Breaking NewsLead NewsNEWSWorld

എതിരാളി തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വരെ 5,000 കി.മീ. ദൂരത്ത് നിന്നെ പിടിച്ചെടുക്കുന്ന കേമൻ, ലോകത്ത് സ്ഥാപിച്ചിട്ടുള്ളത് വെറും ആറിടങ്ങളിൽ മാത്രം… 1.1 ബില്യൺ ഡോളർ മുതൽ മുടക്കിയ ഖത്തറിലെ അമേരിക്കൻ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ റഡാർ സംവിധാനത്തെ തകർത്ത് ഇറാൻ, സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ഖത്തറിലെ അമേരിക്കൻ സൈനിക റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി സൂചന. ഖത്തറിലെ അൽ-ഖോർ പ്രദേശത്ത്, അൽ ഉദെയ്ദ് എയർ ബേസൻ സമീപമാണ് അമേരിക്കയുടെ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ മുന്നറിയിപ്പ് റഡാർ സംവിധാനം പ്രവർത്തിക്കുന്നത്. ഇതു ഇറാൻ തകർത്തതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

സമീപകാലത്ത് പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളിൽ റഡാർ ഇൻസ്റ്റാളേഷനുള്ള സ്ഥലത്ത് കത്തി നശിച്ച നിലം, അവശിഷ്ടങ്ങൾ, അഗ്നിശമന പ്രവർത്തനങ്ങളുടെ അടയാളങ്ങൾ എന്നിവ വ്യക്തമായി കാണപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അമേരിക്കൻ പ്രതിരോധ വകുപ്പ് ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.

Signature-ad


“പ്രിസിഷൻ മിസൈൽ സ്ട്രൈക്ക്” എന്നറിയപ്പെടുന്ന ഈ ആക്രമണം നടത്തിയത് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആണെന്നാണ് റിപ്പോർട്ട്. മറുവശത്ത്, ചില തുറന്ന സ്രോതസുകളിലെ വിശകലനങ്ങൾ പ്രകാരം കുറഞ്ഞ ചെലവിലുള്ള ‘വൺ-വേ അറ്റാക്ക് ഡ്രോൺ’ മിസൈൽ- ഡ്രോൺ സംയുക്ത ആക്രമണത്തിനിടെ പ്രതിരോധ സംവിധാനം തുരന്ന് കയറാനിടയായിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്

ആക്രമണ ലക്ഷ്യമായ ഡാർ സംവിധാനം AN/FPS-132 (ബ്ലോക്ക് 5) റഡ് അപ്ഗ്രേഡ് ചെയ്ത എർലി വാർണിംഗ് റഡാറാണ്. ഏകദേശം 1.1 ബില്യൺ ഡോളർ വിലമതിക്കുന്ന ഈ സംവിധാനം ലോകത്ത് വെറും ആറിടങ്ങളിൽ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഏകദേശം 5,000 കിലോമീറ്റർ വരെ ദൂരത്തിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്താനും ഈ റഡാറിന് കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

360 ഡിഗ്രി നിരീക്ഷണ ശേഷിയുള്ള മൂന്ന് ഫേസ്ഡ്- അറേ മുഖങ്ങളോടുകൂടിയ ഈ സംവിധാനം THAAD, MIM-104 പാട്രിയറ്റ് തുടങ്ങിയ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് നിർണ്ണായക ഡാറ്റകളാണ് നൽകുന്നത്. ശത്രുവിന്റെ മിസൈൽ പാത, പതന സാധ്യത, ഇടപെടൽ, സമയക്രമം എന്നിവ കൃത്യമായി കണക്കാക്കാൻ കഴിയും.

ഇറാൻ “ട്രൂ പ്രോമിസ് 4” എന്ന പേരിൽ നടത്തിയ തിരിച്ചടിയുടെ ഭാഗമായാണ് ഈ ആക്രമണമെന്ന് തെഹ്‌റാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും ഇറാനിലെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായിട്ടാണിതെന്നുമാണ് ഇറാൻ്റെ നിലപാട്. അതേസമയം റഡാർ സംവിധാനത്തിന് ഗുരുതര നാശനഷ്ടമുണ്ടായോയെന്ന് വ്യക്തമല്ലെങ്കിലും, പ്രവർത്തനക്ഷമത താൽക്കാലികമായി ബാധിച്ചിട്ടുണ്ടെങ്കിൽ അത് പേർഷ്യൻ ഗൾഫ് മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധം പ്രതിരോധ വിദഗ്ധരുടെ പ്രതികരണ സമയം കുറയാൻ ഇടയാക്കുമെന്ന് വിലയിരുത്തൽ. നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: