Month: July 2023
-
Kerala
നഴ്സുമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു, തൃശൂർ നൈൽ ആശുപത്രിയിലെ എം.ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധിക്കും
തൃശൂർ നൈൽ ആശുപത്രിയിലെ നഴ്സുമാരെ എം.ഡി ഡോ. അലോക് മർദ്ദിച്ച കാരണത്തിൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം. നഴ്സുമാരുടെ സംഘടനയായ യുഎൻഎയിൽ അംഗമായതിനു പിന്നാലെ 6 നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരിൽ നഴ്സുമാർ പ്രതിഷേധം ആരംഭിച്ചതോടെ ലേബർ ഓഫിസർ ചർച്ചയ്ക്കു വിളിച്ചു. എന്നാൽ, ഇവരെ തിരിച്ചെടുക്കാനാകില്ലെന്ന് ആശുപത്രി എംഡി കടുംപിടിത്തം പിടിച്ചതോടെ ചർച്ച അലസി. പിരിച്ചുവിട്ടതിന്റെ കാരണമറിയണമെന്ന നിലപാടുമായി നഴ്സുമാർ ചുറ്റും നിന്നപ്പോഴാണ് എംഡി അക്രമാസക്തനായി നഴ്സുമാരെ മർദ്ദിച്ചത്. തുടർന്നാണ് പ്രതിഷേധവുമായി കേരളാ ഗവ: നഴ്സസ് യൂണിയൻ രംഗെത്തെത്തിയത്. തൃശൂർ ജില്ലയിൽ നഴ്സുമാർ സമരം തുടരുകയാണ്. നൈൽ ആശുപത്രിയിലേക്ക് യു.എൻ.എ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ മാർച്ച് നടത്തും. ആശുപത്രി ഉപരോധിക്കും. ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തിൽ…
Read More » -
NEWS
‘റിയല്‍ ലൈഫ് സ്‌പൈഡര്‍മാന്‍’ 68 നില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു
ഹോങ് കോങ്: ലോകമെമ്പാടുമുള്ള അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിലൂടെ പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി, ഹോങ് കോങ്ങിലെ 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്സിന്റെ മുകളില്‍നിന്ന് വീണതിനെ തുടര്‍ന്നാണ് മുപ്പതുകാരനായ റെമി മരിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പ്പതാമത്തെ നിലയിലുള്ള സുഹൃത്തിനെ കാണാന്‍ എത്തിയത് എന്നാണ് റെമി, കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനോട് പറഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെമി പറഞ്ഞത് വാസ്തവമാണോ എന്നറിയാന്‍ സുരക്ഷാ ജീവനക്കാരന്‍ ശ്രമിക്കുന്നതിനിടെ എലവേറ്ററിലൂടെ റെമി മുകളിലേക്ക് പോവുകയായിരുന്നു. മുകളിലെ നിലയിലെത്തിയ റെമി, കെട്ടിടത്തിന്റെ പുറത്ത് കുടുങ്ങി. ഇതോടെ രക്ഷപ്പെടുന്നതിന് റെമി കെട്ടിടത്തിന്റെ ജനാലയില്‍ നിരവധി തവണ തട്ടിവിളിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു ജോലിക്കാരി പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍, അതിനിടെ കാല്‍വഴുതി റെമി താഴേക്ക് വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് റെമിയുടെ ക്യാമറ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ റെമി നടത്തിയ സാഹസികതയുടെ ദൃശ്യങ്ങളുണ്ട്.
Read More » -
Kerala
വിദേശത്തുനിന്നടക്കം അസഭ്യവര്‍ഷവും കൊലവിളിയും; പരാതി നല്‍കി സുരാജ് വെഞ്ഞാറമൂട്
കൊച്ചി: അജ്ഞാത നമ്പറുകളില്‍ നിന്ന് അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്ക് വാട്‌സ്ആപ്പിലടക്കം അസഭ്യവര്‍ഷം നടത്തുന്നുവെന്നാരോപിച്ചാണ് നടന്റെ പരാതി. കാക്കനാട് സൈബര്‍ ക്രൈം പൊലീസ് ആണ് കേസെടുത്തത്. മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിദേശത്തുനിന്നടക്കം ഭീഷണി കോളുകള്‍ എത്തിയതോടെയാണ് സുരാജ് പരാതി നല്‍കിയത്. താരത്തിന്റെ ഫോണ്‍ നമ്പര്‍ ഫേയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. അതേസമയം, കൊച്ചി പാലാരിവട്ടത്ത് അലക്ഷ്യമായി വാഹനമോടിച്ചതിന് സുരാജിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സുരാജ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് താരത്തിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സില്‍ സുരാജ് പങ്കെടുക്കണമെന്ന് എംവിഡി അറിയിച്ചു.
Read More » -
Kerala
”ഒരു മുണ്ട് തന്നാല്‍ മതി കര്‍മം ചെയ്യാമെന്ന് പറഞ്ഞു; മാപ്പു പറഞ്ഞപ്പോള്‍ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കില്‍…” ആലുവയില്‍ കുഞ്ഞിന്റെ മരണാന്തര ‘കര്‍മം’ ചെയ്ത തട്ടിപ്പുകാരനെതിരേ അന്‍വര്‍ സാദത്ത്
എറണാകുളം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്നാണു കരുതുന്നതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. പെണ്‍കുട്ടി അന്യസംസ്ഥാനക്കാരി ആയതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ തയാറായില്ലെന്ന വാദം തെറ്റാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം. അയാള്‍ കര്‍മങ്ങള്‍ ചെയ്യാന്‍ യോഗ്യനല്ലെങ്കില്‍ അതിനെ നിയമപരമായി നേരിടണമെന്നും അദ്ദേഹം അറിയിച്ചു. ”ഞാനിതിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ കക്ഷി ഇത് ഏറ്റെടുക്കുകയായിരുന്നു. എനിക്കൊരു മുണ്ട് തന്നാല്‍ മതി ഞാന്‍ ചെയ്‌തോളാമെന്നാണു പറഞ്ഞത്. അവര്‍ നോക്കുമ്പോള്‍ വേറെ ആളെ അന്വേഷിക്കാനുള്ള സമയമില്ല. അങ്ങനെയാണ് ഈ കക്ഷി കര്‍മങ്ങള്‍ ചെയ്യുന്നത്. ഈ കുട്ടിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യണ്ടേ എന്നൊരു അഭിപ്രായം ആ ഹാളില്‍ നില്‍ക്കുമ്പോള്‍ വന്നു. അങ്ങനെയാണ് ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞത് അനുസരിച്ച് കുട്ടിയുടെ ബന്ധുക്കളോടു ചോദിച്ചു. ആദ്യം കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞത് അഞ്ചു വയസ്സ് പ്രായം മാത്രമുള്ളതു കൊണ്ട് കര്‍മം ചെയ്യേണ്ട എന്നാണ്. പിന്നീട് അവര്‍ കര്‍മം ചെയ്താല്‍ നല്ലതാണെന്നു…
Read More » -
Food
പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ള ‘അസ്പാര്‍ട്ടേം’ ക്യാന്‍സറിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന; കൃത്രിമ മധുരത്തിന് ഉപയോഗിക്കുന്ന ഇതിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ചില ഭക്ഷണങ്ങൾ
ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍ എന്നിവയില്‍ വ്യാപമായി ഉപയോഗിക്കുന്ന ‘അസ്പാര്‍ട്ടേം’ അര്‍ബുദകാരിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണവിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്നതാണ് ‘അസ്പാര്‍ട്ടേം.’ ഇപ്പോഴിതാ, എത്ര അളവില്‍ അസ്പാര്‍ട്ടേം കഴിക്കുന്നതാണ് സുരക്ഷിതമെന്ന് വ്യക്തമാക്കിയിരിക്കുന്നു ഡബ്ല്യൂ.എച്ച്.ഒയുടെ മറ്റൊരു വിദഗ്ധ സമിതി. പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ് ഇത്, പഞ്ചസാരയ്ക്ക് സമാനമായ കലോറിയും ഇതിലടങ്ങിയിട്ടുണ്ട്. 951 എന്ന അഡിറ്റീവ് നമ്പര്‍ ഉള്ള പാനീയങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ അസ്പാര്‍ട്ടേം അടങ്ങിയിട്ടുണ്ട്. ഓരോരുത്തരുടെയും ശരീരഭാരം കണക്കാക്കിയാണ് അസ്പാര്‍ട്ടേമിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു കിലോയ്ക്ക് 40 മില്ലീഗ്രാം വരെ എന്ന കണക്കിലാണ് അസ്പാര്‍ട്ടേം ഉപയോഗിക്കാവുന്നത്. അതായത്, 70 കിലോയുള്ള ഒരു വ്യക്തി 14 കാന്‍, അതായത് ഏകദേശം അഞ്ച് ലിറ്ററിലധികം ശീതളപാനീയങ്ങള്‍ കുടിക്കുമ്പോഴാണ് അപകടകരമായ അളവില്‍ അസ്പാര്‍ട്ടേം ശരീരത്തിലെത്തുന്നത്. ദിവസവും ശരീരത്തിലെത്തുന്ന അസ്പാര്‍ട്ടേമിന്റെ കണക്ക് അറിയുക അത്ര എളുപ്പമല്ല. അതുകൊണ്ട് കൃത്രിമ മധുരം ചേരുവയായുള്ളവ കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ…
Read More » -
Kerala
ഓണസദ്യയുണ്ണാൻ സുരേന്ദ്രൻ കോന്നിയിലെത്തും;ആർപ്പുവിളികളോടെ ആനപ്രേമികൾ
പത്തനംതിട്ട:കോന്നിയില്‍ നടക്കുന്ന ഗജമേളയില്‍ ഓണസദ്യയുണ്ണാൻ കോന്നി സുരേന്ദ്രൻ എത്തും.കരിയാട്ടം ഫെസ്റ്റിന്റെ ഭാഗമായ ഗജമേളയ്ക്കാണ് സുരേന്ദ്രൻ എത്തുന്നത്.ഇതിനായി വനംവകുപ്പ് പ്രത്യേകം ഉത്തരവിറക്കി. കോന്നിക്കാരുടെ പ്രിയപ്പെട്ട സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായാണ് മുതുമല ചെപ്പുകാട് ആന പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇതിന്റെ പേരില്‍ കോന്നിയില്‍ പ്രതിഷേധ സമരങ്ങള്‍ വരെ നടന്നിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം സുരേന്ദ്രനെ കോന്നിയിലേക്ക് മടക്കിയെത്തിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് കൊണ്ടുപോയത്.എന്നാലിപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് കോന്നി സുരേന്ദ്രൻ കോന്നിയിലേക്ക് തിരികെ എത്തുന്നത്. 1999ല്‍ റാന്നി രാജാമ്പാറയില്‍ നിന്നാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടി കൊമ്പനെ വനം വകുപ്പിന് ലഭിക്കുന്നത്. തുടർന്ന് ഈ കൊച്ചു കൊമ്പനെ കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിച്ച് സുരേന്ദ്രന്‍ എന്ന പേരിട്ടു. സ്ഥലപേര് കൂടി ചേർത്തപ്പോൾ അങ്ങനെ അവന്‍ കോന്നി സുരേന്ദ്രനായി. നല്ല തലയെടുപ്പോടെ അവൻ വളർന്നു. ഒന്‍പതു അടിയോട് അടുത്ത് ഉയരമുള്ള ലക്ഷണമൊത്ത കൊമ്പൻ അതായിരുന്നു കോന്നി സുരേന്ദ്രൻ. അവൻ്റെ ആരാധകര്‍…
Read More » -
Kerala
‘കേസ് റദ്ദാക്കി വിട്ടയയ്ക്കണം’: 94 വയസ്സുള്ള ‘ഗ്രോ വാസു’വിനു വേണ്ടി 77 രാഷ്ട്രീയ- സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയുമായി രംഗത്ത്
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ ഭരണകൂട നടപടി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍. അദ്ദേഹത്തിനെതിരായ നിയമ നടപടികള്‍ റദ്ദാക്കി നിരുപാധികം തടവില്‍നിന്ന് മോചിപ്പിക്കണമെന്ന് കേരളത്തിലെ പ്രമുഖരായ 77 രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂര്‍ണരൂപം: ‘നിലമ്പൂരിലെ കരുളായിയില്‍ 2016-ല്‍ നടന്ന പോലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മൃതദേഹം ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലീസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ 7 വര്‍ഷത്തിനു ശേഷം മനുഷ്യാവകാശ – ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ് അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നുമുള്ള ചോദ്യമാണ് വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്. നിയമപരിപാലനത്തിന്റെ സാങ്കേതികയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ആ ചോദ്യം മുന്നോട്ടു…
Read More » -
Kerala
കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ സദാചാര ഗുണ്ടായിസം
തിരുവനന്തപുരം:ബന്ധുവുമൊത്ത് യാത്രചെയ്‌ത യുവാവിനോട് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ സദാചാര ഗുണ്ടായിസം. ബസില്‍ കണ്ടക്ടറുടെ മർദനമേറ്റ വെങ്ങാനൂർ സിസിലിപുരം മകയിരത്തിൽ ഋതിക് എം കൃഷ്ണ (23)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാറാണ് യുവാവിനെ മർദിച്ചത്.ശനി രാവിലെ പത്തോടെ തമ്പാനൂരിൽനിന്ന് വെള്ളറടയിലേക്ക് വന്ന ബസിലാണ് സംഭവം. ഋതിക്കും ബന്ധുവായ പെൺകുട്ടിയുമൊന്നിച്ച് തമ്പാനൂരിൽനിന്ന് ഒരേ സീറ്റിൽ യാത്ര ചെയ്ത് വരികയായിരുന്നു. ഇത് ഇഷ്ടപ്പെടാതെ കണ്ടക്ടർ സുരേഷ് പലതവണ ഇവരെ രൂക്ഷമായി നോക്കുകയും മാറിയിരിക്കാൻ ആവശ്യപ്പെടുകയുംചെയ്തു. കാട്ടാക്കട സ്റ്റാൻഡിൽ ഇരുവരും ഇറങ്ങാൻ തുടങ്ങവെ സുരേഷ് ഋതിക്കിനെ തെറി വിളിച്ചു. ഇത് ചോദ്യംചെയ്തതോടെ ഋതിക്കിനെ ഷർട്ടിൽ പിടിച്ച് വലിച്ച് നെഞ്ചിൽ കൈചുരുട്ടി ഇടിച്ചു. തലയിൽ ടിക്കറ്റ് റാക്ക് കൊണ്ട് അടിക്കുകയും അടിവയറ്റിൽ ചവിട്ടിവീഴ്‌ത്തുകയും ചെയ്തു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസിനോട് യുവാവ് തന്നെ മർദിച്ച് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചതായി കണ്ടക്ടർ പറഞ്ഞു. ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ ആരോപണങ്ങളുമായി കണ്ടക്ടര്‍…
Read More » -
India
എല്ലാ പള്ളികളിലും ബി.ജെ.പി ക്ഷേത്രത്തെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ക്ഷേത്രങ്ങളില്‍ ബുദ്ധര്‍ ആശ്രമങ്ങള്‍ തിരഞ്ഞിറങ്ങും – സമാജ് വാദി പാര്‍ട്ടി നേതാവ്
ലഖ്നൗ: എല്ലാ പള്ളികളിലും ബി.ജെ.പി ക്ഷേത്രത്തെ കണ്ടെത്താനാണ് ശ്രമിക്കുന്നതെങ്കില്‍ ബുദ്ധര്‍ ക്ഷേത്രങ്ങളില്‍ ആശ്രമങ്ങള്‍ തിരഞ്ഞിറങ്ങുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. രാജ്യത്തെ മിക്ക പ്രധാന ക്ഷേത്രങ്ങളും എട്ടാം നൂറ്റാണ്ട് വരെ ബുദ്ധ ആശ്രമങ്ങളായിരുന്നു. ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് സംബന്ധിച്ചും, മധുരയിലെ കൃഷ്ണ ജന്മാസ്ഥൻ ക്ഷേത്രം-ഷാഹി ഈദ്ഗാഹ് മസ്ജിദ് സംബന്ധിച്ചും നടക്കുന്ന തര്‍ക്കങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. “ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍, പുരിയിലെ ജഗന്നാഥ ക്ഷേത്രം, കേരളത്തിലെ അയ്യപ്പ ക്ഷേത്രം, മഹാരാഷ്ട്രയിലെ വിതോബ ക്ഷേത്രം എന്നിവ എട്ടാം നൂറ്റാണ്ട് വരെ ബുദ്ധ ആശ്രമങ്ങളായിരുന്നു. പിന്നീട് അവ പൊളിച്ചുനീക്കുകയും പകരം ഹിന്ദുമത ആരാധനാലയങ്ങള്‍ നിര്‍മിക്കുകയുമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ നമുക്ക് ചുറ്റുമുണ്ട്” – മൗര്യ പറഞ്ഞു. “രാജ്യത്ത് പള്ളിയും ക്ഷേത്രവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പിക്ക് ചില ഗൂഢാലോചനകള്‍ ഉണ്ട്. അവര്‍ എല്ലാ പള്ളികളിലും ക്ഷേത്രത്തെ…
Read More » -
India
കൊലപാതക കേസിൽ പൊലീസ് തിരയുന്ന പ്രതി വിശ്വഹിന്ദു പരിഷത്തിന്റെ ശോഭാ യാത്രയിൽ; ഹരിയാനയിൽ വൻ സംഘർഷം;ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു
ഗുഡ്ഗാവ്: ഹരിയാനയിൽ വൻ സംഘർഷം.പശുക്കടത്ത് ആരോപിച്ച് രണ്ടു മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ കുപ്രസിദ്ധനായ ഒളിവില്‍ കഴിയുന്ന മോനു മനേസര്‍ (മോഹിത് യാദവ്) വി.എച്ച്.പി റാലിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹരിയാനയില്‍ സംഘര്‍ഷം ഉടലെടുത്തത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളുള്‍പ്പെടെ അഗ്നിക്കിരയാക്കി. ഹരിയാനയിലെ നുഹ് ജില്ലയിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ശോഭാ യാത്ര നടന്നത്. മേവാത്ത് ഏരിയയില്‍ നടക്കുന്ന മെഗാ റാലിയില്‍ എല്ലാവരോടും പങ്കെടുക്കാൻ മോനു മനേസര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്തിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ റാലിയിൽ പങ്കെടുക്കുകയും ചെയ്തു.ഇതോടെ റാലിക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു. ഫെബ്രുവരി 16നാണ് ഹരിയാനയിലെ ഭിവാനിയിലെ ലോഹറുവിലെ ബര്‍വാസ് ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ ബൊലേറോയില്‍ നിന്ന് രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. നസീര്‍ (25), ജുനൈദ് (35) എന്നിവരാണ് മരിച്ചത്.ഭരത്പൂരില്‍ നിന്ന് ഇരുവരെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകായായിരുന്നു. ഈ കേസില്‍ പൊലീസ് തിരയുന്ന പ്രതിയാണ് മോനു മനേസര്‍. അതേസമയം, നുഹ് ജില്ലയില്‍ സംഘര്‍ഷത്തെ…
Read More »