Month: April 2024

 • India

  വാഹനാപകടം: മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ  മൈസൂരുവിൽ മരിച്ചു

       മൈസൂരു: ബൈക്കിനു പിന്നിൽ കാറിടിച്ച് മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണു മരിച്ചത്. മൈസൂരു ജയലക്ഷ്മിപുരം ജെസി റോഡിൽ രാത്രി അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബൈക്കിൽ ഇടിച്ചത്. ഉല്ലാസ് അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനിയാണ് ശിവാനി. സംസ്കാരം ഇന്ന് തൃശൂർ കാഞ്ഞാണിയിൽ. അമ്മ: സവിത.  അശ്വതിയും അർജുനും സഹോദരങ്ങൾ.

  Read More »
 • India

  നടനും ബിജെപി എം.പിയുമായ രവി കിഷൻ്റെ ഭാര്യയും മകളും എന്ന് അവകാശപ്പെട്ട് 2 പേർ രംഗത്ത്, തങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു എന്നും ആരോപണം

     ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള ലോക്സഭാംഗവും പ്രശസ്ത നടനുമായ രവി കിഷൻ വിവാദത്തിൽ. താൻ കിഷൻ്റെ ഭാര്യയാണെന്നും അദ്ദേഹം സ്വന്തം മകളെ പൊതുസമൂഹത്തിൽ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് അപർണ ഠാക്കൂർ എന്ന സ്ത്രീ രംഗത്തെത്തി. ഇന്നലെ (തിങ്കൾ) ലഖ്‌നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ ഗുരുതരമായ ഈ കാര്യം ഉന്നയിച്ചത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വെച്ച് 1996ൽ കിഷനുമായുള്ള തന്റെ വിവാഹം നടന്നതായും ഈ ബന്ധത്തിൽ ഒരു മകളുണ്ടെന്നും എന്നാൽ കിഷൻ ഇപ്പോൾ തങ്ങളെ അംഗീകരിക്കുന്നില്ലെന്നും അപർണ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കിഷൻ്റെ മകളും സംബന്ധിച്ചു. രവി കിഷൻ തങ്ങളുമായി രഹസ്യമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും എന്നാൽ പരസ്യമായി തന്നെയോ മകളെയോ അംഗീകരിക്കുന്നില്ല എന്നുമാണ് അപർണ ഠാക്കൂർ പറയുന്നത്. മകളെ കിഷൻ്റെ മകളായി അംഗീകരിക്കാനുള്ള അവകാശവും ആഗ്രഹവും തനിക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന കിഷൻ്റെ ചില ഫോട്ടോകളും അവർ പ്രദർശിപ്പിച്ചു. മകളായി അംഗീകരിച്ചില്ലെങ്കിൽ നിയമപരമായ അവകാശം നേടിയെടുക്കാൻ കോടതിയെ സമീപിക്കുമെന്നും അപർണ പറഞ്ഞു:…

  Read More »
 • Kerala

  മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം: ഡി രാജ

  വയനാട്: ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് നരേന്ദ്ര മോദിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ആ ദുരന്തം തുടരണമോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി രാജില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം. മോദിയുടെ ഭരണത്തില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ വയനാട് ലോക്‌സഭാ സ്ഥാനാർത്ഥി ആനി രാജയുടെ ഭർത്താവാണ് ഡി.രാജ. മോദി ഇപ്പോഴും പറയുന്നു ഇത് വെറും ടീസര്‍ മാത്രമാണെന്ന്. തൊഴില്‍ അവസരങ്ങള്‍ നല്‍കും എന്ന് മോദി വാഗ്ദാനം ചെയ്തു.പിന്നെ എന്തുകൊണ്ട് ആളുകള്‍ ഇസ്രായേലിലേക്ക് പോകുന്നു. എന്ത് കൊണ്ട് അവര്‍ അവിടെ കൊല്ലപ്പെടുന്നുവെന്ന് അദ്ദേഹം ആരാഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ എന്തുകൊണ്ട് പാര്‍ലമെന്റ് ഉദ്ഘാടനത്തിന് വിളിച്ചില്ല. അവര്‍ സ്ത്രീ ആയത് കൊണ്ടാണോ ആദിവാസി ആയതു കൊണ്ടാണോ അതോ വിധവ ആയതു കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു. ഏറെ ആദിവാസികളുള്ള സ്ഥലമാണ് വയനാട്.ഇവിടെ നിങ്ങളുടെ രക്ഷയ്ക്ക് എൽഡിഎഫ് എന്നുമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വയനാട്ടിലല്ല,…

  Read More »
 • Sports

  മുംബൈയെ പഞ്ഞിക്കിട്ട് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടി മോഹൻ ബഗാൻ; ഗോവയ്ക്കും തിരിച്ചടി

  കൊൽക്കത്ത: ഇത്തവണത്തെ ഐഎസ്‌എൽ ലീഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുംബൈ സിറ്റിയെ 2-1 തോൽപ്പിച്ച് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹൻ ബഗാൻ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടി. ഇതോടെ 22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി അവർ സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.അതിനാൽ തന്നെ മുംബൈയേക്കാളും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗോവയ്ക്കാണ് ഇന്നത്തെ മോഹൻ ബഗാന്റെ വിജയം തിരിച്ചടിയായത്. ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്കാണ് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കുന്നത്.ഇതോടെ 48 പോയിന്റുള്ള മോഹൻ ബഗാനും 47 പോയിന്റുള്ള മുംബൈയും സെമിഫൈനലിലേക്ക് കടന്നു. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് സാധ്യതയിലുള്ള മറ്റ് നാല് ടീമുകള്‍. ഇതുപ്രകാരം ഏപ്രില്‍ 19 ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയുമായി ഏറ്റുമുട്ടും.ഭുവനേശ്വറില്‍ വച്ചാണ് മത്സരം.ഏപ്രില്‍ 20 ന് എഫ്‌സി ഗോവയും ചെന്നൈയിൻ എഫിസും തമ്മില്‍ മാറ്റുരയ്ക്കും.ഗോവയില്‍ വച്ചാണ് ഈ‌ മത്സരം. 23, 24 തീയതികളിലായി സെമി ഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ അരങ്ങേറും.…

  Read More »
 • NEWS

  മരണം 18 ; ഒമാനില്‍ ദുരിത പെയ്ത്ത് തുടരുന്നു

  മസ്കറ്റ്: ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് ഒരാള്‍ കൊല്ലപ്പെടുകയും ഇന്നലെ കാണാതായ ഒരു സ്കൂള്‍ വിദ്യാർത്ഥിയുള്‍പ്പെടെ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ശക്തമായ മഴയെ തുടർന്ന് കരകവിഞ്ഞൊഴുകിയ സമദ് അല്‍ഷാൻ വാദിയില്‍ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടർന്ന്  കുട്ടികളുൾപ്പടെ 12 പേർ നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മലയാളിയും മഴക്കെടുതിയില്‍ കൊല്ലപ്പെട്ടിരുന്നു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍ കുമാറാണ് (55) സൗത്ത് ഷർക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍  കൊല്ലപ്പെട്ടത്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നോർത്ത് അല്‍ ശർഖിയ, സൗത്ത് അല്‍ ശർഖിയ, അല്‍ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ എന്നീ ഗവ‍ർണറേറ്റുകളില്‍ പൂർണമായും നോർത്ത് അല്‍ ബാത്തിന, അല്‍ ബുറൈമി, മുസന്ദം, അല്‍ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.

  Read More »
 • Kerala

  മോഹം മോദിക്കുമാകാം; കേരളത്തില്‍ ഒരു സീറ്റിലും ബിജെപി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ല: പിണറായി വിജയൻ

  ഇരിങ്ങാലക്കുട: കേരളത്തില്‍ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്തില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഒരു ബിജെപി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മോഹം ആര്‍ക്കുമാകാമല്ലോ. കേരളത്തില്‍ ഒരു സീറ്റിലും ബിജെപി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ല. മാരീച വേഷത്തില്‍ വന്നു കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു മോദി വിചാരിക്കരുത്. ഉള്ളിലെ ഉദ്ദേശ്യമെന്തെന്ന് എല്ലാവർക്കും അറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം രസകരമായിരിക്കുന്നു.”- മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകള്‍ക്ക് കേന്ദ്രം നല്‍കേണ്ട പണം കൃത്യമായി നല്‍കാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. പുതിയ വീട് നിർമ്മിക്കാൻ ഞങ്ങള്‍ സഹായിക്കില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വീട്ടില്‍ കേന്ദ്രസർക്കാരിന്റെ ലോഗോ പതിക്കണം എന്ന് നിർദ്ദേശം പാലിക്കാതെ വന്നതോടെയാണ് ഇത്. ലൈഫ് മിഷൻ പദ്ധതി തുടങ്ങും മുമ്ബ് മോദിയുമായി സംസാരിച്ചിരുന്നു. പദ്ധതി തുടങ്ങുന്ന കാര്യം അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇപ്പോള്‍ കേന്ദ്രം…

  Read More »
 • Kerala

  കണ്ണൂരിൽ കെ സുധാകരൻ തോൽക്കുമെന്ന് മാതൃഭൂമി സർവേ

  കണ്ണൂർ: കെപിസിസി അധ്യക്ഷനും നിലവിൽ കണ്ണൂർ എംപിയുമായ കെ സുധാകരൻ ഇത്തവണ തോൽക്കുമെന്ന് മാതൃഭൂമി സർവേ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന കണ്ണൂരിന്റെ മണ്ണില്‍ ഇടതുമുന്നണിയിലെ എം.വി.ജയരാജന്  മുൻതൂക്കമെന്നാണ് മാതൃഭൂമി- പിമാർക് (p marq) അഭിപ്രായ സർവേയിൽ പറയുന്നത്. അതേസമയം തീപാറുന്നതും ത്രികോണപോരാട്ടം നടക്കുന്നതുമായ തിരുവനന്തപുരത്ത് ശശി തരൂരിനാണ് സർവേയില്‍ വിജയം പ്രവചിക്കുന്നത്.

  Read More »
 • Kerala

  വീട് കൂളാക്കാൻ വെറും 260 രൂപ മതി

  ഹൊ എന്തൊരു ചൂട് ! വീടിനകത്തുപോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. എന്നാല്‍ വീടൊന്ന് കൂളാക്കിയാലോ? വെറും 260 രൂപ മതി ഇതിന്. അതെ,260 രൂപയുണ്ടെങ്കില്‍ 40 ഡിഗ്രി ചൂട് ഒന്നും ഇനി പ്രശ്‌നമാകില്ല. തൃശൂര്‍ കുരിയച്ചിറ നെഹ്‌റു നഗര്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ സി.ഡി.സ്‌കറിയ തന്റെ വീട്ടില്‍ പരീക്ഷിച്ച്‌ വിജയം കണ്ടൊരു മാര്‍ഗ്ഗമുണ്ട്. പുറത്ത് 40 ഡിഗ്രി ചൂട് വന്നാലും വീട്ടിനകം 30 ഡിഗ്രി താഴെയാക്കാനാവും. ടെറസിലേക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കുകയാണ് ഇതിനുള്ള മാർഗമെന്നാണ് സ്കറിയ പറയുന്നത്. അതിനായി അദ്ദേഹം ചകിരിച്ചോറ് ഉപയോഗിച്ചു നിര്‍മിക്കുന്ന ബ്രിസ്‌ക്കറ്റുകള്‍ (ചകിരിച്ചോറിന്റെ കട്ട) ആണ് ടെറസില്‍ വിരിച്ചിരിക്കുന്നത്.ആഴ്ചയിൽ ഒന്നുവീതം ഇത് നനച്ചുകൊടുക്കണം എന്നു മാത്രം. വൈദ്യുതിയുടെ ആവശ്യമില്ല, പ്രകൃതിക്കാണെങ്കില്‍ ദോഷവുമില്ല ചിലവും കുറവ്.സ്കറിയ ആദ്യം ടെറസ്സിൽ വൈക്കോല്‍ നനച്ചിട്ട് നോക്കിയെങ്കിലും പഴുപ്പും അട്ടയും നിറഞ്ഞതോടെ ആ പണി ഉപേക്ഷിച്ചു. പിന്നീട് സുഹൃത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ചകിരിച്ചോറ് എത്തിച്ചത്. ടെറസില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം അതില്‍ ചകിരിച്ചോര്‍…

  Read More »
 • Kerala

  രാഹുലിനെ പരിഹസിച്ച് ഉണ്ണിത്താന്റെ മകൻ

  രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താന്‍. ഫെയ്സ്ബുക്കില്‍ കൂടിയായിരുന്നു പരിഹാസം. രാഹുൽ ഗാന്ധി വിഷണ്ണനായി ഇരിക്കുന്ന ഫോട്ടോയോടൊപ്പം അച്ഛന്റെ വോട്ട് കോൺഗ്രസിന്, എന്റെ വോട്ട് ബിജെപിക്ക് എന്നായിരുന്നു അമൽ കുറിച്ചത്. അതേസമയം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നിങ്ങൾക്ക് ഇത് സ്ക്രീൻഷോട്ട് എടുക്കാം. നിങ്ങൾ എന്റെ തല വെട്ടിയാലും ഞാൻ ബിജെപിയിൽ ചേരില്ല – ഇത് എന്റെ അച്ഛനോട് നീതി പുലർത്തിയ കാസർഗോഡുകാർക്ക് ഞാൻ നൽകിയ വാക്കാണ്, എന്നുമാണ് അമൽ പറയുന്നത്. സംഭവം പഴയതാണെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയതാണിത്.

  Read More »
 • Sports

  മുംബൈ x മോഹൻ ബഗാൻ: ഐഎസ്‌എല്ലിൽ ഇന്ന് തീപാറും കളി

  കൊൽക്കത്ത: ഐഎസ്‌എൽ 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ആർക്കെന്ന് ഇന്നറിയാം.മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് മത്സരം. ലീഗില്‍ 21 മത്സരങ്ങളില്‍നിന്ന് 47 പോയിന്‍റുമായി മുംബൈ സിറ്റിയാണ് ഒന്നാമത്. 45 പോയിന്‍റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിനെ 4-1 ന് തകർത്ത് ഗോവ രണ്ടാം സ്ഥാനത്തേയ്ക്ക് കയറിയെങ്കിലും അവരുടെ മത്സരങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. അതിനാൽ തന്നെ ഇന്ന് സമനില നേടിയാലും മുംബൈക്ക് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കാം.മറുവശത്ത് മോഹൻ ബഗാന് ജയിച്ചേ മതിയാകൂ.. 22 മത്സരങ്ങളില്‍നിന്ന് 45 പോയിന്‍റാണ് ഗോവയ്ക്കുള്ളത്. അതേസമയം ഇന്ന് മോഹൻ ബഗാൻ തോറ്റാൽ മുംബൈ സിറ്റിക്കൊപ്പം ഗോവ നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിക്കും.ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്കാണ് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കുന്നത്.

  Read More »
Back to top button
error: