LIFE

  • വൈഭവ് പവര്‍പ്ലേ ബാറ്റര്‍; ഇറക്കേണ്ടെന്നു തീരുമാനിച്ചത് താന്‍: വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ; ഇറക്കിയ അശുതോഷ് ‘പൂജ്യ’നായി മടങ്ങി; അവസാന ഓവറിലെ നാലു റണ്‍സ് എടുക്കാനാന്‍ കഴിയാത്തതിനു വിശദീകരണമില്ല

    ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ ബംഗ്ലദേശ് സെമി ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്ന് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു. സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്‍സെടുത്ത വൈഭവ്, പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം. ഡെത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. ”ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ…

    Read More »
  • കിരീടം സ്വന്തമാക്കിയ സ്‌റ്റേഡിയത്തിലെ പിച്ചില്‍ സ്മൃതിയോട് സമ്മതം ചോദിച്ച് പലാഷ്; യേസ് പറഞ്ഞ് സ്മൃതി; ആഘോഷമാക്കി ആരാധകര്‍

    ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയ്ക്ക്  പ്രതിശ്രുത വരന്‍ നല്‍കിയ സര്‍പ്രൈസ് ആഘോഷമാക്കുകയാണ ആരാധകര്‍. വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തിയാണ്   പലാഷ് മുച്ചൽ  മന്ഥാനയെയും ആരാധകരെയും ഞെട്ടിച്ചത്. കണ്ണുകെട്ടിയാണ്  പലാഷ് സ്മൃതിയെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ചത്. അവള്‍ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെ പലാഷ് ആണ് ഈ വിഡിയോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ വിഡിയോ ഏറ്റെടുക്കുകയും ചെയ്തു.  വിഡിയോയില്‍ പലാഷ് പ്രെപ്പോസ് ചെയ്യുന്നതുകണ്ട് സ്മൃതി സന്തോഷം പ്രകടിപ്പിക്കുന്നതും കാണാം. സ്റ്റേഡിയത്തിന്‍റെ നടുവില്‍ നിന്നാണ് പലാഷിന്‍റെ പ്രെപ്പോസല്‍. ഇരുവരും പരസ്പരം മോതിരം അണിയിക്കുകയും ചെയ്യുന്നുണ്ട്. സ്മൃതിക്ക് റോസാപ്പുക്കള്‍ നിറച്ച ബൊക്കേയും പലാഷ് നല്‍കുന്നുണ്ട്. അടുത്തിടെ ഒരു പത്രസമ്മേളനത്തില്‍ സ്മൃതി ഇന്‍ഡോറിന്‍റെ മരുമകളാകുമെന്ന് പലാഷ് പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീം ലോകകപ്പില്‍ ജയിച്ചതിന് പിന്നാലെ സ്മൃതിയുടെ ജേഴ്സി നമ്പറായ 18 നൊപ്പം എസ്എം 18 എന്ന് പലാഷ് കയ്യില്‍ ടാറ്റു ചെയ്തിരുന്നു. വിവാഹത്തിനു…

    Read More »
  • പോലീസുകാരനില്‍ നിന്ന് 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്‌ഐക്കെതിരേ കേസ്; കൊച്ചിയിലെ സ്പായില്‍നിന്ന് മാലമോഷ്ടിച്ചെന്ന ആരോപിച്ച് ഭീഷണിപ്പെടുത്തി

    കൊച്ചി: കൊച്ചിയിലെ സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിപിഒയെ ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ പണം തട്ടിയെന്ന് പരാതി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്.  ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിക്കുകയും തന്‍റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ട് പോയതാണെന്ന് ആരോപിക്കുകയും ചെയ്തു.  വൈകാതെ പാലാരിവട്ടം എസ്ഐ,  സിപിഒയെ വിളിക്കുകയും മാല മോഷ്ടിച്ചതും സ്പായിലെത്തിയതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ എസ്ഐക്കെതിരെ അന്വേഷണം  പുരോഗമിക്കുകയാണ്.

    Read More »
  • കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ് സ്ത്രീയുടെ മൃതദേഹം; സ്ഥലമുടമ പിടിയില്‍

    കൊച്ചി: കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.  മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതി‍ഞ്ഞനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സ്ഥലമുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാക്ക് ചോദിച്ച് ജോര്‍ജ്  പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. മരിച്ച സ്ത്രീയുടെ ഫോട്ടോ പൊലീസ് അയല്‍വാസികളെ കാണിച്ചുവെങ്കിലും ആരും തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നുവെന്നും തലമുതല്‍ അരവരെയും പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലും ശേഷം ഭാഗം നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഹരിത കര്‍മ സേനാംഗം വെളിപ്പെടുത്തി. താനൊന്നും ചെയ്തിട്ടില്ലെന്നും ഇതെങ്ങനെ ഇവിടെ എത്തിയെന്ന് അറിയില്ലെന്നുമാണ് ജോര്‍ജ് പറഞ്ഞതെന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ മനോരമന്യൂസിനോട് പറഞ്ഞു.

    Read More »
  • നടന്‍ ജയറാം, കടകംപള്ളി….ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ ലിസ്റ്റില്‍ പ്രമുഖരേറെ; പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കും ; അന്വേഷണം ഉന്നതരിലേക്ക് ; സിപിഎമ്മിന് ആശങ്ക ; ഈ മണ്ഡലകാലത്തു തന്നെ ഒരു തീരുമാനമാകും

      തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി ) മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും വേണ്ടി തയ്യാറാക്കിയവരുടെ പട്ടികയില്‍ പ്രമുഖരേറെ. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നടന്‍ ജയറാം തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്നാണ് സൂചന. പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കാനാണ് നീക്കം. ദേവസ്വം ബോര്‍ഡിലെ താഴേത്തട്ടുവരെ അന്വേഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഏതറ്റം വരെ സ്വര്‍ണക്കൊള്ളയുടെ വേരുകള്‍ എത്തിയെന്ന കാര്യം കണ്ടെത്താനാണിത്. പത്മകുമാറിന്റെ അറസ്‌റ്റോടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഈ മണ്ഡലകാലത്തു തന്നെ സുപ്രധാന നടപടികളുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയും പത്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നതോടെയും സിപിഎം ആശങ്കയിലായിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് തിരിച്ചടിക്കുമോ എന്ന ഭീതി സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും നേതൃത്വത്തിനുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവും ഒരുക്കങ്ങളും കേസന്വേഷണവും ഒരുമിച്ച് പോകുമ്പോള്‍ അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വം…

    Read More »
  • നാല് തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍; ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സുരക്ഷാ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്; മിനിമം വേതനം, സയമബന്ധിതമായ ശമ്പള വിതരണം

    ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ട് സര്‍ക്കാര്‍ നാല് തൊഴില്‍ച്ചട്ടങ്ങള്‍ (ലേബര്‍ കോഡ്) വിജ്ഞാപനം ചെയ്തു. തൊഴില്‍ രംഗത്ത് പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടുന്നതാണിത്. ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സാമൂഹികസുരക്ഷ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിതമായ ശമ്പള വിതരണം എന്നിവ ഉറപ്പുവരുത്തുന്നതാണ് നാല് തൊഴില്‍ ചട്ടങ്ങള്‍. 2019ലെ വേതനച്ചട്ടം(കോഡ് ഓഫ് വേജസ്), 2020-ലെ വ്യവസായ ബന്ധച്ചട്ടം (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്) 2020-ലെ സാമൂഹിക സുരക്ഷാചട്ടം( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം( ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ്) എന്നിവയാണ് ചട്ടങ്ങള്‍. നിലവിലുള്ള 29 വ്യത്യസ്തചട്ടങ്ങള്‍ക്ക് പകരമായാണ് ഏകീകൃത തൊഴില്‍ച്ചട്ടം. സ്ത്രീകള്‍ക്ക് വിപുലമായ അവകാശങ്ങളും സുരക്ഷയും പരിഷ്‌കരണത്തിന്റെ ഭാഗമാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് ജോലി അനുവദിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന, രാജ്യം മുഴുവന്‍…

    Read More »
  • വീണ്ടും ഇന്ത്യയ്ക്ക് ആഘാതമായി ആകാശദുരന്തം ; തേജസ് വിമാനം തകര്‍ന്നതില്‍ ഞെട്ടി ഇന്ത്യക്കാര്‍ ; അട്ടിമറിയുണ്ടോ എന്ന ഭീതിയില്‍ രാജ്യം ; അപകടം അട്ടിമറിയാണോ എന്ന് വ്യോമസേന അന്വേഷിക്കും

      ദുബായ്: ദുബായിലെ എയര്‍ ഷോയ്ക്കിടെ ഇന്ത്യന്‍ വിമാനം തേജസ് തകര്‍ന്നുവീണതില്‍ ഞെട്ടി ഇന്ത്യ. അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയും മുന്‍പുണ്ടായ തേജസ് വിമാനദുരന്തം ഇന്ത്യയ്ക്ക് താങ്ങാനാവാത്തതാണ്. എന്തെങ്കിലും അട്ടിമറി അപകടത്തിന് പിന്നിലുണ്ടോയെന്ന ഭീതിയിലാണ് ഇന്ത്യ. അഭ്യൂഹങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അപകടം അട്ടിമറിയാണോ എന്ന് വ്യോമസേന അന്വേഷിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ദുബായിയില്‍ എയര്‍ഷോയ്ക്കിടെയാണ് ഇന്ത്യയെ ആകെ കണ്ണീരിലാഴ്ത്തിയ ആകാശദുരന്തമുണ്ടായത്. തേജസ് വിമാനം തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു ഇന്ത്യന്‍ വ്യോമസേന. വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയായ വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോ എന്നതില്‍ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക…

    Read More »
  • സഹപ്രവര്‍ത്തകയോട് വഴിവിട്ട ബന്ധം; എതിര്‍ത്ത ഭാര്യയെയും മക്കളെയും യുവാവ് കൊന്നു കുഴിച്ചുമൂടി; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ‘സ്വഭാവത്തിലെ മാറ്റം സംശയമായി, മടങ്ങിപ്പോകില്ലെന്ന് പറഞ്ഞതോടെ ശ്വാസം മുട്ടിച്ചു കൊന്നു’

    കച്ച്: സഹപ്രവര്‍ത്തകയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും രണ്ട് മക്കളെയും യുവാവ് കൊന്ന് വീടിനടുത്തുള്ള കുഴിയില്‍ തള്ളിയെന്ന് കണ്ടെത്തല്‍. ഗുജറാത്തിലെ ഫോറസ്റ്റ് ഓഫിസറായ ശൈലേഷ് കംബാലയാണ് കേസില്‍ അറസ്റ്റിലായത്. അസിസ്റ്റന്‍റ് കണ്‍സര്‍വേറ്ററായി ജോലി ചെയ്തിരുന്ന ശൈലേഷ് 2022 ലാണ് സഹപ്രവര്‍ത്തകയുമായി സൗഹൃദത്തിലായത്. ഇത് ക്രമേണെ പ്രണയമായി മാറിയെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കൊപ്പം ജീവിക്കുന്നിനായി ശൈലേഷ് കുടുംബത്തെ വകവരുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.   അടുത്തയിടെയാണ് ഭാവ്​നഗറിലേക്ക് ശൈലേഷിന് സ്ഥലംമാറ്റം കിട്ടിയത്. ഭാര്യ നയനയും മകള്‍ പ്രീതയും ഒന്‍പതുകാരന്‍ മകന്‍ ഭവ്യയും സൂറത്തില്‍ തന്നെ തുടര്‍ന്നു. അവധി കിട്ടിയപ്പോള്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കാന്‍ മക്കളെയുമായി നയന എത്തിയതോടെയാണ് ശൈലേഷിന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊരു ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ നയന, താനും മക്കളും ഇനി മടങ്ങിപ്പോകുന്നില്ലെന്നും ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞു. ശൈലേഷ് ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് രാത്രിയില്‍ മൂവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.   അതിരാവിലെ തന്‍റെ ജൂനിയര്‍ ഓഫിസറെ വിളിച്ചു വരുത്തി വീടിന്‍റെ സമീപത്തായി…

    Read More »
  • അന്‍വറിന് കുരുക്കാകുമോ ഇ.ഡി റെയ്ഡ് ; ഇ.ഡി. അന്‍വറിനോട് ചോദിച്ചത് നിര്‍ണായക ചോദ്യങ്ങള്‍ ; കൊണ്ടുപോയ രേഖകളും പ്രധാനപ്പെട്ടവയെന്ന് സൂചന

    മലപ്പുറം: മുന്‍ എംഎല്‍എ പി.വി അന്‍വറിന് കുരുക്കായി ഇ.ഡി. റെയ്ഡ് മാറാന്‍ സാധ്യത. അന്‍വറിനെതിരെയുള്ള പ്രധാനപ്പെട്ട നീക്കമായാണ് ഇ.ഡി റെയ്ഡിനെ വിലയിരുത്തുന്നത്. അന്‍വറിന്റെ വീട്ടില്‍ ഇന്നലെ ഇ.ഡി നടത്തിയ മാരത്തണ്‍ റെയ്ഡ് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ഇ.ഡി. അന്‍വറിനോട് ചോദിച്ച ചോദ്യങ്ങളും കൊണ്ടുപോയെന്ന് കരുതുന്ന രേഖകളും വളരെ പ്രധാനപ്പെട്ടതും കേസിന് നിര്‍ണായകമാകുന്നതുമാണെന്നാണ് പറയുന്നത്. അന്‍വറിന്റെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചത് ഇന്നലെ രാത്രിയാണ്്. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധ ന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലന്‍സ് കേസില്‍ അന്‍വര്‍ നാലാം പ്രതിയാണ്. ഈ കേസിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. അന്‍വറിന്റെ സഹായി സിയാദിന്റെ വീട്ടിലും അന്‍വറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അന്‍വറില്‍…

    Read More »
  • റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയിലെ നിര്‍ദേശങ്ങള്‍ പുറത്ത്; വന്‍തോതില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വിട്ടു കൊടുക്കണം; നാറ്റോ അംഗത്വവും ലഭിക്കില്ല; റഷ്യ 100 ബില്യണ്‍ ഡോളര്‍ കൈമാറണം; അംഗീകരിക്കാനാകില്ലെന്ന് സെലന്‍സ്‌കി

    കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രഡിഡന്റെ ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിക്കാതെ യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറില്‍ തീരുമാനമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ന്‍ രംഗത്തെത്തിയതോടെ ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. ട്രംപിന്റെ പ്രതിനിധികള്‍ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ കരട് അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്ന് യുക്രെയ്ന്‍ പറയുന്നത്. യുക്രെയ്‌നുമായി സംസാരിക്കാതെ, റഷ്യയുടെ താല്‍പ്പര്യമനുസരിച്ചുള്ള ഡീലാണ് യുഎസ് തയാറാക്കിയത് എന്നാണ് യുക്രൈന്‍ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ഒലക്‌സാന്‍ഡര്‍ മെറേഷ്‌കോ തുറന്നടിച്ചത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കാനും കീവിന്റെ സൈന്യത്തിന്റെ വലുപ്പം പരിമിതപ്പെടുത്താനും യുഎസ് തയ്യാറാക്കിയ കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…

    Read More »
Back to top button
error: