ശ്രീലങ്കയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകന്‍ 23 കോടിയുടെ അഴിമതിക്കേസില്‍ കുടുങ്ങി ; പെട്രോളിയം മന്ത്രിയയിരിക്കെ കാട്ടിയ സാമ്പത്തീക വെട്ടിപ്പിന് അറസ്റ്റ്് ചെയ്യാന്‍ നീക്കം

കൊളംബോ: ശ്രീലങ്കയ്ക്ക് ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ പിടിച്ച് ജയിലിലിടാന്‍ ഭരണകൂടം. ശ്രീലങ്കയുടെ മുന്‍ നായകനും പെട്രോളിയം അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന മുന്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയാണ് അറസ്റ്റിനെ മുഖാമുഖം കാണുന്നത്. 23.5 കോടിയുടെ അഴിമതിക്കേസിലാണ് താരം കുടുങ്ങിയിരിക്കുന്നത്.
പെട്രോളിയം മന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസില്‍ ദീര്‍ഘകാല എണ്ണ സംഭരണ കരാറുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മാറ്റുകയും ഉയര്‍ന്ന വിലയ്ക്ക് സ്‌പോട്ട് പര്‍ച്ചേസുകള്‍ നടത്തുകയും ചെയ്തതായി രണതുംഗയ്ക്കും സഹോദരനുമെതിരെ അഴിമതി വിരുദ്ധ നിരീക്ഷണ കമ്മീഷന്‍ ആരോപിച്ചു. നിലവില്‍ വിദേശത്തായ രണതുംഗ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷന്‍ കൊളംബോ മജിസ്ട്രേറ്റ് അസംഗ ബോദരഗാമയെ അറിയിച്ചു.
അര്‍ജുന രണതുംഗയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക 1996-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇടംകൈയ്യന്‍ ബാറ്ററായ 62-കാരനായ അര്‍ജുന, ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു കപ്പ് ഉയര്‍ത്തിയത്. ‘2017-ല്‍ ഇടപാടുകള്‍ നടത്തിയ സമയത്ത് 27 വാങ്ങലുകളിലായി സംസ്ഥാനത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി,’ എന്ന് കൈക്കൂലിയോ അഴിമതിയോ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്‍ അറിയിച്ചു.
മുന്‍ മന്ത്രിയുടെ മൂത്ത സഹോദരനും, അക്കാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാനുമായിരുന്ന ധമ്മിക രണതുംഗയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ശ്രീലങ്കയുടെയും അമേരിക്കയുടെയും ഇരട്ട പൗരത്വമുള്ള ധമ്മികയ്ക്ക് മജിസ്ട്രേറ്റ് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനത്തോടെ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്ന പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ സര്‍ക്കാരിന്റെ വ്യാപകമായ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമാണ് രണതുംഗ സഹോദരന്മാര്‍ക്കെതിരായ കേസ്.
മറ്റൊരു രണതുംഗ സഹോദരനായ, മുന്‍ ടൂറിസം മന്ത്രിയായ പ്രസന്ന രണതുംഗയെ, കഴിഞ്ഞ മാസം ഒരു ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ആ കേസ് തീര്‍പ്പായിട്ടില്ല, എ ന്നാല്‍ ഒരു ബിസിനസുകാരനില്‍ നിന്ന് പണം തട്ടിയ കേസില്‍ 2022 ജൂണില്‍ അദ്ദേഹം ശി ക്ഷിക്കപ്പെട്ടിരുന്നു. നിലവില്‍ അദ്ദേഹം രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഡഡ് തടവ് ശിക്ഷ യിലാണ്.






