LIFETravel

ആറ് ഭാര്യമാര്‍, കുട്ടികള്‍ 10,000! 123 വയസുകാരന്‍ ഹെന്റി ആള് ചില്ലറക്കാരനല്ല

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെക്കുറിച്ചും പൂച്ചയെക്കുറിച്ചുമെല്ലാം അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ദക്ഷിണാഫ്രിക്കയിലുള്ള മുതലയാണ് ആ പട്ടം സ്വന്തമാക്കിയിരിക്കുന്നത്. 123 വയസുള്ള ഈ മുതലയ്ക്ക് 700 കിലോ ഗ്രാം ഭാരവും 16അടി നീളവുമുണ്ട്.

‘ഹെന്റി’ എന്ന് അറിയപ്പെടുന്ന ഈ മുതലയ്ക്ക് ആറ് ഭാര്യമാരും പതിനായിരത്തിലധികം കുഞ്ഞുങ്ങളും ഉണ്ടെന്നാണ് ഇതിനെ സംരക്ഷിക്കുന്ന മൃഗശാലയിലെ അധികൃതര്‍ പറയുന്നത്. 1900 ലാണ് ഇവന്റെ ജനനം. ബോട്‌സ്വാനയിലെ മനുഷ്യകുട്ടികളെ മുതല ഇരയാക്കിയതോടെ ഹെന്റിയെ അവസാനിപ്പക്കാന്‍ അവിടുത്തെ ഗോത്രവര്‍ഗക്കാര്‍ സര്‍ ഹെന്റി ന്യൂമാന്‍ എന്ന ഒരു വേട്ടാക്കാരന്റെ സഹായം തേടി. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് മുതലയ്ക്ക് ഹെന്റി എന്ന പേര് ലഭിച്ചത്. മുതലയെ കൊല്ലുന്നതിന് പകരം വേട്ടക്കാരന്‍ മുതലയെ പിടികൂടി വളര്‍ത്താന്‍ തുടങ്ങി.

Signature-ad

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബര്‍ഗിലുള്ള ക്രോക് വേള്‍ഡ് സംരക്ഷണ കേന്ദ്രത്തിലാണ് ഹെന്റി ഉള്ളത്. ഇവിടെയെത്തുന്നവരെ തന്റെ പ്രായം കൊണ്ടും വലിപ്പം കൊണ്ടും മുതല വിസ്മയിപ്പിക്കുന്നു. നരഭോജിയായിരുന്നതിനാല്‍ അടുത്തേക്ക് പോകാന്‍ ആര്‍ക്കും അനുവാദമില്ല. അവിടെയുള്ളതില്‍ ഏറ്റവും പ്രായം കൂടിയ മുതലയാണ് ഹെന്റി. സബ് സഹാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന നൈല്‍ മുതലയുടെ വംശത്തില്‍പെട്ടതാണ് ഹെന്റി. ഇവ മറ്റ് മുതലകളെക്കാളും അക്രമകാരികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: