Tech

  • ഒളിയും മറയുമുണ്ടെന്ന് കരുതി ഈ മതിലിൽ മൂത്രമൊഴിച്ചാല്‍ പണികിട്ടും, ഇത് പ്രതികരണശേഷിയുള്ള മതിലുകള്‍! തിരിച്ചൊഴിച്ചിരിക്കും… ശാസ്ത്രത്തി​ന്റെ ഒരു പുരോ​ഗതിയെ !

   പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കരുതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും പലര്‍ക്കും അതൊന്നും ബാധകമല്ലെന്ന മട്ടാണ്. പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കരുതെന്ന് എഴുതിവച്ചിരിക്കുന്നതിന്‍റെ താഴെയാകും പലരും മൂത്രമൊഴിക്കുന്നത്. ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കുന്ന സ്ഥിതി ലണ്ടണിലും ഉണ്ട്. ഇത്തരത്തില്‍ പൊതു ഇടങ്ങളിലെ മതിലില്‍ മൂത്രമൊഴിക്കുന്നവരെ വരുതിയിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അവിടെ. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ലണ്ടണ്‍ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൌണ്‍സില്‍ പുതിയ ഒരു നൂതനവിദ്യ വികസിപ്പിച്ചിരിക്കുകയാണ്. മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കുന്ന മതിലുകളാണ് ഇവിടത്തെ പ്രത്യേകത. പ്രത്യേക തരം പെയിന്‍റ് ഉപയോഗിച്ച് തയ്യാറാക്കിയ ഇത്തരത്തില്‍ പ്രതികരണ ശേഷിയുള്ള മതിലുകള്‍ സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലാണ് ഉള്ളത്. മതിലുകളില്‍ സുതാര്യമായ ഒരു പ്രതലമുള്ളതാണ് ഇങ്ങനെ മൂത്രം തിരിച്ചു വരാന്‍ കാരണം. ഇത്തരത്തിലുള്ള ജലപ്രതിരോധ പ്രതലത്തിലേയ്ക്ക് ഏത് തരത്തിലുള്ള വെള്ളം ഒഴിച്ചാലും തിരികെവരും എന്ന ശാസ്ത്രമാണ് ഇതിന് പിന്നില്‍. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ബാറുകളും റസ്റ്റോറെന്‍റുകളും തീയറ്ററുകളുമൊക്കെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് സോഹോ. ഇവിടത്തെ മതിലുകളിലാണ് പ്രത്യേക…

   Read More »
  • കൂട്ടുകാർക്കും വീട്ടുകാർക്കുമായി ഒറ്റ അ‌ക്കൗണ്ട് ഇനി നടക്കില്ല; പാസ്‌വേർഡ് പങ്കുവയ്ക്കുന്നത് ഈ വർഷം തന്നെ അ‌വസാനിപ്പിക്കാൻ നെറ്റ്ഫ്ളിക്സ്

   ന്യൂഡൽഹി: കൂട്ടുകാർക്കും വീട്ടുകാർക്കുമായി ഒറ്റ അ‌ക്കൗണ്ടിൽ സിനിമ കാണുന്ന പരിപാടി ഇനി നെറ്റ്ഫ്ളിക്സിൽ നടക്കില്ല. പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് അ‌വസാനിപ്പിക്കാനാണ് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിന്റെ തീരുമാനം. ഈ വർഷം തന്നെ ഈ സേവനം അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ളിക്സ് സ്ഥിരീകരിച്ചു. ഒറ്റ അ‌ക്കൗണ്ട് ചാർജ് ചെയ്ത് കൂട്ടുകാർക്കും ബന്ധുക്കൾക്കും പാസ്‌വേർഡ് പങ്കുവെച്ച് നൽകി ഒന്നിലധികം പേർ സൗജന്യമായി സിനിമ കാണുന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാവുന്നത്. സമീപഭാവിയിൽ തന്നെ ഇത്തരത്തിൽ പങ്കുവെച്ച പാസ്‌വേർഡ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമ കാണുന്നവർ പണം മുടക്കേണ്ടതായി വരും. അതായത് പാസ് വേർഡ് പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം വരും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പാസ് വേർഡ് ഒന്നിലധികം പേർക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. പകരം ഇത്തരത്തിൽ പാസ് വേർഡ് ലഭിക്കുന്നവരും പണം മുടക്കിയാൽ മാത്രമേ വീഡിയോ കാണാൻ സാധിക്കൂ. നടപ്പുവർഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതിന് മുൻപ് തന്നെ ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നത്. പരസ്യത്തെ പിന്തുണച്ച് കൊണ്ടുള്ള…

   Read More »
  • ട്വിറ്റര്‍ ലാഭത്തിലാക്കണം, പണമുണ്ടാക്കാൻ പുതിയ പദ്ധതിയുമായി മസ്ക്; പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടന്‍ ആരംഭിക്കും

   ന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്. ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. നിലവിൽ ട്വിറ്റർ പരസ്യങ്ങൾ വളരെയധികം കൂടുതലാണ്. വരുന്ന ആഴ്ചകളിൽ ഇത് പരിഹരിക്കാനുളള നടപടികൾ സ്വികരിക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് മസ്ക് ഇക്കാര്യം ട്വിറ്റ് ചെയ്തത്. പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടന്‍ ആരംഭിക്കും. വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിച്ചിരുന്ന കമ്പനി ഇതോടു കൂടി വലിയ മാറ്റത്തിന് കൂടിയാണ് തുടക്കമിടുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കമ്പനിയുടെ 7,500 തൊഴിലാളികളിൽ പകുതിയോളം പേരെ മസ്ക് പിരിച്ചുവിട്ടത്. ഇതോടെ പരസ്യം നൽകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കമ്പനിക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത് പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്ന ആശങ്ക പരസ്യദാതാക്കളെയും പിടികൂടിയിട്ടുണ്ട്. എന്നാൽ വരുമാനം വർധിപ്പിക്കുമ്പോൾ ചെലവ് കുറക്കുക എന്നതാണ് തന്റെ രീതിയെന്ന് മസ്‌കും വാദിച്ചു. ആപ്പിളിന്റെ ഐ.ഒ.എസിലും, ഗൂഗിളിൻറെ ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ട്വിറ്റർ ബ്ലൂ എന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ…

   Read More »
  • വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റി കുറഞ്ഞോ ? പുതിയ ഓപ്ഷൻ എത്തുന്നു… ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാം

   വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. വാബെറ്റ് ഇൻഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്. വാട്സ് ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. സെൻഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്. വാബെറ്റ്ഇൻഫോ പറയുന്നതനുസരിച്ച് ഒരു ഫോട്ടോയോ വീഡിയോയോ അയക്കുമ്പോൾ വരുന്ന എഡിറ്റിങ്/ഡ്രോയിങ് വിഭാഗത്തിൽ ഇനി മുതൽ പുതിയൊരു ഓപ്ഷൻ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഫോട്ടോകൾ കംപ്രസ്സ് ചെയ്യാതെ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയയ്ക്കാൻ സഹായിക്കും. സ്വകാര്യത്യ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് എത്താറുണ്ട്. നേരത്തെ ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചർ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലൗഡ്…

   Read More »
  • ഗൂഗിളിലെ പിഴവ് കണ്ടുപിടിച്ചു; പാരിതോഷികമായി ലഭിച്ചത് 18 ലക്ഷം രൂപ!

   ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യന്‍ ഹാക്കര്‍മാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം! ഗൂഗിള്‍ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയ ശ്രീരാം കെഎല്‍, ശിവനേഷ് അശോക് എന്നീ ഹാക്കര്‍മാര്‍ക്കാണ് 22,000 ഡോളര്‍ പാരിതോഷികമായി ഗൂഗിള്‍ നല്‍കിയത്. ഒരു വെബ് ബ്രൗസറിലൂടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റന്‍സ് ആക്സസ് ചെയ്യുന്ന ഫീച്ചറിലായിരുന്നു പിഴവ് കണ്ടെത്തിയത്. ഈ ഗുരുതര പിഴവ് വഴി ആര്‍ക്കും മറ്റൊരാളുടെ സിസ്റ്റം കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇക്കാര്യം ഗൂഗിള്‍ അധികൃതരെ അറിയിച്ചതോടെ ഗൂഗിള്‍ സി.എസ്.ആര്‍.എഫ് എന്ന ഫീച്ചര്‍ അവതരിപ്പിച്ച് സുരക്ഷാ പഴുത് അടയ്ക്കുകയായിരുന്നു. ഇതാദ്യമായല്ല ശ്രീരാമും ശിവനേഷും ഗൂഗിളിലെ പിഴവ് കണ്ടെത്തുന്നത്. ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്ഫോമായ ‘തിയ’യിലായിരുന്നു അന്ന് ബഗ് കണ്ടെത്തിയത്. അതിനിടെ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ കഴിഞ്ഞ ദിവസം കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ 12,000 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. കമ്പനിയിലെ ആകെ ജീവനക്കാരുടെ ആറ് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതിന്…

   Read More »
  • പണം വാങ്ങിയിട്ടാണ് പ്രൊമോഷനെങ്കിൽ കൃത്യമായി പറയണം; താരങ്ങളുടെ സോഷ്യൽ മീഡിയ പ്രമോഷന് മാർഗരേഖയുമായി കേന്ദ്രസർക്കാർ; ലംഘിച്ചാൽ 50 ലക്ഷം വരെ പിഴ

   ന്യൂഡൽഹി: സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പ്രൊമോഷനു മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. മാർഗനിർദേശം ലംഘിച്ചാൽ 50 ലക്ഷം വരെ പിഴയീടാക്കാന്നും വ്യവസ്ഥ ചെയ്യുന്നു. ഇൻസ്റ്റാ​ഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ അത് കൃത്യമായി വെളിപ്പെടുത്തണമെന്നാണ് സെലിബ്രിറ്റികൾക്കും സമൂഹമാധ്യമ താരങ്ങൾക്കുമുള്ള കേന്ദ്ര സർക്കാരിന്റെ മാർ​ഗരേഖയിൽ പറയുന്നത്. ബ്രാൻഡ് പ്രമോഷന്റെ പേരിൽ പല വ്യാജ വാ​ഗ്‌ദാനങ്ങളും താരങ്ങൾ മീഡിയ വഴി സമൂഹത്തിലേക്ക് എത്തിക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തോന്നാത്ത തരത്തിലാണ് പല ഉള്ളടക്കങ്ങളും ചെയ്യുന്നത്. ഇതിൽ പറയുന്ന വാദങ്ങളിൽ സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് നടപടിയെന്നും മാർ​ഗരേഖയിൽ പറയുന്നു. ബ്രാൻഡ് പ്രമോഷൻ നടത്തുന്നതിന് മുൻപ് പരസ്യത്തിൽ പറയുന്ന ഉൽപന്നമോ സേവനമോ ഉപയോ​ഗിച്ചു നോക്കണം. പരസ്യത്തിൽ പറയുന്ന വാദങ്ങൾ സാധൂകരിക്കാൻ ആ ഉൽപ്പന്നത്തിന് സാധിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേയ്ഡ് പ്രമോഷനാണോയെന്ന കാര്യം വ്യക്തമായി എഴുതിയോ ഓഡിയോ രൂപത്തിലോ ചിത്രമായോ കാണിക്കണം. ഉള്ളടക്കം ഏത് ഭാഷയിലാണോ അതേ…

   Read More »
  • സേവ് ചെയ്യാത്ത നമ്പരിൽനിന്ന് കാൾ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിയുന്ന സംവിധാനം; എതിർപ്പുമായി ടെലികോം കമ്പനികള്‍

   മുംബൈ: സേവ് ചെയ്യാത്ത നമ്പരിൽനിന്ന് കോള്‍ വരുമ്പോള്‍ മൊബൈൽ ഫോണിൽ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്നത് നിര്‍ബന്ധമാക്കണമെന്ന ട്രായ് നിര്‍ദേശത്തിനെതിരെ ടെലികോം കമ്പനികള്‍ രംഗത്ത്. ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്പനികള്‍ആവശ്യപ്പെട്ടു. ഏ സംവിധാനം ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം തങ്ങൾക്കു നല്‍കണമെന്നും ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രായുമായി നടത്തിയ ചര്‍ച്ചയിലാണ് ടെലികോം കമ്പനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. തട്ടിപ്പുകള്‍ തടയുന്നതിന് കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശം അടുത്തിടെയാണ് ട്രായ് മുന്നോട്ടുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് റിലയൻസ് ജിയോ, എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. മാര്‍ക്കറ്റിന്റെ സ്വഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുസരിച്ച് നിര്‍ദേശം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കമ്പനികള്‍ക്ക് നല്‍കണം. കോളറുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം സപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ഹാന്‍ഡ് സെറ്റുകള്‍ക്കും സാധ്യമല്ല. സ്വകാര്യത ഉള്‍പ്പെടെയുള്ള…

   Read More »
  • ഫെയ്സ്ബുക്കില്‍ കുത്തിട്ടാല്‍ റീച്ച് കൂടുമോ? വാസ്തവമെന്ത് ?

   ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ റീച്ച് കുറയുന്നു എന്ന പരാതി എഫ്.ബി ഉപയോക്താക്കള്‍ ഇടയ്ക്കിടെ ഉന്നയിക്കാറുണ്ട്. ഈ പോസ്റ്റിലൊരു കുത്തിടൂ, കമന്‍റിടൂ, റീച്ച് കൂട്ടൂ എന്ന അഭ്യര്‍ഥന ഇടക്കിടെ പല ഉപയോക്താക്കളും നടത്താറുമുണ്ട്. ഇങ്ങനെ കുത്തിട്ടാല്‍ പോസ്റ്റുകളുടെ റീച്ച് കൂടുമോയെന്ന് പരിശോധിക്കാം. ‘ഫെയ്സ്ബുക്ക് അൽഗോരിതം മാറ്റിയിരിക്കുന്നു. നിങ്ങൾക്കിനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവരുടെ പോസ്റ്റുകൾ കാണാനും കൂടുതൽ പേരിലേക്ക് പോസ്റ്റുകൾ എത്താനും നിങ്ങൾ ഈ പോസ്റ്റ് ലൈക്ക് ചെയ്ത് കമന്‍റോ കുത്തോ ഇടുക’- 2017ലാണ് ഈ കോപ്പി പേസ്റ്റ് വാക്കുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ഡിസംബറിൽ അമേരിക്കയിൽ പ്രചരിച്ച പോസ്റ്റിന്‍റെ പരിഭാഷയാണ് വര്‍ഷങ്ങളായി ഇവിടെ പ്രചരിക്കുന്നത്. ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതുകൊണ്ടോ കുത്തിട്ടതുകൊണ്ടോ ആരുടെയും ഫെയ്സ്ബുക്ക് റീച്ച് കൂടില്ലെന്ന് ഫെയ്സ്ബുക്ക് വക്താവിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു- “ഇതില്‍ ഒരു വാസ്തവവുമില്ല. ഓരോ പോസ്റ്റും നിങ്ങളെ സംബന്ധിച്ച് എത്രമാത്രം പ്രസക്തമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂസ് ഫീഡിനെ ഞങ്ങള്‍ റാങ്ക് ചെയ്യുന്നത്.…

   Read More »
  • മൊബൈല്‍ ഇന്റര്‍നെറ്റ് വേഗയില്‍ ലോകത്ത് ഒന്നാമതെത്തി ഖത്തര്‍

   ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗയില്‍ ലോകത്ത് ഒന്നാമതെത്തി ഖത്തര്‍. ലോകകപ്പ് ഫുട്ബോള്‍ നടന്ന നവംബറിലെ കണക്കുകളിലാണ് ഖത്തറിന് ഒന്നാം സ്ഥാനമുള്ളത്. ഓക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് റാങ്കിങ്ങിലാണ് ഖത്തര്‍ ഒന്നാമതെത്തിയത്. നവംബറില്‍ 176.18 എംബി പെര്‍ സെക്കന്റ് ആയിരുന്നു ഖത്തറിലെ ഡൗൺലോഡ്‌ വേഗത, അപ്ലോഡിങ് വേഗത 25.13 ആയി ഉയര്‍ത്താനും കഴിഞ്ഞു. ലോകകപ്പ് വേദികളിലാണ് ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൌകര്യം ഒരുക്കിയിരുന്നത്. അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഡൌണ്‍ലോഡിങ് 757.77എംബിപിഎസ് വരെ വേഗത്തില്‍ നടന്നതായി കണക്കുകള്‍ പറയുന്നു. റഷ്യന്‍ ലോകകപ്പിനേക്കാള്‍ ഏറെ ശക്തമായിരുന്നു ഖത്തറിലെ ഇന്റര്‍നെറ്റ് സംവിധാനമെന്ന് ബ്രോഡ്കാസ്റ്റിങ് ചാനലുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോംപാക്ട്ക് സ്വഭാവമുള്ള ലോകകപ്പില് വ്യാപകമായി ലൈവ് യു യൂണിറ്റുകള്‍ ഉപയോഗിച്ചു. ഫൈവ് ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച വേഗതയിലും ക്വാളിറ്റിയിലും ദൃശ്യങ്ങള്‍ കൈമാറാനും സാധിച്ചു.

   Read More »
  • മനുഷ്യത്വം കാണിക്കാത്ത മുതലാളി, വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾപോലും തന്നില്ല; മസ്കിനെതിരെ ആരോപണവുമായി മുൻജീവനക്കാർ

   ഏറെ ചർച്ച ചെയ്യപ്പെട്ട പിരിച്ചുവിടലിനു ശേഷവും ട്വിറ്റർ മേധാവി എലോൺ മസ്ക് തങ്ങളോട് മനുഷ്യത്വം കാണിക്കുന്നില്ലെന്ന് മുൻ ജീവനക്കാർ.  വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്നതാണ്  മുൻ ജീവനക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ. മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാർക്കായി മസ്ക് വാ​ഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പിരിച്ചുവിട്ട് പിന്നെയും മാസങ്ങൾ പിന്നിട്ട ശേഷമാണ് അനുവദിച്ച നഷ്ടപരിഹാര തുക കുറച്ചു പേർക്കെങ്കിലും കിട്ടിയത്. മൂന്ന് മാസത്തെ ശമ്പളത്തിന് പകരം ഒരു മാസത്തെ ശമ്പളമേ ഇതുവരെ മസ്ക് തന്നിട്ടൂള്ളുവെന്നും മുൻജീവനക്കാർ ആരോപിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. കൂടാതെ ജീവനക്കാർക്ക് അവരവരുടെ പ്രൊറേറ്റഡ് പെർഫോമൻസ് ബോണസ് ലഭിച്ചിട്ടില്ലെന്നും ഫോർച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടിയിരുന്നത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ തോതിൽ ആനുകൂല്യം നൽകുന്നത് ഒഴിവാക്കാനാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു. എലോൺ മസ്കിന്റെ കൈയ്യിൽ…

   Read More »
  Back to top button
  error: