Month: October 2022

  • Crime

    കൈക്കൂലി വാങ്ങിയ കേസിൽ കുവൈത്തിലെ ഏഴ് ജഡ്‍ജിമാര്‍ക്ക് ജയില്‍ ശിക്ഷ

    കുവൈത്ത് സിറ്റി: അഴിമതി കേസില്‍ കുവൈത്തിലെ ഏഴ് ജഡ്‍ജിമാര്‍ക്ക് ജയില്‍ ശിക്ഷ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ദറാമിയുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കോടതി ബെഞ്ചാണ് ജഡ്ജിമാര്‍ക്കെതിരായ കേസുകളില്‍ ശിക്ഷ വിധിച്ചത്. ഏഴ് വര്‍ഷം മുതല്‍ 15 വര്‍ഷം വരെയാണ് ജഡ്‍ജിമാര്‍ക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ജയില്‍ ശിക്ഷ ലഭിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സമ്മാനങ്ങളെന്ന തരത്തില്‍ അനധികൃതമായി ഇവര്‍ സമ്പാദിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവില്‍ പറയുന്നു. അതേസമയം കേസില്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ഒരു ജഡ്ജിയെ കുറ്റവിമുക്തനാക്കുകയും ചെയ്‍തു. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചിലര്‍ക്കും സമാനമായ കേസില്‍ വിവിധ കാലയളവുകളിലേക്ക് ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഒരു വ്യവസായിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിലുണ്ട്. എന്നാല്‍ പ്രതികളായിരുന്ന ചിലരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

    Read More »
  • Crime

    അവാർഡ് വാങ്ങാൻ പോയ പോലീസ് തിരികെയെത്തിയത് ‘ഒരു വൻമൊതലു’മായി; കോടികൾ വിലവരുന്ന ഏലക്കയും പണവും തട്ടിയെടുത്ത കിളിമാനൂർ സ്വദേശി പിടിയിൽ

    കട്ടപ്പന: സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പലരിൽ നിന്നായി കോടികൾ വിലവരുന്ന ഏലക്കയും പണവും തട്ടിയെടുത്തയാളെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കിളിമാനൂർ സ്വദേശി ജിനീഷാണ് പിടിയിലായത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തേക്ക് പോയപ്പോഴാണ് പൊലീസ് സംഘം പ്രതി തലസ്ഥാനത്തുള്ള വിവരം അറിയുന്നത്. പിന്നീട് പൊലീസ് തിരുവനന്തപുരത്ത് നിന്നും ജിനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടുക്കിയിലെ കട്ടപ്പന, കുമളി എന്നിവിടങ്ങളിലെ ഏലക്ക വ്യാപാരികളിൽ നിന്നടക്കമാണ് കോടിക്കണക്കിന് രൂപയുടെ ഏലയ്ക്ക വാങ്ങിയ ശേഷം കിളിമാനൂർ ജിഞ്ചയ നിവാസിൽ ജിനീഷ് മുങ്ങിയത്. കട്ടപ്പന സ്വദേശിയായ ഏലയ്ക്കാ വ്യാപാരിയിൽ നിന്നും 75 ലക്ഷം രൂപയുടെയും കുമളി സ്വദേശിയായ വ്യാപാരിയുടെ പക്കൽ നിന്നും നിന്നും 50 ലക്ഷം രൂപയുടെയും ഏലയ്ക്കയാണ് ജിനീഷ് തട്ടിയെടുത്തത്. ഏലയ്ക്കയുടെയും കുങ്കുമപൂവിൻറെയും കയറ്റുമതിക്കാരനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുക അഡ്വാൻസായി നൽകും. സാധനം നൽകിക്കഴിഞ്ഞ് പണം ലഭിക്കാതെ വന്നതോടെ വ്യാപാരികൾ ഇയാളെ ബന്ധപ്പെട്ടു. പണം നൽകുന്നതിൽ പ്രശ്നമുണ്ടെന്ന്…

    Read More »
  • Crime

    വ്യാജ ബിരുദ കേസ്: കുറ്റപത്രം സമർപ്പിച്ചു, സ്വപ്ന സുരേഷും സച്ചിൻ ദാസും പ്രതികൾ; ശിവശങ്കര്‍ സാക്ഷി പട്ടികയിൽ പോലുമില്ല

    തിരുവനന്തപുരം: വ്യാജ ബിരുദം സംബന്ധിച്ച കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷണം നടത്തിയ കൺടോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. സ്വപ്നക്ക് ജോലി കൊടുത്തതിന്‍റെ പേരിൽ നേരത്തെ സർക്കാർ സസ്പെൻഡ് ചെയ്ത എം ശിവശങ്കറിനെ പൂർണ്ണമായും വെള്ളപൂശിയാണ് കുറ്റപത്രം. എം ശിവശങ്കറിനെ സാക്ഷി പട്ടികയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. എഫ്ഐആറിൽ ഉണ്ടായിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്നോളജി എന്നിവരെയും ഒഴിവാക്കി. വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെയും കൺസൾട്ടൻസികളെയും രക്ഷപ്പെടുത്തിയാണ് കുറ്റപത്രം. മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കർ സർവ്വകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്റെ അറിവോടെയാണ് നിയമനമെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ പൊലീസ് പരിശോധിച്ചില്ല. വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കൽ സ്വപ്ന നിയമനം…

    Read More »
  • Kerala

    തിരുവനന്തപുരം വിമാനത്താവളം നാളെ അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല; വിമാന സമയക്രമത്തില്‍ മാറ്റം

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നാളെ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്‍റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുഃനക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

    Read More »
  • Local

    ലോക നേതാവായിരുന്നു ഇന്ദിരാഗാന്ധി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം: ഇന്ത്യൻ പ്രധാനമന്ത്രിയെന്നു മാത്രമല്ല ചേരിചേരാ പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷയെന്ന നിലയ്ക്കും അപ്പുറമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പ്രസക്തിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോട്ടയം ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച 38-ാമത് ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഐകൃദാർഡ്യ പ്രതിഞ്ജാദിനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര സ്വപ്നം കണ്ട ഭാരതത്തെ വീണ്ടെടുക്കാൻ വർഗീയ- ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം നൽകുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഞ്ജ യെടുത്തു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടോമി കല്ലാനി, പി.ആർ സോന, കുഞ്ഞ് ഇല്ലംപള്ളി, ഫിൽസൺ മാത്യൂസ്, കെ.സി.നായർ, മോഹൻ കെ നായർ, ജി.ഗോപകുമാർ, ബിജു പുന്നത്താനം, എം.പി സന്തോഷ് കുമാർ, സിബി ചേനപ്പാടി, ജോണി ജോസഫ്, ചിന്തു കുര്യൻ ജോയി, ബോബി ഏലിയാസ്, എസ്സ് രാജീവ്, റ്റി സി റോയി, കെ.ജി ഹരിദാസ്, ജോർജ് പയസ്, കെ.എം ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.

    Read More »
  • Kerala

    ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു

      സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. 28-10-2022ലെ G.O(Rt) No. 448/2022/Trans പ്രകാരമാണു ഭേദഗതി ഉത്തരവ്. ഇതു പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആർ.ടി. ഓഫിസിൽനിന്ന് കുപ്പം സ്വദേശി ടി.വി. ഫിറോസ്ഖാന് പാസ് നൽകിയതായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽനിന്ന് അറിയിച്ചു

    Read More »
  • Crime

    ഷാരോൺ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; രണ്ട് വനിതാ പോലീസുകാർക്ക് സസ്പെൻഷൻ

    ഷാരോൺ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; രണ്ട് വനിതാ പോലീസുകാർക്ക് സസ്പെൻഷൻ.നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. സ്റ്റേഷനു പുറത്തെ ശുചി മുറിയിലാണ് ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയത്.സ്റ്റേഷനുള്ളിലെ ശുചി മുറിയാണ് സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയിട്ടും പുറത്തെ ശുചിമുറി ഉപയോഗിച്ചതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായതെന്ന് കണ്ടെത്തിയാണ് സസ്പെന്‍റ് ചെയ്തത്.

    Read More »
  • Kerala

    ലഹരിവിരുദ്ധ ഗാനം മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി

      സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ഗാനം പുറത്തിറക്കി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഗാനം പുറത്തിറക്കിയത്. കവി പ്രഭാവർമ്മയുടേതാണ് ഗാനത്തിന്റെ വരികൾ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ- ഐ എ എസ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

    Read More »
  • Kerala

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകൾ നേർന്നു മുഖ്യമന്ത്രി

    മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിനാശംസകൾ നേർന്നു. ആലുവ പാലസിലെത്തിയാണ് ആംശസകൾ നേർന്നത്.വിദഗ്ധ ചികിത്സക്കായി ഉമ്മൻ‌ചാണ്ടി അടുത്തദിവസം വിദേശത്തേക്ക് പോകാൻ ഇരിക്കുകയാണ്.

    Read More »
  • India

    മകൻ്റെ ദീർഘായുസിനായി അമ്മ ഛത്ത് പൂജ നടത്തവേ അതേ കുളത്തിൽ മകൻ മുങ്ങി മരിച്ചു

    ലക്നോ: ദീര്‍ഘായുസിനായി അമ്മ പൂജ നടത്തുമ്പോള്‍ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറയിലാണ് സംഭവം. സത്യം സിംഗ് എന്ന 17കാരനാണ് മരിച്ചത്. സത്യം സിംഗിന്‍റെ അമ്മ ഉഷ മകന്‍റെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിച്ച് കൊണ്ട് കുളത്തില്‍ ഛത്ത് പൂജ നടത്തുമ്പോഴാണ് രാവിലെ ദാരുണ സംഭവം ഉണ്ടായത്. അമ്മ വിസമ്മതിച്ചിട്ടും സുഹൃത്തുക്കളോടൊപ്പം അതേ കുളത്തിൽ സത്യം സിംഗ് കുളിക്കാനായി ഇറങ്ങുകയായിരുന്നു. സുഹൃത്തുകള്‍ക്ക് നീന്തല്‍ അറിയാമായിരുന്നെങ്കിലും സത്യം സിംഗിന് വശമുണ്ടായിരുന്നില്ല. ആദ്യം കുളത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താൻ എല്ലാവരും മത്സരിച്ച് നീന്തുന്നതിനിടെ സത്യം സിംഗ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ സത്യം സിംഗിന്‍റെ വീട്ടുകാര്‍ എത്തി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ദിയോറിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സത്യം സിംഗിന്‍റെ ആരോഗ്യ നില കൂടുതല്‍ മോശമായി. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു.…

    Read More »
Back to top button
error: