Month: January 2026

  • Breaking News

    ‘ആരോപണം ഉന്നയിച്ചതല്ലാതെ കീറക്കടലാസ് പോലും ഹാജരാക്കാന്‍ വി.ഡി. സതീശനു കഴിഞ്ഞില്ല’; തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ വീണ്ടും വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രന്‍; കോടതിയില്‍ തെളിയിച്ചോളാം എന്ന സതീശന്റെ വാദം പാളുന്നോ?

    തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അവാസ്തവമാണെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. തന്നെ വ്യക്തിഹത്യ ചെയ്യാനായി ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളെ പരിഹസിച്ച കടകംപള്ളി, തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന വിവാദങ്ങളില്‍ കടകംപള്ളിയെ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്താല്‍ താന്‍ ആര്‍ക്കും വീട് വച്ചുനല്‍കിയിട്ടില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. അത്തരത്തില്‍ ആര്‍ക്കെങ്കിലും വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസമാണ് കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയത്. വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ, അത് ശരിവെക്കുന്ന ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ മറുപടി നല്‍കാതെ മുങ്ങുകയാണു വി.ഡി.…

    Read More »
  • Breaking News

    ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം; ഒട്ടോയിലിടിച്ചു തെന്നിമാറിയ ബൈക്ക് മറിഞ്ഞു; മരണകാരണം തല നിലത്തടിച്ചത്‌

    പാലക്കാട് ജില്ലയിലെ കൊടുമ്പ് ഓലശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സുഹൃത്തുക്കൾ മരിച്ചു. രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഓലശ്ശേരിക്ക് സമീപം വെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓട്ടോയെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ ഇരുവരുടെയും തല റോഡിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Breaking News

    കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് നിയമനടപടിക്ക്; സ്‌റ്റേഡിയം നല്‍കിയത് വിലാസംപോലും ഇല്ലാത്തവര്‍ക്ക്; ജിസിഡിഎ പ്രതിക്കൂട്ടില്‍

    കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ ജിസിഡിഎയ്‌ക്കെതിരെ ഉമാ തോമസ് എംഎല്‍എയുടെ നിയമനടപടി. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപകടത്തിന്റെ ഉത്തരവാദികളെ പോലും കണ്ടെത്താനായില്ലെന്നും പരിപാടിക്ക് അനുമതി നല്‍കിയതില്‍ വ്യക്തതയില്ലെന്നും ഉമ തോമസ്. സംഘടകരായ മൃദംഗ വിഷന് സമന്‍സ് അയച്ചിട്ട് അവര്‍ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത് . വിലാസം പോലും ഇല്ലാത്തവര്‍ക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയത്. തനിക്ക് അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നുവെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി ഡിസംബര്‍ 29ന് കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണു പരുക്കേറ്റ എംഎല്‍എ ഏറെനാള്‍ ആശുപത്രിയില്‍ ചികിത്സയിലും പിന്നീടു വീട്ടില്‍ വിശ്രമത്തിലുമായിരുന്നു. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റ ഉമ തോമസ് 6 ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ മുറിയിലേക്കു മാറ്റി റീഹാബിലിറ്റേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കി.

    Read More »
Back to top button
error: