Movie

  • ‘ഹൊറർ-കോമഡി സിനിമകളിൽ ഇത്തരമൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി മാറി’യെന്ന് പ്രഭാസ്; ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ

    സംവിധായകൻ മാരുതി ഒരുക്കുന്നൊരു വിസ്മയമായിരിക്കും ‘രാജാസാബ്’ എന്ന് റിബൽ സ്റ്റാർ പ്രഭാസ്, ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും മാരുതി പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ തിരക്കഥ എഴുതുന്നതെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. രാജാസാബ് പ്രീ റിലീസ് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജയ് ദത്ത് ഗാരു ഒരു ക്ലോസപ്പ് ഷോട്ടിൽ വന്നാൽ പോലും ആ സീൻ മുഴുവൻ അദ്ദേഹം കൈക്കലാക്കും. ഇതൊരു മുത്തശ്ശിയുടെയും കൊച്ചുമകന്‍റെയും കഥയാണ്. സെറീന വഹാബ് ഗാരുവാണ് ഈ ചിത്രത്തിൽ എന്‍റെ മുത്തശ്ശിയായി അഭിനയിച്ചത്. അവർ ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോൾ എന്‍റെ സ്വന്തം സീനുകൾ പോലും മറന്ന് ഞാൻ അവരുടെ പ്രകടനം നോക്കി നിന്നുപോയി. ഞാൻ അവരുടെ അഭിനയത്തിന്‍റെ വലിയൊരു ആരാധകനായി മാറി. എന്നോടൊപ്പം സെറീന ഗാരുവും ‘രാജാ സാബി’ലെ ഒരു ഹീറോ തന്നെയാണ്. റിദ്ധി, മാളവിക, നിധി എന്നീ മൂന്ന് സുന്ദരികളായ നായികമാരും തങ്ങളുടെ പ്രകടനത്തിലൂടെയും സ്ക്രീൻ പ്രസൻസിലൂടെയും നിങ്ങളെ ആകർഷിക്കും, പ്രഭാസ് പറഞ്ഞു. ഈ സിനിമയുടെ…

    Read More »
  • സിനിമാ ജീവിതത്തില്‍ 23 വര്‍ഷങ്ങളുടെ നിറവില്‍ ഭാവന; 90-ാം ചിത്രം അനോമി ഉടന്‍ തിയറ്ററുകളിലേക്ക്; ആരാധകര്‍ കാത്തിരിക്കുന്നു

      തൃശൂര്‍: മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ സിനിമ ജീവിതത്തിന് ഇത് 23 വര്‍ഷങ്ങളുടെ നിറവ്. സിനിമാ ജീവിതത്തില്‍ 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഭാവന, അനോമി എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന മികച്ച ചിത്രങ്ങളിലൂടെ അഭിനയ മികവും ബോക്‌സോഫീസ് ഹിറ്റും കുറിച്ചിട്ടുണ്ട്. സ്വന്തം കഠിനാധ്വാനവും തകര്‍ക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകര്‍ച്ചയില്‍ പുതിയ ചിത്രം ‘അനോമി’യിലൂടെ ഉടന്‍ പ്രക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകള്‍ കൊണ്ട് ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലല്‍ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ…

    Read More »
  • “എക്കോ 50 കോടി ക്ലബ്ബിലേക്ക്” : ചിത്രം ഡിസംബർ 31 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും

    ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം എക്കോ ലോകവ്യാപമാകയുള്ള തിയേറ്റർ ഗ്രോസ് കളക്ഷൻ അൻപതു കോടി കടന്നു. തിയേറ്ററുകളിൽ ഇപ്പോഴും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഡിസംബർ 31മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും . സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുജീബ്…

    Read More »
  • ഇത് സര്‍വം മായയല്ല സര്‍വം അത്ഭുതം: ക്രിസ്മസ് ന്യൂഇയര്‍ ബോക്‌സ് ഓഫീസില്‍ നിവിന്‍ മാജിക്: ഹൗസ്ഫുള്‍ തീയറ്ററുകളില്‍ രാത്രി വൈകിയും സ്‌പെഷ്യല്‍ ഷോകള്‍; ആരാധകര്‍ ആവേശത്തില്‍

      കൊച്ചി: മൂന്നേ മൂന്നു ദിവസം കൊണ്ട് കേരളമാകെ സര്‍വം അത്ഭുതപ്പെടുത്തി നിവിന്‍ പോളിയുടെ സര്‍വം മായ റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുന്നു!! ക്രിസ്മസ് റിലീസുകളില്‍ വമ്പന്‍ ഹിറ്റടിച്ച് ന്യൂ ഇയറും നിവിന്‍ തൂക്കുമെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍. സര്‍വം മായ എന്നല്ല ഇതിനെ സര്‍വം അത്ഭുതം എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഒന്നു മങ്ങിനില്‍ക്കുകയായിരുന്നു നിവിന്‍പോളിയുടെ താരമൂല്യത്തിനും തിരിച്ചുവരവിനും സത്യന്‍ അന്തിക്കാട് കുടുംബത്തിലെ സംവിധായകന്‍ അഖില്‍ സത്യന്റെ സര്‍വം മായ നിമിത്തമായി. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 14.25 കോടി ഗ്രോസ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്ന് മാത്രം 10.4 കോടി രൂപയും നേടി. ആഗോളതലത്തില്‍ സര്‍വം മായ 24.65 കോടി രൂപയാണ് ആകെ നേടിയത്. ഇന്ത്യയില്‍ നിന്ന് ഓപ്പണിംഗില്‍ 3.35 കോടി നെറ്റായി നേടിയപ്പോള്‍ രണ്ടാം ദിവസം 3.85 കോടി രൂപയും മൂന്നാം ദിവസമായ ശനിയാഴ്ച…

    Read More »
  • കളങ്കാവല്‍ കളങ്കോടിക്കാവലാകുന്നു; വിനായകനും വില്ലനും കോടികളടിച്ചു; കളങ്കാവലിനും കോടികളുടെ കിലുക്കം: 20 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കളക്ഷന്‍ 36 കോടിയിലധികം; മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം കോടികള്‍ വാരുന്നു

        കൊച്ചി: വിനായകന്‍ നായകനും മമ്മൂട്ടി വില്ലനുമായി കൊമ്പുകോര്‍ക്കുന്ന കളങ്കാവല്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ കിലുക്കവുമായി കളങ്കോടിക്കാവലാകുന്നു. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വമ്പന്‍ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.   ഈ മാസം അഞ്ചിന് തീയറ്ററകളിലെത്തിയ കളങ്കാവല്‍ 20 ദിവസം കൊണ്ട് അതായത് ഡിസംബര്‍ 24 വരെയുള്ള കളക്ഷനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിനകത്തേയും പുറത്തെയും കളക്ഷനുകള്‍ അമ്പരപ്പിക്കുന്നതാണ്. കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് 36.2 കോടിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 6.85 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷനാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്. 4.371 മില്യണ്‍ ഡോളര്‍ ആണ് വിദേശത്ത് ആകെ. അതായത് 39.55 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷന്‍ വിദേശത്ത് നേടുക എന്നത് അപൂര്‍വ്വമാണ്. എല്ലാ മാര്‍ക്കറ്റുകളിലേതും ചേര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് കളങ്കാവല്‍ 20 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 82.60 കോടി രൂപയാണ്. ബജറ്റ് പരിഗണിച്ചാല്‍…

    Read More »
  • കണ്‍ഗ്രാജ്യുലേഷന്‍സ് എക്കോ; അമ്പതുകോടി തൊട്ട് മലയാളത്തിന്റെ അഭിമാന ചിത്രം എക്കോ;ഇത് അപ്രതീക്ഷിത ചരിത്ര വിജയം; പ്രേക്ഷക-നിരൂപക വ്യാഖ്യാനങ്ങള്‍ തുടരുമ്പോള്‍ ചിത്രം ഒടിടിയിലേക്ക്

      കൊച്ചി: വലിയ കൊട്ടിഘോഷിക്കലോ ഹൈപ്പോ ഇല്ലാതെ തീയറ്റര്‍ റിലീസായി എത്തിയ ഒരു കൊച്ചു ചിത്രം ്അമ്പതു കോടി നേടുമ്പോള്‍ മലയാളസിനിമ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. എക്കോ എന്ന സിനിമ അമ്പതു കോടി ക്ലബിലെത്തുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള പ്രശംസകളും വ്യാഖ്യാനങ്ങളും അവസാനിച്ചിട്ടില്ല. കണ്ടവര്‍ തന്നെ വീണ്ടും കണ്ട് ചിത്രത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി. വമ്പന്‍ ചിത്രങ്ങള്‍ പലതുവന്നെങ്കിലും ഇപ്പോഴും മള്‍ട്ടിപ്ലെക്‌സുകളില്‍ പോലും എക്കോ മാറ്റിയിട്ടില്ല. പലയിടത്തും വീണ്ടും പ്രദര്‍ശനം പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. അമ്പതു കോടി തികഞ്ഞ എക്കോ ഇനി ഒടിടിയിലേക്ക് കൂടി ്അതിന്റെ കുതിപ്പ് തുടരുകയാണ്. സന്ദീപ് പ്രദീപ് പ്രധാന കഥാപാത്രമായി എത്തിയ എക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ലോകമെ്മ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതായി. ഒരു ജിഗ്‌സോ പസില്‍ പോലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സും കഥാഗതികളുമായി എക്കോ പുതിയ ഒരു അനുഭവമായി മാറിയിരുന്നു. തീയറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകന് പറയാനും വ്യാഖ്യാനിക്കാനും പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താനും ഏറെയുണ്ടായിരുന്ന സിനിമയായിരുന്നു എക്കോ. ലോക വ്യാപകമായി ഭാഷാ…

    Read More »
  • മലയാളത്തിന്റെ മിടുക്കി അനശ്വര രാജന്‍ തെലുങ്കിലും ചാമ്പ്യന്‍; നായികയായി തെലുങ്കിലും അനശ്വര രാജന്റെ മുന്നേറ്റം; ചാമ്പ്യന്‍ കോടികളുടെ കിലുക്കവുമായി കുതിക്കുന്നു

      കൊച്ചി: മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജന്‍ തെലുങ്കിലും വിജയക്കൊടി പാറിച്ച് താര റാണിയാകുന്നു. മലയാളത്തില്‍ ശ്രദ്ദേയമായ സൂപ്പര്‍ഹിറ്റുകള്‍ സ്വന്തം ക്രെഡിറ്റില്‍ നേടിയ അനശ്വരയുടെ പുതിയ തെലുങ്കു സിനിമ ആന്ധ്രയില്‍ സൂപ്പര്‍ ഹിറ്റായി ക്രിസ്മസ് തൂക്കിയെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍.   തെലുങ്കു സിനിമയുടെ ഭാഗമായി ചാമ്പ്യന്‍ എന്ന സിനിമയിലാണ് അനശ്വര അഭിനയിച്ചത്. സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തി. ചാമ്പ്യന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആഗോളതലത്തില്‍ ചാമ്പ്യന്‍ നേടിയത് 8.05 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 7.05 കോടി രൂപ നെറ്റായി നേടി. റിലീസിന് ഇന്ത്യയില്‍ നേടിയത് 2.75 കോടി രൂപയാണ് നെറ്റ് കളക്ഷന്‍. രണ്ടാം ദിവസമാകട്ടെ ചാമ്പ്യന്‍ 1.5 കോടി രൂപയും നേടി. മൂന്നാം ദിവസം ശനിയാഴ്ചയാകട്ടെ 1.75 കോടി രൂപയും ഇന്ത്യയില്‍ നെറ്റ് കളക്ഷനായി നേടി. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ്…

    Read More »
  • നന്‍മനിറഞ്ഞവന്‍ ശ്രീനിവാസന്‍ ഒരു സിനിമാപ്പേരു മാത്രമല്ല; സത്യന്‍ അന്തിക്കാടെഴുതിയത് ശരിയാണ്; എല്ലാവര്‍ക്കും എന്നും നന്‍മകള്‍ ഉണ്ടാകട്ടെ; ശ്രീനിവാസന്റെ നന്‍മകള്‍ നാടറിയുന്നത് മരണശേഷം; ഹൃദയപൂര്‍വം ഡ്രൈവറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

      കൊച്ചി: നടന്‍ ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കും മുന്‍പ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് മൃതദേഹത്തില്‍ വെച്ച കടലാസില്‍ കുറിച്ചത് സത്യമാണ് – എല്ലാവര്‍ക്കും എന്നും നന്‍മകള്‍ ഉണ്ടാകട്ടെ. ശ്രീനിവാസന്‍ എന്നും ആഗ്രഹിച്ചിരുന്നതും അതാണ്. ശ്രീനിവാസന്‍ ഒരിക്കലും താന്‍ ചെയ്തിരുന്ന നല്ലകാര്യങ്ങളും നന്‍മനിറഞ്ഞ കാര്യങ്ങളും ഒരിക്കലും മറ്റൊരാള്‍ അറിഞ്ഞിരുന്നില്ല. നന്‍മനിറഞ്ഞ ശ്രീനിവാസന്റെ നന്‍മയുള്ള ജീവിതകഥകള്‍ ഇപ്പോഴാണ് ഓരോന്നോരോന്നായി പുറത്തുവരുന്നത്. അത്തരത്തിലുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷിനോജിന്റെ എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ഷിനോജിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി, ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് തന്നോട് ശ്രീനിവാസന്‍ എപ്പോഴും പറയാറുണ്ടെന്ന് ഷിനോജ് ഓര്‍ക്കുന്നു. നല്ല തിരക്കഥകളും സംവിധാനവും അഭിനയവും കൊണ്ട് ശ്രീനിവാസന്‍ മലയാളസിനിമാസ്വാദകരുടെ മനം കവര്‍ന്നപ്പോള്‍ നല്ല പെരുമാറ്റവും പ്രവൃത്തികളും കൊണ്ട് തനിക്കു ചുറ്റുമുള്ളവരുടെ മനസാണ് ശ്രീനിവാസന്‍ കവര്‍ന്നത്. സിനിമക്കകത്തുള്ളതുപോലെ തന്നെ പുറത്തും ശ്രീനിവാസന്‍ നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചതിന്റെ…

    Read More »
  • ഇനി സര്‍വം മായയല്ല; പൊളിറ്റിക്‌സിനെ പൊളിച്ചടുക്കാന്‍ നിവിന്‍ പോളി; കേരള പൊളിറ്റിക്‌സുമായി നിവിന്‍ പോളി; അണിയിച്ചൊരുക്കുന്നത് ബി.ഉണ്ണികൃഷ്ണന്‍; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം അടുത്തവര്‍ഷം ആദ്യമെത്തും

      കൊച്ചി: പൊളിറ്റിക്കല്‍ ചിത്രങ്ങളില്‍ അധികം അഭിനയിച്ചിട്ടില്ലാത്ത നിവിന്‍ പോളിയുടെ പക്ക പൊളിറ്റിക്കല്‍ ചിത്രം അടുത്തവര്‍ഷം തീയറ്ററിലെത്തും. സര്‍വം മായയിലൂടെ തന്റെ താരസിംഹാസനം തിരിച്ചുപിടിച്ച നിവിന്റെ ആക്ഷന്‍ ത്രില്ലര്‍ പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രമെന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ക്ക് ആവേശം കയറാന്‍ വേണ്ടതെല്ലാം പാകത്തിന് ചേര്‍ത്താണ് ബി.ഉണ്ണികൃഷ്ണന്‍ നിവിന്‍ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐജി, പ്രമാണി, ദി ത്രില്ലര്‍, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍, ആറാട്ട്, ക്രിസ്റ്റഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബി.ഉണ്ണികൃഷ്ണന്‍ സമകാലിക വിഷയങ്ങളെല്ലാം ചേര്‍ത്താണ് നിവിന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയതുകൊണ്ടു തന്നെ ആരാധകര്‍ക്ക് കയ്യടിക്കാന്‍ പാകത്തിലെല്ലാം ചിത്രത്തിലുണ്ട്. കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗുകള്‍ സിനിമയിലുണ്ടെന്നാണ് സൂചന. നിവിന്‍പോളിയുടെ കരിയറില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്നും പറയുന്നു. കേരളത്തില്‍ ചര്‍ച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്.…

    Read More »
  • രാജാ യുവരാജാ…! ‘രാജാസാബി’ലെ ക്രിസ്മസ് സ്പെഷൽ പ്രൊമോ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ ക്രിസ്മസ് സ്പെഷൽ ‘രാജാ യുവരാജാ…’ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സഹാനാ…സഹാനാ…’ എന്ന പ്രണയ ഗാനം അടുത്തിടെ പുറത്തിറങ്ങിയത് ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെ എത്തിയ സഹാന എന്ന ഗാനവും ഇപ്പോൾ രാജാ യുവരാജാ പ്രൊമോയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച്…

    Read More »
Back to top button
error: