Travel

    • ബസ് യാത്രയ്ക്ക് പറ്റിയ ചില അടിപൊളി റൂട്ടുകൾ 

      ബസ് യാത്രയെന്നാൽ മിക്കവർക്കും മനസ്സിൽ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്.വളഞ്ഞു പുളഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകൾ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.എന്നിരുന്നാലും  ഒരത്യാവശ്യത്തിന് എവിടെയെങ്കിലും  എത്തണമെങ്കിൽ ബസ് തന്നെ വേണമെന്നുള്ളതാണ് യാഥാർഥ്യം.കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാൽ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികൾ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്.ബസിൽ പോകുവാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകൾ പരിചയപ്പെടാം… ഡെൽഹി-ലേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബസ് റൂട്ടുകളിൽ ഒന്നാണ് ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ളത്.റോഡിന്റെ ഇരുവശത്തുമുള്ള കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുന്ന ബസ് റൂട്ടാണിത്. ഡെൽഹിയുടെ തിരക്കുകളിൽ നിന്നും ഹിമാലയത്തിന്റെ താഴ്വാരങ്ങളിലേക്കുള്ള യാത്ര മറക്കാനാവാത്ത ഒന്നായിരിക്കും. കുറഞ്ഞത് 26 മണിക്കൂർ വേണ്ടിവരും  ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ള ബസ് യാത്രയ്ക്ക്.1004 കിലോമീറ്ററാണ് ദൂരം. മുംബൈ- ഗോവ പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകൾ കൊണ്ട് ഏറ്റവും മനോഹരമായ പാതകളിൽ ഒന്നാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ അറിഞ്ഞ്…

      Read More »
    • തരിശുഭൂമിയിലൂടെയുള്ള ഒരു ട്രെയിൻയാത്ര

      വിവരണം-ജോയ് ചെറിയക്കര കേരളത്തിനുപുറത്ത് അനന്തമായി തോന്നിക്കുന്ന തരിശുഭൂമിയിലൂടേയുള്ള ഒരു ട്രെയിൻയാത്ര ആസ്വാദ്യകരമാണെന്ന് ആരും പറയില്ല.ആകർഷകമായി ഒന്നുമില്ലാതെ മടുപ്പിക്കുന്ന കാഴ്ചകളുടെ ആവർത്തനംകൊണ്ട് സ്വാഭാവികമായും അത് വിരസതയുളവാക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, ‘ബ്യൂട്ടി ഈസ് ഇൻ ദി അയ്സ് ഓഫ് ദി ബിഹോൾഡർ’ എന്ന് പറയുന്നതുപോലെ ആസ്വാദനവും നിരീക്ഷകന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുമെങ്കിലോ? ബാംഗ്ലൂരിൽ നിന്ന് ഹൈദെരാബാദിലേക്കുള്ള ഒരു ട്രെയിൻ യാത്രയെക്കുറിച്ചാണ് ഈ കുറിപ്പ്. ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് രാത്രി ട്രെയിന് ടിക്കറ്റ് ശരിയാക്കിത്തരാം എന്ന് ട്രാവൽ ഏജന്റ് പറഞ്ഞപ്പോൾ ഞാൻ ഉടനെ സമ്മതിച്ചു.ബസ് യാത്രയേക്കാൾ സൗകര്യം ട്രെയിൻ യാത്ര തന്നെ.വൈകീട്ട് എട്ടുമണിക്ക് മജിസ്റ്റിക്കിലെ ട്രാവെൽ ഏജന്റിന്റെ ഓഫീസിലെത്തി ടിക്കറ്റ് വാങ്ങി. യശ്വന്ത്പുർ സ്റ്റേഷനിൽ നിന്നും രാത്രി 11.40 നാണ് ട്രെയിൻ. യശ്വന്ത്പുരിലെത്തുമ്പോൾ എനിക്കുള്ള ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു കിടപ്പുണ്ട്. Train no 12251, യെശ്വന്ത്പുർ – കോർബ – വെയ്ൻഗംഗ എക്സ്പ്രസ്സ്.ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പ്പൂരിൽ നിന്നും 200 കി മീറ്റർ അകലെയുള്ള ഒരു…

      Read More »
    • കെഎസ്ആർടിസിയിൽ ഇനി മുതൽ വെല്‍ക്കം ഡ്രിങ്കും സ്നാക്സും

      തിരുവനന്തപുരം: കെഎസ് ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഇനി മുതല്‍ വെല്‍ക്കം ഡ്രിങ്കും സ്നാക്സും സൗജന്യമായി നല്‍കും.പുതിയ സ്വിഫ്റ്റ് കമ്ബനിയുടെ ബസുകളിലാണ് ഈ സൗകര്യം ഒരുക്കുക.വായിക്കാന്‍ പ്രസിദ്ധീകരണങ്ങളും ലഭിക്കും.കണ്ടക്ടർക്കാണ് ഇതിന്റെ ചുമതല.ബസില്‍ ശുചിത്വം ഉറപ്പുവരുത്താനും യാത്രക്കാരുടെ ബാഗും മറ്റും എടുത്തുവയ്ക്കാനും കണ്ടക്ടര്‍ സഹായിക്കും.ആവശ്യാനുസരണം ആഹാരം ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുനല്‍കേണ്ടതും കണ്ടക്ടറുടെ ചുമതലയാണ്.ഇതിനായി ഹോട്ടലുകളുമായി കമ്ബനി ധാരണയുണ്ടാക്കും.   ശമ്പളത്തിന് പുറമേ യാത്രക്കാര്‍ക്കു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ചു ലഭിക്കുന്ന കമ്മിഷന്‍ തുകയും കണ്ടക്ടര്‍ക്ക് കമ്ബനി നല്‍കും.ബസില്‍ ആഹാരം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ബോക്സും ഫ്രിജും സജ്ജമാക്കും.അപകടരഹിത ഡ്രൈവിങ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ വിലയിരുത്തി ജീവനക്കാര്‍ക്ക് എല്ലാ മാസവും സമ്മാനവും ഉണ്ടാകും.

      Read More »
    • യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനം കൊച്ചി വിമാനത്താവളത്തിന്

      നെടുമ്ബാശേരി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച്‌ 2021ൽ യാത്ര ചെയ്തവരുടെ കണക്ക് പ്രകാരം രാജ്യത്ത് മൂന്നാം സ്ഥാനത്ത് കൊച്ചി ഇന്റർനാഷണൽ വിമാനത്താവളം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച്‌ 2021 യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹി വിമാനത്താവളത്തിനാണ് – 8,42,582 യാത്രക്കാര്‍. 4,51,211 രാജ്യാന്തര യാത്രക്കാരുമായി മുംബൈ രണ്ടാം സ്ഥാനത്തും 3,01,338 രാജ്യാന്തര യാത്രക്കാരുമായി സിയാല്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.നാലാം സ്ഥാനത്ത് ചെന്നൈ വിമാനത്താവളമാണ്. 2,46,387 പേരാണ്  ചെന്നൈ വിമാനത്താവളം വഴി ഇക്കാലയളവിൽ യാത്ര നടത്തിയത്.

      Read More »
    • തമിഴ്നാട് അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പടെ കെഎസ്ആർടിസി ബസുകൾ ഇന്ന് ഓടും

      തിരുവനന്തപുരം: കൊവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുമെന്ന് അധികൃതർ അറിയിച്ചു.തമിഴ്നാട്ടില്‍ രാത്രിക്കാല കര്‍ഫ്യൂവും ഞായറാഴ്ചത്തെ ലോക്ക് ഡൗണും പിന്‍വലിച്ച സഹാചര്യത്തില്‍ അവിടങ്ങളിലേക്കുള്ള  അന്തർസംസ്ഥാന സർവീസുകളും നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി  അധികൃതര്‍ അറിയിച്ചു. അതേസമയം കേരളത്തിൽ പല ജില്ലകളും ബി,സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ കടുത്ത നിയന്ത്രണമുണ്ടായിരിക്കുമെന്നും യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈയ്യിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിക്കുന്നു.

      Read More »
    • ഇടുക്കിയെ മിടുക്കിയാക്കിയ സ്വകാര്യ ബസുകൾ

      1863 ൽ ആണത്രേ കെ കെ റോഡിന്റെ ജനനം.മൂന്നാർ – ആലുവ റോഡിനും ഇത്രയും ചരിത്രം തന്നെ പറയാനുണ്ടാകും. സ്വരാജ് ബസുകളും കാളവണ്ടികളും റയിൽവേ പോലും ഓടി മറഞ്ഞ ഹൈറേഞ്ച് ,  അതിനും 100 വർഷങ്ങൾക്കിപ്പുറം 1972 ൽ  കോട്ടയം ജില്ലയിൽ നിന്നും സ്വതന്ത്ര ജില്ലയായി മാറിയ ഇടുക്കി എന്ന മിടുക്കി. ഒരു പിന്നോക്ക ജില്ലയെന്ന നിലയിൽ നിന്നും വികസന കുതിപ്പിൽ ആണ് ഇന്ന് ഇടുക്കി . വിനോദ സഞ്ചാര മേഖലയിലും കാർഷിക മേഖലയിലും സമാനതകളില്ലാത്ത നേട്ടമാണ് ഇടുക്കി ഈ കഴിഞ്ഞ അൻപത് (ജില്ല രൂപീകരിച്ചിട്ട്) വർഷങ്ങൾ കൊണ്ട് കൈവരിച്ചത് .  മൂന്നാർ – തേക്കടി – ഇടുക്കി – വാഗമൺ എന്ന വിനോദസഞ്ചാര ഭൂപടത്തിലെ സുവർണചതുഷ്കോണവും തൊടുപുഴയും കട്ടപ്പനയും നെടുംകണ്ടവും അടിമാലിയും ഇടുക്കിയുടെ അഭിമാനങ്ങളും… ഉപ്പുതറ എന്ന ഗ്രാമത്തിൽ ആരംഭിച്ച കുടിയേറ്റം അയ്യപ്പൻ കോവിൽ എന്ന പട്ടണത്തിലേക്കും പിന്നീട് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പടർന്നു . കുടിയേറ്റ ജില്ലയായതിനാലും സ്വന്തം…

      Read More »
    • മഞ്ഞിൽ വിരിഞ്ഞ പൂക്കളും മഞ്ഞിൽ ചേക്കേറുന്ന പക്ഷികളും

      മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കാണണോ? അതോ മഞ്ഞിൽ ചേക്കേറുന്ന മകര പെൺപക്ഷികളെ കാണണോ…? കേട്ടിട്ടില്ലേ… മഞ്ഞിൽ ചേക്കേറും മകരപ്പെണ്‍‌പക്ഷീ മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ …എന്ന പാട്ട്(രക്തം 1981)അതേ,മഞ്ഞു മഴയിൽ നൃത്തം ചെയ്യാം. മഞ്ഞുവാരിയെറിഞ്ഞു കളിക്കാം.   പറഞ്ഞുവരുന്നത് ഷിംല-മണാലിയെ പറ്റിയാണ്.മഞ്ഞിന്റെ കാഴ്ചകൾ കാണാൻ സ്വിറ്റ്സർലൻഡ് വരെ പോവുകയൊന്നും വേണ്ട എന്നാണ് മഞ്ഞുനിറഞ്ഞ ട്രാക്കിലൂടെ നീങ്ങുന്ന തീവണ്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് പറഞ്ഞത്. മനോഹരമായ കാഴ്ചകൾക്കാണ് ഷിംലയിലും മണാലിയിലും ഈ കാലാവസ്ഥ വഴിവെച്ചത്. മഞ്ഞ് പൊതിഞ്ഞ മരങ്ങൾ മുതൽ റെയിൽവേ സ്റ്റേഷനുകൾ വരെയുള്ള കാഴ്ചകൾ ഓരോരുത്തരിലും കൗതുകം ജനിപ്പിക്കുകയാണ്.ഷിംല മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില പൂജ്യത്തിനും താഴെയാണ്.ലഹൂല്‍-സ്പിതി കെയ്‌ലോംഗാത് മേഖലയില്‍ കൂടിയ താപനില 15 ഡിഗ്രിയും കല്‍പ്പ കിനൗര്‍ മേഖലയില്‍ 7 ഡിഗ്രിയുമാണ്.എന്നാല്‍ ഹിമാലയന്‍ മലനിരകളിലേക്ക് കൂടുതല്‍ പോകുന്തോറും താപനില കൂടുതൽ കൂടുതൽ താഴോട്ട് വരും.മണാലിയിലും ഡല്‍ഹൗസിയിലും താപനില 2 ഡിഗ്രിക്ക് താഴെ എത്തിയിട്ടുണ്ട്.   സിംലയിൽ നിന്നു…

      Read More »
    • 2020 ജനുവരിക്കു ശേഷം വാഹനം വാങ്ങിയ ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ തുകയുടെ പിഴ

      ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ബി.എസ്-6 പുകപരിശോധനയ്ക്ക് കേന്ദ്രം പുതിയ മാനദണ്ഡം നടപ്പാക്കിയതോടെ സംസ്ഥാനത്തെ ബി.എസ്-6 വിഭാഗം പെട്രോള്‍, സി.എന്‍.ജി, എല്‍.പി.ജി വാഹനങ്ങൾക്ക് വന്‍തുക പിഴ നല്‍കേണ്ടി വരുമെന്ന ആശങ്കയില്‍ ഉടമകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റില്‍ 2021 ഡിസംബര്‍ 9ന് വരുത്തിയ ഭേദഗതി പ്രകാരം ഇന്ധനം കത്തുമ്ബോള്‍ ലഭ്യമായ ഓക്‌സിജന്റെ അനുപാതം അളക്കുന്ന ‘ലാംബ്ഡ’ പരിശോധനകൂടി നിര്‍ബന്ധമാണ്.ഇതിനുള്ള ഉപകരണം സംസ്ഥാനത്ത് ഇല്ല.ഇതിനായി നിലവിലെ ഉപകരണങ്ങളില്‍ പുതിയ സെന്‍സര്‍ ഘടിപ്പിക്കണം. 50,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ ഇതിന് മുടക്കേണ്ടിവരും എന്നാണ് അറിയുന്നത്.   പക്ഷേ പുക പരിശോധന നടക്കുന്നില്ലെങ്കിലും സര്‍ട്ടിഫിക്കറ്റില്ലാത്ത ബി.എസ്-6 വാഹനങ്ങളില്‍ നിന്ന് പൊലീസും മോട്ടോര്‍ വാഹനവകുപ്പും പിഴ ഈടാക്കാൻ തുടങ്ങിയിട്ടുള്ളതാണ് വാഹനം ഉടമകളെ വലയ്ക്കുന്നത്.

      Read More »
    • റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ

      യാത്രാദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്.ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാൻ സാധിക്കും.കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടെങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേര് റിസർവേഷൻ ഫോമിൽ ചേർത്താൽ പിന്നീട് യാത്രയിലുണ്ടായേക്കാവുന്ന അപകട ക്ലയിമുകൾക്ക് ഉപകാരപ്പെടും. ടിക്കറ്റുകൾ റെയില്‍വേ കൗണ്ടറിൽ നിന്ന് ഫോം പൂരിപ്പിച്ച് നൽകി നേരിട്ടൊ, IRCTC (Indian Railway Catering and Tourism Co-operation) യുടെ വെബ്സൈറ്റ് /ആപ്പ് വഴി ഓൺലൈൻ ആയിട്ടോ ബുക്ക് ചെയ്യാം. (സ്വന്തമായി ചെയ്യാൻ സാധിക്കാത്തവർ illegal software ഉപയോഗിക്കാത്ത authorised ഏജന്റുകളെ മാത്രം റിസർവേഷൻന് ഏൽപ്പിക്കുക.) ബർത്തുകൾ ഫുൾ ആകുന്നതു വരെ confirm (കോച്ച് നമ്പറും ബർത്ത് നമ്പറും സഹിതം) ടിക്കറ്റും ശേഷംRAC (Reservation against cancellation) യും പിന്നെ  വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും ലഭിക്കുന്നതാണ്.  RAC എന്നാൽ സൈഡ് ലോവർ…

      Read More »
    • പെട്രോൾ ചോർച്ചയ്ക്ക് മാത്രമല്ല, വാഹനം തീ പിടിക്കുന്നതിനും ഈ വണ്ടുകൾ കാരണമാകും

      വണ്ടികളുടെ പെട്രോൾ നഷ്ടത്തിനു കാരണമാകുന്ന വണ്ടുകൾ കേരളത്തിൽ പെരുകുന്നു   👉കേരളത്തിലെ വാഹന ഉടമകൾക്കു തലവേദനയായി മാറിയിരിക്കുകയാണ് കാംഫർഷോട്ട് എന്ന വണ്ടിനത്തിൽപ്പെട്ട ചെറുജീവി.അടുത്തിടെ ഏറെ കേൾക്കുന്ന ഒരു വാർത്തയുമാണ് ഇത്.കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ പെട്രോൾ പൈപ്പിൽ ചെറു ദ്വാരങ്ങൾ തീർക്കുന്നത് ഈ ജീവിയാണ്.പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ ഈ ജീവികൾ തുളയിടുകയും ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതുമാണ് പ്രശ്നം. ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിത്തത്തിനും കാരണമാകുന്നു. തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല, റാന്നി പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നിരുന്നതെങ്കിലും പിന്നീട് പല സ്ഥലങ്ങളിലേക്കും ഇത് വ്യാപിച്ചു.ഇതോടെ ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന പേരിൽ ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുകയും ചെയ്തു. 2020ൽ തിരുവല്ല, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നിന്ന്  സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചുള്ള പഠനങ്ങളിൽ നിന്നാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ…

      Read More »
    Back to top button
    error: