Month: June 2022
-
NEWS
ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാല സ്വദേശി അലീന അഭിലാഷ് നിയമിതയായി, ജന്മനാട് അഭിമാനിക്കുന്നു
ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്‍റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. കഴിഞ്ഞ ദിവസം അലീന ജോലിയിൽ പ്രവേശിച്ചു. ന്യൂസിലാന്‍ഡ് പോലീസിന്‍റെ ഔദ്യോഗിക യൂണീഫോം അണിഞ്ഞതിലുള്ള സന്തോഷം പങ്കിടുകയാണ് അലീന ഇപ്പോൾ
Read More » -
Kerala
ജോൺ ബ്രിട്ടാസ് എംപി ഇനി മുതൽ ഡോക്ടർ ജോൺ ബ്രിട്ടാസ് എം.പി, ബ്രിട്ടാസിന് ജെ.എൻ.യുവിൽ നിന്ന് ഡോക്ടറേറ്റ്
രാജ്യസഭാ എംപിയും കൈരളി ടി.വി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ് ലഭിച്ചു. ഡല്‍ഹി ജെ.എന്‍.യുവില്‍ നിന്ന് ‘ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളില്‍ ആഗോളീകരണത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിലാണ് ബ്രിട്ടാസ് ഡോക്ടറേറ്റ് നേടിയത്. ജെ.എന്‍.യുവിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഗവേഷണം പൂര്‍ത്തിയാക്കിയെങ്കിലും ഗൈഡ് ഡോ. കിരണ്‍ സക്സേനയുടെ നിര്യാണത്തേത്തുടര്‍ന്ന് പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഡോ. വി ബിജുകുമാറിന്റെ കീഴില്‍ പുനരാരംഭിച്ചു. ജൂണ്‍ 14 നാണ് ഡോക്ടറേറ്റ് ലഭിച്ചത്. കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും തൃശ്ശര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി. ബിരുദാനന്തര ബിരുദവും നിയമവും ഒന്നാം റാങ്കോടെയാണ് നേടിയത്. ഡല്‍ഹി ദേശാഭിമാനിയിലെ ജോലിക്കിടെ പഠനം തുടര്‍ന്നു. ജെ.എന്‍.യുവില്‍ നിന്ന് എം.ഫില്‍ നേടി. ആകാശവാണിയുടെ ഡല്‍ഹി നിലയത്തില്‍…
Read More » -
Kerala
“വൈദ്യുതി നിരക്ക്: കേരളത്തിൽ 8772 രൂപ, തമിഴ്നാട്ടിൽ 2360 രൂപ” സത്യമാണോ?
തിരുവനന്തപുരം: കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി നിരക്കുകള്‍ താരതമ്യം ചെയ്തുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ എസ് ഇ ബി. 500 യൂണിറ്റ് വൈദ്യുതിയ്ക്ക് കേരളത്തില്‍8 772 രൂപ, തമിഴ്നാട്ടിൽ 2360 രൂപ’ എന്ന ശീർഷകത്തിൽ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാര്‍ത്തയിലെ കണക്കില്‍ പിശകുണ്ടെന്നുമാണ് കെഎസ്ഇബി അധികൃതരുടെ വാദം. കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് ‘500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ, തമിഴ്നാട്ടിൽ 2360 രൂപ’ എന്ന ശീർഷകത്തിൽ ഇക്കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് കെഎസ്ഇബി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കെ എസ് ഇ ബി 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നതെന്ന് കുറിപ്പില്‍ പറയുന്നു. തമിഴ്നാട് ജനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ താരിഫ് പരിശോധിച്ചാൽ, 500യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവരുടെ…
Read More » -
Kerala
ബഫർ സോണ്‍ ചർച്ച: നിയമനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ബഫർ സോണിൽ സുപ്രീംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ തീരുമാനം. ബഫർ സോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള സർക്കാരിന്‍റെ തീരുമാനം. സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വേ ഉടൻ തീർത്ത് ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. ബഫർ സോൺ പ്രശ്നത്തിൽ വലിയ വാദ പ്രതിവാദങ്ങളാണ് നിയമസഭയിൽ നടന്നത്. വിവാദത്തിൽ നിയമസഭയിൽ പരസ്പരം പഴിചാരുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രീംകോടതി വിധിക്ക് കാരണമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2013 ൽ യുഡിഎഫ് സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയപ്പോൾ ഇത് തിരുത്തി ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ചേർത്തുള്ള 2019ലെ ഒന്നാം പിണറായി സർക്കാറിന്‍റെ ഉത്തരവാണ് വിധിക്ക് കാരണമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.…
Read More » -
India
‘തൊഴിലാളി രാജിവച്ചാല്‍ നല്‍കേണ്ട ശമ്പളവും ബാധ്യതകളും രണ്ട് ദിവസത്തിനുള്ളില്‍ കമ്പനികള്‍ നല്‍കണം’
ദില്ലി: പുതിയ വേജ് കോഡ് അനുസരിച്ച്, ഒരു കമ്പനിയില്‍ നിന്നും രാജിവച്ചോ, അല്ലെങ്കില്‍ പിരിച്ചുവിടുകയോ ചെയ്യുന്ന ജീവനക്കാരന് അയാളുടെ അവസാന പ്രവൃത്തി ദിവസത്തിന്റെ രണ്ട് ദിവസത്തിനുള്ളിൽ ഒരു കമ്പനി വേതനത്തിലോ, ആനുകൂല്യങ്ങളിലോ കുടിശ്ശികയോ മറ്റോ ഉണ്ടെങ്കില്‍ പൂർണ്ണവും അന്തിമവുമായ നൽകണമെന്ന് പറയുന്നു. നിലവിൽ, ഒരു ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസം കഴിഞ്ഞ് 45 ദിവസം മുതൽ 60 ദിവസം വരെ അവരുടെ ശമ്പള അനുകൂല്യ കുടിശ്ശിക തീര്‍ക്കാന്‍ കമ്പനികള്‍ എടുക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് 90 ദിവസം വരെ നീളുന്നുണ്ട്. ശമ്പളം, സാമൂഹിക സുരക്ഷ, തൊഴിൽ ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ പരിഗണിച്ചുള്ള പാർലമെന്റ് ഇതിനകം പാസാക്കിയ നാല് ലേബർ കോഡുകളില്‍ ഈ കാര്യം പറയുന്നുണ്ട്. മുമ്പത്തെ 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ അവലോകനം ചെയ്ത് സംയോജിപ്പിച്ചാണ് നാല് പുതിയ ലേബർ കോഡുകൾ രൂപീകരിച്ചത്. തൊഴിൽ നിയമത്തിന് കീഴിലുള്ള പുതിയ വേതന കോഡ് പറയുന്നു, “ഒരു ജീവനക്കാരൻ…
Read More » -
NEWS
പെണ്‍കുട്ടിക്ക് നേരേ ട്രെയിനിൽ അതിക്രമം നടത്തിയ രണ്ടു പ്രതികള്‍ പിടിയിൽ
കൊച്ചി: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. ചാലക്കുടി സ്വദേശികളായ ജോയ്, സിജോ എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് വ്യാഴാഴ്ച പിടികൂടിയത്. ഇവര്‍ കേസിലെ ഒന്നും മൂന്നൂം പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ശനിയാഴ്ച രാത്രി എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്ത 16കാരിക്കാണ് ദുരനുഭവം ഉണ്ടായത്. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയും പിതാവും മൊഴി നല്‍കിയിരുന്നത്. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.തടയാൻ ശ്രമിച്ച പിതാവിനേയും സഹയാത്രക്കാരനെയും സംഘം മർദ്ദിക്കുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
Read More » -
NEWS
പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി ഒരു രാത്രി മുഴുവൻ ഓട്ടോയില്‍ നഗരം കറങ്ങിയ 34 കാരന്‍ അറസ്റ്റിൽ
ബംഗളൂരു : രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി ഒരു രാത്രി മുഴുവൻ ഓട്ടോയില്‍ നഗരം കറങ്ങിയ 34 കാരന്‍ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിന്‍്റെ പിന്‍സീറ്റില്‍ വച്ച് രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്.കര്‍ണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം. ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തന്‍്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെ മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ലക്ഷ്മികാന്ത് ഇവരെയും കൊണ്ട് ഓട്ടോറിക്ഷയില്‍ നഗരത്തിലൂടെ കറങ്ങുകയായിരുന്നു. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
Read More » -
NEWS
ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു; സംഭവം തൃശ്ശൂരിൽ
തൃശ്ശൂർ :ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. എരുമപ്പെട്ടി സ്കൂളിലെ അധ്യാപകന്‍ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷം കഠിന തടവ് അനുഭവിക്കുകയും 50,000 രൂപ പിഴ ഒടുക്കുകയും വേണം.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചത്. തൃശ്ശൂര്‍ ഒന്നാം അഡീഷ്ണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
Read More » -
NEWS
കൊട്ടാരക്കര സ്വദേശിയായ യുവാവിനെ കോട്ടയത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം : യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പാമ്ബാടി പൊന്തന്‍ പുഴ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര തൃക്കണ്ണമംഗലം ആന്‍ജോ വില്ലയില്‍ ബിജോയ് (37)ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രിയില്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും അതേതുടര്‍ന്ന് വഴക്കുണ്ടാവുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. കോട്ടയം കളത്തിപ്പടിക്ക് സമീപം പൊന്‍പള്ളി പള്ളിയില്‍ വിവാഹ ചടങ്ങില്‍ പാചകത്തിന് എത്തിയതായിരുന്നു.സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Read More » -
NEWS
കൊച്ചിയിലെ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തി
കൊച്ചി: നഗരത്തിലെ ഒരു ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തി.ബുധനാഴ്ച രാത്രി വൈകിയാണ് പെണ്‍കുട്ടികളെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട് സ്വദേശികളാണ് ഇവരെന്നാണ് സൂചന. കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More »