തന്ത്രിക്കെതിരേ കേസ് നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍; തന്ത്രിക്കായി ഒറ്റക്കെട്ടായി സംഘപരിവാര്‍ സംഘടനകള്‍; ‘നിരീക്ഷകന്‍’മാര്‍ക്കും ആവേശം പോയി; യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനെന്നു കെ. സുരേന്ദ്രന്‍; കരുതലോടെ പ്രതികരിച്ച് ഇടതു നേതാക്കള്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍. ആചാരലംഘനം അടക്കം കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം പറയുന്നു. കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം തന്ത്രിയും പറഞ്ഞിരുന്നു. ഉടന്‍ പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും തന്ത്രിയെ കുടുക്കിയെന്നാണ് ഹൈന്ദവസംഘടനകളുടേയും നിലപാട്. പിണറായി വിജയന്റെ അപ്രീതിയും സിപിഎം നിലപാടും ഇതിന് തെളിവെന്നും പറയുന്നു. കുടുക്കിയതെന്ന് തന്ത്രി കണ്ഠര് രാജീവരോട് മാധ്യമങ്ങളോട് പറഞ്ഞതിനുള്ള കൂട്ടി ച്ചേര്‍ക്കലാണ് അഭിഭാഷകന്‍ പറഞ്ഞത്.സ്വര്‍ണപ്പാളിയില്‍ തീരുമാനം എടുത്തതും ഉത്തരവാദിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് നടന്നത്.
വിഷയം പരിശോധിച്ച് നിലപാടെന്നാണ് പന്തളം കൊട്ടാരം,ശബരിമല കര്‍മ സമിതി, ഹിന്ദുഐക്യവേദി, തന്ത്രിസമാജം, യോഗക്ഷേമസഭ തുടങ്ങിയ സംഘടനകളുടെ നിലപാട്. പക്ഷേ തന്ത്രിയെ കുടുക്കി എന്നാണ് വിലയിരുത്തല്‍. 1951ല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചപ്പോള്‍ പതിനെട്ടാം പടിയും ശ്രീകോവിലും അടക്കം കരിങ്കല്ലായിരുന്നു. ചെമ്പുപാളിയും സ്വര്‍ണം പൊതിയലുമെല്ലാം പിന്നീട് വന്ന ആഡംബരമാണ്. ഇതില്‍ ആചാരങ്ങളില്ല. ബോര്‍ഡ് തീരുമാനിച്ച് കൊണ്ടുപോയതില്‍ തന്ത്രിക്ക് ഇടപെടാനാവില്ല. തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്ന ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തന്ത്രിയെ ജയിലിലടച്ചത് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ്.
തന്ത്രിക്ക് ഇതില്‍ സാമ്പത്തികലാഭമുണ്ടായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എവിടെയുമില്ല. ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണം ദേവസ്വം ബോര്‍ഡിനാണ്. എന്നിട്ടും തന്ത്രിയെ മാത്രം പ്രതിയാക്കുന്നത് ദുരൂഹമാണ്. തന്ത്രി ചെയ്ത കുറ്റം, ക്ഷേത്രത്തിലെ ആചാരലംഘനമാണെങ്കില്‍ നവോത്ഥാനമെന്ന് പറഞ്ഞ് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയപിണറായി വിജയനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. ഗൂഢാലോചനയുടെ കേന്ദ്ര സ്ഥാനത്തുള്ള കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും ഉടന്‍ അറസ്റ്റ് ചെയ്യണം.
ശബരിമലയില്‍ നടന്നത് അന്താരാഷ്ട്ര തലത്തിലുള്ള വിഗ്രഹക്കച്ചവടമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് പുരാവസ്തു ഇടപാടുകള്‍ക്കാണ്. സോണിയയുടെ സഹോദരിക്ക് ഇറ്റലിയില്‍ പുരാവസ്തു കച്ചവട സ്ഥാപനമുണ്ടെണ്ട്. അത് എവിടെയും തെളിയിക്കാന്‍ തയ്യാറാണ്. സോണിയാ ഗാന്ധിയില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തയ്യാറാകണം.
വിഗ്രഹ മോഷ്ടാക്കളുടെ ഇടപെടലിന് തെളിവാണ് അയ്യപ്പ വിഗ്രഹത്തിന് ചുറ്റുമുള്ള ഗോളകയും വ്യാളി രൂപങ്ങളും നഷ്ടപ്പെട്ടത്. ആന്റോ ആന്റണിയും അടൂര്‍ പ്രകാശും എന്തിനാണ് പ്രതിയെ സന്ദര്‍ശിച്ചതെന്ന് പറയണം. സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.






