Month: April 2025

  • Breaking News

    ഇഡി ആരെ വേട്ടയാടുന്നുവോ അവര്‍ക്കൊപ്പം; സിപിഎമ്മിന് ഇക്കാര്യത്തില്‍ രണ്ടു നിലപാടില്ലെന്ന് എം.എ. ബേബി; ‘ചില പാര്‍ട്ടികള്‍ സിപിഎം നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി സംസാരിക്കും’

    ചെന്നൈ: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ നിലപാട് പറഞ്ഞ് സിപിഎം. ഇഡി ആരെ വേട്ടയാടുന്നോ അവര്‍ക്കൊപ്പമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇക്കാര്യത്തില്‍ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ല. എന്നാല്‍ ചില പാര്‍ട്ടികള്‍ സിപിഎമ്മിന്റെ നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി വര്‍ത്തമാനം പറയുമെന്നും ബേബി ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ഡിഎംകെയും രംഗത്തെത്തി. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നുവെന്ന് ടി.ആര്‍ ബാലു. ഇ.ഡി നീക്കം ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതിയോഗത്തില്‍ ബിജെപിയേ രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുകയും ജനദ്രോഹനയങ്ങള്‍ പുറത്ത് കൊണ്ടുവരികയും ചെയ്തതിനാലെന്നും ബാലു പറഞ്ഞു. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള നടപടി ബിജെപി സ്വീകരിക്കുന്നതെന്നും ബാലു വിമര്‍ശിച്ചു. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഫോണില്‍വിളിച്ചിരുന്നു. ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിജയിച്ചതില്‍ അഭിനന്ദിച്ചു. ഇക്കാര്യം സ്റ്റാലിന്‍ തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. ഇതൊരു ഒറ്റയ്ക്കുള്ള വിജയമായി കാണുന്നില്ല. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍…

    Read More »
  • Breaking News

    ഭര്‍ത്താവിനെ കൊന്നു, സുഹൃത്തിനെ വിളിച്ച് ഭാര്യ പല്ലവി; കര്‍ണാടക മുന്‍ ഡിജിപിയുടെ കൊലപാതകത്തിന് കാരണം കുടുംബ വഴക്കെന്നു വിവരം; പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു മൃതദേഹം

    ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയില്‍ കുത്തേറ്റു മരിച്ചതു സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. വെകിട്ട് അഞ്ചിന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചു താന്‍ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവര്‍ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഓംപ്രകാശ് തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് അഞ്ചു ദിവസം മുന്‍പ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പല്ലവി പറഞ്ഞിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ്…

    Read More »
  • Breaking News

    ചാനലിലൂടെ മത സ്പര്‍ധയുണ്ടാക്കുന്നു; ‘പിച്ചാത്തിയുമായി ബിജെപിക്കാര്‍ അരമനകളില്‍ കയറി ചെല്ലാതിരുന്നാല്‍ മതി’യെന്നു പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും പരാതിയുമായി ബിജെപി

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ വീണ്ടും പോലീസില്‍ പരാതിനല്‍കി ബിജെപി. ചാനല്‍ അഭിമുഖത്തിനിടെ, സമൂഹത്തില്‍ സ്പര്‍ധയും കലാപവുമുണ്ടാക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നു പരാതിയില്‍ പറയുന്നു. ‘പിച്ചാത്തിയുമായി ബിജെപിക്കാര്‍ അരമനകളില്‍ കയറി ചെല്ലാതിരുന്നാല്‍ മതി’ എന്ന് രാഹുല്‍ ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞെന്നും പരാതിയിലുണ്ട്. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടേയും പേരില്‍ രണ്ടുപരാതികളാണ് നല്‍കിയിരിക്കുന്നത്. മതസ്പര്‍ധ, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

    Read More »
  • Movie

    കൃഷാന്ത്‌ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പുറത്ത്

    സംവിധായകൻ കൃഷാന്ത്‌ ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത്‌ ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. രജിഷ വിജയൻ, നിരഞന്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി…

    Read More »
  • India

    മകളെ കാണിച്ച് അമ്മയെ കെട്ടിക്കാന്‍ ശ്രമം! മൂടുപടം മാറ്റിയപ്പോള്‍ വരന്‍ ഞെട്ടി

    ലഖ്‌നൗ: മകളെ കാണിച്ചു വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയായ മുഹമ്മദ് അസീം (22) ആണ് പരാതി നല്‍കിയത്. ഇരുപത്തിയൊന്നുകാരിയായ മന്തഷയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ സഹോദരന്‍ നദീമും ഭാര്യ ഷൈദയുമാണ് വിവാഹം നടത്തുന്നതിനു മുന്‍കൈ എടുത്തത്. മാര്‍ച്ച് 31 ന് വിവാഹ വേദിയിലെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. വധുവിനു പകരം വേദിയില്‍ 45കാരിയായ വധുവിന്റെ അമ്മയാണ് എത്തിയത്. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ വച്ച് മതപണ്ഡിതന്‍ വധുവിനെ താഹിറ എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ യുവാവിന് സംശയം തോന്നി. മുഖം മറച്ചിരുന്നതിനാല്‍ ആളെ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മുഖപടം മാറ്റി നോക്കിയപ്പോഴാണ് 45 കാരിയായ മന്തഷയുടെ അമ്മയെ കാണുന്നത്. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് പ്രശ്‌നമുണ്ടാക്കി. പൊലീസിലോ മറ്റോ പരാതിപ്പെട്ടാല്‍ വ്യാജ പീഡന പരാതി നല്‍കുമെന്ന് തന്റെ സഹോദരനും ഭാര്യയും ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. ഇത് കണക്കിലെടുക്കാതെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട്…

    Read More »
  • Kerala

    എറണാകുളത്ത് യുവമുഖം; എസ് സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

    കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. കെ എസ് അരുണ്‍ കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് പുതുതായി സെക്രട്ടേറിയറ്റില്‍ ഇടംനേടിയത്. എസ് സതീഷ്, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, സി കെ പരീത്, സി ബി ദേവദര്‍ശനന്‍, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, പുഷ്പദാസ് എന്നിവരാണ് മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങള്‍. കോതമംഗലം വിരുത്തേലിമറ്റത്തില്‍ ശശിധരന്‍ നായരുടെയും ലളിതയുടെയും മകനാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച എസ് സതീഷ് ഡിവൈഎഫ്ഐ വായനശാലപ്പടി യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്,…

    Read More »
  • Crime

    മെഡിക്കല്‍ കോളജിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് തടഞ്ഞു; പോലീസുകാരനെ കമ്പി വടിക്കടിച്ചിട്ടു, രണ്ടു പേര്‍ അറസ്റ്റില്‍

    കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചവരെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു നേരെ ആക്രമണം. കമ്പിവടി കൊണ്ടുള്ള അടിയേറ്റ്, സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കേരള പൊലീസിന്റെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) ഉദ്യോഗസ്ഥന്റെ തലയ്ക്കു പരുക്കേറ്റു. ബീയര്‍ കുപ്പിയും കമ്പിവടിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടംഗ സംഘത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി കീഴ്പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥനും മേലുകാവ് സ്വദേശിയുമായ ജോബിന്‍ ജോണ്‍സണിനാണു പരുക്കേറ്റത്. തലയില്‍ 5 തുന്നലുകളുണ്ട്. സംഭവത്തില്‍ കുമാരനല്ലൂര്‍ വല്യാലിന്‍ചുവട് കൊല്ലേലില്‍ ബിജോ കെ.ബേബി (20), ആലപ്പുഴ എണ്ണക്കാട് ചെങ്കിലാത്ത് പടീറ്റതില്‍ ശ്രീകുമാര്‍ (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജോ കെ. ബേബി ആര്‍പ്പൂക്കര അങ്ങാടിപ്പള്ളി ഇല്ലത്തുപറമ്പില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ആശുപത്രി പരിസരത്ത് മോഷണവും പോക്കറ്റടിയുമായി നടക്കുന്ന ആളാണ് ശ്രീകുമാറെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ പണ്ട് ന്യൂറോ വിഭാഗത്തില്‍ ചികിത്സയ്ക്കു വന്നതായിരുന്നു. അസുഖം ഭേദമായെങ്കിലും പിന്നീട് ആശുപത്രി വിട്ടു പോയില്ല. ഇടയ്ക്ക്…

    Read More »
  • Crime

    ലഹരിക്കടിപ്പെട്ട യുവാക്കള്‍ അയല്‍വാസിയുടെ വീട്ടില്‍ അക്രമംനടത്തി; പോലീസുകാരനുള്‍പ്പെടെ 2 പേര്‍ക്ക് വെട്ടേറ്റു

    കാസര്‍കോട്: കാഞ്ഞിരത്തുങ്കല്‍ കുറത്തിക്കുണ്ടില്‍ ലഹരിക്കടിമപ്പെട്ട യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ബേഡകം പോലീസ് സ്റ്റേഷന്‍ സിപിഒ സൂരജിനും കുറത്തിക്കുണ്ടിലെ സതീശനുമാണ് വെട്ടേറ്റത്. ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അയല്‍വാസികളായ അധ്യാപക ദമ്പതിമാരുടെ വീട്ടില്‍ അതിക്രമിച്ചുകയറി ജിഷ്ണുവും വിഷ്ണുവും അക്രമം നടത്തുകയായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാന്‍ ചെന്ന മറ്റൊരു അയല്‍ക്കാരനായ സതീശനെയാണ് ഇവര്‍ ആദ്യം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അതിന് ശേഷം പോലീസ് എത്തി അക്രമികളെ കീഴക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബേഡകം പോലീസ് സ്റ്റേഷന്‍ സിപിഒ സൂരജിന് വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ സതീശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി നാട്ടുകാരും പോലീസും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

    Read More »
  • Breaking News

    പണിക്കൂലിയില്ല, പണിക്കുറവും! ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ളത് 89,000 കോടി; ചര്‍ച്ചയില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രിമാര്‍; ഫട്‌നാവിസ് കോടതി കയറേണ്ടിവരും; മൂന്നു ബെഞ്ചുകളില്‍ ഹര്‍ജി നല്‍കും

    മുംബൈ: പതിനായിരക്കണക്കിനു കോടികളുടെ കുടിശികയെത്തുടര്‍ന്നു മഹാരാഷ്ട്ര സര്‍ക്കാരിനെ കോടതി കയറ്റാന്‍ കരാറുകാര്‍. സംസ്ഥാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു കരാര്‍ ഏറ്റെടുത്ത വകയില്‍ 89,000 കോടി രൂപയുടെ കുടിശികയാണു കരാറുകാര്‍ക്കു നല്‍കാനുള്ളതെന്നും ബോംബെ ഹൈക്കോടതിയുടെ മുംബൈ, നാഗ്പുര്‍, ഛത്രപതി സംബാജിനഗര്‍ ബെഞ്ചുകളില്‍ ഹര്‍ജി നല്‍കുമെന്നും കരാറുകാരുടെ സംഘടന പറഞ്ഞു. ‘സംസ്ഥാനത്തെ കരാറുകാര്‍ക്കു നല്‍കാനുളള കുടിശിക 89,000 കോടിയാണ്. ഈ സമയം നാലായിരം കോടി മാത്രം അനുവദിക്കുകയാണു ചെയ്തത്. മഹാരാഷ്ട്ര സ്‌റ്റേറ്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനും സ്‌റ്റേറ്റ് എന്‍ജിനിയേഴ്‌സ് അസോസിയേഷനും താനെയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണു ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത്’-കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് മിലിംഗ് ഭോസ്‌ലെ പറഞ്ഞു. കഴിഞ്ഞ വര്‍ഷംമുതല്‍ കരാര്‍ കുടിശിക ലഭിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. കുടിശിക അനുവദിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതകാലത്തേക്കു നിര്‍ത്തുമെന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഉയര്‍ന്ന നേതാക്കള്‍ക്കും കത്തു നല്‍കി. ജൂലൈ 2024 മുതല്‍ വിവിധ വകുപ്പുകളില്‍ കരാറെടുത്തതിന്റെ തുക മാത്രമാണ് 89,000 കോടി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും…

    Read More »
  • Breaking News

    ക്യാപ്റ്റന്‍ ഡാ! കളിക്കുമുമ്പ് വണ്ടര്‍ കിഡിന് സ്വന്തം ബാറ്റ് കൈമാറി സഞ്ജു; വെടിക്കെട്ട് ഇന്നിംഗ്‌സിനായി വൈഭവിനെ കൂള്‍ ആക്കി; പിന്നെ കണ്ടത് ചരിത്രം!

    ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗവിനെതിരേ പടിക്കല്‍ കലമുടച്ചെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്ക് എത്തിയത് രാജസ്ഥാനു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ആദ്യ മത്സരത്തിന്റെ പകപ്പൊന്നും ഇല്ലാതെ സിക്‌സറില്‍ തുടങ്ങിയ പതിനാലുകാരന്‍ വൈഭവിന്റെ പ്രകടനത്തിനും വന്‍ പ്രശംസയാണു ലഭിക്കുന്നത്. മുമ്പ് യശ്വസി ജെയ്‌സ്വാളിനെ കളിയിലേക്കു കൊണ്ടുവന്നതുപോലെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ പ്രോത്സാഹനവും നിര്‍ദേശങ്ങളുമാണു വൈഭവിന്റെ തീപ്പൊരി പ്രകടനത്തിനു പിന്നിലെന്നാണു പിന്നീടു പുറത്തുവരുന്ന വിവരം. ആദ്യംമുതല്‍ വൈഭവിനൊപ്പം നില്‍ക്കാന്‍ സമയം കണ്ടെത്തിയ സഞ്ജു, കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഒപ്പം തന്റെ ബാറ്റും നല്‍കി! മല്‍സരത്തിനു മുമ്പാണ് എസ്എസ് ബ്രാന്‍ഡിലുള്ള തന്റെ ബാറ്റ് അദ്ദേഹം സമ്മാനിച്ചത്. ഐപിഎല്ലില്‍ നേരത്തേ ഇതേ ബാറ്റുകൊണ്ടു വെടിക്കെട്ടു പ്രകടനങ്ങളും സഞ്ജു നടത്തിയിട്ടുണ്ട്. അതു വൈഭവിന്റെ കൈകളിലേക്കു വന്നപ്പോഴും പിഴച്ചില്ല. മത്സരത്തില്‍ കളിക്കാതിരുന്നിട്ടും വൈഭവിനു ആത്മവിശ്വാസവും ധൈര്യവും നല്‍കി സഞ്ജു കൂടെ തന്നെയുണ്ടായിരുന്നു. റണ്‍ചേസില്‍ ബാറ്റിംഗിന് ഇറങ്ങുംമുമ്പ് അല്‍പം വികാരഭരിതനായ താരത്തെ അരികിലിരുന്നു കൂള്‍ ആക്കിയതും സഞ്ജുവാണ്. സഞ്ജു സംസാരിക്കുന്നതും അതു ശ്രദ്ധയോടെ കേള്‍ക്കുന്നതും…

    Read More »
Back to top button
error: