India

 • മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വിവാഹിതരായ പെണ്‍മക്കള്‍ക്കും അവകാശം: കോടതി

  ബംഗളൂരു: മാതാപിതാക്കള്‍ക്ക് അപകടത്തില്‍ ജീവഹാനി സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുകയ്ക്ക് വിവാഹിതരായ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും അര്‍ഹതയുണ്ടെന്നു കര്‍ണാടക െഹെക്കോടതി. മക്കള്‍ വിവാഹിതരാണെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്നു ജസ്റ്റിസ് എച്ച്.പി. സന്ദേശ് വ്യക്തമാക്കി. 2012 ഏപ്രില്‍ 12 ന് ഉത്തര കര്‍ണാടകയിലെ ഹബ്ബള്ളിയില്‍ അപകടത്തില്‍ മരിച്ച രേണുകയുടെ വിവാഹിതരായ പുത്രിമാര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രേണുകയുടെ ഭര്‍ത്താവും മൂന്നു പെണ്‍മക്കളും ഒരു മകനും നഷ്ടപരിഹാരം തേടിയിരുന്നു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ (എം.എ.സി.ടി.) കുടുംബാംഗങ്ങള്‍ക്ക് ആറു ശതമാനം വാര്‍ഷിക പലിശയോടെ 5,91,600 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ വിവാഹിതരായ പെണ്‍മക്കള്‍ മരിച്ച വ്യക്തിയുടെ ആശ്രിതര്‍ അല്ലാത്തതിനാല്‍ അവര്‍ക്ക് നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം.

  Read More »
 • നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് 24ന്

  പട്‌ന: ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘മഹാഗത്ബന്ധന്‍’ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് 24-ന് നടക്കും. വിശ്വാസം തെളിയിക്കാനായി നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ കത്തു നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ പറഞ്ഞു. സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ രാജിവയ്ക്കാന്‍ വിസമ്മതിച്ചതിനാല്‍ വിശ്വാസവോട്ടെടുപ്പ് െവെകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പീക്കര്‍ക്കെതിരേ ഭരണപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായും സൂചനകളുണ്ടായിരുന്നു. എന്നാല്‍, താന്‍ ഈ പദവി വഹിക്കുന്നിടത്തോളംകാലം പുറത്ത് ഒരു പ്രസ്താവനയും നടത്തില്ലെന്ന് സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ പ്രതികരിച്ചു. ജെ.ഡി.യു, ആര്‍.ജെ.ഡി. എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട മഹാഗത്ബന്ധന്‍ സഖ്യത്തിന് നിയമസഭയില്‍ 164 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് ആകെ 77 എം.എല്‍.എമാരാണുള്ളത്.

  Read More »
 • വീട്ടിൽ പുതിയ എ.സി വാങ്ങി വച്ചു, അടുത്ത ദിവസം അത് പൊട്ടിത്തെറിച്ച്‌ ഉറങ്ങിക്കിടന്ന അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയിൽ

  മുംബൈയിലെ ലോവര്‍ പരേലിലെ വീട്ടില്‍ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. രണ്ടു ​പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണ്. ലോവര്‍ പരേലിലെ മരിയന്‍ മാന്‍ഷനിലെ വസതിയിലാണ് അപകടമുണ്ടായത്. എ.സി പൊട്ടിത്തെറിച്ചതു മൂലം ചെറിയ തീപിടിത്തവുമുണ്ടായി. ലക്ഷ്മി, മകള്‍ മധു എന്നിവരാണ് മരിച്ചത്. ലക്ഷ്മിയുടെ ഭര്‍ത്താവ് തേജാഭായിയുടെയും മകന്‍ ദിനേശിന്റെയും നില ഗുരുതരമാണ്. ഇവര്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് മധുവാണ് വീട്ടിലേക്ക് എ.സി വാങ്ങിയത്. ഞായറാഴ്ച രാത്രി ഇവരുടെ താമസ സ്ഥലത്തു നിന്ന് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു. ​ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് ആദ്യം കരുതിയത്. രാത്രി 12നും 2നുമിടയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപടര്‍ന്നത്. തുടര്‍ന്ന് പൊലീസിലും അഗ്നിശമന സേന​യിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി അപകടത്തില്‍പെട്ടവരെ ആശുപത്രിയിലാക്കി. ഗുരുതരമായി പരിക്കേറ്റ മധുവിനെ സമീപത്തെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലും മറ്റുള്ളവരെ കസ്തൂര്‍ബ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പുതിയ…

  Read More »
 • ചുംബന മത്സരം നടത്തിയ വിദ്യാർഥികൾ കോളേജ് വിട്ടു, സ്വയം ടിസി വാങ്ങിയതാണെന്ന് കോളേജ് അധികൃതർ

  മംഗളൂരു: മം​ഗളൂരുവിൽ വിവാദമായ ലിപ് ലോക്ക് ചലഞ്ച് നടത്തിയ വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി. സ്വകാര്യ പിയു കോളജിലെ വിദ്യാർഥികളാണ് സ്വകാര്യ അപ്പാർട്ട്മെന്റിൽ ചുംബന മത്സരം നടത്തിയത്. വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികളാണ് വീഡിയോയിലുള്ളതെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. അവരിൽ ഒരാളെ ലൈം​ഗികമായും പീഡിപ്പിച്ചു. ഏഴ് പേരെയാണ് കോളേജ് പുറത്താക്കിയത്. അഞ്ചുപേർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കൈമാറി. രണ്ടുപേർ ടിസി വാങ്ങിയിട്ടില്ലെന്നും പ്രിൻസിപ്പാൾ അറിയിച്ചു. എല്ലാ വിദ്യാർത്ഥികളും സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നും കോളേജ് അധികൃതർ പറഞ്ഞു. അടുത്തിടെ നടന്ന സപ്ലിമെന്ററി പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ചിലർക്ക് കോളേജിൽ പഠനം തുടരാൻ കഴിയില്ല. പഠിക്കാൻ അർഹതയുള്ള മറ്റ് മൂന്ന് പേർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകി. പ്രശ്നത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന എല്ലാ വിദ്യാർത്ഥികളെയും കൗൺസിലിംഗിന് വിധേയമാക്കി. ആരെയും നിർബന്ധിച്ച് പുറത്താക്കിയില്ലെന്നും സ്വമേധായ പോകുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. സയൻസ് വിഭാ​ഗങ്ങളുടെ പ്രവേശന സമയപരിധി അവസാനിച്ചതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണ്.…

  Read More »
 • ഔദ്യോഗിക നിര്‍ദേശമായി, അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ കസ്റ്റംസിന് നല്‍കണം; ലക്ഷ്യം നിയമലംഘകര്‍ രാജ്യം വിടുന്നത് തടയാന്‍

  ഡല്‍ഹി: രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങള്‍ സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിമാനക്കമ്പനികള്‍ യാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ കസ്റ്റംസ് അധികാരികളുമായി നിര്‍ബന്ധമായും പങ്കുവെക്കണം. നിയമലംഘകര്‍ രാജ്യം വിട്ടുപോകുന്ന നടപടികള്‍ തടയാനാണിത്. പേര്, ബന്ധപ്പെടേണ്ട വിവരങ്ങള്‍, പേയ്മെന്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കസ്റ്റംസിന് കൈമാറേണ്ടത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെയും പുറത്തുപോകുന്നവരുടെയും കൃത്യമായ കണക്കുകള്‍ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. കള്ളക്കടത്ത് പോലുള്ള ഏതെങ്കിലും അനധികൃത വ്യാപാരം തടയാന്‍ സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ സാമ്പത്തികവും അല്ലാതെയുമുള്ള തട്ടിപ്പുകള്‍ക്ക് ശേഷം കുറ്റവാളികള്‍ രാജ്യം വിടുന്നത് തടയാനും ഇതിലൂടെ പ്രയോജനപ്പെടും. സിബിഐസി സ്ഥാപിച്ച നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍-പാസഞ്ചര്‍, കസ്റ്റംസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ വിവരങ്ങള്‍ ശേഖരിക്കാം. രാജ്യാന്തര യാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍…

  Read More »
 • ജസ്റ്റിസ് യു.യു. ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

  ദില്ലി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഇന്ന് വൈകിട്ട് നിയമന ഉത്തരവ് പുറത്തിറക്കി. ഈ മാസം 27നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഓഗസ്റ്റ് 26ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് യു.യു. ലളിത്. സുപ്രീംകോടതി ജഡ്ജിയായി ബാറില്‍നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു. ലളിത്. ജസ്റ്റിസ് എസ്.എം. സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്‌വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാര്‍ശ കൈമാറിയത്. നിയമ മന്ത്രാലയം ഈ ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിക്കുകയും അംഗീകാരം ലഭിക്കുകയുമായിരുന്നു. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി…

  Read More »
 • രാജ്യ സ്‌നേഹം പ്രകടിപ്പിക്കാൻ കണ്ണിനുള്ളില്‍ ത്രിവര്‍ണ്ണ പതാക വരച്ച്‌ യുവാവ്

      രാജ്യസ്‌നേഹം പ്രകടിപ്പിക്കാൻ പലരും ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. മറ്റ് ചിലർ ബാഡ്ജുകള്‍ കുത്തുന്നതും ഈ ദിവസത്തെ സ്ഥിരം കാഴ്ചയാണ്. ശരീര ഭാഗങ്ങളിൽ ത്രിവര്‍ണ പതാക ടാറ്റു ചെയ്യുന്നതും മുമ്പൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഈ സ്വാതന്ത്ര്യദിനത്തിന് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായി ഒരു കലാകാരന്‍ ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്‌ അവബോധം വളര്‍ത്തുന്നതിനായി മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് തന്റെ കണ്ണിലെ നേത്രപടലത്തില്‍ ദേശീയ പതാക വരച്ചിരിക്കുകയാണ്. യുഎംടി രാജ എന്നയാളാണ് രാജ്യസ്‌നേഹത്തിന്റെ ഭാഗമായി തന്റെ വലത് കണ്ണില്‍ ഇത്തരത്തിലൊരു സാഹസികത ചെയ്തത്. കേള്‍ക്കുംപോള്‍ അത്ഭുതവും പേടിയുമായിരിക്കും പലര്‍ക്കും തോന്നുന്നത്. മെഴുകിന്റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കണ്ണിനുള്ളില്‍ ത്രിവര്‍ണ പതാക വരച്ചത്. കണ്ണാടിയില്‍ നോക്കിയാണ് താന്‍ പെയിന്റിംഗ് പൂര്‍ത്തിയാക്കിയതെന്ന് രാജ പറയുന്നു. കണ്ണാടിയില്‍ തന്റെ നോട്ടം ഉറപ്പിക്കാന്‍ പ്രയാസമായെത് കാരണം 16 തവണ ശ്രമിച്ചിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം…

  Read More »
 • ദേശീയപതാക വാങ്ങിയില്ലെങ്കില്‍ റേഷനില്ല; പാവപ്പെട്ടവന്റെ ഹൃദയത്തിലുള്ള ത്രിവര്‍ണ പതാക പണം നല്‍കി വാങ്ങാന്‍ നിര്‍ബന്ധിപ്പിക്കുന്നത് ലജ്ജാകരം: ബിജെപി എംപി വരുണ്‍ ഗാന്ധി

  ഡല്‍ഹി: റേഷന്‍കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാന്‍ നിര്‍ബന്ധിച്ച സംഭവം നാണക്കേടാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. പതാക വാങ്ങാത്തവര്‍ക്ക് റേഷന്‍ നല്‍കുന്നില്ലെന്നും സംഭവം വലിയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തായിരുന്നു വരുണ്‍ ഗാന്ധിയുടെ ആരോപണം. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം പാവങ്ങള്‍ക്ക് ഭാരമാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു. വരുണ്‍ ഗാന്ധി പങ്കുവെച്ച വീഡിയോയില്‍, റേഷന്‍ നല്‍കണമെങ്കില്‍ 20 രൂപ മുടക്കി പതാക വാങ്ങണമെന്ന് കടക്കാര്‍ നിര്‍ബന്ധിക്കുന്നതായി ചിലര്‍ പറയുന്നു. മുകളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് റേഷന്‍ വാങ്ങാനെത്തുന്നവരെ പണം കൊടുത്ത് പതാക വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും റേഷന്‍ വിതരണരക്കാര്‍ വിശദീകരിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങിയില്ലെങ്കില്‍ അര്‍ഹമായ ധാന്യം നിഷേധിക്കുന്നുവെന്നും പാവപ്പെട്ടവന്റെ ഹൃദയത്തിലുള്ള ത്രിവര്‍ണ പതാക പണം നല്‍കി വാങ്ങിപ്പിക്കുന്നത് ലജ്ജാകരമാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ കര്‍ണാലിലെ വാര്‍ത്താ ചാനലാണ് വീഡിയോ ചിത്രീകരിച്ചത്. आजादी की 75वीं वर्षगाँठ…

  Read More »
 • ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം

  ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍ഐഎയുടെ എതിര്‍പ്പ് തള്ളിയാണ് കോടതി നടപടി. ബോംബെ ഹൈക്കോടതി നേരത്തെ വരവര റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. ആറ് മാസത്തെ ജാമ്യമായിരുന്നു കോടതി അന്ന് അനുവദിച്ചത്. ഈ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലാണ് നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് വരവര റാവു സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാര്‍ക്കിസണ്‍ രോഗ ബാധിതനായ വരവര റാവുവിന്റെ ആരോഗ്യനില മോശമാണെന്നും, വീണ്ടും ജയിലിലേക്ക് പോകുന്നതിനുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകളും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രണ്ടര വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും, 82കാരനായ അദ്ദേഹത്തിന് സ്ഥിരം ജാമ്യം നല്‍കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വരവര റാവുവിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, രാജ്യ വിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളതെന്നും ആരോപിച്ചായിരുന്നു എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഇത് തള്ളിയ കോടതി നിര്‍ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.    

  Read More »
 • ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍

  ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.ഇന്നലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്തത്. വൈകുന്നേരം നാല് മണിയോടെ നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവണര്‍ ഫാഗു ചൗഹാനെ കാണുകയും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമായിരുന്നു.  

  Read More »
Back to top button
error: