Breaking NewsIndiaLead NewsLIFENEWSNewsthen SpecialpoliticsSocial MediaTravelTRENDING

‘എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു, പക്ഷേ മടങ്ങുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്ത് ഇന്ത്യയുണ്ട്’; ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗം; കേരളത്തിലടക്കം അഞ്ചരമാസം നടത്തിയ യാത്രകളെക്കുറിച്ചുള്ള വിടവാങ്ങല്‍ കുറിപ്പിന് വികാര നിര്‍ഭരമായി മറുപടി നല്‍കി നെറ്റിസെന്‍

ന്യൂഡല്‍ഹി: അഞ്ചര മാസത്തോളം ഇന്ത്യയിലെമ്പാടും യാത്ര ചെയ്ത ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നു. കേരളത്തില്‍ വയനാട്ടിലും കോഴിക്കോടും അതിരപ്പിള്ളി വെള്ളച്ചാട്ടവും സന്ദര്‍ശിച്ചശേഷമാണ് ‘സോഷ്യലിവാണ്ടര്‍ഫുള്‍’ എന്നപേരില്‍ ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്യുന്ന ഡിയാന ഇന്ത്യയില്‍നിന്നു മടങ്ങുന്നതിനു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറല്‍.

ഇക്കാലത്തിനിടെ ഇന്ത്യയുമായുണ്ടായ അടുപ്പത്തെക്കുറിച്ചാണ് ഡിയാന കുറിച്ചത്. ‘ഇന്ത്യയെ ഏറ്റവും സവിശേഷമാക്കുന്നത് ഈ രാജ്യത്തെ ജനങ്ങളാ’ണെന്നും വിവിധയിടങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചശേഷം അവര്‍ എഴുതുന്നു.

Signature-ad

 

‘അഞ്ചരമാസത്തോളമുള്ള യാത്രകള്‍ക്കുശേഷം ഇന്ന് ഇന്ത്യയില്‍െ അവസാന ദിവസമാണ്. എന്റെ യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് (ഓട്ടോ) എടുക്കുകയായിരുന്നു ഞാന്‍. എന്റെ മുടിയിഴകളിലൂടെ കാറ്റ് തഴുകുന്നു. എന്റെ ഓര്‍മ്മകളെല്ലാം ഒഴുകിയെത്തി. മനസ്സിലാകാത്തവര്‍ക്ക്, ഒരു സ്ഥലം എത്രത്തോളം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പറയാന്‍ പ്രയാസമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അടുത്ത ഏതാനും മാസങ്ങള്‍ എന്ത് വാഗ്ദാനം ചെയ്യുമെന്നറിയാന്‍ അവിശ്വസനീയമാംവിധം ആവേശത്തിലായിരുന്നു. ഒരു ജീവിതകാലത്തേക്കു മുഴുവനുള്ള സുഹൃത്തുക്കളെ ലഭിച്ചു. വിലമതിക്കുന്ന ഓര്‍മകള്‍. എന്റെ പേരക്കുട്ടികള്‍ക്കു കൈമാറാനുള്ള കഥകള്‍. എന്റെ മികച്ച ഓര്‍മകള്‍ സംഗ്രഹിക്കാന്‍ പ്രയാസമാണ്. പക്ഷേ, ഈ യാത്രയെ ഇത്രയധികം സവിശേഷമാക്കിയത് ഒരേയൊരു ഘടകമാണ്.

ജനങ്ങള്‍.

ഇന്ത്യയ്ക്കും വഴിയില്‍ കണ്ടുമുട്ടിയ എല്ലാവര്‍ക്കും നന്ദി. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ.’

ഇന്തയിലും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകളാണ് കുറിപ്പിനു പ്രതികരണങ്ങളുമായി രംഗത്തുവന്നത്. പലരും വികാരനിര്‍ഭരമായ മറുപടിയാണ് കുറിച്ചത്. ‘ഇന്ത്യ മനോഹരമായ ഇടമാണ്. അവിടുത്തെ ജനങ്ങളുമെന്ന് ഒരാള്‍ കുറിച്ചു. ‘നിങ്ങള്‍ ഇന്ത്യയെക്കുറിച്ചു വരച്ചിട്ട ചിത്രം മനോഹരമാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. നിരവധിപ്പേര്‍ ‘വേഗം മടങ്ങിവരൂ’ എന്നാണ് എഴുതിയത്.

 

View this post on Instagram

 

A post shared by Lone Tree (@lonetreeindia)

കേരളത്തിലും വയനാട് അടക്കമുള്ള ജില്ലകളില്‍ 15 ദിവസത്തോളം ചെലവിട്ടാണ് ഡിയാനയുടെ മടക്കം. കേരളത്തിലെ ബീച്ചുകളും വടനാട്ടിലെ ജീപ്പ് യാത്രയും കുന്നുകളും ഹൈറേഞ്ചിലെ വളഞ്ഞു പുളഞ്ഞുള്ള യാത്രയും മൂന്നാര്‍ മലനിരകളിലെ തേയിലത്തോട്ടങ്ങളുമെല്ലാം അവര്‍ റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പാശ്ചാത്യ മാധ്യമങ്ങളില്‍ ഒരുപക്ഷേ ഇന്ത്യയെക്കുറിച്ച് മധുരതരമായ കുറിപ്പുകള്‍ ലഭിച്ചേക്കില്ല. ഇന്ത്യ എക്കാലത്തും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ച സ്ഥലമായിരുന്നു. സംസ്‌കാരത്തിന്റെ, ഭക്ഷണ വൈവിധ്യത്തിന്റെ, സ്‌നേഹത്തിന്റെ, ആഘോഷങ്ങളുടെ നാടാണ് ഇന്ത്യയെന്നും അവര്‍ കുറിച്ചു.

 

 

 

‘I Had No Expectations’: UK Woman’s Emotional Goodbye To India Wins Over Desis, ‘Come Back Soon’

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: