Month: January 2022
-
Kerala
മീഡിയ വൺ സംപ്രേഷണ വിലക്കിനെതിരെ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല
കേന്ദ്രസർക്കാർ ജനാമീഡിയധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുകയാണെന്നും അതാണ് മീഡിയ വൺ ചാനലിനെതിരെയുള്ള വിലക്കിൽ പ്രകടമായതെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ തെളിച്ച പ്രതിഷേധ ജ്വാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയാവണ്ണിനെതിരെ കേന്ദ്രസർക്കാർ പ്രയോഗിച്ച കിരാതനടപടി അടിയന്തിരമായി പിൻവലിക്കണം. രാഷ്ട്രപിതാവ് കൊല ചെയ്യപ്പെട്ടതിന്‍റെ വാർഷിക ദിനത്തിന് തൊട്ടടുത്ത ദിവസമാണ് മാധ്യമ സംപ്രേഷണ സ്വാതന്ത്ര്യം നിഷേധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ജനങ്ങളുടെ ജനാധിപത്യ, പൗരാവകാശങ്ങൾ നിഷേധിക്കുന്നതിന്‍റെ ഭാഗമാണ് മാധ്യമങ്ങൾക്ക് നേരെ വരുന്ന ആക്രമണങ്ങൾ. ജനങ്ങളുടെ വിചാര, വികാരങ്ങളാണ് മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നത്. അവയുടെ വാ മൂടിക്കെട്ടാനും തങ്ങൾ ചെയ്യുന്ന തോന്നിവാസങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് പറയുന്നത് അവരുടെ ഏകാധിപത്യ വാഴ്ചക്ക് ഹാലേലുയ്യ പാടലാണ്. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്…
Read More » -
LIFE
എസ് എസ് രാജമൗലിയുടെ RRR റിലീസ് മാർച്ച് 25ന്
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന RRR മാർച്ച് 25ന് റിലീസ് ചെയ്യുന്നു. ഒമിക്രോൺ പശ്ചാത്തലത്തിൽ മുൻ നിശ്ചയിച്ച പ്രകാരം ചിത്രത്തിന് റിലീസ് ചെയ്യാൻ സാധിച്ചില്ല. പകരം രണ്ടു റിലീസ് തീയതികൾ നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു . ഇപ്പോൾ മാർച്ച് 25 ന് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്. എസ് . രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർആർആർ’ (രൗദ്രം രണം രുധിരം) കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേർസ് വിതരണം ചെയ്യുന്നത് .രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം 400 കോടി മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ…
Read More » -
Sports
പി.ആർ. ശ്രീജേഷിന് വേൾഡ് ഗെയിംസ് അത്ലറ്റിക് പുരസ്‌കാരം
ഇന്ത്യൻ ഹോക്കി ഗോൾ കീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷിന് വേൾഡ് ഗെയിംസ് അത്ലറ്റിക് പുരസ്‌കാരം. ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശ്രീജേഷ്. സ്പെയിന്റെ ആൽബെർട്ടോ ജിനെസ് ലോപ്പസിനെയും ഇറ്റലിയുടെ മിഷേൽ ജിയോർഡാനോയെയും പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം. 1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആൽബെർട്ടോ 67,428 വോട്ടുകൾ മാത്രമാണ് നേടിയത്. 2004 ലാണ് ശ്രീജേഷ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുന്നത്. 2006 ലാണ് സീനിയർ നാഷണൽ ഗെയിമിൽ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം നേടി. 2016 ലെ റിയോ ഒളിന്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു ശ്രീജേഷ്. 2021 ലെ ടോക്കിയോ ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ വല കാത്തതും ശ്രീജേഷായിരുന്നു. 2017ൽ പത്മശ്രീയും 2015 ൽ അർജുന പുരസ്കാരവും 2021ൽ ഖേൽരക്തനയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
Read More » -
India
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14കാരൻ ഓടിച്ച കാര്‍ ഇടിച്ച് 4തൊഴിലാളി സ്ത്രീകള്‍ മരിച്ചു, പിതാവിൻ്റെ പേരിൽ കേസ്
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച എസ്.യു.വി കാര്‍ ഇടിച്ച് നാല് സ്ത്രീകള്‍ മരിച്ചു. ഒന്‍പത് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തെലങ്കാനയിലെ കരിനഗറിലാണ് സംഭവം. വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ബാഡ്മിന്റണ്‍ കളിക്കാന്‍ പോകുന്നതിനിടെ ജംഗ്ഷനിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ച ശേഷം അടുത്തുള്ള ഡ്രെയിനേജില്‍ ഇടിച്ചാണ് കാര്‍ നിന്നത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന പതിനാലുകാരനും രണ്ട് സുഹൃത്തുക്കള്‍ക്കും കാര്യമായ പരിക്കുകളൊന്നും ഇല്ല. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചു മാണ് മരണമടഞ്ഞത്. വാഹനം അമിതവേഗതയിലായിരുന്നു എന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും പൊലീസ് അറിയിച്ചു. കാര്‍ ഉടമയായ വിദ്യാര്‍ത്ഥിയുടെ പിതാവിനെതിരെ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. ഇതിനു മുമ്പും പതിനാലുകാരന്‍ ഇതേ റോഡിലൂടെ അമിതവേഗതയില്‍ കാര്‍ ഓടിച്ചിരുന്നെന്നും ഈ വിവരം പിതാവിന് അറിയാമായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ദിവസകൂലി തൊഴിലാളികളാണ്.
Read More » -
NEWS
മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം
ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിന് 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം.ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ 2020ല്‍ ഈ പുരസ്‌കാരം നേടിയിരുന്നു. സ്പാനിഷ് സ്പോര്‍ട് ക്ലൈംബിങ് താരം അല്‍ബര്‍ട്ടോ ജിനെസ് ലോപസ്, ഇറ്റാലിയന്‍ വുഷു താരം മിഷേല്‍ ജിയോര്‍ഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം.1,27,647 വോട്ടുകള്‍ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്.
Read More » -
Kerala
‘വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായി. പക്ഷേ അപകട നില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല’ മന്ത്രി വി എൻ വാസവൻ; ‘വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും’ മന്ത്രി വീണാ ജോര്‍ജ്
കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന് ബോധം വീണ്ടു കിട്ടിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായതായി എന്നും ആശുപത്രി സന്ദർശിച്ച ശേഷം മന്ത്രി വി.എൻ വാസവൻ അറിയിച്ചു. എന്നാൽ അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. അദ്ദേഹത്തിന് ബോധം തെളിഞ്ഞിട്ടില്ല. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. സിപിആർ നല്കിയത് ഗുണമായെന്നും മന്ത്രിപറഞ്ഞു. ഏറ്റവും മികച്ച ചികിത്സ തന്നെ വാവ സുരേഷിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ”അടുത്ത 5 മണിക്കൂർ നിർണ്ണായകമാണ്. തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം പ്രവർത്തനം സാധാരണ നിലയിൽ അല്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്…” മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അതേ സമയം, പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍…
Read More » -
Kerala
കൂടും കോഴിയും പദ്ധതി;90000 രൂപയുടെ ആനുകൂല്യവുമായി സർക്കാർ
പത്തനംതിട്ട: മുട്ട ഉത്പാദനത്തില്‍ കേരളം ഉടൻ തന്നെ സ്വയം പര്യാപ്തത നേടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന ‘കൂടും കോഴിയും’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്.ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും മുട്ടയിടാന്‍ പ്രായമായ 100 കോഴികളെയും അതിനുള്ള കൂടും നല്‍കും.ഓരോ ഗുണഭോക്താവിനും 90,000 രൂപയുടെ ആനുകൂല്യമാണ് ഇങ്ങനെ ലഭിക്കുന്നത്. ഗുണഭോക്തൃ വിഹിതമായി 5000 രൂപ വീതം മാത്രമാണ് ഇതിന് അടയ്ക്കണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ വനിതാമിത്രം, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, നഗരപ്രിയ എന്നീ പദ്ധതികളിലൂടെ മുട്ട ഉത്പാദനം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ഇക്കാര്യം വ്യക്തമാകും.ബിവി 380 എന്ന ഇനത്തിലുള്ള കോഴികളെയാണ് കൂടും കോഴിയും പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം 300 മുട്ട വരെ ഇടുന്ന കോഴികളാണ് ഇത്.പദ്ധതി വഴി വിതരണം ചെയ്യുന്ന കൂട്ടില്‍ കോഴികള്‍ക്ക്…
Read More » -
India
രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളം:നിർമല സീതാരാമൻ
ന്യൂഡൽഹി: കേന്ദ്ര സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം.കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണെന്ന് പറയുന്നത്. സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലെ നീതി ആയോഗ് കണക്കുകള്‍ പരിഗണിച്ചാണ് രാജ്യത്തെ മികച്ച പ്രകടനം പുറത്തെടുത്ത സംസ്ഥാനങ്ങളെ തരം തിരിച്ചിട്ടുള്ളത്. നിതി ആയോഗ് സർവേ (sdg intex) പ്രകാരം 100ല്‍ 75 പോയിന്റ് നേടിയാണ് കേരളം മുന്‍പന്തിയില്‍ എത്തിയത്..രാജ്യത്ത് ദാരിദ്ര്യനിര്‍മാര്‍ജനം ഏറ്റവും ഫലപ്രധമായി നടത്തിയ സംസ്ഥാനം കേരളമാണ്. വിശപ്പ് രഹിത സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയിലാണ്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും, ലിംഗ സമത്വത്തിന്റെ കാര്യത്തിലും കേരളം മുന്‍പന്തിയിലാണ്. ആരോഗ്യ മേഖലയില്‍ 100ല്‍ 72 പോയിന്റും, വിദ്യാഭ്യാസത്തില്‍ 80 പോയിന്റും,ദാരിദ്രനിര്‍മാര്‍ജനത്തില്‍ 83പോയിന്റുമാണ് കേരളത്തിന് ലഭിച്ചത്. രാജ്യത്തെ സംസ്ഥാനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം എന്ന് സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ…
Read More » -
LIFE
ശ്രുതിമോളെ ഡോക്ടറാക്കാൻ സിപിഐഎം
ഇടുക്കി: റാങ്ക് നേടിയിട്ടും പണമില്ലാത്തതുകൊണ്ട് മെഡിസിന് ചേര്‍ന്ന് പഠിക്കാന്‍ സാധിക്കാത്ത ചെറുതോണി മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോള്‍ തമ്ബിക്ക് സഹായഹസ്‌തവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്.ശ്രുതി മോള്‍ തമ്ബിയുടെ എം.ബി.ബി.എസ് പഠനത്തിനായി സി.പി.എം 10 ലക്ഷം രൂപ ശേഖരിച്ച് നല്‌കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ശ്രുതിമോളുടെ അവസ്‌ഥ വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണ് സി.വി. വര്‍ഗീസ് ശ്രുതി മോളുടെ പടമുഖത്തെ വീട്ടിലെത്തിയത്.ഫെബ്രുവരി രണ്ടിന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്‌വസ്‌തുക്കളും മറ്റും ശേഖരിച്ച് ഇതിനായി തുക സമാഹരിക്കും.
Read More » -
Pravasi
കുവൈത്തിൽ മലയാളികളുൾപ്പടെയുള്ള നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റ് അംഗം ഡോ.ഹിഷാം അല്‍ സാലിഹ്
കുവൈത്ത്: ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റഗം ഡോ.ഹിഷാം അല്‍ സാലിഹ്.ആരോഗ്യ മന്ത്രി ഡോ.ഖാലിദ് അല്‍ സയ്യിദിനോട് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന മുന്നൂറ്റി എണ്‍പതോളം നേഴ്സുമാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.ജി ടി സി അല്‍ സകൂര്‍ കമ്ബനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപെട്ടവരാണ് ഇവർ.ഇവരില്‍ 250പേര്‍ മലയാളികള്‍ ആണ്.
Read More »