Month: December 2025
-
Breaking News
പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്‌ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി
ഇന്ദോർ: മധ്യപ്രദേശിൽ മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9പേർ മരിച്ചു. മധ്യപ്രദേശിലെ ഭഗീരഥപുരയിലാണ് സംഭവം. നൂറോളം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഇന്ദോർ മേയറാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, സോണൽ ഓഫീസർ ഷാലിഗ്രാം സിതോളിനെയും അസിസ്റ്റന്റ് എഞ്ചിനീയർ യോഗേഷ് ജോഷിയെയും സസ്പെൻഡ് ചെയ്തു. പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് (പിഎച്ച്ഇ) ഇൻ ചാർജ് സബ് എഞ്ചിനീയർ ശുഭം ശ്രീവാസ്തവയെ ഉടനടി സർവീസിൽ നിന്ന് പുറത്താക്കി. വിഷയത്തിൽ ഉത്തരവാദിത്തം കണ്ടെത്തുന്നതിനായി ഐഎഎസ് ഓഫീസർ നവജീവൻ പവാറിന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ നന്ദലാൽ പാൽ (70), ഊർമ്മിള യാദവ് (60), താര (65)…
Read More » -
Breaking News
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി സംഘത്തിൽ സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനും!! പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനും- വിഎം സുധീരൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന നീക്കത്തിന്റെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമനത്തിന് പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൂടാതെ ഹൈക്കോടതി മേൽനോട്ടത്തിലുള്ള എസ്‌ഐടിയിൽ നുഴഞ്ഞ് കയറാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനുമുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനിൽ ഉൾപ്പെട്ടവരെ എസ്‌ഐടിയിൽ നിയോഗിച്ചത്? ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനുവേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ…
Read More » -
Breaking News
ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, ബസ് ഓടരുതെന്നോ ബസ് തിരിച്ചെടുക്കണമെന്നോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയർ വിവി രാജേഷ് രംഗത്ത്. ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ലെന്നും കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടെന്നും പക്ഷെ നിലവിൽ അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ലെന്നും വിവി രാജേഷ് പറഞ്ഞു. അതുപോലെ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ പാലിക്കണമെന്നതാണ് പ്രധാന ആവശ്യമെന്നും റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാർ ലംഘനമുണ്ടെന്നും വിവി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആർടിസിയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണം എന്നാണ് കോർപ്പറേഷന്റെ ആവശ്യം. പീക്ക് ടൈമിൽ ഇലക്ട്രിക് ബസുകൾ സിറ്റിയിൽ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ അത് പാലിക്കുന്നില്ല. റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോർപ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. ബസ് സർവീസിലെ ലാഭ വിഹിതം നൽകുന്നതിലും വീഴ്ച്ചയുണ്ട്. ഇലക്ട്രിക് ബസ്…
Read More » -
NEWS
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്റെ തിളക്കത്തിൽ ഒന്നര വയസ്സുകാരൻ കെവിൻ കേദാർ…
എട്ട് വിഭാഗങ്ങളിലെ 180ൽ പരം വസ്തുക്കളും പേരുകളും നിമിഷ നേരം കൊണ്ട് തിരിച്ചറിഞ്ഞാണ് ഒരു വയസും എട്ട് മാസവും മാത്രം പ്രായമുള്ള കെവിൻ കേദാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.കെവിൻൻ്റെ കഴിവ് തിരിച്ചറിഞ്ഞ അമ്മ സൗഭിയാണ് പരിശീലനം നൽകിയത്. ഒരു വയസ് മുതൽ തന്നെ കെവിൻ ഓരോ വസ്തുവിനെയും തിരിച്ചറിയാറുണ്ടെന്ന് പൊതുപ്രവർത്തകൻ കൂടിയായ അച്ഛൻ അഖിൽ രാജ് പറഞ്ഞു. കൊയിലാണ്ടി മരളൂർ സ്വദേശികളായ അഖിൽരാജ് – സൗഭി ദമ്പതികളുടെ മകനാണ് കെവിൻ കേദാർ…
Read More » -
Movie
ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” മലയാളം പതിപ്പ് നാളെ മുതൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ൻ്റെ മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദർശിപ്പിക്കും. ഡിസംബർ 25 നാണ് ചിത്രത്തിന്റെ കന്നഡ പതിപ്പ് റിലീസ് ചെയ്തത്. കർണാടകയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ഒരു ഫാന്റസി ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രം, വമ്പൻ താരനിരയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ് വലിയ…
Read More » -
India
5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്
4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റം കേവലം വേഗതയുടെ കണക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും, നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന ഘടനയും അത് നല്‍കുന്ന സ്ഥിരതയുമാണ് യഥാര്‍ത്ഥ വിജയിയെ നിര്‍ണ്ണയിക്കുന്നതെന്നും ഇതില്‍ ജിയോ വലിയ മുന്നേറ്റം നടത്തിയെന്നും ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് കൊച്ചി: ഇന്ത്യന്‍ 5ജി വിപണിയില്‍ റിലയന്‍സ് ജിയോ വ്യക്തമായ ആധിപത്യം നേടിയതായി പ്രമുഖ നെറ്റ്‌വര്‍ക്ക് ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ സിഗ്‌നലിന്റെ പുതിയ റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, 5ജി വേഗത, ലഭ്യത, ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സമയം എന്നിവയിലെല്ലാം ജിയോ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. 4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റം കേവലം വേഗതയുടെ കണക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും, നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന ഘടനയും അത് നല്‍കുന്ന സ്ഥിരതയുമാണ് യഥാര്‍ത്ഥ വിജയിയെ നിര്‍ണ്ണയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എതിരാളികള്‍ ബഹുദൂരം പിന്നില്‍ ഒരു ശരാശരി ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, 4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റത്തിന്റെ ഏറ്റവും…
Read More » -
Movie
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്‌സിക്കിൽ ഗംഗയായി നയൻതാര : ക്യാരക്റ്റർ പോസ്റ്റർ റിലീസായി
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് എന്ന യാഷ്–ഗീതു മോഹൻദാസ് ചിത്രം 2026 മാർച്ച് 19-ന് തിയറ്ററുകളിലേക്ക് എത്താനിരിക്കെ, ചിത്രത്തിന്റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവർത്തകർ ശക്തമായ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഗ എന്ന കഥാപാത്രമായി നയൻതാരയുടെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി, നയൻതാര ഈ ചിത്രത്തിന്റെ യൂണിവേഴ്‌സിൽ നിർണായക ശക്തിയായി ഉയിർത്തെഴുന്നേൽക്കുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയൻതാര, ടോക്സികിൽ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് ടോക്‌സിക്കിൽ അവതരിപ്പിക്കുന്നത്. സ്വാഭാവിക ആകർഷണം കൂടുതൽ ശക്തമാകുകയും, അതേസമയം പുതുമയുള്ളൊരു അവതാരം പ്രേക്ഷകർക്ക് മുന്നിൽ വെക്കുകയും ചെയ്യുന്ന ഒരു യാത്രയാണ് ഗംഗ എന്ന കഥാപാത്രത്തിലൂടെ നയൻതാര ടോക്‌സിക്കിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഗംഗയായി നയൻതാരയുടെ അവതാരം ദൃശ്യപരമായി അതീവ ആകർഷകമാണ്. നിർഭയത്വം നിറഞ്ഞ ആത്മവിശ്വാസത്തോടെ, പരിശീലനം ലഭിച്ച അധികാരബോധത്തോടെ തോക്ക് ചൂണ്ടി നിൽക്കുന്ന ഗംഗയുടെ കാമ്പോസ്ഡ് സാന്നിധ്യം, ഭംഗിയും…
Read More » -
Movie
അഭിനയം പഠിപ്പിക്കാൻ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാർ കൊച്ചിയിൽ.
കൊച്ചി : ആക്ടേഴ്സ് ഫാക്ടറി യുടെ മൂന്നാമത് ആക്ടിംഗ് വർക്ക്ഷോപ്പ് ജനുവരി 16 17 18 കൊച്ചിയിൽHOTEL ARCTIC GOLD, വൈറ്റില യിൽ വെച്ച് നടക്കുന്നു. സൂപ്പർഹിറ്റ് സംവിധായകൻ ലാൽ ജോസ് അടക്കം ഒട്ടേറെ സിനിമ പ്രവർത്തകരാണ് ഈ അഭിനയ പരിശീലന കളരിക്ക് നേതൃത്വം നൽകുന്നത്. നടന്മാരായ പ്രമോദ് വെളിയനാട്, സംവിധായകനും നടനുമായ സോഹൻ സീനു ലാൽ, ദിനേഷ് പ്രഭാകർ, ജോജി മുണ്ടക്കയം സംവിധായകൻ സന്തോഷ് ഇടുക്കി പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, മേക്കപ്പ് കലാകാരൻ പട്ടണം ഷാ കലാ സംവിധായകൻ ഗിരീഷ് മേനോൻ എന്നിവർ നേതൃത്വം നൽകുന്ന ഈ അഭിനയ പരിശീലന ക്യാമ്പിൽ തത്സമയ ചിത്രീകരണവും സ്ക്രീൻ ആക്ടിങ്ങിന്റെ സാങ്കേതിക വശങ്ങളുമാണ് പ്രധാന പരിശീലന വിഷയം. മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ലഭിക്കാവുന്ന രീതിയിലാണ് ഈ ആക്ടിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ആക്ടേഴ്സ് ഫാക്ടറിക്ക് വേണ്ടി ലിബിയ, അഭിലാഷ്, ജിഷ്ണു രാധാകൃഷ്ണൻ, സന്തോഷ് ഇടുക്കി എന്നിവർ അറിയിച്ചു.
Read More » -
Breaking News
വയനാടൻ മണ്ണിൽ നിന്ന് കോൺഗ്രസ് പടയൊരുക്കം തുടങ്ങുന്നു : നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയം ആരംഭിക്കുന്നു,: സതീശൻ പറഞ്ഞ തലമുറ മാറ്റം എന്തെന്നറിയാൻ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം
വയനാട് : അതിജീവനത്തിന്റെ മണ്ണാണ് വയനാട്ടിലേത്. പ്രകൃതി എല്ലാം തകർത്തെറിഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് ഉയർത്തെഴുന്നേറ്റവരുടെ നാട്. ആ മണ്ണിൽ നിന്നാണ് കോൺഗ്രസ് അതിജീവനത്തിന്റെ പുതിയ പോരാട്ടം ആരംഭിക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ യുദ്ധതന്ത്രങ്ങൾ മെനയാൻ ഏതു സ്ഥലമാണ് ഏറ്റവും നല്ലത് എന്ന ചിന്ത അവരെ കൊണ്ടെത്തിച്ചത് വയനാട്ടിലാണ് ആ വയനാടൻ മണ്ണിൽ നിന്നാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന് കോൺഗ്രസ് നാന്ദി കുറിക്കുന്നത്. പുതുവർഷത്തിൽ ജനുവരി 4, 5 തീയതികളിൽ ആണ് കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യ ഔദ്യോഗിക യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വയനാട്ടിൽ ചേരുന്ന കോൺഗ്രസ് കോൺക്ലേവിൽ സ്ഥാനാർഥിനിർണയവും പുനഃസംഘടനയും സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ നേതൃസമിതികളിൽ നിന്നായി 170 മുതിർന്ന നേതാക്കൾ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം താഴേത്തട്ടിൽ നിന്നായിരിക്കും…
Read More » -
Breaking News
പുതുതലമുറ വോട്ടുകൾ നിർണായകം : തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുതലമുറ വോട്ടുകൾ പ്രതിഷേധ വോട്ടുകളായി: ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് അതും ഒരു കാരണം എന്ന് വിലയിരുത്തൽ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് ഒരു കാരണം പുതുതലമുറ വോട്ടുകൾ ഇടതുപക്ഷത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകളായി മാറിയതാണെന്ന് വിലയിരുത്തൽ. പുതുതലമുറയുടെ രാഷ്ട്രീയവും വോട്ടുകളും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത് എന്നും അത് നേടാൻ ആകണമെന്നും തോൽവി അവലോകനം ചെയ്യുന്ന ചർച്ചകളിൽ ആവശ്യമുയർന്നു. പുതിയ തലമുറയിലെ കുട്ടികൾ തങ്ങളുടെ ഓട്ടോ കാശും ഏറ്റവും കൃത്യമായി ഉപയോഗിക്കാൻ കെൽപ്പുള്ളവരാണ്. വെറും രാഷ്ട്രീയ ചായ്‌വ് മാത്രം നോക്കി വോട്ടു കുത്തുന്നവരല്ല പുതുതലമുറയിലെ വോട്ടർമാർ. സോഷ്യൽ മീഡിയയുടെ സ്വാധീനവും പുതുതലമുറയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നതിനാൽ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും അവലോകനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. അഴിമതിയെ എതിർക്കുന്ന, വ്യക്തമായ വികസന കാഴ്ചപ്പാടുള്ള, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കിട്ടാനായി കാത്തിരിക്കുന്ന, വെള്ളം ചേർക്കാത്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള പുതുതലമുറ മുൻഗാമികളെ പോലെ കണ്ണടച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിന്നാലെ പോകുന്നവരല്ല എന്ന് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടത്…
Read More »