Month: January 2025
-
Crime
ഭാര്യയുമായി രഹസ്യ ബന്ധം: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ചു
വയനാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഒളിപ്പിച്ച് ഉപേക്ഷിച്ചു. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ആരിഫും (38)യുപി സ്വദേശി തന്നെ. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണത്രേ കൊലപാതകം. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ കണ്ടെത്തിയത്. വെള്ളിലാടിയിൽ വച്ച് മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ മറ്റൊരാളുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. സംശയം തോന്നിയ ഈ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് ബാഗുകൾ കണ്ടെത്തി. അതേ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Read More » -
Crime
സോക്‌സിനുളളില്‍ 3000 രൂപ ഒളിപ്പിച്ചു, കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. അതിരപ്പിളളി വില്ലേജ് ഓഫീസര്‍ കെ എല്‍ ജൂഡിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്‌സിനുളളില്‍ ഇയാള്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ജൂഡിന്റെ സോക്‌സിനുളളില്‍ നിന്ന് പണം കണ്ടെടുത്തത്. ഭൂമി വില്‍ക്കുന്നതിന് മുന്‍പ് എടുക്കുന്ന റെക്കോഡ് ഒഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) അനുവദിക്കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ വ്യക്തി വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയ വ്യക്തി വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് കൈക്കൂലി നല്‍കാമെന്ന് അറിയിച്ച ശേഷം, ഇന്ന് വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധനയ്ക്കായി അപേക്ഷകനൊപ്പം പോവുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പായുള്ള സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസില്‍ മടങ്ങിയെത്തിയ ശേഷമാണ് ജൂഡ് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍…
Read More » -
Crime
ബാലരാമപുരം കൊലപാതകം: ജ്യോത്സ്യന്‍ കസ്റ്റഡിയില്‍; ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് അച്ഛന്റെ മൊഴി
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസന്‍ എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്ക് ശ്രീതുവും ഹരികുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രദീപ് കുമാര്‍ എന്നായിരുന്നു പേര്. ഇയാള്‍ മുമ്പ് പാരലല്‍ കോളജില്‍ പഠിപ്പിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹം ജ്യോത്സ്യനായി മാറുന്നത്. ശ്രീതുവിന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ അമ്മ ശ്രീതുവിനെതിരെ കുട്ടിയുടെ അച്ഛന്‍ ശ്രീജിത്തും മുത്തച്ഛനും മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്തിയതില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ശ്രീജിത്ത് ആവശ്യപ്പെട്ടത്. താന്‍ പറയുന്നത് ശ്രീതു അനുസരിക്കാറില്ലെന്നും ശ്രീജിത്ത് മൊഴി നല്‍കി. ശ്രീതുവിന്റെ പെരുമാറ്റങ്ങളില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, മകനും ശ്രീതുവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നും ശ്രീജിത്തിന്റെ അച്ഛനും പൊലീസിനോട് പറഞ്ഞു. ശ്രീതുവും ശ്രീജിത്തും വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്. സാധാരണ കുട്ടികളെ കാണാനെത്തിയാല്‍ ശ്രീജിത്ത് അല്‍പ്പസമയത്തിനുശേഷം തിരികെ പോകുകയാണ് പതിവ്. കുട്ടി മരിക്കുന്നതിന് തലേദിവസമാണ്…
Read More » -
Crime
നേരിട്ടത് ലൈംഗികാതിക്രമവും മര്‍ദനവും; ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി
കൊച്ചി: ചോറ്റാനിക്കരയില്‍ പീഡനത്തിനിരയായ യുവതി മരിച്ചു. ആണ്‍സുഹൃത്തിന്റെ മര്‍ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആറുദിവസമായി ജിവനുവേണ്ടി പൊരുതിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലും കണ്ടത്. അര്‍ധനഗ്‌ന നിലയിലായിരുന്നു മൃതദേഹം. കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി അനൂപിനെ പടികൂടിയത്. പോക്‌സോ അതിജീവിത കൂടിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേര്‍ച്ചയിലായിരുന്നില്ല പെണ്‍കുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്‌സിലായിരുന്നു താമസം. പെണ്‍കുട്ടി സാധാരണ വീട്ടില്‍ തനിച്ചായിരുന്നു താമസം. സംഭവദിവസം തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തല ഇയാള്‍ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയോട് ചത്തൂടേ എന്ന്…
Read More » -
LIFE
രാത്രി ഉറങ്ങാന്‍ എസിയും ഫാനും ഓണ്‍ ചെയ്ത് വയ്ക്കുന്നവര്‍ സൂക്ഷിച്ചോ…
വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്ന വേനലില്‍ വന്‍കൊയ്ത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. രാത്രികാല വൈദ്യുതിക്ക് 25 % അധികനിരക്ക് കൊടുക്കേണ്ടിവരും. കിടന്നുറങ്ങാന്‍ എ.സിയും ഫാനും കൂളറും ഓണ്‍ ചെയ്ത് വയ്ക്കുന്നവര്‍ സൂക്ഷിക്കേണ്ടിവരും. ഇല്ലെങ്കില്‍, പോക്കറ്റ് കാലിയാകും. നിലവില്‍ 500 യൂണിറ്റില്‍ കൂടുതല്‍ പ്രതിമാസം ഉപയോഗിച്ചാലാണ് ടൈം ഓഫ് ഡേ ബില്ലിംഗ് (ടി.ഒ.ഡി) സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.കഴിഞ്ഞ താരിഫ് പരിഷ്‌ക്കരണത്തില്‍ 250 യൂണിറ്റ് ഉപയോഗിക്കുന്നവരെയും ഈ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 30ലക്ഷം പേരും ഈ വിഭാഗത്തിലാകും. പുതുതായി ടി.ഒ.ഡി.യിലേക്ക് ഉള്‍പ്പെടുത്തുന്നവയില്‍ മൂന്നു ലക്ഷത്തോളം കണക്ഷനുകള്‍ക്ക് ബില്ലിംഗിന് അനുയോജ്യമായ മീറ്ററില്ല. 5.4 ലക്ഷം മീറ്ററിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന മുറയ്ക്ക് ടി.ഒ.ഡി വ്യാപിക്കും.ഏപ്രിലോടെ ആ പരിധിയില്‍ വരുന്ന എല്ലാ ഉപഭോക്താക്കളും ടി.ഒ.ഡിയിലാകും. പകല്‍ നിരക്ക് കുറയും രാത്രി വര്‍ദ്ധിക്കും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ 10% നിരക്കിളവും വൈകിട്ട് 6 മുതല്‍ രാത്രി 10വരെ 25% അധികനിരക്കും രാത്രി…
Read More » -
Crime
ചിറക്കടവില്‍ വീട്ടിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ നാട്ടുകാര്‍ പിടികൂടി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിലെത്തിച്ചപ്പോള്‍ നഴ്‌സിനെയും ആക്രമിക്കാന്‍ ഒരുങ്ങി
കോട്ടയം: വീട്ടിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ പിടികൂടി നാട്ടുകാര്‍. മണിക്കൂറുകള്‍ പണിപ്പെട്ടാണ് നാട്ടുകാരുടെ സഹായത്തോടെ അക്രമകാരിയെ പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ പൊന്‍കുന്നം ചിറക്കടവ് കോടങ്കയത്താണ് സംഭവം. തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നഴ്‌സിനെയും ആക്രമിക്കാന്‍ ഒരുങ്ങി. ആശുപത്രിയില്‍ നിന്നും ഓടിപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് പിടികൂടി. രാവിലെ ചിറക്കടവിലുള്ള കുളവട്ടം തോമസുകുട്ടിയുടെ റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ യുവാവിനെ റബര്‍ വെട്ട് തൊഴിലാളിയാണ് കണ്ടത്. ജോലിക്കാരും തോമസ്‌കുട്ടിയും ഭാര്യയും ചേര്‍ന്ന് അക്രമിയെ ഓടിച്ചു. തുടര്‍ന്ന് സമീപത്തുള്ള വീട്ടുമുറ്റത്ത് എത്തിയയാള്‍ വീടിന്റെ മുന്‍വാതിലിലൂടെ അകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും അത് പൂട്ടിയിരുന്നു. ബഹളം കേട്ട് അടുക്കള വാതില്‍ തുറന്ന് വീട്ടമ്മയായ ലത ഇറങ്ങി ഓടിയപ്പോള്‍ അതുവഴി വീട്ടിനുള്ളില്‍ പ്രവേശിച്ചു. പിന്നീട് നാട്ടുകാര്‍ വീടിന്റെ വാതിലുകള്‍ പൂട്ടി അക്രമിയെ അകത്താക്കി. ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു. വീട്ടിനുള്ളില്‍ വച്ച് ശരീരത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ പോലീസിന്് നേരെ തിരിഞ്ഞു. കീഴടങ്ങാന്‍…
Read More » -
Crime
15 വയസ്സുകാരന് പീഡനം; കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: 15 വയസ്സുകാരനെ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റിലായി. കുറ്റിക്കോല്‍ പയ്യങ്ങാനത്തെ പി.രാജനെ(42)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 10-ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ നീലേശ്വരത്തുനിന്ന് കയറിയതായിരുന്നു കുട്ടി. യാത്രയ്ക്കിടെയാണ് കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. കുട്ടിക്ക് നല്‍കിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. നീലേശ്വരം എസ്.ഐ. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യു. ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Crime
തലമൊട്ടയടിച്ച് ക്യാന്‍സറാണെന്ന് പ്രചരിപ്പിച്ചു! മകളുടെ പേരിലും പിരിവ്; ശ്രീതു പണത്തിനായി ഏതറ്റം വരേയും പോയിരുന്നു; പൂണൂലിട്ട് നടന്ന ഹരികുമാര്‍ പറഞ്ഞിരുന്നത് പൂജാരിയെന്ന്; കൂടോത്രവും ആഭിചാരവും അവിഹിതവും സംശയത്തില്‍…
തിരുവനന്തപുരം: പാറശാല സ്വദേശി ശ്രീജിത്തിന്റെയും ബാലരാമപുരം നിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിന്റെയും മകള്‍ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാല്‍കോണം വാറുവിള വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ആഭിചാരമോ? ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന് (24) അന്ധവിശ്വാസം കൂടുതലായിരുന്നു. ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ല. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമല്ലായിരുന്നു ഹരികുമാറിന്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. സംശയത്തിലുള്ള എല്ലാവരേയും വിശദ ചോദ്യം ചെയ്യലിനും വിധേയമാക്കും. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്തുള്ള മുറികളില്‍ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുനു ഹരികുമാര്‍. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഹരികുമാര്‍ പല സ്ത്രീ പ്രശ്നങ്ങളില്‍ കുരുങ്ങിയപ്പോള്‍ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന്…
Read More » -
NEWS
വാഷിങ്ടണ്‍ വിമാന അപകടം: 64 പേരുടേയും മരണം സ്ഥിരീകരിച്ചു
വാഷിങ്ടണ്‍: നഗരത്തിനു സമീപം റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടേയും മരണം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരുടെ മൃതദേഹം കരയിലെത്തിച്ചു. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍നിന്നാണ് കണ്ടെടുത്തത്. നദിയില്‍ കൊടുംതണുപ്പായതിനാല്‍ ശേഷിക്കുന്നവരെ ജീവനോടെ കണ്ടെത്താന്‍ സാധ്യതകുറവാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതിന് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 7.30) ആണ് അപകടമുണ്ടായത്. അമേരിക്കന്‍ ഈഗിളിന്റെ സി.ആര്‍.ജെ.-700 വിമാനത്തില്‍ 60 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. കാന്‍സസിലെ വിചടയില്‍നിന്ന് വാഷിങ്ടണിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. മൂന്ന് സൈനികരുമായി പരീക്ഷണപറക്കലിലായിരുന്നു അപകടത്തില്‍പ്പെട്ട യു.എച്ച് 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്റര്‍. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് വിമാനം നദിയിലേക്ക് വീണത്. വിചിടയിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ റഷ്യന്‍ വംശജരും മുന്‍ ലോക ചാമ്പ്യന്മാരുമായ യെവ്ജീനിയ ഷിഷ്‌കോവയും വാദിന്‍ നൗമോവും ഉള്‍പ്പെട്ട 13 ഐസ് സ്‌കേറ്റര്‍മാരുടെ സംഘവും…
Read More » -
Careers
മലയാളി ‘ജിമ്മന്മാ’ര്‍ക്ക് യുഎഇയില്‍ മികച്ച അവസരം, ശമ്പളം അമ്പതിനായിരത്തിന് മുകളില്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യു .എ .ഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാര്‍ഡുകളെ (ബൗണ്‍സര്‍) റിക്രൂട്ട് ചെയ്യുന്നു. വയസ് : 25-40, പൊക്കം : 5′ 9 ‘ (175 CM) വിദ്യാഭ്യാസം : SSLC-യും, ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും, സംസാരിക്കാനും, മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം. ശാരീരിക യോഗ്യത : മികച്ച ശാരീരികക്ഷമതയും നല്ല കാഴ്ചശക്തിയും കേള്‍വി ശക്തിയും ഉള്ളവര്‍ ആയിരിക്കണം. കൂടാതെ അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്‌ന്ങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല. തൊഴില്‍ പരിചയം : 2 വര്‍ഷമെങ്കിലും സെക്യൂരിറ്റി മേഖലയില്‍ ജോലിചെയ്തവര്‍ ആയിരിക്കണം. സെക്യൂരിറ്റി മേഖലയിലെ സുരക്ഷാ നിയമങ്ങളും മുന്‍കരുതലുകളും നിയമ മാര്‍ഗ്ഗനിര്‍ദ്ദേശത്തെക്കുറിച്ചുമുള്ള അറിവ് അഭികാമ്യം. ശമ്പളം : AED-2262. താല്പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2025 ഫെബ്രുവരി മാസം 4 ന് രാവിലെ 10 മണിക്ക് മുന്‍പായി…
Read More »