LIFETravel

തണുപ്പുകാലത്തല്ല, വേനലില്‍ ഗോവ കണ്ടിട്ടുണ്ടോ? അത് വേറെ മൂഡാണ്..

രു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ഗോവയെ കൂടെക്കൂട്ടാത്തവര്‍ കാണില്ല. ഗോവ കണ്ടോ എന്നല്ല, പ്ലാനില്‍ ഉള്‍പ്പെടുത്തിയോ എന്നു നോക്കിയാല്‍ നമ്മുടെയൊക്കെ ബക്കറ്റ് ലിസ്റ്റില്‍ കിടക്കുന്ന ഗോവാ പ്ലാനുകള്‍ കണ്ടെത്താം. അങ്ങനെയെങ്കില്‍ ഒരു ഗോവ യാത്ര പ്ലാന്‍ ചെയ്താലോ.. തിരക്കും ബഹളവും ഒഴിഞ്ഞ് നില്‍ക്കുന്ന ഈ സമയം തന്നെയാണ് ഗോവ യാത്രയക്ക് അനുയോജ്യമായ നേരം.

മാര്‍ച്ച് മാസമാണ് ഗോവ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. കടലിലിറങ്ങുവാനും ബീച്ചില്‍ അര്‍മ്മാജിക്കുവാനും മറ്റ് ആക്ടിവിറ്റികള്‍ക്കും ഗോവയിലെ ഓഫ് ബീറ്റ് ഇടങ്ങള്‍ സന്ദര്‍ശിക്കുവാനും ഒപ്പം മറ്റു കാഴ്ചകള്‍ക്കു കൂടി സമയം മാറ്റിവെക്കാനും മാര്‍ച്ചിനോളം പറ്റിയ നേരമില്ല. അതുകൊണ്ട് ഇനിയും ഗോവയിലേക്ക് പോയില്ലെങ്കില്‍ ഇതാണ് ഈ സമയം.

തീര്‍ത്തും തണുപ്പും ചൂടുമല്ലാത്ത മിതമായ കാലാവസ്ഥ യാണ് മാര്‍ച്ചില്‍ ഗോവയുടെ പ്രത്യേകത. സാധാരണ ചൂടേ ഈ സമയത്ത് ഉണ്ടാകൂ എന്നതിനാല്‍ ബീച്ച് ആക്ടിവിറ്റികള്‍ എല്ലാം ആസ്വദിക്കാനും നിങ്ങളാഗ്രഹിച്ച പോലെ ഒരു യാത്ര നടത്തുവാനും ഈ സമയം തിരഞ്ഞെടുക്കാം. വൈകുന്നേരമാകുമ്പോഴേയ്ക്കും മടുത്ത് റൂമിലേക്ക് ഓടാതെ, ഈ സമയത്തെ കുളിരു നിറഞ്ഞ കാലാവസ്ഥ മാര്‍ക്കറ്റുകള്‍ കാണാന്‍ പോകാനും ബീച്ചില്‍ വെറുതേയിരിക്കാനും ഒക്കെ നിങ്ങളെ തോന്നിപ്പിക്കുകയും ചെയ്യും.

ഗോവയെ സംബന്ധിച്ചെടുത്തോളം ഓഫ് സീസണ്‍ സമയമാണ് മാര്‍ച്ച് മാസം. അതിനാല്‍ ഇവിടുത്തെ ഏത് വിനോദസഞ്ചാര കേന്ദ്രവും തിരക്കില്ലാതെ കാണാം. ഹോട്ടലുകളില്‍ റൂമുകള്‍ നിരക്കിളവില്‍ ലഭിക്കുകയും ചെയ്യും. വെയിലും കാഴ്ചകളും നൈറ്റ് ലൈഫും സാഹസികതയും എല്ലാം ചേരുംപടി ചേരുന്ന മാര്‍ച്ച് മാസത്തില്‍ തന്നെ ഗോവ സന്ദര്‍ശിക്കുന്നതാണ് നല്ലത്.
കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ്

മാര്‍ച്ച് മാസം ഗോവയിലെ ഷോള്‍ഡര്‍ സീസണ്‍ ആണ്. അതിനാല്‍ തീര്‍ത്തും കുറഞ്ഞ ചെലവില്‍ ലാഭകരമായ ഡീലില്‍ വിമാന ടിക്കറ്റുകള്‍ ലഭിക്കുവാനും സാധ്യതയുണ്ട്. മാര്‍ച്ച് മാസത്തില്‍ നിങ്ങള്‍ ഗോവാ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ നേരത്തെ തന്നെ യാത്രകള്‍ പ്ലാന്‍ ചെയ്യാം. ഒപ്പം ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുവാനും മറക്കേണ്ട.

ചെലവ് കുറഞ്ഞ താമസം
ഏതിടത്തേയ്ക്കുള്ള യാത്രയാണെങ്കിലും വലിയ സൗകര്യമുള്ള, നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളും താമസസ്ഥലങ്ങളും തിരഞ്ഞെടുക്കുന്നത് അനാവശ്യമായി ചെലവ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്നും മാറി ഗസ്റ്റ് ഹൗസുകള്‍, ഹോം സ്റ്റേകള്‍, ഇക്കോ റിസോര്‍ട്ടുകള്‍, ക്യാംപിങ് സൈറ്റ്, ബീച്ച് സൈഡ് കോട്ടേജ് തുടങ്ങിയ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് ചെലവ് കുറയ്ക്കും. മാത്രമല്ല, ഓഫ് സീസണില്‍ മിക്ക ഇടങ്ങളിലും താമസ ചെലവ് കുറയുകയും ചെയ്യും.

ബീച്ചില്‍ കറങ്ങാം
ഗോവയിലെ ബീച്ചുകളില്‍ കറങ്ങി നടക്കാന്‍ പറ്റിയ സമയമാണ് മാര്‍ച്ച്. അധികം ചൂടില്ല എന്നതാണ് പ്രധാന കാരണം. മടുപ്പിക്കാതെ, എത്ര നേരം വേണമെങ്കിലും ചെലവഴിക്കുകയും ചെയ്യാം. ബാഗാ ബീച്ച്, കാലന്‍ഗുട്ടെ ബീച്ച്, പാലോലം, അഗോണ്ട തുടങ്ങിയ ബീച്ചുകള്‍ പര്യവേക്ഷണം ചെയ്യാനും ഈ സമയമാണ് യോജിച്ചത്.

ധൈര്യമായി ചെയ്യാം ആക്ടിവിറ്റികള്‍
പലപ്പോഴും വലിയ ചെലവ് കാരണം യാത്രയ്ക്കിടയില്‍ സുഖമായി ചെയ്യാന്‍ സാധിക്കുന്ന പല ആക്ടിവിറ്റികളും നമ്മള്‍ വേണ്ടെന്നു വയ്ക്കാറുണ്ട്. ചെലവും തിരക്കും ഒക്കെ ഇതിനു കാരണമാകാറുമുണ്ട്. എന്നാല്‍ ഷോള്‍ഡര്‍ സീസണിലെ യാത്രകളില്‍ ഇത്തരം ആക്റ്റിവിറ്റികള്‍ കുറഞ്ഞ ചെലവില്‍ ചെയ്യാന്‍ സാധിക്കും. ഗോവയിലാണെങ്കില്‍ വാട്ടര്‍ സ്‌പോര്‍ട്‌സുകളും പാരാസെയ്‌ലിങും കയാക്കിങും ഉള്‍പ്പെടെയുള്ളവ നിങ്ങള്‍ കുറഞ്ഞ ചെലവില്‍ ഒപ്പിക്കാം.

 

Back to top button
error: