Month: May 2022
-
NEWS
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സൈനികന് അറസ്റ്റിൽ
പത്തനംതിട്ട: പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണെന്ന വ്യാജേന കേരളത്തിനകത്തും പുറത്തുമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സൈനികന് അറസ്റ്റില്‍. അടൂര്‍ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി ചന്ദാ(29)ണ് തൃപ്പൂണിത്തുറയില്‍നിന്ന് പത്തനാപുരം പൊലീസ് പിടികൂടിയത്. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്റെ പക്കല്‍നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. കൊട്ടാരക്കര സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജോലിക്ക് ഹാജരാകാത്തതിനാല്‍ ഇയാളെ ഒളിച്ചോടിയതായി ഇന്ത്യന്‍ ആര്‍മി പ്രഖ്യാപിച്ചതാണ്. ഇതിനു ശേഷമാണ് ഇയാള്‍ തട്ടിപ്പുകള്‍ ആരംഭിച്ചത്. വയനാട്ടില്‍ റിട്ട. ഡിഎഫ്ഒയുടെ പക്കല്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണന്ന വ്യാജേനയായിരുന്നു ഡിഎഫ്ഒയെ പറ്റിച്ചത്. പുല്‍പ്പള്ളി ഫോറസ്റ്റ് ഐബിയില്‍ ഇദ്ദേഹത്തിന്റെ ചെലവില്‍ പാര്‍ടി നടത്തുകയുംചെയ്തു. പത്തനംതിട്ട, കണ്ണൂര്‍, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ദീപകിനെതിരെയുള്ള കേസുകളിലധികവും. തട്ടിപ്പിനിരയായ പലരും നാണക്കേടോര്‍ത്ത് പരാതി നല്‍കിയിട്ടില്ല.കാറിന് മുൻപിലും പിറകിലും ദീപക് ഗവ. ഇന്ത്യ…
Read More » -
India
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 32 വര്‍ഷത്തിന് ശേഷം മോചനം
32 വര്‍ഷം നീണ്ട ജയില്‍ വാസത്തിന് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവില്‍ തടവറയിൽ നിന്നു മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹര്‍ജികളിലാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണം എന്നാണ് ഉത്തരവ്. ഇക്കാര്യത്തില്‍ നേരത്തെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജയിലില്‍ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി. പേരറിവാളന് അറസ്റ്റിലായത് 1991ലാണ്. രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്. അറസ്റ്റിലാകുന്ന സമയത്ത് പേരറിവാളന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളനു മേല്‍ ചുമത്തിയ കുറ്റം.
Read More » -
Movie
ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രം, 1200 കോടി കടന്ന് ‘കെജിഎഫ് 2’, മൂന്നാം ഭാഗം വരുന്നു
‘കെജിഎഫ് ‘ എന്ന സിനിമ ഒരു ചരിത്രമാണ്. ഇന്നലെ വരെ ഇന്ത്യൻ സിനിമയുടെ ഭൂപടത്തിൽ അപ്രസക്തമായിരുന്ന കന്നട സിനിമയുടെ കുതിച്ചു കയറ്റമാണ് ‘കെജിഎഫ്’. കന്നടയോടൊപ്പം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ പുറത്തിറങ്ങിയ ‘കെജിഎഫ്’ ചലച്ചിത്ര പ്രേമികൾക്ക് ആവേശമായി മാറിയിരിക്കുന്നു. വൻ സിനിമകളെയും പിന്നിലാക്കി ‘കെജിഎഫ് 2’ന്റെ കുതിപ്പാണ് ഓരോ ദിവസവും സിനിമാ മേഖലയിൽ നിന്നും പുറത്തുവരുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുന്നു. ഭാഷാഭേദമെന്യെ എല്ലാവരും സിനിമ കാണുന്നുവെന്നതിന് തെളിവ് കൂടിയാണ് ബോക്സ് ഓഫീസിലെ ഈ കുതിപ്പ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം 1200 കോടി കടന്നിരിക്കുന്നു കെജിഎഫ് 2. സിനിമ റിലീസ് ആയി ആറാഴ്ച പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഈ നേട്ടം. ഇതുവരെ 1204.37 കോടിയാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും…
Read More » -
NEWS
ഗുജറാത്തിൽ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ഗാന്ധിനഗർ: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.ചാക്കുകളില്‍ ഉപ്പ് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. മുപ്പതോളം പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read More » -
NEWS
ചാർജ്ജ് കൂട്ടി,ഡാറ്റ വെട്ടിക്കുറച്ചു; എയർടെൽ ഇരട്ടി ലാഭത്തിലേക്ക്
മുംബൈ: ലാഭം ഉയര്‍ത്തി ടെലികോം കമ്ബനിയായ ഭാരതി എയര്‍ടെല്‍. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എയര്‍ടെല്ലിന്റെ അറ്റാദായം 164% ഉയര്‍ന്ന് 2,008 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എയര്‍ടെല്ലിന്റെ അറ്റാദായം 759 കോടി രൂപയായിരുന്നു. കമ്ബനിയുടെ മാര്‍ച്ച് പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഓഹരി വിപണിയില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 2 ശതമാനം ഉയര്‍ന്നു. ഇന്നലെ എന്‍എസ്ഇയില്‍ എയര്‍ടെല്‍ ഓഹരികള്‍ 1.79 ശതമാനം ഉയര്‍ന്ന് 705.60 രൂപയില്‍ ക്ലോസ് ചെയ്തു. എയര്‍ടെല്ലിന്റെ ഏകീകൃത വരുമാനം ജനുവരി-മാര്‍ച്ച് കാലയളവില്‍ 22% വര്‍ധിച്ച് 31,500 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 25,747 കോടി രൂപയായിരുന്നു കമ്ബനിയുടെ ഏകീകൃത വരുമാനം.
Read More » -
Crime
പത്തുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റു ചെയ്തു
മലപ്പുറം: പത്തുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ, സി.കെ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തില്‍ പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി താമസിച്ചിരുന്നു. ഇതിനിടെ പലദിവസങ്ങളിലായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് കേസ്. മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. ഇരയായ പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായി പരാതിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
ബിജെപിയുടേത് ചരിത്ര വിജയം; തൃക്കാക്കരയിലും പ്രതിഫലിക്കും:കെ സുരേന്ദ്രൻ
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയം തൃക്കക്കരയിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തൃക്കാക്കരയുടെ തൊട്ടടുത്തുള്ള കൊച്ചി കോര്‍പ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലും ബിജെപി നേടിയ ഉജ്വല വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീതാണ്. കേരളം മുഴുവന്‍ എന്‍ഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതുവരെ എന്‍ഡിഎക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്.തൃക്കാക്കരയിലും ഇത് ആവർത്തിക്കും- സുരേന്ദ്രൻ പറഞ്ഞു
Read More » -
NEWS
യുഡിഎഫ് വോട്ട് മറിച്ചു; തൃപ്പൂണിത്തുറയിൽ ബിജെപിക്ക് വിജയം
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയില്‍ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍, 46-ാം വാര്‍ഡ് പിഷാരി കോവിലില്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചതോടെ എല്‍ഡിഎഫിന് സീറ്റ് നഷ്ടമായി. ഇളമനത്തോപ്പില്‍ കഴിഞ്ഞ തവണ യുഡിഎഫ് 144 വോട്ട് നേടിയിരുന്നു.ഇത്തവണയത് 70 വോട്ടായി ചുരുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ പകുതിയലധികം വോട്ടാണ് യുഡിഎഫ് ബിജെപിക്കായി മറിച്ചത്. ഇതോടെ 38 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 363 വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി രവി വിജയിച്ചു. എല്‍ഡിഎഫിന് കഴിഞ്ഞ തവണയേക്കാള്‍ 44 വോട്ട് അധികം ലഭിച്ചെങ്കിലും വിജയിക്കാനായില്ല. 325 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതീഷ് ഇ ടി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബുമലയില്‍ 70 വോട്ട് നേടി. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത 680 വോട്ടില്‍ എല്‍ഡിഎഫ് 281 വോട്ടും ബിജെപി 255 വോട്ടും യുഡിഎഫ് 144 വോട്ടുമാണ് നേടിയത്.
Read More » -
NEWS
മഴയും ഇടിമിന്നലും; ബംഗളൂരുവിൽ രണ്ട് മരണം
ബംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് ബംഗളൂരുവില്‍ രണ്ടു മരണം. ഉല്ലല് ഉപനഗറില്‍ പൈപ്പ് ലൈന്‍ ജോലിചെയ്യുന്ന രണ്ടുപേരാണ് മരിച്ചത്.ജോലി സ്ഥലത്തു നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി. ബിഹാര്‍ സ്വദേശി ദേവ് ഭാരതും ഉത്തര്‍ പ്രദേശ് സ്വദേശി അങ്കിത് കുമാറുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടുകൂടിയാണ് മഴ ശക്തിപ്പെട്ടത്.രാത്രി ഏഴോടുകൂടി ജല നിരപ്പ് ഉയര്‍ന്നു.ഇതുവരെ 155 മില്ലീമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. ജെ.പി നഗര്‍, ജയനഗര്‍, ലാല്‍ബാഗ്, ചിക്പെറ്റ്, മജെസ്റ്റിക്, മല്ലേശ്വരം, രാജാജി നഗര്‍, യശ്വന്ത്പുര്‍, എം.ജി റോഡ്, കബ്ബന്‍ പാര്‍ക്ക്, വിജയനഗര്‍, രാജരാജേശ്വരി നഗര്‍, കെങ്കേരി, മഗദി റോഡ്, മൈസൂര്‍ റോഡ് എന്നിവിടങ്ങളിലാണ് മഴ രൂക്ഷമായി ബാധിച്ചത്. ഇടിമിന്നലേറ്റാണ് തൊഴിലാളികൾ മരിച്ചതെന്നാണ് സൂചന.ശക്തമായ ഇടിമിന്നലില്‍ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ മെട്രോ സര്‍വീസിനെയും ഭാഗികമായി ബാധിച്ചു.
Read More » -
Kerala
കള്ളന്മാർക്ക് പിടി വീഴും, വീട് പൂട്ടിപ്പോകുമ്പോള്‍ സംരക്ഷണവുമായി ‘പോല്‍ ആപ്പ്’
ഇനി ധൈര്യമായി വീട് പൂട്ടി എവിടെയും യാത്രചെയ്യാം. യാത്ര പോകുന്ന വിവരം പോലീസിന്റെ ‘പോല്‍ ആപ്പി’ല്‍ അറിയിച്ചാല്‍ മതി. ഇതിലെ ‘ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷന് കള്ളന്മാര്ക്ക് പൊല്ലാപ്പാകും. വീട് പൂട്ടിപ്പോകുന്നത് എത്ര ദിവസമായാലും വീട് പോലീസിന്റെ കണ്ണിലുണ്ടാകും. ഈ മേഖലയില്‍ പ്രത്യേക പോലീസ് നിരീക്ഷണം നടത്തും. രജിസ്റ്റര്‍ചെയ്യുമ്പോള്‍ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോര്‍ട്ടലില്‍ എത്തും. രജിസ്റ്റര്‍ ചെയ്യാന്‍ • ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് (pol-app) ഡൗണ്‍ലോഡ് ചെയ്യുക. • മൊബൈല്‍ നമ്പര്‍ നല്കി രജിസ്റ്റര്‍ ചെയ്യണം. • സ്ഥലം, ലാന്‍ഡ് മാര്‍ക്ക്, ഫോണ്‍, ജില്ല ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കണം. • രജിസ്റ്റര്‍ചെയ്യുമ്പോള്‍ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോര്‍ട്ടലില്‍ എത്തും. • വെബ്പോര്ട്ടലില്നിന്ന് വിവിധ പോലീസ് പട്രോളിങ് സംഘങ്ങള്‍ക്ക് വിവരം നല്‍കും. • അവര്‍ സുരക്ഷയൊരുക്കുകയും രജിസ്റ്റര്‍ചെയ്ത ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും ചെയ്യും. ആറുലക്ഷത്തിലധികം പേര് ഉപയോഗിച്ചു…
Read More »