TRENDING
-
മോഹവലിയില് മഹീന്ദ്രയുടെ പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ
രാജ്യത്തെ പ്രമുഖ ആഭന്തര യുവി നിർമ്മാതാക്കളായ മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ 11.49 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. എസ്യുവിയുടെ ടോപ്പ്-സ്പെക്ക് എൻ10 വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിമിത പതിപ്പ്. മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ കോസ്മെറ്റിക് ഡിസൈനും ഇന്റീരിയർ മാറ്റങ്ങളുമായി വരുന്നു; എന്നിരുന്നാലും, മെക്കാനിക്സ് അതേപടി തുടരുന്നു. സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ പതിപ്പിൽ റൂഫ് സ്കീ റാക്കുകൾ, ഫോഗ് ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ ഹെഡ്ലാമ്പുകൾ, ഡീപ് സിൽവർ നിറത്തിലുള്ള ഒരു സ്പെയർ വീൽ കവർ എന്നിവയുണ്ട്. ക്യാബിനിനുള്ളിൽ, മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന് ഡ്യുവൽ-ടോൺ ഫോക്സ് ലെതർ സീറ്റുകൾ, ഡ്രൈവർക്കും കോ-ഡ്രൈവർക്കുമുള്ള ലംബർ സപ്പോർട്ട്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ലഭിക്കുന്നു. സെന്റർ കൺസോളിൽ സിൽവർ ആം-റെസ്റ്റുകളുണ്ട്, മുന്നിലും പിന്നിലും ഉള്ള യാത്രക്കാർക്ക് ആദ്യമായി ആം-റെസ്റ്റുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ…
Read More » -
ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനു തിരിച്ചടി; 46000 കോടി രൂപയുടെ നഷ്ടം, നിഷേധിച്ച് കമ്പനി
ന്യൂഡൽഹി: ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനു തിരിച്ചടി. അദാനി ഗ്രൂപ്പ് കമ്പനികൾക്ക് ഓഹരിവിപണിയിൽ 46000 കോടി രൂപയുടെ നഷ്ടം, നിഷേധിച്ച് കമ്പനി. ഹിൻന്റെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിടേണ്ടിവന്നതെന്നാണു സൂചന. വർഷങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു എന്ന ഹിൻന്റെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നഷ്ടം നേരിട്ടത്. 12000 കോടി ഡോളറാണ് അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിയുടെ ആസ്തിമൂല്യം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂല്യത്തിൽ 10,000 കോടി ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇത് കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിച്ച് നേടിയതാണ് എന്നാണ് ആരോപണം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴ് പ്രമുഖ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് ആസ്തി മൂല്യം ഉയരാൻ കാരണം. കമ്പനികളുടെ ഓഹരി വിലയിൽ ശരാശരി 819 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.…
Read More » -
30, 31 തിയതികളിൽ ബാങ്ക് പണിമുടക്ക്; സേവനങ്ങൾ തടസപ്പെട്ടേക്കാം, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ
ദില്ലി: പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണമെന്നും ഈ തിയതിക്ക് മുൻപ് ബാങ്കിങ് നടത്താൻ ശ്രദ്ധിക്കണമെന്നും എസ്ബിഐ അറിയിച്ചു. പ്രതിമാസ അടവുകൾ, ഇഎംഐ, നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങി വിവിധ കാര്യങ്ങൾ ഈ തിയ്യതിയിലേക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഇതിന് മുൻപ് നടത്താൻ ശ്രമിക്കുക.അതേസമയം. ബാങ്കിൽ സാധാരണ പ്രവർത്തനം തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് എസ്ബി ഐ വ്യക്തമാക്കി. രാജ്യവ്യാപക പണിമുടക്കില് രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് റിപ്പോര്ട്ട്. കേന്ദ്രസർക്കാർ ആരംഭിച്ച ബാങ്കിംഗ്…
Read More » -
ഒളിയും മറയുമുണ്ടെന്ന് കരുതി ഈ മതിലിൽ മൂത്രമൊഴിച്ചാല് പണികിട്ടും, ഇത് പ്രതികരണശേഷിയുള്ള മതിലുകള്! തിരിച്ചൊഴിച്ചിരിക്കും… ശാസ്ത്രത്തിന്റെ ഒരു പുരോഗതിയെ !
പൊതു ഇടങ്ങളില് മൂത്രമൊഴിക്കരുതെന്ന് എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും പലര്ക്കും അതൊന്നും ബാധകമല്ലെന്ന മട്ടാണ്. പൊതു ഇടങ്ങളില് മൂത്രമൊഴിക്കരുതെന്ന് എഴുതിവച്ചിരിക്കുന്നതിന്റെ താഴെയാകും പലരും മൂത്രമൊഴിക്കുന്നത്. ഇത്തരത്തില് പൊതു ഇടങ്ങളില് മൂത്രമൊഴിക്കുന്ന സ്ഥിതി ലണ്ടണിലും ഉണ്ട്. ഇത്തരത്തില് പൊതു ഇടങ്ങളിലെ മതിലില് മൂത്രമൊഴിക്കുന്നവരെ വരുതിയിലാക്കാന് തീരുമാനിച്ചിരിക്കുകയാണ് അവിടെ. പൊതുസ്ഥലങ്ങളില് മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താന് ലണ്ടണ് വെസ്റ്റ്മിനിസ്റ്റര് സിറ്റി കൌണ്സില് പുതിയ ഒരു നൂതനവിദ്യ വികസിപ്പിച്ചിരിക്കുകയാണ്. മൂത്രമൊഴിച്ചാല് തിരിച്ചൊഴിക്കുന്ന മതിലുകളാണ് ഇവിടത്തെ പ്രത്യേകത. പ്രത്യേക തരം പെയിന്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഇത്തരത്തില് പ്രതികരണ ശേഷിയുള്ള മതിലുകള് സെന്ട്രല് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലാണ് ഉള്ളത്. മതിലുകളില് സുതാര്യമായ ഒരു പ്രതലമുള്ളതാണ് ഇങ്ങനെ മൂത്രം തിരിച്ചു വരാന് കാരണം. ഇത്തരത്തിലുള്ള ജലപ്രതിരോധ പ്രതലത്തിലേയ്ക്ക് ഏത് തരത്തിലുള്ള വെള്ളം ഒഴിച്ചാലും തിരികെവരും എന്ന ശാസ്ത്രമാണ് ഇതിന് പിന്നില്. എന്തായാലും സംഭവം സോഷ്യല് മീഡിയയില് വലിയ വാര്ത്തയായിരിക്കുകയാണ്. ബാറുകളും റസ്റ്റോറെന്റുകളും തീയറ്ററുകളുമൊക്കെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് സോഹോ. ഇവിടത്തെ മതിലുകളിലാണ് പ്രത്യേക…
Read More »