Travel
-
ബീച്ച് പാര്‍ട്ടികളും ആഡംബര വിനോദയാത്രകളും ഉപേക്ഷിക്കുന്നു ; ഇന്ത്യയില്‍ ആത്മീയ ടൂറിസത്തിന് താല്‍പ്പര്യം കൂടുന്നു ; തീര്‍ത്ഥാടകരില്‍ കൂടുതലും മില്ലനീയലുകളും ജെന്‍സീകളും
ഹിമാചലിലെ ഒരു പുണ്യ ഗുഹയായാലും, ഋഷികേശിലെ ഒരു ധ്യാന കേന്ദ്രമായാലും, സ്പെയിനിലുടനീളം ആയിരം വര്‍ഷം പഴക്കമുള്ള ഒരു പാതയായാലും, ആളുകള്‍ പുനഃക്രമീകരിക്കാന്‍ സമയം കണ്ടെത്തുന്നു. ബീച്ച് പാര്‍ട്ടികളും ആഡംബര വിനോദയാത്രകളും ഉപേക്ഷിച്ച് പലരും ആത്മീയ യാത്രയിലേക്ക് തിരിയുന്ന ഒരു പ്രവണത ആളുകള്‍ക്കിടയില്‍ ശക്തമാണ്. എനിക്ക് ഇപ്പോള്‍ എന്താണ് വേണ്ടത് എന്ന് ചോദ്യത്തിന് ഉത്തരമാണ് അത്. ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ സാംസ്‌കാരിക ജിജ്ഞാസ വര്‍ദ്ധിച്ചുവരികയാണ്. യുവതലമുറയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച സ്‌കൈസ്‌കാനറിന്റെ 2025 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, 82 ശതമാനം ഇന്ത്യന്‍ സഞ്ചാരികളും ഇപ്പോള്‍ പ്രധാനമായും അവരുടെ സാംസ്‌കാരിക ഓഫറുകള്‍ക്കായി ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നു. 84 ശതമാനം മില്ലേനിയലുകളും അത്രയും തന്നെ ജന്‍സീകളിലും ആത്മീയയാത്ര വ്യാപകമാണ്. മെയ്ക്ക് മൈട്രിപ്പിന്റെ തീര്‍ത്ഥാടന യാത്രാ ട്രെന്‍ഡ്‌സ് 2024-25 റിപ്പോര്‍ട്ട് ആത്മീയ യാത്രയോടുള്ള താല്‍പര്യം കുത്തനെ വര്‍ദ്ധിച്ചതായി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ആത്മീയടൂറിസം അതിവേഗം വളരുന്ന വിഭാഗങ്ങളിലൊന്നായി അടയാളപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആത്മീയ യാത്രയില്‍…
Read More » -
ഭക്ഷണം, താമസം, വിസ, ഗതാഗതം, ഒരു ദിവസം ചെലവഴിച്ചത് ഏകദേശം 1,600 രൂപ ; ഒരിക്കല്‍ പോലും വിമാനം കയറിയില്ല ; ട്രെയിനും ബസിലും കപ്പലിലുമായി തോര്‍ ലോകം മുഴുവന്‍ ചുറ്റി
വിമാനത്തില്‍ ചവിട്ടാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സങ്കല്‍പ്പിക്കുക. അസാധ്യമായി തോന്നും, അല്ലേ? പക്ഷേ ഡാനിഷ്‌കാരനായ തോര്‍ പെഡേഴ്‌സണ് അത് പ്രശ്നമേയല്ല. ഒരിക്കല്‍ പോലും വിമാനം കയറാതെ ലോകത്തെ സ്വന്തം രീതിയില്‍ പര്യവേക്ഷണം ചെയ്ത തോറിന്റേത് അതുല്യമായ കഥയാണ്. 2013 ല്‍, തോര്‍ പെഡേഴ്‌സണ്‍ പറക്കാതെ ഭൂമിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശി ക്കുക എന്ന ലക്ഷ്യത്തില്‍ ഡെന്‍മാര്‍ക്കിലെ തന്റെ സുഖപ്രദമായ ജോലി പോലും ഉപേക്ഷിക്കുകയുണ്ടായി. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കുക, മുന്നോട്ട് പോകുക, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ മാത്രം വീട്ടിലേക്ക് മടങ്ങുക . ഇതായിരുന്നു അദ്ദേഹത്തിന്റെ സ്റ്റൈല്‍ നാല് വര്‍ഷമെടുക്കുമെന്ന് കരുതിയ കാര്യം പക്ഷേ ഇപ്പോള്‍ യാത്ര തുടങ്ങിയിട്ട് ഏകദേശം 10 വര്‍ഷം എടുത്തു. ധൈര്യത്തോടെയും ക്ഷമയോടെയും ഭ്രാന്തമായ ഗതാഗത വൈവിധ്യത്തോടെയും. തോര്‍ ഇതുവരെ കയറിയത് 351 ബസുകള്‍, 158 ട്രെയിനുകള്‍, 37 കണ്ടെയ്നര്‍ കപ്പലുകള്‍, 43 തുക്-ടക്കുകള്‍. ഒരിക്കല്‍ അദ്ദേഹം കുതിരവണ്ടിയിലും പോലീസ് കാറിലും കയറി. ബ്രസീലില്‍…
Read More » -
പേര് പോലെ തന്നെ പ്രശസ്തമായ കാര്‍ കമ്പവും ; 5.8 കോടി രൂപയുടെ ഫെറാറി മുതല്‍ 2.4 കോടിയുടെ മെഴ്സിഡസ് വരെ ; ദുല്‍ഖര്‍ സല്‍മാന്റെ ആഡംബര കാര്‍ ശേഖരത്തില്‍ വമ്പന്‍മാര്‍
ഇന്ത്യയിലെ പാന്‍ ഇന്ത്യന്‍ നടന്മാര്‍ക്കിടയില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള ദുല്‍ഖര്‍ സല്‍മാന്റെ പേരു പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ കാര്‍ കമ്പവും. ദുല്‍ഖര്‍ ഒരു വലിയ കാര്‍ കളക്ടറും അതിനെ ഇഷ്ടപ്പെടുന്ന ആളുമാണ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് തടയുന്നതിനായി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് ‘നുംഖോര്‍’ എന്ന രഹസ്യനാമത്തില്‍ രാജ്യവ്യാപകമായി ഒരു ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ ആദ്യം റെയ്ഡ് നടന്ന വീടും മറ്റൊന്നായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ആഡംബര കാര്‍ ശേഖരത്തിലെ ചില പ്രധാന കാറുകളില്‍ ഒന്നാമത്തേത് ഫെറാറി 296 ജിറ്റിബിയാണ്. റൊസോ റൂബിനോ ഫെറാറി 296 GTB ദുല്‍ഖറിന്റെ ഗാരേജിലെ ആദ്യത്തെ ഹൈബ്രിഡ് ഫെറാറിയാണ്. ഇന്ത്യയില്‍ ഏകദേശം 5.88 കോടി രൂപയാണ് ഇതിന്റെ വില. ദുല്‍ഖറിന്റെ റോസോ റൂബിനോ മെറ്റാലിസാറ്റോ കാര്‍ ചെന്നൈയില്‍ വെച്ച് പലതവണ കണ്ടിട്ടുണ്ട്. ഈ…
Read More » -
‘ഇത്രയും കരുതലുള്ള ജീവനക്കാര്‍ ഉള്ളപ്പോള്‍ ആനവണ്ടി എങ്ങനെ കിതക്കാനാണ്? അത് സൂപ്പര്‍ഫാസ്റ്റ് ആയി ഓടിക്കൊണ്ടേയിരിക്കും’; കെഎസ്ആര്‍ടിസി കണ്ടക്ടറെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോക്ടര്‍
കൊച്ചി: തെങ്കാശിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ കണ്ടുമുട്ടിയ കണ്ടക്ടറെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോ. ആശ ഉല്ലാസ്. ഈ കണ്ടക്ടറുടെ പേരൊന്നും തനിക്ക് അറിയില്ലെന്നും, പക്ഷെ ഈ മനുഷ്യനെ പോലുള്ള ഓരോ ജീവനക്കാരും കെഎസ്ആര്‍ടിസിക്ക് ഒരു പൊന്‍തൂവല്‍ ആയിരിക്കുമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കഴിഞ്ഞ ദിവസം തെങ്കാശിയിലേക്ക് പോയത് കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു. കൊല്ലത്തു നിന്ന് ഓണഘോഷം കഴിഞ്ഞു വെക്കേഷന് വീട്ടിലേക്ക് പോകുന്ന ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി, അവള്‍ക്ക് തെന്മലയില്‍ ആയിരുന്നു ഇറങ്ങേണ്ടത്. നല്ല മഴ. മൊബൈലിന് റേഞ്ചും ഇല്ല. കൂട്ടിക്കൊണ്ട് പോകാന്‍ മാതാപിതാക്കള്‍ക്ക് സമയത്ത് സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. ആ കുട്ടിയെ തൊട്ടടുത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് പുറത്ത് നിര്‍ത്തി പോലീസുകാരോട് കാര്യം പറഞ്ഞു. എല്ലാം പറഞ്ഞേര്‍പ്പാടാക്കി പുറപ്പെടാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവളുടെ മാതാപിതാക്കള്‍ അവിടെ എത്തിചേര്‍ന്നു. എന്തായാലും ആ രാത്രി അവളെ ആ സ്റ്റോപ്പില്‍ ഒറ്റക്ക് ഇറക്കിവിടാതെ സുരക്ഷിതമായി ഇറക്കിവിട്ട കാഴ്ച്ച ഏറെ സന്തോഷം നല്‍കി..…
Read More » -
‘പിറന്നകോല’ത്തിലൊരു അവധിക്കാലം! ചങ്കൂറ്റമുണ്ടെങ്കില്‍ 11 ദിവസത്തെ കടല്‍യാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ; ചെലവ് 43 ലക്ഷം
ചൂടില്‍ നിന്ന് രക്ഷനേടാന്‍ തണുപ്പും മഴയും ഒക്കെയുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. മഞ്ഞും മലയും പ്രകൃതി രമണീയമായ ഇടങ്ങളും തേടിയാണ് മിക്കവരുടെയും യാത്രകള്‍. ചിലരാകട്ടെ സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ വ്യത്യസ്തമായ യാത്രയും യാത്രാനുഭവങ്ങളും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അവധിക്കാല യാത്രാന്വേഷണത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന ഒന്നാണ് കടലിലൂടെ തീര്‍ത്തും നഗ്‌നരായി ചെയ്യാവുന്ന ഒരു യാത്ര. സൗത്ത് അമേരിക്കയിലെ അരൂബയില്‍നിന്ന് ജമൈക്കയിലേക്ക് ഒരു ബിഗ് ന്യൂഡ് ബോട്ട് നിങ്ങളെ കൊണ്ടുപോകും. മനോഹരമായ എബിസി ദ്വീപുകള്‍ (അരൂബ, ബോണെയര്‍, കുറക്കാവോ), ജമൈക്കയുടെ സമൃദ്ധമായ പ്രകൃതി സൗന്ദര്യം, നോര്‍വീജിയന്‍ ക്രൂയിസ് ലൈനിന്റെ സ്വകാര്യ ദ്വീപായ ഗ്രേറ്റ് സ്റ്റിറപ്പ് കേയിലെ രണ്ട് എക്സ്‌ക്ലൂസീവായ സ്ഥലങ്ങള്‍ എന്നിവയൊക്കെ ഈ കപ്പല്‍ യാത്രാ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. അവിടെ കടല്‍ത്തീരം മുഴുവന്‍ നഗ്‌നരായ സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാം. സ്നോര്‍ക്കല്‍, കയാക്കിംഗ്. സിപ് ലൈന്‍ എന്നിങ്ങനെ എന്തിനും നിങ്ങള്‍ക്ക് ഓപ്ഷനുണ്ട്. ഇനി വസ്ത്രമില്ലാതെ വെയില് കൊള്ളണമെങ്കില്‍ അങ്ങനെയുമാകാം. 2300 പേര്‍ക്ക് സഞ്ചരിക്കാവുന്ന…
Read More » -
തടി കൂടുതലുള്ളവരാണോ? രണ്ടു കൈത്താങ്ങുകള്‍ക്ക് ഇടയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ അധിക സീറ്റ് വേണ്ടി വരും; വിമാനക്കമ്പനിയുടെ പുതിയ നീക്കം വിവാദത്തില്‍; യാത്രകള്‍ ഇനി കടുക്കും
ന്യൂയോര്‍ക്ക്:: അമിതഭാരമുള്ളവരാണെങ്കില്‍ ഇനി അധികസീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടിവരുമെന്ന വിമാനക്കമ്പനിയുടെ പുതിയ നിയമം വിവാദത്തില്‍. അമേരിക്കയിലെ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റേതാണ് പുതിയ നിയമം. ഒരു സീറ്റിന്റെ രണ്ടു കൈത്താങ്ങുകള്‍ക്കിടെയില്‍ ഒതുങ്ങാത്ത യാത്രക്കാരാണെങ്കില്‍ അധിക സീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടി വരുമെന്നാണ് നിയമം. ഈ നിയമം 2026 ജനുവരി 27-ന് പ്രാബല്യത്തില്‍ വരും. അധിക സീറ്റിന് മുന്‍കൂറായി പണം നല്‍കേണ്ടിവരുമെന്നും, വിമാനം പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ മാത്രമേ പണം തിരികെ നല്‍കുകയുള്ളൂവെന്നും സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനക്കമ്പനിയുടെ പുതിയ നയമനുസരിച്ച്, പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അതിലും ഉറച്ച നിയമങ്ങള്‍ അല്ല നിലവിലുള്ളത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. അമേരിക്കയിലെ മറ്റ് ചില എയര്‍ലൈനുകളായ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ് എന്നിവര്‍ക്കും സമാനമായ നയങ്ങളുണ്ടെങ്കിലും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ പുതിയ നയം കടുപ്പമേറിയതാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയില്‍ 74 ശതമാനം ആളുകളും അമിതഭാരമുള്ളവരോ, അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരോ ആണെന്ന്…
Read More » -
വര്‍ഷങ്ങള്‍ നീണ്ട ചിട്ടയായ കഠിനപ്രയത്നം; ഇതാണ് തെരുവ് നായ്ക്കളില്ലാത്ത ഒരേയൊരു രാജ്യം!
മിക്കരാജ്യങ്ങളിലും തെരുവുകളില്‍ ഭക്ഷണം തേടി അലയുന്ന പല തരത്തിലുള്ള മൃഗങ്ങളെ കാണാം. ചിലപ്പോഴത് പശുവാകാം, നായയാകാം, കുതിരയാകാം.. ലിസ്റ്റ് ഇങ്ങനെ നീളും. പല രാജ്യങ്ങളും ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ ക്ഷേമവും സംരക്ഷിക്കാന്‍ പെടാപാട് പെടാറാണ് പതിവ്. വന്ധ്യംകരണം കൃത്യമായി നടത്താന്‍ കഴിയാത്തതും മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലുള്ള പലതരം വെല്ലുവിളികളുമാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ പ്രധാന കാരണം. എന്നാല്‍ ഈ കൂട്ടത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ രാജ്യം. ഇവിടുത്തെ തെരുവുകളില്‍ അലഞ്ഞു തിരിയുന്ന ഒരു നായയെ പോലും കാണാന്‍ കഴിയില്ല.. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന രാഷ്ട്രമാണ് നെതര്‍ലെന്‍ഡ്സ്. വര്‍ഷങ്ങളെടുത്തുള്ള കൃത്യവും വ്യക്തവുമായ പദ്ധതിയിലൂടെയാണ് നെതര്‍ലെന്‍ഡ്സ് ഈ നേട്ടം കൈവരിച്ചത്. കര്‍ശനമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു, ഒപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ പദ്ധതി ലക്ഷ്യം കണ്ടു. ഇവരുടെ നേട്ടം മറ്റുള്ളവര്‍ക്ക് ഉത്തമമായ മാതൃകയാണ്. ഇവര്‍ സ്വീകരിച്ച മാര്‍ഗങ്ങളും അത് നടപ്പിലാക്കിയ രീതിയുമെല്ലാം ഇന്നും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നുണ്ടെങ്കിലും മറ്റാരും മാതൃകയാക്കാന്‍…
Read More » -
3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; ദേശീയപാതകളില്‍ വാര്‍ഷിക ഫാസ് ടാഗ് ഇന്നു മുതല്‍; ടോള്‍ നിരക്ക് 80 ശതമാനം വരെ കുറയ്ക്കും
ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി വാര്‍ഷിക ഫാസ് ടാഗ് ഇന്നുമുതല്‍ നിലവില്‍ വരും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണു വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തി. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര…
Read More » -
ആലുവയില്‍ പാലംപണി; ട്രെയിനുകള്‍ വൈകിയോടുന്നു; രണ്ടെണ്ണം റദ്ദാക്കി
കൊച്ചി: ആലുവയില്‍ പാലം പണിയേത്തുടര്‍ന്ന് ഇന്ന് (ബുധന്‍) ട്രെയിന്‍ ഗതാഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം– പാലക്കാട് മെമു, പാലക്കാട് – എറണാകുളം മെമു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ ട്രെയിനുകള്‍ വൈകിയോടുകയും ചെയ്യും. ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് 1 മണിക്കൂര്‍ 30 മിനിറ്റ് വൈകിയോടും. കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് 1 മണിക്കൂര്‍ 20 മിനിറ്റും വൈകും. സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് 30 മിനിറ്റും വൈകിയോടും. യാത്രക്കാര്‍ റയില്‍വേ ആപ്പില്‍ നോക്കി സമയം ഉറപ്പുവരുത്തി യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.
Read More » -
3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; ദേശീയപാതകളില്‍ വാര്‍ഷിക ഫാസ് ടാഗ്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍; ടോള്‍ നിരക്ക് 80 ശതമാനം വരെ കുറയ്ക്കും
ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാനിരിക്കുന്ന വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തും. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ്, എന്‍എച്ച്എഐ,…
Read More »