Month: August 2023

 • Crime

  ശരിയായ രോഗ നിര്‍ണയം നടത്തിയില്ല; രോഗിയുടെ വൃഷണം നീക്കെ ചെയ്യേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തൽ

  മനാമ: ശരിയായ രോഗ നിര്‍ണയം നടത്താത് മൂലം രോഗിയുടെ വൃഷണം തന്നെ നീക്കെ ചെയ്യേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ മകന് ശരിയായ ചികിത്സ നല്‍കിയില്ലെന്നും ഇത് കാരണം മകന്റെ വൃഷണം തന്നെ നീക്കം ചെയ്യേണ്ടി വന്നെന്നും ചൂണ്ടിക്കാണിച്ച് പിതാവാണ് കേസ് ഫയല്‍ ചെയ്തത്. 2019 ജനുവരിയില്‍ കുട്ടിക്ക് 15 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചികിത്സാ പിഴവ് മൂലമുണ്ടായ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഡോക്ടര്‍ 1,00000 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബഹ്‌റൈന്‍ പൗരന്‍ കേസ് ഫയല്‍ ചെയ്തത്. രണ്ട് കക്ഷികള്‍ക്കും വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുന്നതിനായി കേസ് നടപടിക്രമങ്ങള്‍ സെപ്തംബര്‍ അഞ്ചിലേക്ക് മാറ്റി വെക്കാന്‍ കോടതി തീരുമാനിച്ചു. ഛര്‍ജ്ജിയും കടുത്ത വയറുവേദനയും വൃഷണത്തിന്റെ ഇടതുവശത്ത് വേദനയും അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കുട്ടിയെ പരിശോധിച്ച ശേഷം വേദനസംഹാരികളും ഛര്‍ദ്ദി തടയാനുള്ള മരുന്നുകളും മാത്രമാണ് ഡോക്ടര്‍ കുറിച്ചത്. തൊട്ടടുത്ത…

  Read More »
 • Crime

  കണ്ണൂരിൽ ബ്ലാക്ക് മാന് പിന്നാലെ മോഷണ സംഘവും; മാരകായുധങ്ങളുമായെത്തിയ കവർച്ചാ സംഘം രണ്ട് വീടുകള്‍ കുത്തിത്തുറന്നു

  കണ്ണൂർ: ആലക്കോട് മേഖലയിൽ ബ്ലാക്ക് മാന് പിന്നാലെ മോഷണ സംഘവും. മാരകായുധങ്ങളുമായെത്തിയ കവർച്ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേർ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കവർച്ച നടത്താൻ തെരഞ്ഞെടുത്ത രണ്ട് വീടുകളിലും ആള്‍ത്താമസമില്ല. ഞായറാഴ്ച്ച പുലർച്ചെയാണ് കവർച്ചാ സംഘമെത്തിയത്. ആദ്യമെത്തിയത് കോടോപ്പള്ളി ചെക്കിച്ചേരിയിലെ സണ്ണിയുടെ വീട്ടിലാണ്. അലമാരയിലെ സാധനങ്ങൾ മുഴുവൻ വലിച്ചു വാരി നിലത്തിട്ടു. വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലാത്തതിനാൽ മോഷണം നടന്നില്ല. തുടർന്ന് കവർച്ചാ സംഘം തൊട്ടടുത്തുള്ള മാത്യുവിന്റെ വീട്ടിലെത്തി. ഇവിടെ സിസിടിവി ശ്രദ്ധയിൽ പെട്ടതിനാൽ ഉടൻ പിൻമാറി. ആലക്കോട് മേഖലയിൽ പിടിതരാതെ കറങ്ങുന്ന ബ്ലാക്ക് മാന് പിന്നാലെയാണ് ആയുധധാരികളായ മോഷ്ടാക്കളുടെ വരവ്. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആലക്കോട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

  Read More »
 • Sports

  ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം

  പല്ലേക്കെലേ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 165 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 39 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ചരിത് അസലങ്ക (62), സധീര സമരവിക്രമ (54) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (89) ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മതീഷ പതിരാന നാല് വിക്കറ്റ് വീഴ്ത്തി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 9.2 ഓവറില്‍ ആതിഥേയര്‍ മൂന്നിന് 43 എന്ന നിലയിലേക്ക് വീണു. ദിമുത് കരുണാരത്‌നെ (1) ആദ്യം മടങ്ങി. പതും നിസ്സങ്ക (14), കുശാല്‍ മെന്‍ഡിസ് (5) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സമരവിക്രമ – ചരിത് അസങ്കല എന്നിവര്‍ കൂട്ടിചേര്‍ത്ത 68 റണ്‍സ്…

  Read More »
 • Local

  വര്‍ക്കലയിൽ സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

  തിരുവനന്തപുരം: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തില്‍ 24കാരന്‍ സംഗീത് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു സംഭവം. റോഡിലേക്ക് തെറിച്ചുവീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഗീതിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനു കാരണമായ ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാട്ടിലെ എല്ലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു സംഗീതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓണാഘോഷ പരിപാടികളിലും സജീവമായിരുന്ന സംഗീത്. ഇന്ന് നടക്കുന്ന ചതയ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു.

  Read More »
 • Movie

  കൗമാര വിദ്യാർഥികളുടെ കഥയുമായി ‘രംഗോലി’ നാളെ മുതൽ കേരളത്തിലും!

      തമിഴ് സിനിമയിൽ വളരെ അപൂർവമായി മാത്രമേ സ്കൂൾ പാശ്ചാത്തലത്തിൽ കൗമാരക്കാരെയും, അവരുടെ പ്രണയത്തെയും, കുടുംബത്തെയും ജീവിതത്തെയും അനാവരണം ചെയ്യുന്ന ഇതിവൃത്തത്തിലുള്ള സിനിമകൾ ഉണ്ടാകാറുള്ളൂ. അങ്ങനെ എത്തുന്ന പരീക്ഷണ സിനിമകൾ എല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിട്ടുമുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുന്നു. നവാഗതരെ അണിനിരത്തി വാലി മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച ‘രംഗോലി !’ ‘മാനഗരം,’ ‘ദൈവ തിരുമകൾ’ എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹമരീഷ് ‘ രംഗോലി ‘ യിലൂടെ നായകനായി എത്തുന്നു. പുതുമുഖങ്ങളായ പ്രാർത്ഥനാ സന്ദീപ്, അക്ഷയാ ഹരിഹരൻ , സായ്ശ്രീ പ്രഭാകരൻ എന്നിവരാണ് നായിക തുല്യമായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആടുകളം മുരുകദാസ്, അമിത് ഭാർഗവ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാധാരണ സർക്കാർ സ്കൂളിൽ പഠിക്കുന്ന മിടുക്കനായ ഒരു പയ്യൻ. അവന് സ്വന്തം മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി നാട്ടിലെ സമ്പന്നതയുടെ മുഖ മുദ്രയായ സ്വകാര്യ സ്കൂളിൽ ചേർന്ന് പഠിക്കേണ്ടി…

  Read More »
 • Kerala

  കരിപ്പൂര്‍ റണ്‍വേ  അറ്റകുറ്റപണി പൂര്‍ത്തിയായി;ഇനി 24 മണിക്കൂറും പ്രവർത്തനം

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ നവീകരിച്ച റണ്‍വേ മുഴുവൻ സമയ സര്‍വ്വീസുകള്‍ക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവര്‍ത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികള്‍ക്കായി പകല്‍ 10 മുതല്‍ വൈകുന്നേരം ആറ് വരെ റണ്‍വേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ ഭാഗികമായി അടച്ചിട്ടത്. രാവിലെ 10മുതല്‍ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സര്‍വ്വീസുകള്‍ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു ആറു മാസമെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ ഹജ്ജ് സര്‍വീസിനായി റണ്‍വേ തുറന്ന് കൊടുത്തിരുന്നു.

  Read More »
 • Movie

  മഹാമാന്ത്രികനായ കത്തനാരായി ജയസൂര്യ, ഒപ്പം അനുഷ്കയും

  ഐതിഹ്യ കഥകളിലൂടെ ഏവരുടേയും മനസിലിടം നേടിയ അത്ഭുത സിദ്ധികളുള്ള മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ‘കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ പ്രേക്ഷകരുടെ മനം കവര്‍ന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഇതാദ്യമായാണ് അനുഷ്ക മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്.   പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ. ഫാൻറസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യ കഥകളും എല്ലാം ചേര്‍ന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ഗ്ലിംസ്.   വെര്‍ച്വല്‍ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച്‌ ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയുമായാണ് കത്തനാര്‍ എത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തില്‍ തന്നെ വെര്‍ച്വല്‍…

  Read More »
 • India

  ബിജെപി നേതാവിനെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കില്ലെന്ന് ചെന്നൈ ഹൈക്കോടതി;രജിസ്റ്റര്‍ ചെയ്തത് 11 കേസുകൾ

  ചെന്നൈ:തമിഴ്നാട്ടില്‍ വ്യാജ ആരോപണങ്ങളുടെയും അപകീര്‍ത്തി പരാമര്‍ശങ്ങളുടെയും പേരില്‍ ബിജെപി നേതാവിനെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ബിജെപി നേതാവ് എച്ച്‌. രാജയ്‌ക്കെതിരെ തമിഴ്‌നാട്ടിലുടനീളം രജിസ്റ്റര്‍ ചെയ്ത 11 എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹർജിയാണ് കോടതി തള്ളിയത്. പൊതുപ്രവര്‍ത്തകര്‍ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണെന്നും മറ്റുള്ളവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് കേസ് പരിഗണിക്കവേ ഓർമ്മപ്പെടുത്തി. ദ്രാവിഡ സൈദ്ധാന്തികൻ പെരിയാര്‍ ഇ.വി രാമസ്വാമി, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി, ഡിഎംകെ എം.പി കനിമൊഴി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് (എച്ച്‌ആര്‍&സിഇ) വകുപ്പിലെ നിരവധി ഉദ്യോഗസ്ഥര്‍, അവരുടെ ഭാര്യമാര്‍ എന്നിവര്‍ക്കെതിരെ 2018ലെ ഒരു പൊതുപരിപാടിയില്‍ രാജ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗവും സോഷ്യല്‍മീഡിയ പോസ്റ്റുകളുമാണ് കേസിനാധാരം. ആ സമയം താൻ ഏറെ മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും അതിനാലാണ് അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നുമായിരുന്നു കോടതിയില്‍ രാജയുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. ‘പൊതുപ്രവര്‍ത്തകനായ ഒരു വ്യക്തി ഏത് സാഹചര്യത്തിലും…

  Read More »
 • India

  വളര്‍ത്തു പന്നികള്‍ കൃഷി നശിപ്പിച്ചു, ഝാര്‍ഖണ്ഡില്‍ സ്ത്രീകളടക്കം മൂന്ന് പേരെ ബന്ധുക്കൾ തല്ലിക്കൊന്നു

  റാഞ്ചി:ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ബന്ധുക്കള്‍ തല്ലിക്കൊന്നു. വളര്‍ത്തു പന്നികള്‍ കൃഷി നശിപ്പിച്ചുവെന്നാരോപിച്ച്‌ വടിയും കാര്‍ഷികോപകരണങ്ങളുമായി എത്തിയ 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് ദാരുണമായ സംഭവം നടന്നത്. നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഒര്‍മാൻജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝാൻജി തോല ഗ്രാമത്തിലാണ്  കുടുംബം ആക്രമിക്കപ്പെട്ടത്. ഇന്ന് വൈകുന്നേരം വടികളും കാര്‍ഷികോപകരണങ്ങളുമായി 10 ഓളം പേര്‍ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകളടക്കം കുടുംബത്തിലെ മൂന്ന് പേരാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവര്‍ വളര്‍ത്തിയ പന്നികള്‍ ദിവസങ്ങള്‍ക്കുമുമ്ബ് ബന്ധുവിന്റെ കൃഷി നശിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി റാഞ്ചി റൂറല്‍ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഗ്രാമത്തില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സമാൻ കൂട്ടിച്ചേര്‍ത്തു.

  Read More »
 • Kerala

  നടൻ ജയസൂര്യയ്ക്ക് ഇന്ന് 43 -ാമത് പിറന്നാള്‍;പൊങ്കാലയിൽ വെന്തുരുകി താരം

  നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. ഇന്ന് താരം 43ആം പിറന്നാള്‍ ആഘോഷിക്കുകയാണ്‌. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്.എന്നാൽ രണ്ടു ദിവസമായി പൊങ്കാലയുടെ തീച്ചൂളയിലാണ് താരം. കഴിഞ്ഞദിവസം മന്ത്രിമാര്‍ വേദിയിലിരിക്കെ സംസ്ഥാന സര്‍ക്കാരിനെതിരെ ജയസൂര്യ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ‘സപ്ലൈക്കോക്ക് നെല്ല് കൊടുത്ത എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിന് അഞ്ചാറുമാസമായിട്ടും സപ്ലൈകോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്’ എന്നായിരുന്നു കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന കാര്‍ഷകോത്സവത്തില്‍ മന്ത്രി അടക്കമുള്ളവര്‍ ഇരിക്കുമ്പോൾ ജയസൂര്യ പറഞ്ഞത്. കൃഷ്ണപ്രസാദ് കോട്ടയം പായിപ്പാട് കൃഷിഭവന് കീഴില്‍ കൊല്ലാത്ത് ചാത്തന്‍കേരി പാടശേഖരത്തെ 1.87 ഏക്കര്‍ ഭൂമിയില്‍ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. അതിന്റെ വില 1.57 ലക്ഷം രൂപ ജൂലൈയില്‍ എസ്.ബി.ഐ വഴി നല്‍കിയിരുന്നെന്ന് ആ സമയം തന്നെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍…

  Read More »
Back to top button
error: