World
-
ജപ്പാന്‍ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 6.5, 5.0 തീവ്രതയുള്ള രണ്ട് ഭൂചലനങ്ങള്‍
ടോക്കിയോ: ജപ്പാന്‍ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 6.5, 5.0 തീവ്രതയുള്ള രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഭൂചലനം ഇന്നലെ ഉച്ചകഴിഞ്ഞ് 2:45 ന് ആണ് അനുഭവപ്പെട്ടത്. കുരില്‍ ദ്വീപുകളുടെ തെക്കുകിഴക്കന്‍ തീരത്താണ് പ്രഭവകേന്ദ്രം. പിന്നാലെ 3:07 ന് 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. രണ്ട് ഭൂചലനങ്ങളും 23.8 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായത്. രണ്ടാമത്തേത് ഒരേ പ്രദേശത്ത് തന്നെ 40 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടതെന്നും യുഎസ്ജിഎസ് വ്യക്തമാക്കി. മെയ് 5 ന്, ജപ്പാനിലെ പടിഞ്ഞാറന്‍ പ്രിഫെക്ചറായ ഇഷിക്കാവയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഫെബ്രുവരി, മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ ഭൂകമ്ബങ്ങള്‍ ഉണ്ടായി.
Read More » -
സൗദിയില്‍ പുതിയ സ്വര്‍ണ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തി
റിയാദ്: സൗദിയില്‍ പുതിയ സ്വര്‍ണ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തി. മക്ക മേഖലയില്‍ നിലവിലുള്ള മൻസൂറ, മസാറ സ്വര്‍ണ ഖനികളോട് ചേര്‍ന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതെന്ന് സൗദി മൈനിങ് കമ്ബനി (മആദിൻ) അറിയിച്ചു. 2022ല്‍ ആരംഭിച്ച കമ്ബനിയുടെ തീവ്ര പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്. മൻസൂറക്കും മസാറക്കും ചുറ്റും കമ്ബനിയുടെ പര്യവേക്ഷണം തുടരുകയാണ്. 125 കിലോമീറ്റര്‍ നീളത്തില്‍ നിക്ഷേപമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രധാന സ്വര്‍ണ വലയമായി പ്രദേശം മാറുമെന്നാണ് പ്രതീക്ഷ.
Read More » -
ഇന്ത്യ കണ്ണുരുട്ടി; ഖത്തറില്‍ 8 മുൻ ഇന്ത്യൻനാവികരുടെ വധശിക്ഷ റദ്ദാക്കി
ദോഹ: ചാരവൃത്തി ആരോപിച്ച് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ നാവികസേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. ഇവരുടെ വധശിക്ഷ റദ്ദാക്കിയതായി കോടതി അറിയിച്ചു.ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ക്യാപ്റ്റൻ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റൻ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡര്‍ അമിത് നാഗ്പാല്‍, കമാൻഡര്‍ പൂര്‍ണേന്ദു തിവാരി, കമാൻഡര്‍ സുഗുണാകര്‍ പകാല, കമാൻഡര്‍ സഞ്ജീവ് ഗുപ്ത, നാവികൻ രാകേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആൻഡ് കണ്‍സല്‍ട്ടിങ് കമ്ബനിയില്‍ ജോലിചെയ്തുവരികയായിരുന്നു.അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്.അതേസമയം ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും.
Read More » -
ഇറാക്കില്‍ യുഎസ് ആക്രമണം; ഒരു മരണം
ബാഗ്ദാദ്: ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഇറാക്കില്‍ യുഎസ് ആക്രമണം. ഇറാക്കിലെ ഇര്‍ബിലിലുള്ള യുഎസ് സൈനികതാവളത്തിനു നേര്‍ക്കു ഡ്രോണ്‍ ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് യുഎസ് തിരിച്ചടിച്ചത്. ഖത്തീബ് ഹിസ്ബുള്ള അടക്കമുള്ള സംഘടനകളെയാണ് ആക്രമിച്ചതെന്നു പെന്‍റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. പ്രസിഡന്‍റ് ബൈഡന്‍റെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇര്‍ബില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു യുഎസ് സൈനികര്‍ക്കു പരിക്കേറ്റിരുന്നു. ഇറാന്‍റെ പിന്തുണയുള്ള ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാക്ക് എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതേസമയം അമേരിക്കയുടെ ആക്രമണത്തെ ഇറാക്കി സര്‍ക്കാര്‍ അപലപിച്ചു. .
Read More » -
അമേരിക്കയ്ക്കും ഇസ്രായേലിനും കൃത്യമായ സമയത്ത് തിരിച്ചടി നല്‍കുമെന്ന് ഇറാൻ
ടെഹ്റാൻ: തങ്ങളുടെ മുതിര്‍ന്ന കമാൻഡറെ കൊലപ്പെടുത്തിയ ഇസ്രായേലിനും അമേരിക്കയ്ക്കും കൃത്യമായ സമയത്ത് തിരിച്ചടി നല്‍കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി. സയണിസ്റ്റുകള്‍ക്ക് ശക്തമായ മറുപടിയാണ് ഹമാസ് നല്‍കുന്നതെന്നും ഇസ്രായേലിനെ നേരിടാനുള്ള ഇറാന്‍റെ ദൗത്യത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടത്. സിറിയയിലെ ഇറാൻ റവല്യൂഷണറി ഗാര്‍ഡ് കമാൻഡര്‍ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്. ഡമസ്കസിലെ സൈനബിയ ജില്ലയിലാണ് സംഭവം. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു സഈദ് റാസി മൗസവി. 2020ല്‍ അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫിസര്‍ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൗസവി അറിയപ്പെട്ടിരുന്നത്.
Read More » -
ഒറ്റ ചാർജിൽ 1000 കിലോമീറ്റർ സഞ്ചരിക്കാം! അതിശയിപ്പിക്കുന്ന കരുത്തേറിയ ബാറ്ററിയുമായി ഇലക്ട്രിക് കാർ വരുന്നു
ഒറ്റ ചാർജിൽ 1000 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ കഴിയാവുന്ന പുതിയ ബാറ്ററി പുറത്തിറക്കി ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ നിയോ. അടുത്ത തലമുറ ബാറ്ററിയുടെ വൻതോതിലുള്ള ഉൽപാദനം 2024 ഏപ്രിലിൽ ഉണ്ടാകുമെന്ന് ഷാങ്ഹായ് ആസ്ഥാനമായുള്ള കമ്പനി വ്യക്തമാക്കി. നിലവിൽ വിപണിയിലുള്ള മറ്റേതൊരു ഇലക്ട്രിക് അല്ലെങ്കിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറുകളേക്കാളും ദൈർഘ്യമേറിയ റേഞ്ചാണ് നിയോ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച, 14 മണിക്കൂറിൽ 1,044 കിലോമീറ്റർ ഇലക്‌ട്രിക് ഇടി 7 (ET7) വാഹനം ഓടിച്ച് നിയോ ചീഫ് എക്‌സിക്യൂട്ടീവ് വില്യം ലി അവകാശവാദം തെളിയിച്ചു. ഇത് തത്സമയം സ്ട്രീം ചെയ്തിരുന്നു. ഷെജിയാങ് പ്രവിശ്യയിൽ നിന്ന് ഫുജിയാൻ പ്രവിശ്യയിലേക്ക് കാർ ശരാശരി 84 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ടെസ്‌ലയുടേത് പോലെയുള്ള ശക്തമായ ഇലക്ട്രിക് കാറുകളോടാണ് നിയോ മത്സരിക്കുന്നത്. ചാർജ് തീർന്ന ബാറ്ററി മൂന്ന് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ മാറ്റി പൂർണമായി ചാർജ് ചെയ്ത ബാറ്ററി സ്ഥാപിക്കാനാവും. വാഹനത്തിലേക്ക് ഇന്ധനം…
Read More » -
മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന് നിരന്തരം വാര്‍ത്തകള്‍ പുറത്ത് വരുന്ന പാകിസ്ഥാനിൽ, പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു യുവതി ജനവിധി തേടുന്നു; ആരാണ് ഡോ. സവീര പര്‍കാശ് ?
ഫെബ്രുവരി 8 ന് ആരംഭിക്കുന്ന പാകിസ്ഥാന്‍റെ 16 -ാം പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പില്‍, പാകിസ്ഥാന്‍റെ പൊതു തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു യുവതിയും ജനവിധി തേടിയിറങ്ങുന്നു, ഡോ. സവീര പര്‍കാശ്. ഇസ്ലാമാബാദിന് സമീപത്തെ ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്നാണ് ഡോ സവീര പര്‍കാശ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഇവര്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ച് കഴിഞ്ഞു. മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന് നിരന്തരം വാര്‍ത്തകള്‍ പുറത്ത് വരുന്ന പാകിസ്ഥാനില്‍ നിന്നും പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന 25 കാരിയായ ഡോ സവീര പര്‍കാശ് ആരാണ്? പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച സവീര നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഈയിടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സീനിയര്‍ ഡോക്ടറായി റിട്ടയര്‍ ചെയ്ത ഡോ ഓം പര്‍കാശാണ് മകളുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സമീര ഒരു ഇറക്കുമതി സ്ഥാനാര്‍ത്ഥിയാണെന്ന് കരുതിയാല്‍ തെറ്റി. നിലവില്‍ അവര്‍ പിപിപിയുടെ സജീവ പ്രവര്‍ത്തകയും വനിതാ വിഭാഗം ജില്ലാ…
Read More » -
ഓർമയുണ്ടോ ‘മുണ്ടക്കൽ ശേഖര’നെ ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും സൂപ്പര്‍ വില്ലൻ ഇന്ന് അമേരിക്കയിൽ അതിസമ്പന്നനായ കര്‍ഷകൻ
‘മുണ്ടക്കല്‍ ശേഖര’നെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും ഈ സൂപ്പര്‍ വില്ലൻ, നെപ്പോളിയന്‍ ദൂരൈസ്വാമി ഇന്ന് യുഎസില്‍ ഏക്കറുകണക്കിന് കൃഷിയുള്ള അതി സമ്പന്നനായ കര്‍ഷകനാണ്. നടന്‍, മുന്‍ കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രശസ്തനായ നെപ്പോളിയന്‍ തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ്. രാഷ്ട്രീയവും സിനിമയും ഉപേക്ഷിച്ച താരം അമേരിക്കയില്‍ വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി നടത്തുകയാണിപ്പോൾ. യുഎസിലെ നാഷ്‌വില്ലെ ടെനിസിയിൽ 300 ഏക്കർ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈൻ ഉൽപാദനവും നടത്തുന്നുണ്ട്. 2000 ൽ ഇന്ത്യയിൽ ജീവൻ ടെക്നോളജീസ് എന്ന ഐടി കമ്പനി നെപ്പോളിയൻ തുടങ്ങിയിരുന്നു. ഇന്ന് യുഎസിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനായി അരയ്ക്കു താഴെ തളര്‍ന്ന അവസ്ഥയിലായ നെപ്പോളിയന്റെ മൂത്ത മകന്‍ ധനുഷിന്റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരം യുഎസിലേക്കു താമസം മാറ്റിയത്. ധനുഷിനെ കൂടാതെ ഇളയ മകന്‍ ഗുണാല്‍, ഭാര്യ…
Read More » -
ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ ഇസ്രായേല്‍ തടഞ്ഞു
ജറുസലേം: വെസ്റ്റ് ബാങ്കിലെ വീടുകള്‍ക്ക് നേരെ തുടരുന്ന ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുമായി പോയ ആംബുലന്‍സുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടുവെന്ന് റിപ്പോര്‍ട്ട്. മാരകമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമായി ആശുപത്രികളിലേക്ക് പോയ ആംബുലന്‍സുകളാണ് സൈന്യം തടഞ്ഞിട്ടത്. തുല്‍ക്കറമിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മുമ്പും പരിക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ദുരന്തസ്ഥലങ്ങളിലേക്ക് പോയ റെഡ് ക്രോസ്, റെഡ് ക്രസന്റ് എന്നിവയുടെ ആംബുലന്‍സുകളാണ് സൈനിക വാഹനങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ തടഞ്ഞിട്ടത്. അതേസമയം, തുല്‍ക്കറമിലെ, നിരവധി വീടുകളില്‍ വ്യാപകമായി റെയ്ഡുകള്‍ നടക്കുകയാണ്. ആയുധങ്ങളുമായി ഇരച്ചു കയറിയ സൈന്യം സത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റെയ്ഡുകളില്‍ പ്രതിഷേധിച്ച ഫലസ്തീനികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 250 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 20,674 ഉം…
Read More » -
‘പാരസൈറ്റ്’ താരം ലീ സുന്‍ ക്യുന്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍
സിയോള്‍(ദക്ഷിണകൊറിയ): ഓസ്‌കര്‍ അവാര്‍ഡ് ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടന്‍ ലീ സുന്‍ ക്യുന്‍ മരിച്ച നിലയില്‍. സിയോളിലെ വര്‍യോങ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 48 വയസായിരുന്നു. ആത്മഹത്യയെന്നാണ് സൂചന. അടുത്തിടെ താരം മയക്കുമരുന്ന് കേസില്‍പ്പെട്ട് വിവാദത്തിലായിരുന്നു. ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് ഭര്‍ത്താവ് വീടുവിട്ടിറങ്ങി എന്ന് പറഞ്ഞുകൊണ്ട് നടന്റെ ഭാര്യയാണ് പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ലീ സുന്‍ ക്യുന്‍ വിവാദത്തില്‍പ്പെടുന്നത്. തുടര്‍ന്ന് വരാനിരിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ഒക്ടോബര്‍ മുതല്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിലായിരുന്നു താരം. 2001-ല്‍ ലവേഴ്‌സ് എന്ന ഒരു ടെലിവിഷന്‍ സിറ്റ്‌കോമിലൂടെയാണ് ലീ സുന്‍ ക്യുന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 41 സിനിമകളിലും 25 ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. പാരസൈറ്റില്‍ പണക്കാരനായ മുതലാളിയുടെ കഥാപാത്രമായാണ് ലീ സുന്‍ എത്തിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ചിത്രം നേടിയിരുന്നു. പാരസൈറ്റ് കൂടാതെ അവര്‍…
Read More »