Breaking NewsBusinessIndiaKeralaLead NewsLocalNEWSNewsthen SpecialPravasiTravelWorld

ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി ; 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യം; ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി

 

 

Signature-ad

 

 

ജിദ്ദ : ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖത്തീബ് . നിലവിലുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് ഇവയ്ക്കുണ്ടാവുക. ഇടത്തരം, ഉയര്‍ന്ന മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കായി ടൂറിസം വികസിപ്പിക്കാനായി സൗദി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണിത്.
വര്‍ഷങ്ങളായി ഉയര്‍ന്ന നിരക്കുള്ള ആഡംബര റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. മക്കയിലും മദീനയിലും പുതുതായി പതിനായിരക്കണക്കിന് ഹോട്ടല്‍ മുറികളാണ് നിര്‍മിക്കുന്നത്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ രാജ്യം ലക്ഷ്യമിടുന്നു. യൂറോപ്പില്‍ നിലവിലുള്ള ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

Back to top button
error: