Travel

    • കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ഹോളിഡേ പാക്കേജുകള്‍ ഒരുക്കി കെ.ടി.ഡി.സി.

      കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാൻ അഗ്രഹിക്കുന്നവർക്ക് ഹോളിഡേ പാക്കേജുകൾ ഒരുക്കി കേരള ടൂറിസം ഡെവലപ്‍മെൻറ് കോർപ്പറേഷൻ. പ്രീമിയം ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, കുമരകം, തിരുവനന്തപുരം എന്നിവിടങ്ങളിലും ബജറ്റ് ഡെസ്റ്റിനേഷനുകളായ മലമ്പുഴ, വയനാട്, പൊന്മുടി, തണ്ണീർമുക്കം, തേക്കടി എന്നിവടങ്ങളിലും കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കെ.ടി.ഡി.സിക്കൊപ്പം അവധി ആഘോഷിക്കാം. പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളിൽ വാട്ടർസ്‍കേപ്‍സ് കുമരകം, തേക്കടി ആരണ്യ നിവാസ്, മൂന്നാർ ടീ കൗണ്ടി, തിരുവനന്തപുരം മാസ്‍കോട്ട് എന്നിവ ഉൾപ്പെടുന്നു. 11,999 രൂപയാണ് ഈ പാക്കേജിന് നൽകേണ്ടത്. ബജറ്റ് പാക്കേജുകളിൽ തേക്കടി പെരിയാർ ഹൗസ്, തണ്ണീർമുക്കം സുവാസം കുമരകം ഗേറ്റ് വേ, സുൽത്താൻ ബത്തേരി പെപ്പർഗ്രോവ്, പൊൻമുടി ഗോൾഡൻ പീക്, മലമ്പുഴ ഗാർഡൻ ഹൗസ് എന്നിവയുൾപ്പെടുന്നു. 4,999 രൂപയാണ് പാക്കേജ്. നിലമ്പൂർ, മണ്ണാർക്കാട് ടാമരിൻഡ് ഈസീ ഹോട്ടലുകളിൽ ഫാമിലി പാക്കേജുകൾ 3,499 രൂപയ്ക്ക് ലഭിക്കും. വിശേഷ അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും പാക്കേജുകൾ ലഭ്യമല്ല. പാക്കേജ് മൂന്ന് ദിവസം/രണ്ട് രാത്രികൾക്കാണ്. വാടക, ബ്രേക്ക്…

      Read More »
    • യൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; അപേക്ഷിക്കേണ്ട വിധം,ഇന്ത്യക്കാർക്കുള്ള ഇളവുകൾ

      യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏറ്റവും എളുപ്പമാക്കുന്നവയാണ് ഷെങ്കൻ വിസ (schengen visa).ഷെങ്കൻ വിസയുണ്ടെങ്കിൽ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാം. എന്താണ് ഷെങ്കൻ വിസയെന്നും അതിന്‍റെ പ്രത്യേകതകൾ എന്തെന്നും നോക്കാം. യൂറോപ്പ് വിസ എന്നും അറിയപ്പെടുന്ന ഷെങ്കൻ വിസ 26 ഷെങ്കൻ രാജ്യങ്ങളിലൂടെയും സ്വതന്ത്രമായി യാത്ര ചെയ്യുവാന്‍ അനുവദിക്കുന്നു. അതായത് ഈ വിസ കൈവശമുള്ളവർക്ക് യൂറോപ്പിനുള്ളിലെ രാജ്യങ്ങളുടെ അതിർത്തികളിൽ ചെക്കിങ്ങിന് വിധേയരാവേണ്ടി വരില്ല, ലോകത്തിലെ ഏറ്റവും വലിയ ‘വിസ ഫ്രീ സോൺ’ എന്നാണ് ഷെങ്കൻ ഏരിയ അറിയപ്പെടുന്നത്. ഷെങ്കൻ ഏരിയ എന്നത് 26 യൂറോപ്യൻ രാജ്യങ്ങൾ ചേരുന്നതാണ്. ആഭ്യന്തര അതിർത്തികൽ ഒഴിവാക്കി, ഒരു രാജ്യത്തു നിന്നും മറ്റൊന്നിലേക്ക് സുഗമമായ സഞ്ചാരം ഇവ ഉറപ്പു വരുത്തുന്നു. ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ,…

      Read More »
    • മൈസൂരുവിലെ മനം മയക്കുന്ന കാഴ്ചകൾ

      ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് മൈസൂർ എന്ന മൈസൂരു.ഒരുകാലത്ത് കര്‍ണാടകയുടെ തലസ്ഥാനമായിരുന്ന ഈ നഗരം വലുപ്പത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും മൃഗശാലകളും ഡാമുകളും തടാകങ്ങളും തുടങ്ങി എത്തിച്ചേരുന്ന ഏതൊരു സഞ്ചാരികളേയും വിസ്മരിപ്പിക്കത്തക്കവിധം പലതരം കാഴ്ചകള്‍ മൈസൂരുവിലുണ്ട്. എങ്കിലും സുന്ദരമായ കൊട്ടാരങ്ങള്‍ തന്നെയാണ് മൈസൂരിലെ പ്രധാന ആകര്‍ഷണം.മൈസൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന അംബവിലാസ് പാലസ് ആണ് അതില്‍ പ്രധാനപ്പെട്ടത്. മൈസൂർ കൊട്ടാരം പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. ബൃന്ദാവന്‍ ഗാർഡന്‍ മൈസൂരിലെത്തുന്ന യാത്രികർ ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് ബൃന്ദാവന്‍ ഗാർഡന്‍. നഗരത്തില്‍ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കൃഷ്ണരാജ സാഗർ ഡാമിന്റെ തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ബൃന്ദാവന് നേരത്തെ കൃഷ്ണരാജേന്ദ്ര ടെറസ് ഗാർഡന്‍ എന്നായിരുന്നു പേർ. ചാമുണ്ഡി ഹില്‍സ് മൈസൂർ നഗരത്തില്‍ നിന്നും…

      Read More »
    • ഇല്ലിക്കൽ കല്ലെന്ന കോട്ടയത്തിന്റെ അതിര് !!

      കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയായ തലനാട് പഞ്ചായത്തിൽ ചൈനയിലെ വൻമതിൽ പോലെ ഉയർന്നു നിൽക്കുന്ന  പാറകളുടെ ഒരു കൂട്ടമുണ്ട്.അതാണ് ഇല്ലിക്കൽ കല്ല്. മൂന്ന് പാറക്കൂട്ടങ്ങളാണ് ഇല്ലിക്കൽ കല്ല്. ഇതിൽ ഏറ്റവും ഉയർന്ന് കൂണുപോലെ നിൽക്കുന്ന കല്ല് കൂടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. അതിനടുത്ത് ഫണം വിടർത്തി പാമ്പിനെ പോലെ ഒരു കല്ല് ഉയർന്ന് നിൽക്കുന്നുണ്ട് കൂനൻകല്ല് എന്നാണ് നാട്ടുകാർ ഇതിനെ ‌വിളിക്കുന്നത്.കൂടക്കല്ലിനും കൂനാൻ കല്ലിനും ഇടയിൽ ഏകദേശം 20 അടിയോളം താഴ്‌ചയുള്ള ഒരു വിടവുണ്ട്. ഈ വിടവിനിടയിൽ അരയടി മാത്രം വീതിയുള്ള മറ്റൊരു കല്ലുണ്ട്. നരകപ്പാലം എന്നാണ് ഇത് അറിയപ്പെടുന്നത്. കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചിൽ ആറ് പിറവിയെടുക്കുന്നത് ഇവിടെയാണ്..ഒരുകാലത്ത് ഈരാറ്റുപേട്ടയ്ക്കപ്പുറം പ്രശസ്തമല്ലാതിരുന്ന ഇല്ലിക്കൽ കല്ലി‌ലേക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. സോഷ്യൽ മീഡിയകളിലെ ‌ട്രാവൽ ഗ്രൂപ്പുകളാണ് ഇല്ലിക്കൽ കല്ലിന് ഇത്ര പ്രശസ്തി നേടി കൊടുത്തുന്നത്.സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലയാണ് കോട്ടയം ജില്ലയിലെ ‌തന്നെ ഏറ്റവും ഉയരമുള്ള മല.ഇല്ലിക്കൽ…

      Read More »
    • കരുവള്ളിക്കാടും നാഗപ്പാറയും കാണാൻ പത്തനംതിട്ടയിലേക്കൊരു യാത്ര  

      പത്തനംതിട്ട-കോട്ടയം ജില്ലകൾക്ക് അതിരിടുന്ന കാടിനുളളിൽ പരപ്പാർന്നൊരു പാറക്കെട്ട്.അതാണ് നാഗപ്പാറ.റാന്നി മണ്ഡലത്തിലെ പെരുമ്പെട്ടി വില്ലേജിൽ വലിയകാവ് വനത്തിൽ ഉൾപ്പെട്ട പ്രദേശം.ഇവിടെയിരുന്നാൽ പാറക്കെട്ടിലൂടെ പാഞ്ഞിറങ്ങുന്ന കാട്ടുചോലയുടെ ഒച്ച കേൾക്കാം. കാതൊന്നു വട്ടംപിടിച്ചാൽ കാട്ടുകിളികളുടെ സംഗീതം ആസ്വദിക്കാം.ഉച്ചവെയിലിലും നിർത്താതെ വീശുന്ന കാറ്റിൽ എല്ലാം മറന്നൊന്ന് സുഖമായി ഉറങ്ങാം. മഴക്കാലത്ത് മറ്റൊരു കാഴ്ചയാണിവിടെ.തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് നാഗപ്പാറയുടെ മുകളില്‍ നിന്നും താഴേക്കു നോക്കിയാൽ താഴ് വാരത്ത് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ ഭിന്നഭാവങ്ങൾ കാണാം.മഴ പെയ്തു തീര്‍ന്നാലും ചുറ്റും മരം പെയ്യുന്ന കാടുകള്‍.കൂറ്റന്‍ പാറക്കെട്ടുകള്‍ ചാടി അലമുറയിടുന്ന കാട്ടരുവികളുടെ കാഴ്ചകള്‍ ഒന്നുമതി സഞ്ചാരികളുടെ മനം നിറയാൻ.കോടമഞ്ഞ് കരിമ്പടം പുതയ്ക്കുന്ന സന്ധ്യകളില്‍ കാട്ടരുവികള്‍ താളം പിടിച്ച് പാറക്കെട്ടുകള്‍ ചാടി കുതിച്ചു പായുമ്പോള്‍ മഴ നമ്മുടെ മുന്നിൽ മറ്റൊരു വിസ്മയം തീർക്കുന്നു.  മഴക്കാലത്ത് ഈർപ്പം കിനിയുന്ന പാറപ്പുറത്ത് നാനാതരം ചെടികൾ തഴച്ചുവളരും അവയുടെ സാന്നിധ്യം നാഗപ്പാറയെ ശലഭോദ്യാനമാക്കും അപൂർവ ഇനം പൂമ്പാറ്റകളെ വരെ ഇവിടെ കാണുവാൻ…

      Read More »
    • കന്യാകുമാരി: ഇന്ത്യയുടെ തെക്കേ അറ്റത്തേക്കൊരു യാത്ര

      പശ്ചിമഘട്ടവും ഇന്ത്യൻ മഹാസമുദ്രവും സമ്മേളിക്കുന്നതിനാൽ സൂര്യോദയവും സൂര്യാസ്തമയവും ഒരുമിച്ചു ദൃശ്യമാകുന്ന ലോകത്തിലെ തന്നെ അത്യപൂർവം സ്ഥലങ്ങളിൽ ഒന്നാണ് കന്യാകുമാരി.ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലവും കന്യാകുമാരിയാണ്. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന കന്യാകുമാരി ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തമായിരുന്നുവെങ്കിലും ഇന്നത് തമിഴ്നാടിന്റെ ഭാഗമാണ്.ഇവിടുത്തുകാർ ആരാധിക്കുന്ന കന്യാകുമാരി അമ്മൻ ദേവതയുമായി ബന്ധപെട്ടാണ് ഈ പ്രദേശം കന്യാകുമാരി എന്നറിയപ്പെടുന്നത്.പാർവതീ ദേവിയുടെ അവതാരമാണ്‌ ദേവി കന്യക എന്നാണ് വിശ്വാസം. തീർത്ഥാടന കേന്ദ്രങ്ങൾ കന്യാകുമാരി ദേവി ക്ഷേത്രം, ശുചിന്ദ്രം ശിവ ക്ഷേത്രം, മണ്ടക്കാട് ഭഗവതി അമ്മൻ ക്ഷേത്രം, വേളിമല കുമാരസ്വാമി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ. ആകർഷണങ്ങൾ കന്യാകുമാരിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് വിവേകാനന്ദപ്പാറയും, തിരുവള്ളുവർ പ്രതിമയും, കന്യാകുമാരി ക്ഷേത്രവും ഒക്കെയാണ്.സൂര്യോദയവും അസ്തമയവും ഒരേസ്ഥലത്തു നിന്നുകൊണ്ടുതന്നെ ഏകദേശം ഒരേദിശയിൽ കാണാമെന്നതാണ് കന്യാകുമാരിയുടെ മറ്റൊരു പ്രത്യേകത.ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ എന്നീ മൂന്നു കടലുകൾ ഒന്നിച്ചു ചേരുന്ന അപൂർവ്വയിടം കൂടിയാണ് കന്യാകുമാരി.ത്രിവേണി സംഗമം എന്നാണു ഇതിനു പറയുന്ന പേര്. ഇവ…

      Read More »
    • അട്ടപ്പാടി വഴി ഒരു ഊട്ടി യാത്ര

      ദേശീയപാതയിൽ മണ്ണാര്‍ക്കാടുനിന്ന് 25 കി.മീറ്റര്‍ ദൂരം സഞ്ചരിച്ചാൽ അട്ടപ്പാടിയായി.ചുരം കയറിച്ചെല്ലുമ്പോൾ അഗളി നരസിമുക്കിലെ വ്യൂ പോയിന്റില്‍ കയറി നിന്നാല്‍ ലോകം കാല്‍ക്കീഴില്‍ കോട്ടപോലെ നില്‍ക്കുന്നതായി തോന്നും. വരണ്ട പാലക്കാടന്‍ കാറ്റിനുപകരം തൊട്ടാല്‍ നനവുപൊടിയുന്ന നല്ല തണുത്ത കാറ്റ്.ഈ കൊടും ചൂടിൽ നിന്നും രക്ഷപെടണോ, അട്ടപ്പാടിയിലേക്ക് വണ്ടി വിട്ടോളൂ. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന സിനിമാ ലൊക്കേഷനായ അട്ടപ്പാടി കേരളത്തിന് നൽകുന്ന സംഭാവനകൾ ചെറുതല്ല.സച്ചിയുടെ അയ്യപ്പനും കോശിയുമാണ് അട്ടപ്പാടിച്ചന്തം കേരളത്തിന് പുറത്തെത്തിച്ചത്. അഗളി പഞ്ചായത്തിലൂടെ ഒഴുകുന്ന ശിരുവാണി പുഴയും അഗളി, പുതൂര്‍ പഞ്ചായത്തുകള്‍ പങ്കിടുന്ന ഭവാനിപ്പുഴയും ഇന്ന് സഞ്ചാരികളുടെയും ഇഷ്ട ഡസ്റ്റിനേഷനാണ്. മണ്ണാർകാട് താലുക്കിലെ അഗളി, ഷോളയൂർ പുതൂർ എന്നി ഗ്രാമ പഞ്ചായത്തുകൾ ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി.ഏതുകാലാവസ്ഥയിലും വിനോദ സഞ്ചാരത്തിന് അനുകൂലമാണ് അട്ടപ്പാടി.മുള്ളിവഴി ഊട്ടിയിലേക്കു പോവുന്നവരെയും സൈലന്റ് വാലിയിലെത്തുന്നവരെയുമൊന്നും ഒട്ടും നിരാശപ്പെടുത്തില്ല ഈ പ്രദേശം. മണ്ണാർക്കാട് റൂട്ടിൽ. നെല്ലിപ്പുഴ ജംങ്ഷൻ-തെങ്കര-ആനമൂളി കഴിഞ്ഞാൽ അട്ടപ്പാടിയിലേക്കുള്ള വഴി തുടങ്ങുകയാണ്.നയനമനോഹരങ്ങളായ കാഴ്ചകളോടൊപ്പം ഒൻപത് ഹെയർ പിന്‍…

      Read More »
    • വിവിധ കെഎസ്ആർടിസി ഡിപ്പോകളിലെ ഫോൺ നമ്പർ

        ✍ KSRTC ഡിപ്പോകളിലെ ഫോൺ നമ്പർ 1 അടൂർ – 04734-224764 2 ആലപ്പുഴ – 0477-2252501 3 ആലുവ – 0484-2624242 4 ആനയറ – 0471-2743400 5 അങ്കമാലി – 0484-2453050 6 ആര്യനാട് – 0472-2853900 7 ആര്യങ്കാവ് 0475-2211300 8 ആറ്റിങ്ങൽ – 0470-2622202 9 ബാംഗ്ലൂർ സാറ്റലൈറ്റ് 0802-6756666 10 ചടയമംഗലം 0474-2476200 11 ചാലക്കുടി – 0480-2701638 12 ചങ്ങനാശ്ശേരി 0481-2420245 13 ചാത്തന്നൂർ – 0474-2592900 14 ചെങ്ങന്നൂർ – 0479-2452352 15 ചേർത്തല – 0478-2812582 16 ചിറ്റൂർ- 04923-227488 17 കോയമ്പത്തൂർ 0422-2521614 18 18 എടത്വ 0477-2215400 19 ഈരാറ്റുപേട്ട – 0482-2272230 20 എറണാകുളം 0484-2372033 വൈറ്റില HUB – 0484-2301161 21 എരുമേലി – 04828-212345 22 എടപ്പാൾ -0494-2699751 23 ഗുരുവായൂർ – 0487-2556450 24 ഹരിപ്പാട് – 0479-2412620 25…

      Read More »
    • ഇന്ത്യയെ തൊട്ടറിഞ്ഞ് കാശ്മീരിലേക്കൊരു ട്രെയിൻ യാത്ര

       കൈയ്യിൽ കാശില്ലാത്തതു കൊണ്ട് നമ്മൾ നമ്മുടെ പല ആഗ്രഹങ്ങളും  മാറ്റിവെയ്ക്കാറുണ്ട്.അത്തരത്തിലൊന്നാണ് വിനോദ യാത്രകൾ.ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കാശ്മീരിലേക്കൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരുംതന്നെ കാണില്ല.പോയവരിലൂടെയും ചിത്രങ്ങളിലൂടെയും പരിചിതമായ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു ലോകമെക്കാലവും വാഴ്ത്തുന്ന കാശ്മീര്‍… മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.     മൂന്ന്  രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന ഈ നാടിന്റെ ചരിത്രവും പ്രത്യേകതകളും സംസ്കാരവും പാരമ്പര്യവുമെല്ലാം അറിയുവാനും പരിചയപ്പെടുവാനും ആഗ്രഹിക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ ചിലവിൽ പോയിട്ട് വരാൻ സഹായിക്കുന്ന ഒരു യാത്രയാണ് ഇത്.കാശ്മീർ വരെ പോയാൽ പതിനായിരങ്ങൾ ചിലവാകുമെന്ന പേരിൽ നമ്മളിൽ ബഹുഭൂരിപക്ഷവും അതിന് മിനക്കെടാറില്ല.എന്നാൽ അധികം പണം ചിലവാക്കാതെ തന്നെ കാശ്മീരിൽ പോയിട്ട് വരാൻ പറ്റുന്ന ഒരു മാർഗ്ഗത്തെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. നൂറുകണക്കിന് ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന്, വിവിധ ഭാഷകൾ, വിവിധ ആളുകൾ, വിവിധ വേഷവിധാനങ്ങൾ ഒക്കെ കണ്ടാസ്വദിച്ച് ഇന്ത്യയെ തൊട്ടറിഞ്ഞ് ഒരു ട്രെയിൻ യാത്ര.ഒടുവിൽ…

      Read More »
    • രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളുമായി റെയിൽവേ

      രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ദിനംപ്രതി ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന ട്രെയിനിൽ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയിൽ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയിൽവേ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം യാത്രക്കാർ രാത്രിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്. ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകൾ ഒഴികെയുള്ളവ പ്രവർത്തിപ്പിക്കരുത്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ട്രെയിനിൽ പെരുമാറ്റ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനർ, കാറ്ററിങ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർ എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. സഹയാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ പെരുമാറുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാർ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങൾ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കൾ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനിൽ അനുവദിക്കില്ല.…

      Read More »
    Back to top button
    error: