Lead News
-
കോവിഡ് കണക്കുകൾ: ഇന്ന് കേരളത്തിൽ 3262 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കേരളത്തില്‍ 3262 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,09,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2407 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 32,980 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 56 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍…
Read More » -
ഇന്നത്തെ കോവിഡ് നില: സംസ്ഥാനത്ത് 5023 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
കേരളത്തില്‍ 5023 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2928 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 443 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 47,354 കൊവിഡ് കേസുകളില്‍, 6.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 121 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,591 ആയി.
Read More » -
ലോകം യുദ്ധഭീതിയിലേക്കോ? ക്രൂഡോയിൽ വിലയിൽ വൻ വർധന.
യുക്രൈന്‍- റഷ്യ സംഘര്‍ഷം ലോകമാകെ ആശങ്ക പരാതിയിരിക്കുകയാണ്. ഈ പ്രതിസന്ധി ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.അതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ഇന്ധന വിലയും ഉയർന്നേക്കാം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് അടുത്താണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധ സമാന സാഹചര്യം ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം. ആറ് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വര്‍ധനവിന് ശേഷം എണ്ണവില ബാരലിന് 100 ഡോളര്‍ നിലവാരത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഓഹരി വിപണിയെ പുറകോട്ട് വലിച്ചത് യുദ്ധഭീതിയായിരുന്നു. ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയില്‍ വില ഇനിയുമുയര്‍ന്നാല്‍ പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് വര്‍ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ്…
Read More » -
കെ. പി. എ. സി ലളിത അന്തരിച്ചു.
മലയാളത്തിന്റെ സ്വന്തം നടി കെ. പി. എ. സി ലളിത വിടവാങ്ങി. കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു, ഒരാഴ്ചയായി സംസാര ശേഷി നിലച്ചിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍…
Read More » -
ഗൃഹവൈദ്യം
1,ചുമ. ♣️ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. ♣️തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിക്കുക. ♣️കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക. ♣️വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും. ♣️കല്ക്കണ്ടവും ചുവന്നുള്ളിയും ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്കു ശമനമാകും. 2, പനി ♣️തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും. ♣️ജീരകം പൊടിച്ച് ശര്ക്കര ചേര്ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും. ♣️തുളസിനീരില്‍ കരുമുളകുപൊടി ചേര്ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും. 3, ജലദോഷം ♣️തുളസിനീര് അര ഔണ്സ് വീതം രണ്ടുനേരം കഴിക്കുക. ♣️ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും. 4, രക്താതിസമ്മര്ദം. ♣️ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്ത്തു കഴിക്കുക. ♣️തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്ദത്തിന് വളരെ കുറവുണ്ടാകും. ♣️ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്ത്തു…
Read More » -
മാക്സിമിൻ നെട്ടൂർ എന്ന കാക്കിക്കുള്ളിലെ കഥാകൃത്ത്
മാക്സിമിൻ ടി ഡി എന്ന പോലീസുകാരനെ ആരും അറിയാൻ വഴിയില്ല.ഒരുപക്ഷെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വീട്ടുകാരുമൊഴിച്ച്.എന്നാൽ മാക്സിമിൻ നെട്ടൂർ എന്ന എഴുത്തുകാരനെ മിക്കവരും അറിയുകയും ചെയ്യും.പോലീസ് സേനയിൽ ഇപ്പോൾ എറണാകുളത്ത് ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ 16 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇപ്പോഴും ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കഥകളും കവിതകളും പ്രത്യക്ഷപ്പെടാറുണ്ട്.മുംബൈ മലയാളി സമാജത്തിന്റേത് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ഇതിനകം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.1988-ൽ ലഭിച്ച മേരി വിജയം മാസികയുടെ പുരസ്കാരമായിരുന്നു ഇത്തരത്തിൽ ആദ്യത്തേത്. ‘കാക്കിക്കുള്ളിലെ കാരുണ്യ സ്പർശം’ എന്ന അദ്ദേഹത്തിന്റെ കഥാസമാഹാരം ഏറെ ജനപ്രീതി നേടുകയും വായിക്കപ്പെടുകയും ചെയ്ത ഒരു പുസ്തകമായിരുന്നു.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിയായ ഇദ്ദേഹം നാല് പതിറ്റാണ്ടായി സാഹിത്യ രംഗത്തുള്ള വ്യക്തിയാണ്.
Read More » -
പ്രശസ്ത തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി എല്ലാ ഞായറാഴ്ചകളിലും ന്യൂസ് ദെന്നിൽ
ആനുകാലിക സംഭവങ്ങൾക്ക് നല്ല നടപ്പ് അനുവദിച്ചു കൊണ്ട് പ്രശസ്ത തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി എല്ലാ ഞായറാഴ്ചയും ന്യൂസ് ദെന്നിൽ ആരംഭിക്കുന്നു
Read More » -
കോവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ
ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്നു തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. നിലവിൽ ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകൾക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇതു കൂടാതെ കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും.
Read More » -
ഹോം ഐസലേഷൻ മാര്‍ഗരേഖ പുതുക്കി
ന്യൂഡൽഹി: ഹോം ഐസലേഷൻ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ ഇരുപതിനായിരം കേസുകള്‍ കൂടുതലാണ്. ഒറ്റ ദിവസത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. പോസിറ്റിവിറ്റി 4.18 ശതമാനമായി.
Read More » -
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ജോലിക്കിടെ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫയര്‍ ആന്റ് റെസ്ക്യു സര്‍വ്വീസസ് വകുപ്പിലെ ഹോം ഗാര്‍ഡ് കെ മനോഹരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വ്വശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോക്ടര്‍ സുപ്രിയ എ. ആറിനെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനം. സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ്ങ് എഡ്യുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ( കേരള സര്‍വ്വകലാശാല)ല്‍ നിന്നും ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഡോ. സുപ്രിയ. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഡന്റല്‍ സര്ജന്മാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്നും 60 വയസായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും എംബിബിഎസ് ബിരുദധാരികളായ ഡോക്ടര്‍മാരുടെയും ബിഡിഎസ് യോഗ്യതയുള്ള ഡോക്ടര്‍മാരുടെയും വിരമിക്കല്‍ പ്രായം തുല്യമായതിനാല്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസിലെ ഡന്റല്‍ സര്ജന്മാരുടെ പെന്ഷന് പ്രായം ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന അപേക്ഷയിലാണ് തീരുമാനം. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റി ക്യാംപസില്‍ നാച്ചുറോപ്പതി ആന്റ് യോഗ മെഡിക്കല്‍…
Read More »