Breaking NewsIndiaLead NewsLocalNEWSNewsthen SpecialPravasiTravel
കടുവകള്‍ക്കുമുണ്ട് അവകാശങ്ങള്‍ ; കടുവ സഫാരികള്‍ക്ക് സുപ്രീം കോടതയുടെ മാര്‍ഗരേഖ ; കടുവകളുടെ ആവാസ സ്ഥലങ്ങളില്‍ കടുവ സഫാരികള്‍ പാടില്ല

ന്യൂഡല്‍ഹി: കടുവ സഫാരികള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി സുപ്രീംകോടതി. കടുവകളുടെ ആവാസ സ്ഥലങ്ങളില്‍ കടുവ സഫാരികള്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കടുവ സങ്കേത കേന്ദ്രങ്ങളിലെ കോര്‍ മേഖലകളില്‍ സഫാരികള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വനേതര ഭാഗങ്ങളിലോ വനങ്ങള്‍ നശിച്ച ഭാഗത്തോ മാത്രമേ സഫാരികള്‍ അനുവദിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു.






