സ്‌കൂളില്‍ നിന്ന് ടൂര്‍ പോകണമെങ്കില്‍ ആദ്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി ; ഒരാഴ്ച മുന്‍പ് ടൂര്‍ തിയതി ആര്‍ടിഒയെ അറിയിക്കണം ; എംവിഡി പരിശോധിക്കാത്ത ബസിന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി പ്രിന്‍സിപ്പാള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും ടൂര്‍ പോകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ടൂര്‍ പോകുന്നുണ്ടെങ്കില്‍ ആ വിവരം ആദ്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി.
സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പ് മാനേജ്മെന്റുകള്‍ ആര്‍ടിഒയെ അറിയിക്കണമെന്നും ടൂര്‍ തീയതി ഒരാഴ്ച മുന്‍പെങ്കിലും അറിയിക്കണമെന്നുമാണ് നിര്‍ദേശം. എംവിഡി ബസുകള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. എംവിഡി പരിശോധിക്കാത്ത ബസിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി.
പഠനയാത്രകളും ടൂറുകളും കര്‍ശനമായി പരിശോധിക്കാനാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
പല ടൂറിസ്റ്റ് ബസുകളിലും എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളില്ലെന്നും ഡ്രൈവര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും എംവിഡിമാര്‍ പറയുന്നു. പഠനയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകള്‍ക്ക് ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം ഉണ്ട്. യാത്രയ്ക്ക് മുന്‍കൂര്‍ സമ്മതപത്രം കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും മേടിയ്ക്കണം. യാത്രകള്‍ സ്‌കൂള്‍ മേലധികാരിയുടെ പൂര്‍ണ നിയന്ത്രണത്തിലാകണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പിന്നാലെയാണ് എംവിഡിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.






