Travel
-
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ഇന്ന്; ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച മുതല്‍: ബെഗളുരു യാത്ര ഇനി കൂടുതല്‍ എളുപ്പമാകും: ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് രാത്രി 11 ന് ബെംഗളൂരുവില്‍ എത്തും; ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 ന് പുറപ്പെടും ; കേരളത്തില്‍ തൃശൂരും പാലക്കാടും സ്‌റ്റോപ്പുകള്‍ ; കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം സ്റ്റോപ്പുകള്‍
ന്യൂഡല്‍ഹി : ബെംഗളുരു മലയാളികളുടെ ആഗ്രഹം സഫലമാക്കിക്കൊണ്ട് ബെംഗളുരു – എറണാകുളം വന്ദേഭാരത് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസ്സുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുക. രാവിലെ 8.15ന് വാരണാസിയില്‍ ആണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുക. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് മൂന്ന് വന്ദേ ഭാരത് സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തിയ പ്രധാനമന്ത്രി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 നാണ് തിരികെ യാത്ര. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്…
Read More » -
ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാം: ഏകീകൃത ഗള്‍ഫ് വിസ അടുത്തവര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി
റിയാദ്: ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് വിസ അടുത്ത വര്‍ഷം മുതല്‍ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂിസം മന്ത്രി. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് സൗദി ടൂറിസം മന്ത്രി ഏകീകൃത ഗള്‍ഫ് വിസയുടെ പുരോഗതി അറിയിച്ചത്. ജിസിസി രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗള്‍ഫ് സംസ്‌കാരം, വികസിത അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് പ്രധാന ഗള്‍ഫ് വിമാനക്കമ്പനികള്‍ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതില്‍ ഏഴ് കോടി പേര്‍ മാത്രമാണ് ഗള്‍ഫ്…
Read More » -
കാത്തിരിപ്പിന് വിരാമം; ബംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വെള്ളിയാഴ്ച മുതല്‍; എട്ടു മണിക്കൂര്‍ 40 മിനുട്ട് സര്‍വീസ് സമയം; ഉത്സവകാലത്തെ സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിക്കും; പുറപ്പെടുന്ന സമയം ഇങ്ങനെ
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 8 മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം. കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തയാഴ്ച മുതല്‍ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങും. സര്‍വീസ് തുടങ്ങുന്ന തീയതി റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഏഴാം തീയതി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. റെയില്‍വേ ഇന്നലെ ഉത്തരവിറക്കിയ സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ…
Read More » -
‘എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു, പക്ഷേ മടങ്ങുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്ത് ഇന്ത്യയുണ്ട്’; ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗം; കേരളത്തിലടക്കം അഞ്ചരമാസം നടത്തിയ യാത്രകളെക്കുറിച്ചുള്ള വിടവാങ്ങല്‍ കുറിപ്പിന് വികാര നിര്‍ഭരമായി മറുപടി നല്‍കി നെറ്റിസെന്‍
ന്യൂഡല്‍ഹി: അഞ്ചര മാസത്തോളം ഇന്ത്യയിലെമ്പാടും യാത്ര ചെയ്ത ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നു. കേരളത്തില്‍ വയനാട്ടിലും കോഴിക്കോടും അതിരപ്പിള്ളി വെള്ളച്ചാട്ടവും സന്ദര്‍ശിച്ചശേഷമാണ് ‘സോഷ്യലിവാണ്ടര്‍ഫുള്‍’ എന്നപേരില്‍ ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്യുന്ന ഡിയാന ഇന്ത്യയില്‍നിന്നു മടങ്ങുന്നതിനു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറല്‍. ഇക്കാലത്തിനിടെ ഇന്ത്യയുമായുണ്ടായ അടുപ്പത്തെക്കുറിച്ചാണ് ഡിയാന കുറിച്ചത്. ‘ഇന്ത്യയെ ഏറ്റവും സവിശേഷമാക്കുന്നത് ഈ രാജ്യത്തെ ജനങ്ങളാ’ണെന്നും വിവിധയിടങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചശേഷം അവര്‍ എഴുതുന്നു. View this post on Instagram A post shared by Deanna| Travel | Culture (@sociallywanderful) ‘അഞ്ചരമാസത്തോളമുള്ള യാത്രകള്‍ക്കുശേഷം ഇന്ന് ഇന്ത്യയില്‍െ അവസാന ദിവസമാണ്. എന്റെ യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് (ഓട്ടോ) എടുക്കുകയായിരുന്നു ഞാന്‍. എന്റെ മുടിയിഴകളിലൂടെ കാറ്റ് തഴുകുന്നു. എന്റെ ഓര്‍മ്മകളെല്ലാം ഒഴുകിയെത്തി. മനസ്സിലാകാത്തവര്‍ക്ക്, ഒരു സ്ഥലം എത്രത്തോളം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പറയാന്‍ പ്രയാസമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഒരു…
Read More » -
33 തലമുറകളായി ജര്‍മ്മനിയിലെ ഈ ഐതിഹാസിക കോട്ട ഒരേ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ; യുദ്ധങ്ങളില്‍ പോലും നാശനഷ്ടങ്ങള്‍ സംഭവിക്കാതെ 800 വര്‍ഷമായി നിലനില്‍ക്കുന്നു
അതുല്യമായ ചരിത്രത്തിനും വാസ്തുവിദ്യയ്ക്കും പേരുകേട്ട ജര്‍മ്മനിയിലെ ഏറ്റവും പ്രശസ്ത മായ കോട്ടകളില്‍ ഒന്നായ എല്‍റ്റ്‌സ് കാസിലില്‍ ഇതുവരെ പിന്നിട്ടത് 33 തലമുറകള്‍. എട്ട് നൂറ്റാണ്ടുകളായി എല്‍റ്റ്‌സ് കുടുംബം കോട്ട സ്വന്തമാക്കുകയും പരിപാലിക്കുകയും ചെയ്തുവ രുന്നു. 800 വര്‍ഷത്തിലേറെയായി എല്‍റ്റ്‌സ് കാസില്‍ ഒരേ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. യുദ്ധങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാതെ, അതിന്റെ യഥാര്‍ത്ഥ മധ്യകാല ഘടന സംരക്ഷിക്കപ്പെട്ടു എന്ന പ്രത്യേകത ഇതിനുണ്ട്. ചരിത്ര നിമിഷങ്ങളിലെ ചിത്രങ്ങളും കഥകളും പങ്കുവെക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ ‘ഹിസ്റ്ററി കൂള്‍ കിഡ്സ്’, ഏപ്രില്‍ 24-ന് പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഈ പ്രശസ്തമായ കോട്ടയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്്. ”മോസല്‍ താഴ്വരയില്‍ ഒളിഞ്ഞുകിടക്കുന്ന ഈ കോട്ട, യുദ്ധങ്ങളോ നാശനഷ്ടങ്ങളോ ഇല്ലാതെ നിലകൊള്ളുന്നു. അതിന്റെ യഥാര്‍ത്ഥ മധ്യകാല വാസ്തുവിദ്യ ഇന്നും സംരക്ഷിക്കപ്പെടുന്നു. അതിന്റെ യക്ഷിക്കഥകളിലെ ടവറുകളും, തടി കൊണ്ടുള്ള ഭിത്തികളും, കല്‍ക്കെട്ടുകളും യൂറോപ്പിലെ തന്നെ ഏറ്റവും ആധികാരികവും ചരിത്രപരമായി തുടര്‍ച്ചയുമുള്ള കോട്ടകളില്‍ ഒന്നായി ഇതിനെ മാറ്റുന്നു,” എല്‍റ്റ്‌സ് കാസിലിനെക്കുറിച്ച് ‘ഹിസ്റ്ററി കൂള്‍ കിഡ്സ്’…
Read More » -
ഇന്ത്യയിലെ ആദ്യത്തെ തണുത്ത മരുഭൂമി ; ഹിമാചലിലെ സ്പിതി സവിശേഷമാകുന്നതിന് കാരണം ഇതാണ്
ലാന്‍ഡ്സ്‌കേപ്പുകള്‍, ജൈവവൈവിധ്യവും സംസ്‌കാരവും ഒക്കെ പ്രത്യേക കാഴ്ചകളായി മാറുന്ന ഹിമാചല്‍പ്രദേശിലെ സ്പിതി നാടകീയമാണ്. കാറ്റും ഹിമവും കൊണ്ട് കൊത്തിയെടുത്ത ചന്ദ്രനെപ്പോലെയുള്ള മരുഭൂമി, ഭൂപ്രകൃതിയില്‍ ആധിപത്യം പുലര്‍ത്തുന്ന തിളങ്ങുന്ന നീല ആല്‍പൈന്‍ തടാകങ്ങള്‍, അവിസ്മരണീയമായ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും സ്പര്‍ശം നല്‍കുന്ന പുരാതന ഗോമ്പകള്‍, ശിലാ ഗ്രാമങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. പരമ്പരാഗത രോഗശാന്തി സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് സസ്യജാലങ്ങള്‍, ഗണ്യമായ ഒരു പക്ഷിമൃഗാദികള്‍, കഠിനമായ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന പ്രധാന സസ്തനികള്‍ എന്നിവയെ റിസര്‍വ് പിന്തുണയ്ക്കുന്നു, അവയില്‍ നീല ആടുകളും ഹിമക്കടവുവയുമൊക്കെയായി പാരിസ്ഥിതികവും സാംസ്‌കാരികവുമായ ആസ്തികള്‍ സ്പിതിയെ പ്രകൃതി സ്‌നേഹികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കും, ഹിമാലയന്‍ ഉയരത്തിലുള്ള പരിസ്ഥിതിയിലും സംസ്‌കാരങ്ങളിലും താല്‍പ്പര്യമുള്ള ആര്‍ക്കും ഒരു അസാധാരണ സ്ഥലമാക്കി മാറ്റുന്നു. റിസര്‍വ് ഏകദേശം 7,770 ചതുരശ്ര കിലോമീറ്റര്‍ ട്രാന്‍സ്-ഹിമാലയന്‍ മേഖല ഉള്‍ക്കൊള്ളുന്നു, പിന്‍ വാലി നാഷണല്‍ പാര്‍ക്ക്, കിബ്ബര്‍ വന്യജീവി സങ്കേതം, ചന്ദ്രതാലിനു ചുറ്റുമുള്ള ഉയര്‍ന്ന ഉയരത്തിലുള്ള തണ്ണീര്‍ത്തടങ്ങള്‍, സാര്‍ച്ചു സമതലങ്ങള്‍ തുടങ്ങിയ പ്രധാന പാരിസ്ഥിതിക രത്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിസര്‍വിന്റെ…
Read More » -
ബീച്ച് പാര്‍ട്ടികളും ആഡംബര വിനോദയാത്രകളും ഉപേക്ഷിക്കുന്നു ; ഇന്ത്യയില്‍ ആത്മീയ ടൂറിസത്തിന് താല്‍പ്പര്യം കൂടുന്നു ; തീര്‍ത്ഥാടകരില്‍ കൂടുതലും മില്ലനീയലുകളും ജെന്‍സീകളും
ഹിമാചലിലെ ഒരു പുണ്യ ഗുഹയായാലും, ഋഷികേശിലെ ഒരു ധ്യാന കേന്ദ്രമായാലും, സ്പെയിനിലുടനീളം ആയിരം വര്‍ഷം പഴക്കമുള്ള ഒരു പാതയായാലും, ആളുകള്‍ പുനഃക്രമീകരിക്കാന്‍ സമയം കണ്ടെത്തുന്നു. ബീച്ച് പാര്‍ട്ടികളും ആഡംബര വിനോദയാത്രകളും ഉപേക്ഷിച്ച് പലരും ആത്മീയ യാത്രയിലേക്ക് തിരിയുന്ന ഒരു പ്രവണത ആളുകള്‍ക്കിടയില്‍ ശക്തമാണ്. എനിക്ക് ഇപ്പോള്‍ എന്താണ് വേണ്ടത് എന്ന് ചോദ്യത്തിന് ഉത്തരമാണ് അത്. ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ സാംസ്‌കാരിക ജിജ്ഞാസ വര്‍ദ്ധിച്ചുവരികയാണ്. യുവതലമുറയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച സ്‌കൈസ്‌കാനറിന്റെ 2025 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, 82 ശതമാനം ഇന്ത്യന്‍ സഞ്ചാരികളും ഇപ്പോള്‍ പ്രധാനമായും അവരുടെ സാംസ്‌കാരിക ഓഫറുകള്‍ക്കായി ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നു. 84 ശതമാനം മില്ലേനിയലുകളും അത്രയും തന്നെ ജന്‍സീകളിലും ആത്മീയയാത്ര വ്യാപകമാണ്. മെയ്ക്ക് മൈട്രിപ്പിന്റെ തീര്‍ത്ഥാടന യാത്രാ ട്രെന്‍ഡ്‌സ് 2024-25 റിപ്പോര്‍ട്ട് ആത്മീയ യാത്രയോടുള്ള താല്‍പര്യം കുത്തനെ വര്‍ദ്ധിച്ചതായി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ആത്മീയടൂറിസം അതിവേഗം വളരുന്ന വിഭാഗങ്ങളിലൊന്നായി അടയാളപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആത്മീയ യാത്രയില്‍…
Read More » -
ഭക്ഷണം, താമസം, വിസ, ഗതാഗതം, ഒരു ദിവസം ചെലവഴിച്ചത് ഏകദേശം 1,600 രൂപ ; ഒരിക്കല്‍ പോലും വിമാനം കയറിയില്ല ; ട്രെയിനും ബസിലും കപ്പലിലുമായി തോര്‍ ലോകം മുഴുവന്‍ ചുറ്റി
വിമാനത്തില്‍ ചവിട്ടാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സങ്കല്‍പ്പിക്കുക. അസാധ്യമായി തോന്നും, അല്ലേ? പക്ഷേ ഡാനിഷ്‌കാരനായ തോര്‍ പെഡേഴ്‌സണ് അത് പ്രശ്നമേയല്ല. ഒരിക്കല്‍ പോലും വിമാനം കയറാതെ ലോകത്തെ സ്വന്തം രീതിയില്‍ പര്യവേക്ഷണം ചെയ്ത തോറിന്റേത് അതുല്യമായ കഥയാണ്. 2013 ല്‍, തോര്‍ പെഡേഴ്‌സണ്‍ പറക്കാതെ ഭൂമിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശി ക്കുക എന്ന ലക്ഷ്യത്തില്‍ ഡെന്‍മാര്‍ക്കിലെ തന്റെ സുഖപ്രദമായ ജോലി പോലും ഉപേക്ഷിക്കുകയുണ്ടായി. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കുക, മുന്നോട്ട് പോകുക, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ മാത്രം വീട്ടിലേക്ക് മടങ്ങുക . ഇതായിരുന്നു അദ്ദേഹത്തിന്റെ സ്റ്റൈല്‍ നാല് വര്‍ഷമെടുക്കുമെന്ന് കരുതിയ കാര്യം പക്ഷേ ഇപ്പോള്‍ യാത്ര തുടങ്ങിയിട്ട് ഏകദേശം 10 വര്‍ഷം എടുത്തു. ധൈര്യത്തോടെയും ക്ഷമയോടെയും ഭ്രാന്തമായ ഗതാഗത വൈവിധ്യത്തോടെയും. തോര്‍ ഇതുവരെ കയറിയത് 351 ബസുകള്‍, 158 ട്രെയിനുകള്‍, 37 കണ്ടെയ്നര്‍ കപ്പലുകള്‍, 43 തുക്-ടക്കുകള്‍. ഒരിക്കല്‍ അദ്ദേഹം കുതിരവണ്ടിയിലും പോലീസ് കാറിലും കയറി. ബ്രസീലില്‍…
Read More » -
പേര് പോലെ തന്നെ പ്രശസ്തമായ കാര്‍ കമ്പവും ; 5.8 കോടി രൂപയുടെ ഫെറാറി മുതല്‍ 2.4 കോടിയുടെ മെഴ്സിഡസ് വരെ ; ദുല്‍ഖര്‍ സല്‍മാന്റെ ആഡംബര കാര്‍ ശേഖരത്തില്‍ വമ്പന്‍മാര്‍
ഇന്ത്യയിലെ പാന്‍ ഇന്ത്യന്‍ നടന്മാര്‍ക്കിടയില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള ദുല്‍ഖര്‍ സല്‍മാന്റെ പേരു പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ കാര്‍ കമ്പവും. ദുല്‍ഖര്‍ ഒരു വലിയ കാര്‍ കളക്ടറും അതിനെ ഇഷ്ടപ്പെടുന്ന ആളുമാണ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് തടയുന്നതിനായി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് ‘നുംഖോര്‍’ എന്ന രഹസ്യനാമത്തില്‍ രാജ്യവ്യാപകമായി ഒരു ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ ആദ്യം റെയ്ഡ് നടന്ന വീടും മറ്റൊന്നായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ആഡംബര കാര്‍ ശേഖരത്തിലെ ചില പ്രധാന കാറുകളില്‍ ഒന്നാമത്തേത് ഫെറാറി 296 ജിറ്റിബിയാണ്. റൊസോ റൂബിനോ ഫെറാറി 296 GTB ദുല്‍ഖറിന്റെ ഗാരേജിലെ ആദ്യത്തെ ഹൈബ്രിഡ് ഫെറാറിയാണ്. ഇന്ത്യയില്‍ ഏകദേശം 5.88 കോടി രൂപയാണ് ഇതിന്റെ വില. ദുല്‍ഖറിന്റെ റോസോ റൂബിനോ മെറ്റാലിസാറ്റോ കാര്‍ ചെന്നൈയില്‍ വെച്ച് പലതവണ കണ്ടിട്ടുണ്ട്. ഈ…
Read More » -
‘ഇത്രയും കരുതലുള്ള ജീവനക്കാര്‍ ഉള്ളപ്പോള്‍ ആനവണ്ടി എങ്ങനെ കിതക്കാനാണ്? അത് സൂപ്പര്‍ഫാസ്റ്റ് ആയി ഓടിക്കൊണ്ടേയിരിക്കും’; കെഎസ്ആര്‍ടിസി കണ്ടക്ടറെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോക്ടര്‍
കൊച്ചി: തെങ്കാശിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ കണ്ടുമുട്ടിയ കണ്ടക്ടറെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോ. ആശ ഉല്ലാസ്. ഈ കണ്ടക്ടറുടെ പേരൊന്നും തനിക്ക് അറിയില്ലെന്നും, പക്ഷെ ഈ മനുഷ്യനെ പോലുള്ള ഓരോ ജീവനക്കാരും കെഎസ്ആര്‍ടിസിക്ക് ഒരു പൊന്‍തൂവല്‍ ആയിരിക്കുമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കഴിഞ്ഞ ദിവസം തെങ്കാശിയിലേക്ക് പോയത് കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു. കൊല്ലത്തു നിന്ന് ഓണഘോഷം കഴിഞ്ഞു വെക്കേഷന് വീട്ടിലേക്ക് പോകുന്ന ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി, അവള്‍ക്ക് തെന്മലയില്‍ ആയിരുന്നു ഇറങ്ങേണ്ടത്. നല്ല മഴ. മൊബൈലിന് റേഞ്ചും ഇല്ല. കൂട്ടിക്കൊണ്ട് പോകാന്‍ മാതാപിതാക്കള്‍ക്ക് സമയത്ത് സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. ആ കുട്ടിയെ തൊട്ടടുത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് പുറത്ത് നിര്‍ത്തി പോലീസുകാരോട് കാര്യം പറഞ്ഞു. എല്ലാം പറഞ്ഞേര്‍പ്പാടാക്കി പുറപ്പെടാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവളുടെ മാതാപിതാക്കള്‍ അവിടെ എത്തിചേര്‍ന്നു. എന്തായാലും ആ രാത്രി അവളെ ആ സ്റ്റോപ്പില്‍ ഒറ്റക്ക് ഇറക്കിവിടാതെ സുരക്ഷിതമായി ഇറക്കിവിട്ട കാഴ്ച്ച ഏറെ സന്തോഷം നല്‍കി..…
Read More »