Religion

  • നന്‍മയുള്ള വാഹനം കരുണയോടെ വീണ്ടുമോടുന്നു; ഗാസയിലെ കുരുന്നുകള്‍ക്ക് ചികിത്സ നല്‍കാന്‍ പോപ്പ് ഉപയോഗിച്ച വാഹനം ഇനി മൊബൈല്‍ ക്ലിനിക്ക്; മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍

    ഗാസ : ആ വാഹനത്തിന്റെ ഇന്ധനം കരുണയും സ്്്‌നേഹവുമായിരുന്നു. ആ നന്‍മയുള്ള വാഹനം ഇപ്പോഴും കരുണയോടെ വീണ്ടുമോടുന്നു. ഗാസ മുനമ്പിലെ പലസ്തീന്‍ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റിക്കൊണ്ട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആ വാഹനത്തിലൂടെ തുടരുമ്പോള്‍ ആതുരസേവനത്തിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസമേകുകയാണ്. 2014 ബെത്‌ലഹേം സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച പരിഷ്‌കരിച്ച മിത്സുബിഷി പിക്കപ്പ് ട്രക്കാണ് ഇപ്പോള്‍ മൊബൈല്‍ ക്ലിനിക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തെ അന്തരിച്ച മാര്‍പാപ്പ അനുഗ്രഹിക്കുകയും വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നതിനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച കാരിത്താസ് ജറുസലേം എന്ന കത്തോലിക്കാ സഹായ സംഘടനയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗാസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഗൗരവമേറിയ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ ബെത്‌ലഹേമില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍ പറഞ്ഞു.…

    Read More »
  • ‘മറ്റു സംസ്ഥാനങ്ങളില്‍ തിക്കിലും തിരക്കിലും മരിച്ചത് നൂറുകണക്കിനു പേര്‍; ഒരുലക്ഷം പേര്‍ എത്തിയിട്ടും അപകടമുണ്ടാകാതെ നോക്കിയ പോലീസിനെ അഭിനന്ദിക്കണം; കോടതി പറഞ്ഞത് വച്ച് മണ്ഡലകാലത്ത് കയറ്റാന്‍ കഴിയുക 30 ലക്ഷം പേരെ’; 18-ാം പടിയുടെ വീതി കൂട്ടണം; കേന്ദ്രസര്‍ക്കാരിന്റേത് ഇരട്ടത്താപ്പ്: ശബരിമല വിഷയത്തില്‍ മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും വായടപ്പിക്കുന്ന കണക്കുകള്‍ നിരത്തി ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്

    കൊച്ചി: ശബരി മലയില്‍ ഒരുലക്ഷം പേര്‍ ഒറ്റയടിക്കെത്തിയിട്ടും അപകടമുണ്ടാകാതെ നോക്കിയ പോലീസിനെ അഭിനന്ദിക്കുന്നതിനു പകരം വിമര്‍ശിക്കുന്നത് ശരിയല്ലെന്നു മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും രീതികള്‍ക്കെതിരേ ആഞ്ഞടിച്ചത്. ശബരിമലയുടെ 18-ാം പടിയുടെ വീതി കൂട്ടുകയാണ് ആദ്യം വേണ്ടതെന്നും കോടതിയുടെ കണക്കില്‍ 50,000 പേര്‍ക്ക് പ്രതിദിനം എത്താവുന്ന ക്ഷേത്രത്തില്‍ പരമാവധി രണ്ടുമാസം 30 പേര്‍ക്കു മാത്രമേ എത്താന്‍ സാധിക്കൂ. കഴിഞ്ഞവര്‍ഷം എത്തിയത് ഒന്നേകാല്‍ കോടി ആളുകളാണെന്നും ബാക്കി 90 ലക്ഷം ഭക്തര്‍ എന്തു ചെയ്യണം? നൂറുപേര്‍ക്ക് ഒരു പോലീസ് എന്ന നിലയില്‍ പോലും രണ്ടായിരം പോലീസുകാര്‍ വേണം. ഇവരെ എവിടെ താമസിപ്പിക്കും. ശൗചാലയം എവിടെ നിര്‍മിക്കും? സ്ഥലം കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. വിമാനത്താവളവും റെയില്‍വേയും നിര്‍മിക്കാന്‍ തയാറല്ല. കുറ്റം പറയാന്‍ മാത്രമാണ് എല്ലാവര്‍ക്കും ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു.   അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്   ‘ഞാന്‍ ശബരിമലയില്‍ മൂന്നുവര്‍ഷം ജോലി ചെയ്തിട്ടുണ്ട്. സന്നിധാനത്തിലെ പതിനെട്ടാം പടിക്കു വീതി…

    Read More »
  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വടിയെടുത്ത് ഹൈക്കോടതി ; ശബരിമലയിലെ ഭയാനക അവസ്ഥയില്‍ രൂക്ഷ വിമര്‍ശനം ; ഏകോപനമുണ്ടായില്ലെന്ന് കോടതി ; ആറുമാസം മുന്‍പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങണമായിരുന്നു ; തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി

      കൊച്ചി: ശബരിമലയിലെ തിക്കും തിരക്കും ഭയാനക സ്ഥിതിയും ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കടുത്ത ഭാഷയിലാണ് കോടതി ബോര്‍ഡിനെ വിമര്‍ശിച്ചത്. തിക്കിലും തിരക്കിലും നിയന്ത്രണങ്ങളെല്ലാം പാളിയതിനെക്കുറിച്ചും ഹൈക്കോടതി ദേവസ്വം ബെഞ്ച് പരാമര്‍ശിച്ചു. ശബരിമലയില്‍ ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വരുന്നവരെ എല്ലാവരെയും തിക്കി തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണെന്നും ഇങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന ചോദ്യവും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ഉന്നയിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ അഞ്ചോ ആറോ സോണായി തിരിക്കണമെന്നും ഇവിടെ എത്ര പേരെ ഉള്‍കൊള്ളാന്‍ പറ്റുമെന്ന ശാസ്ത്രീയമായ കണക്ക് വേണം. അത് അനുസരിച്ച് മാത്രമേ ഭക്തരെ കയറ്റിവിടാന്‍ സാധിക്കുവെന്നും കോടതി പറഞ്ഞു. തോന്നും പടി ഭക്തരെ കയറ്റിവിടുന്നത് ശരിയല്ല. തിരക്ക് പോലീസിനുമാത്രം നിയന്ത്രിക്കാനാകില്ല. ഇതിന് ഒരു വിദഗ്ധ സംഘം…

    Read More »
  • കേന്ദ്രസേന ഉടനെയെത്തും ; ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി ; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം

      പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ ഭക്തര്‍ വരണമെന്നും ഡിജിപി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. നവംബര്‍ 17 ന് ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ വന്നുവെന്നും ഡിജിപി പറഞ്ഞു. പെട്ടെന്ന് ജനത്തിരക്ക് വന്നതാണ് പ്രശ്നമായത്. 5000 ബസ് വന്നതായും വന്നവര്‍ക്ക് ദര്‍ശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളില്‍ ഇത്രയും തിരക്ക്‌വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട, കോട്ടയം ജില്ല ഇടത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

    Read More »
  • ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവം ; ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്ന് കെ ജയകുമാര്‍

    തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണെന്നും ദു:ഖകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ബോര്‍ഡിന്റെ നടപടികളിലെയും സമീപനങ്ങളിലെയും വൈകല്യങ്ങള്‍ പരിശോധിച്ച് അത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ പ്രൗഢമായ സുതാര്യത ഉണ്ടാകുമെന്നുളള അഭിമാന മുഹൂര്‍ത്തം താന്‍ സ്വപ്നം കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടെന്നും ദേവസ്വം ബോര്‍ഡില്‍ നടക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് കുറേയൊക്കെ അറിയാമെന്നും അതാണ് തനിക്ക് പ്രവര്‍ത്തിക്കാനുളള ഇന്ധനമെന്നും പറഞ്ഞു. ”ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ടെന്ന കാര്യം വാസ്തവമാണ്. വളരെ സങ്കടകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല. കോടതി നിയന്ത്രിക്കുന്ന അന്വേഷണ സംഘത്തിന്റെ മുന്നിലുളള കാര്യമാണ്. അതിനെപ്പറ്റി എന്തെങ്കിലും പറയുന്നത് അവിവേകമായിരിക്കും. വാര്‍ത്തകള്‍ വിശ്വാസികളുടെയും കേരളത്തിന്റെയും മനസില്‍ സങ്കടമുണ്ടാക്കി എന്ന കാര്യത്തില്‍ സംശയമില്ല’. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷമായിരുന്നു പ്രതികരണം.

    Read More »
  • മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപന ചടങ്ങുകള്‍ വല്ലാര്‍പാടം ബസിലിക്കയില്‍; ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം; മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത് മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷം ;

        കേരളത്തിലെ ആദ്യ സന്ന്യാസിനിയും റ്റി ഒ സി ഡി സന്ന്യാസിനീ സഭാ സ്ഥാപികയുമായ ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ പ്രഖ്യാപന ചടങ്ങുകള്‍ നടക്കും. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം വഹിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികള്‍ തിരുസംഘം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെയാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്. ദിവ്യബലിക്കിടെ ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മീകത്വം വഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ…

    Read More »
  • ‘മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിനു മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണം’; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി; ‘ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മുന്‍ഗണന ഇന്ത്യയിലെ നിയമങ്ങള്‍ക്ക്, ആദ്യ ഭാര്യക്ക് നിശബ്ദ കാഴ്ചക്കാരിയാകാന്‍ കഴിയില്ല’

    കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍പ്് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ രണ്ടാം വിവാഹം റജിസ്റ്റര്‍ ചെയ്യാവൂ. ആദ്യഭാര്യ എതിര്‍ത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്ലാംമത വിശ്വാസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില സാഹചര്യങ്ങളില്‍ മുസ്ലിം പുരുഷനു രണ്ടാം വിവാഹം കഴിക്കാമെന്നു മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കാകും മുന്‍ഗണനയെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നിരീക്ഷിച്ചു. ഒരു മുസ്ലീം പുരുഷനും രണ്ടാം ഭാര്യയും തങ്ങളുടെ വിവാഹം ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതില്‍ പരാതിപ്പെട്ടു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു നിരീക്ഷണങ്ങള്‍. ‘ഈ കേസില്‍, ആദ്യ ഭാര്യ ഈ റിട്ട് ഹര്‍ജിയില്‍ ഒരു കക്ഷി പോലുമല്ല. അതിനാല്‍, ഈ റിട്ട് ഹര്‍ജി പരിഗണിക്കേണ്ടതില്ല. എന്നിരുന്നാലും, പ്രതികള്‍ക്ക് മുമ്പാകെ ഉചിതമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരമൊരു അപേക്ഷ ലഭിച്ചാല്‍ വിവാഹ രജിസ്ട്രാര്‍ ആദ്യ ഹര്‍ജിക്കാരന്റെ ആദ്യ ഭാര്യക്ക് നോട്ടീസ്…

    Read More »
  • ഇനി രക്ഷകന്‍ ക്രിസ്തു മാത്രം; കന്യാമറിയത്തെ ‘സഹരക്ഷക’യെന്നു വിശേഷിപ്പിക്കരുതെന്നു വത്തിക്കാന്‍ നിര്‍ദേശം; ഉത്തരവ് അംഗീകരിച്ച് ലിയോ മാര്‍പാപ്പ; ‘ക്രൂശിക്കപ്പെട്ടതിലൂടെ ലോകരക്ഷകനായത് യേശുക്രിസ്തു, ദൈവപുത്രനു ജന്‍മം നല്‍കിയതിലൂടെ മറിയം മോചനത്തിന്റെ വാതായനം തുറന്നു’

    വത്തിക്കാന്‍: ക്രിസ്തു അമ്മയായ മറിയത്തില്‍നിന്ന് ജ്ഞാനത്തിലേക്കുള്ള വാക്കുകള്‍ കേട്ടെങ്കിലും ലോകത്തെ അന്ത്യവിധിയില്‍നിന്നു രക്ഷിക്കാന്‍ സഹായിച്ചില്ലെന്നു വത്തിക്കാന്‍. ലോകത്തിന്റെ ‘സഹ-വീണ്ടെടുപ്പുകാരി’യെന്നു വിശേഷിപ്പിക്കരുതെന്നും പോപ്പ് ലിയോ അംഗീകരിച്ച വത്തിക്കാന്റെ ഉന്നത സൈദ്ധാന്തിക ഓഫീസിന്റെ ഉത്തരവില്‍ പറയുന്നു. ലോകത്തെ 1.4 ബില്യണ്‍ കത്തോലിക്കരെ അഭിസംബോധന ചെയ്യുന്നതാണ് ഉത്തരവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്തു മാത്രമാണ് ലോകത്തെ രക്ഷിച്ചതെന്ന പുതിയ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മുതിര്‍ന്ന സഭാ നേതാക്കളെ ആശയക്കുഴപ്പത്തിലാക്കിയ ആന്തരിക ചര്‍ച്ചയ്ക്കും പുതിയ നിര്‍ദേശം അവസാനം കുറിക്കും. അടുത്തിടെ നിയമിതരായ പോപ്പുമാര്‍ക്കിടയില്‍പോലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ‘സഹരക്ഷകയെന്ന പ്രയോഗം യോജിക്കുന്നതല്ലെന്നും കടുത്ത ആശയക്കുഴപ്പത്തിനും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അസന്തുലിതാവസ്ഥയുണ്ടാക്കാനും ഇതിടയാക്കുന്നെ’ന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രൂശിക്കപ്പെട്ടതിലൂടെ ക്രിസ്തുവാണ് ലോകത്തെ രക്ഷിച്ചത് എന്നതാണു ക്രൈസ്തവ വിശ്വാസം. ദൈവത്തിന്റെ അമ്മയായ മേരിയും ലോകത്തെ രക്ഷിക്കാന്‍ ക്രിസ്തുവിനെ സഹായിച്ചിട്ടുണ്ടെന്ന വാദം നൂറ്റാണ്ടുകളായി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയും ‘സഹരക്ഷകയെന്ന’ പദത്തെ എതിര്‍ത്തിരുന്നു. അത് വിഡ്ഢിത്തം നിറഞ്ഞ ആശയമെന്നായിരുന്നു അദ്ദേഹം…

    Read More »
  • ഇനിമുതല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നാലു നോമിനികള്‍; മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശം വിഭജിക്കാം; ഓരോരുത്തര്‍ക്കും വിഭജിക്കേണ്ട ശതമാനവും നിശ്ചയിക്കാം; വില്‍പത്രവും നിര്‍ണായകമാകും

    ന്യൂഡല്‍ഹി: നവംബര്‍ ഒന്നുമുതല്‍ ബാങ്ക് നിക്ഷേപത്തില്‍ ഒരാള്‍ക്ക് നാലു വരെ അവകാശികളെ നോമിനേറ്റ് ചെയ്യാം. ഇതുവരെ നാമനിര്‍ദേശം ചെയ്യാവുന്നത് ഒരാളെ മാത്രം. ഇനിയങ്ങോട്ട് നാലു പേരെ വയ്ക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ഒരാളെ നോമിനിയായി വെച്ച് അയാളെ മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശിയാക്കാന്‍ ഇപ്പോഴും കഴിയും. നോമിനിയായി നാലു പേരെ നിര്‍ദേശിക്കുകയാണെങ്കില്‍ ആകെ തുകയുടെ കൃത്യം നാലിലൊന്നു വീതം ഓരോരുത്തര്‍ക്കും ലഭിക്കും. ഓരോരുത്തര്‍ക്കും ഇത്ര ശതമാനം വീതം നല്‍കണമെന്ന തരത്തില്‍ നിര്‍ദേശിച്ചുകൊണ്ട് നോമിനിമാരുടെ പേര് ചേര്‍ക്കുകയുമാകാം. ആദ്യത്തെ പേരുകാരന് 20 ശതമാനം തുക നല്‍കണമെന്ന വ്യവസ്ഥ വെച്ചാല്‍ അത്രയും തുകക്കാണ് അയാള്‍ക്ക് അര്‍ഹത. ഡിപ്പോസിറ്റില്‍ അര്‍ഹതപ്പെട്ട വിഹിതം കൈപ്പറ്റുന്നതിനു മുമ്പ് നോമിനിമാരില്‍ ഒരാള്‍ മരിച്ചു എന്നു കരുതുക. ആ നോമിനേഷന്‍ അസാധുവായി മാറും. അതായത്, മരിച്ചയാളുടെ ആശ്രിതര്‍ക്ക് തുക കിട്ടില്ല. അങ്ങനെയൊരാളെ നോമിനിയായി വെച്ചില്ല എന്ന വിധത്തിലാണ് അവകാശത്തെ പരിഗണിക്കുക. ഫലത്തില്‍ ബാക്കിയുള്ള നോമിനിമാര്‍ക്ക് ഈ തുക കൂടി കിട്ടും. ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍, അതുകഴിഞ്ഞ്…

    Read More »
  • ശബരിമല മണ്ഡലകാലം: വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നാളെ വൈകിട്ട് അഞ്ചുമുതല്‍; വണ്ടിപ്പെരിയാര്‍,എരുമേലി,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍; അപകടത്തില്‍ പെട്ടു മരിച്ചാല്‍ 5 ലക്ഷം ഇന്‍ഷുറന്‍സ്

    ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തിന്‍റെ വിര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ വൈകിട്ട് അഞ്ച് മുതല്‍. ദിവസം70,000തീര്‍ഥാടകര്‍ക്ക് ബുക്കിങ് നല്‍കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്.വണ്ടിപ്പെരിയാര്‍,എരുമേലി,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടാവും . 20,000 തീര്‍ഥാടകര്‍ക്ക് വരെ സ്പോട് ബുക്കിങ് നല്‍കും. കേരളത്തില്‍ അപകടത്തില്‍പ്പെട്ടു തീര്‍ഥാടകന്‍ മരിച്ചാല്‍ 5ലക്ഷം ഇന്‍ഷുറന്‍സ് പദ്ധതിയും ഈ വര്‍ഷം തുടങ്ങും. മൃതദേഹം വീട്ടിലെത്തിക്കാന്‍ കേരളത്തില്‍30,000രൂപയും കേരളത്തിന് പുറത്ത് ഒരു ലക്ഷം രൂപയും അനുവദിക്കും. മലകയറ്റത്തിനിടെ ഹൃദയാഘാതം അടക്കം അസുഖം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം ധനസഹായം നല്‍കുന്ന പില്‍ഗ്രിം തീര്‍ഥാടന നിധിയും ആരംഭിക്കും.അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ബുക്കിങ് ഐ.ഡി.ആയിരിക്കും.

    Read More »
Back to top button
error: