് ലബ്ബ, ട്രഷറര്‍: അജയ് നായര്‍, വൈസ് പ്രസിഡന്റുമാര്‍: തമ്പി ലൂക്കോസ്, അബ്ദുല്‍ വാഹിദ്, ഒര്‍ഗനൈസിങ് സെക്രട്ടറി: രാജു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍: ഷാജി സാമൂവല്‍, സോഷ്യല്‍ സെക്രട്ടറി: ഡോ. സുബു തോമസ്, ആര്‍ട്‌സ് സെക്രട്ടറി : ബൈജു മിഥുനം, സ്‌പോര്‍ട്‌സ് സെക്രട്ടറി: ദീപു ചന്ദ്രന്‍, മീഡിയ സെക്രട്ടറി: ഷംന അല്‍ അമീന്‍, അഡൈ്വയ്‌സറി ബോര്‍ഡ് മെമ്പര്‍മാരായി ജയന്‍ സദാശിവന്‍, അറ്. ലാജി ജേക്കബ്, ജെയിംസ് പൂയപ്പള്ളി, രക്ഷാധികാരികളായി: ജോയ് ജോണ്‍ തുരുത്തിക്കര, അലക്‌സ് പുത്തൂര്‍, ജേക്കബ് ചണ്ണപ്പേട്ട ഓഡിറ്റര്‍മാരായി സലില്‍ വര്‍മ്മ , ലിവിന്‍ വര്‍ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് അലക്‌സ് പുത്തൂരിന്റെ അധ്യക്ഷതയില്‍ മംഗഫ് പ്രൈം ഓഡിറ്റോറിയത്തില്‍…
Read More » -
Breaking News
ആസിഫ് അലി നായകനായെത്തുന്ന “ആഭ്യന്തര കുറ്റവാളി” ജൂൺ 6ന് തിയേറ്ററുകളിലേക്ക്
ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6 ന് തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം:…
Read More » -
Crime
പാല് വാങ്ങാന്‍ കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്തം; ദില്‍ഷാനയെ ജീപ്പിടിച്ച് വീഴ്ത്തിയത് വീടിനു തൊട്ടുതാഴെ; വാഹനം പാഞ്ഞത് അമിതവേഗത്തില്‍
വയനാട്: കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അപകടകാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാര്‍. വഴിയരികില്‍ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിനു കാരണമായി. പാല്‍ വാങ്ങാനായി വീടിനു താഴെയുള്ള റോഡില്‍ നില്‍ക്കുകയായിരുന്ന കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ഹാഷിമി ആയിഷ ദമ്പതികളുടെ മകള്‍ ദില്‍ഷാന (19) ആണ് മരിച്ചത്. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. അമിത വേഗത്തിലാണ് ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ ആരോപിച്ചു.ഗള്‍ഫിലുള്ള ദില്‍ഷാനയുടെ പിതാവ്…
Read More » -
NEWS
ആക്രമണം കൊണ്ട് പൊറുതിമുട്ടി; കരടി മാംസം വില്‍ക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍!
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയില്‍ ബ്രൗണ്‍ ബെയര്‍ ഇനത്തിലെ കരടികളുടെ മാംസത്തിന്റെ വില്പനയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. വൈകാതെ സ്ലോവാക്യന്‍ മാര്‍ക്കറ്റുകളില്‍ കരടി മാംസം വില്പനയ്‌ക്കെത്തും. കരടികളുടെ ആക്രമണം കൂടുന്ന സാഹചര്യത്തില്‍ 350 കരടികളെ വെടിവച്ചു കൊല്ലാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റും സ്ലോവാക്യയുടെ തീരുമാനത്തെ വിമര്‍ശിച്ചു. വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയന്റെ കണക്ക് പ്രകാരം ഭീഷണി നേരിടുന്ന സ്പീഷീസാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ബ്രൗണ്‍ ബിയറുകള്‍. എന്നാല്‍, തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സ്ലോവാക്യന്‍ സര്‍ക്കാര്‍ കൊല്ലുന്ന കരടികളുടെ മാംസം പൊതുജനങ്ങള്‍ക്ക് വില്‍ക്കുമെന്നും പ്രഖ്യാപിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സംഘടനകള്‍ എല്ലാ നിയമ, ശുചിത്വ വ്യവസ്ഥകള്‍ പാലിച്ചു വേണം വില്‍പ്പന നടത്താന്‍. ഏകദേശം 1,300 ബ്രൗണ്‍ ബിയറുകള്‍ സ്ലോവാക്യയിലുണ്ടെന്നാണ് കണക്ക്. മനുഷ്യര്‍ക്ക് നേരെയുള്ള ഇവയുടെ ആക്രമണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. റൊമേനിയ, പടിഞ്ഞാറന്‍ യുക്രെയിന്‍, സ്ലോവാക്യ, പോളണ്ട് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രശസ്തമായ…
Read More » -
Crime
നാട്ടുകാരുടെ മുന്നില്‍ ചേട്ടത്തിയുടെ തലവെട്ടിയെടുത്ത് യുവാവിന്റെ പ്രകടനം
കൊല്‍ക്കത്ത: സഹോദരഭാര്യയെ കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ കറങ്ങിനടന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ബിമല്‍ മൊണ്ടല്‍ എന്നയാളാണ് കൊടുംക്രൂരത ചെയ്തത്. സതി മൊണ്ടല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരയും പ്രതിയും തമ്മില്‍ കുറച്ചുനാളായി കുടുംബപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വഴക്കായിരുന്നു. കഴുത്തറുത്തുകൊല്ലുമെന്ന് പ്രതി പലതവണ പരസ്യമായി ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുത്തെടുത്തശേഷം ചോരയൊലിക്കുന്ന തലയും രക്തക്കറപുരണ്ട കത്തിയുമായി തെരുവിലൂടെ അല്പസമയം നടന്നു. ഇത്രയും വര്‍ഷമായി തന്നോട് ചെയ്ത അനീതിക്ക് പകരം വീട്ടിയെന്ന് ബിമല്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. സംഭവം കണ്ട് നാട്ടുകാരും വഴിപോക്കരും സ്ഥലത്തെത്തിയെങ്കിലും പ്രതിയെ ആരും തടഞ്ഞില്ല. ചിലര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് ബിമല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇയാളുടെ വരവുകണ്ട് പൊലീസുകാര്‍പോലും ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നല്‍കാനും ബിമല്‍ മറന്നില്ല. കൊടുംക്രൂരത നേരിട്ടുകണ്ടതിന്റെ ഞെട്ടലില്‍ നിന്ന്…
Read More » -
Crime
വിവാഹം ഉറപ്പിച്ച യുവാവില്‍നിന്നു തട്ടിയത് ലക്ഷങ്ങള്‍; പന്തളം സ്വദേശിനിക്കും അമ്മയ്ക്കുമെതിരെ കേസ്
പത്തനംതിട്ട: വിവാഹ ആലോചനയുമായി എത്തിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. പന്തളം തോന്നല്ലൂര്‍ സ്വദേശിനി ദേവിക ആര്‍ നായര്‍ (26), അമ്മ എംഎസ് ശ്രീലേഖ (47) എന്നിവര്‍ക്കെതിരെയാണ് പന്തളം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ഇവരുടെ സഹോദരിയുടെ മകനെയാണ് പ്രതികള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ദേവികയെ വിവാഹ പരസ്യത്തിലൂടെയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ ആലോചനയിലേക്ക് കടന്നു. യുവാവുമായും വീട്ടുകാരുമായും ദേവിക അടുത്ത ബന്ധത്തിലായിരുന്നു. അമ്മയ്ക്ക് അര്‍ബുദമാണെന്നാണ് ദേവിക എല്ലാവരോടും പറഞ്ഞത്. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയില്‍ കെട്ടിവയ്ക്കാനെന്ന് പറഞ്ഞ് 1,76,500 രൂപ യുവാവില്‍ നിന്ന് തട്ടിയെടുത്തു. പല തവണകളായാണ് പണം തട്ടിയത്. പിന്നീട് 57,550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കി. ബാക്കി 1,18,950 രൂപ തിരിച്ചു നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതിന് ശേഷമാണ് ദേവിക മുമ്പ് വിവാഹിതയായിരുന്നുവെന്നും യുവാവ് അറിയുന്നത്. കൂടാതെ ഒരു കുട്ടിയുടെ അമ്മയാണെന്നും മനസിലായി. തന്നെ കബളിപ്പിച്ചതാണെന്ന്…
Read More »