World

    • ‘യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ല’; അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതെന്ന് ആയത്തുള്ള അലി ഖമീനി

      ടെഹ്‌റാന്‍: അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ല. നേരിട്ടുള്ള ചര്‍ച്ചയ്ക്കായി അവര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രതിസന്ധിയുടെ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നതാണെന്നും ഖമീനി പറഞ്ഞു. അടുത്തയാഴ്ച ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ഫ്രഞ്ച്, ബ്രിട്ടീഷ്, ജര്‍മ്മന്‍ പ്രതിനിധികളുമായി ധാരണയിലെത്തിയതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഖമീനിയുടെ പ്രസ്താവന. ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യ ശക്തികളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. യുഎസുമായി ചര്‍ച്ച നടത്താന്‍ പ്രേരിപ്പിക്കുന്നവര്‍ ബാഹ്യരൂപം മാത്രമാണ് കാണുന്നത്. തന്റെ കാഴ്ചപ്പാടില്‍, ഈ പ്രശ്‌നം പരിഹരിക്കാനാവാത്തതാണ്. ഇറാന്‍ അമേരിക്കയെ അനുസരിക്കണമെന്നതാണ് അവരുടെ ആവശ്യം. അത്തരം തെറ്റായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ഇറാനിലെ ജനത അവരുടെ സര്‍വ ശക്തിയുമെടുത്ത് നിലകൊള്ളുമെന്നും ഖമീനി പറഞ്ഞു. ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രയേലും രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടതിനെത്തുടര്‍ന്ന്…

      Read More »
    • ‘വാട്സ്ആപ്പിലൂടെ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു’; വനിതാ എസ്‌ഐമാരുടെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ട മുന്‍ എസ്പി വിനോദ് കുമാര്‍

      തിരുവനന്തപുരം: വാട്സ്ആപ്പിലൂടെ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ തള്ളി ആരോപണവിധേയനായ പത്തനംതിട്ട മുന്‍ എസ്പി വി.ജി വിനോദ് കുമാര്‍. വിഷയത്തില്‍ അന്വേഷണം നടത്തി തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന കാലത്ത് ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ്ആപ്പില്‍ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു എന്നാണ് പരാതി. രണ്ട് വനിതാ എസ്ഐമാരാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗത്തിനാണ് അവര്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി അജിതാ ബീഗം രണ്ട് വനിതാ ഉദ്യോസ്ഥരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ എസ്ഐമാര്‍ മൊഴിയായി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. വാട്സ്ആപ്പ് കോളുകള്‍ സ്വീകരിക്കാതെ ഇരുന്നാലോ, മെസേജുകള്‍ക്ക് പ്രതികരിക്കാതെ ഇരുന്നാലോ ഗുരുതരമായ ശിക്ഷാ നടപടികളിലേക്ക് വിനോദ് കുമാര്‍ കടന്നിരുന്നതായും മൊഴിയില്‍ പറയുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് അവര്‍…

      Read More »
    • നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുക ലക്ഷ്യം; ദീര്‍ഘകാല നിക്ഷേപ താല്‍പര്യമുള്ളവരെ ലക്ഷ്യമിട്ട് വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ; പ്രഖ്യാപനവുമായി ഒമാന്‍

      മസ്‌കറ്റ്: ദീര്‍ഘകാല വിസയ്ക്ക് പിന്നാലെ വിദേശികള്‍ക്ക് ഗോള്‍ഡന്‍ റസിഡന്‍സി (ഗോള്‍ഡന്‍ വിസ) പ്രഖ്യാപിച്ച് ഒമാന്‍. വിദേശി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഒമാന്റെ പുതിയ നീക്കം. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യുവജന സാംസ്‌കാരിക വിനോദ കേന്ദ്രത്തില്‍ നടന്ന ‘സുസ്ഥിര ബിസിനസ് പരിസ്ഥിതി’ ഫോറത്തിന്റെ ഭാഗമായി, ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി അല്‍ സയീദിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ഗോള്‍ഡന്‍ റസിഡന്‍സി, കൊമേഴ്സ്യല്‍ രജിസ്‌ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഡിജിറ്റല്‍ സേവനം തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ഈ മാസം 31 മുതല്‍ പുതിയ പദ്ധതികള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. ദീര്‍ഘകാല നിക്ഷേപ താല്‍പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് ‘ഗോള്‍ഡന്‍ റസിഡന്‍സി’ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനികളുടെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ സേവനം ലഭ്യമാക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് സമയവും ചെലവും കുറയുന്ന രീതിയില്‍ സേവനം ലഭ്യമാകും. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത…

      Read More »
    • ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടി: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ ബോംബ് ആക്രമണം; പ്രസിഡന്റിന്റെ കൊട്ടാരം തകര്‍ന്നു

      സന: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിന് നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ‘ഹൂതി ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങള്‍ നടത്തുന്ന ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തകര്‍ത്ത രണ്ട് പവര്‍ പ്ലാന്റുകളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു.’- ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ അടക്കം 30 ല്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

      Read More »
    • ഗര്‍ഭനിരോധന ഗുളിക വാങ്ങിയതിന്റെ ഓണ്‍ലൈന്‍ പേമെന്റ് മുടങ്ങി; എനിക്കല്ലെങ്കില്‍ പിന്നെയാര്‍ക്കെന്ന് ഭാര്യ, അവിഹിതവും ഭര്‍ത്താവും പുറത്ത്!

      ബെയ്ജിങ്: മൊബൈല്‍ പേയ്മെന്റ് മുടങ്ങിയതോടെ രഹസ്യമായി ഗര്‍ഭനിരോധന ഗുളിക വാങ്ങിയ യുവാവിന്റെ അവിഹിത ബന്ധം പിടികൂടി ഭാര്യ. ഇതേതുടര്‍ന്ന് യുവാവിന്റെ കുടുംബ ജീവിതം തകര്‍ന്നു. ചൈനയിലാണ് സംഭവം. ഗ്വാങ്ഡോങ് പ്രവശ്യയിലെ ഒരു ഫാര്‍മയില്‍ നിന്നാണ് യുവാവ് ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയത്. സാങ്കേതിക തകരാര്‍ മൂലം അക്കൗണ്ടില്‍ പണമെത്താത്തിനെത്തുടര്‍ന്ന് കടയുടമ തിരികെ നമ്പറില്‍ വിളിച്ചപ്പോള്‍ എടുത്തത് ഗുളിക വാങ്ങിയ യുവാവിന്റെ ഭാര്യയായിരുന്നു. ഭാര്യ അറിയാതെ ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങാന്‍ കടയിലെത്തിയതായിരുന്നു യുവാവ്. ഗുളികകള്‍ വാങ്ങി ഓണ്‍ലൈന്‍വഴി പണമടച്ച് യുവാവ് തിരിച്ചുപോയെങ്കിലും പണം കടയുടമയുടെ അക്കൗണ്ടില്‍ എത്തിയില്ല. 15.8 യുവാന്‍ (ഏകദേശം 200 രൂപ) ആയിരുന്നു അടക്കാനുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ കാരണം ഇത് കടക്കാരന്റെ അക്കൗണ്ടില്‍ എത്തിയില്ല. തുടര്‍ന്ന് ഫോണ്‍ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയതിന്റെ പണം അക്കൗണ്ടിലെത്തിയില്ലെന്ന് അറിയിച്ചു. എന്നാല്‍ യുവാവ് വാങ്ങിയ ഗുളിക ഭാര്യക്കുള്ളതായിരുന്നില്ല. ഇതോടെയാണ് ഭര്‍ത്താവിന്റെ അവിഹിതബന്ധം യുവതി അറിഞ്ഞത്. ഈ സംഭവത്തോടെ തന്റെ കുടുംബ ബന്ധം തകര്‍ന്നതായി…

      Read More »
    • ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയത് നാട്ടുകാരുടെ കാശ് ; ശ്രീലങ്കയെ സാമ്പത്തീക പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു

      കൊളംബോ: ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍. ആറ് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിക്രമസിംഗെ യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി തിരികെയെത്തിയ ശേഷം ലണ്ടനിലേക്ക് പോയെന്നാണ് കേസില്‍ പറയുന്നത്. ഭാര്യയുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഇതിനായി പൊതുപണം ഉപയോഗപ്പെടുത്തി എന്നാണ് കേസില്‍ പറയുന്നത്. 2022 ജൂലായ് മുതല്‍ 2024 സെപ്തംബര്‍ വരെ റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്ന കാലത്തായിരുന്നു സംഭവം. 2023 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതി നായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിക്രമ സിംഗെയെ ക്രിമിനല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തി യിരുന്നു. തുടര്‍ന്നാണ് 76കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ഗോത ബയ രാജപക്സെയ്ക്ക്…

      Read More »
    • ഫ്രണ്ടൊക്കെ പണ്ട്! സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെ, ക്രൂഡ് ഓയില്‍ ശുദ്ധീകരണത്തിലൂടെ ശ്രമം ലാഭം കൊയ്ത്ത്; ഇന്ത്യയ്‌ക്കെതിരേ ആക്രമണം കടുപ്പിച്ച് ട്രംപ് ഭരണകൂടം

      വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്ക. സംഘര്‍ഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ, സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെയാണ് കടന്നുപോവുന്നതെന്നും പറഞ്ഞു. അതേസമയം, ഇന്ത്യയ്ക്കുമേല്‍ അധികതീരുവ ചുമത്തിയതില്‍ യുഎസ് നിലപാട് കടുപ്പിക്കുകയും ചെയ്തു. റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് പീറ്റര്‍ നവാരോ ആരോപിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി ഇന്ത്യക്ക് മേലുള്ള തീരുവ ഇരട്ടിയാക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 27-നപ്പുറം ട്രംപ് നീട്ടുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ നേതാവാണ്. പക്ഷേ, ആഗോള സമ്പദ്വ്യവസ്ഥയിലും നന്മയിലും ഇന്ത്യയുടെ പങ്ക് എന്താണെന്ന് നോക്കൂ. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് സമാധാനം സൃഷ്ടിക്കുകയല്ല, മറിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണ്.’ നവാരോ പറഞ്ഞു. ‘ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ ക്രൂഡ് ഓയില്‍ ആവശ്യമില്ല. ശുദ്ധീകരണത്തിലൂടെ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. നമുക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്കു കിട്ടുന്ന പണം അവര്‍…

      Read More »
    • ടിബറ്റില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്; ടിബറ്റന്‍ ബുദ്ധമതത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശം; ദലൈലാമയെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രസംഗം

      ബെയ്ജിങ്: ടിബറ്റില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ചൈനീസ് സ്വയംഭരണ പ്രദേശമായി ടിബറ്റ് മാറിയതിന്റെ 60-ാം വാര്‍ഷികത്തിലായിരുന്നു ഷിയുടെ സന്ദര്‍ശനം. ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ സ്വീകരിക്കാനെത്തിയ 20,000 ജനങ്ങളെ അഭിസംബോധന ചെയ്ത ഷി ടിബറ്റന്‍ ബുദ്ധമതം മാറേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതേസമയം ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത ആത്മീയ നേതാവ് ദലൈലാമയെക്കുറിച്ച് പ്രസംഗത്തില്‍ എവിടെയും ചൈനീസ് പ്രസിഡന്റ് പരാമര്‍ശിച്ചിരുന്നില്ല. ചൈനീസ് പ്രസിഡന്റായ ശേഷം ഇത് രണ്ടാമത്തെ തവണയാണ് ഷി ടിബറ്റില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. 2021 ലായിരുന്നു ഷി ചിന്‍പിങ്ങിന്റെ ആദ്യ ടിബറ്റന്‍ സന്ദര്‍ശനം. ടിബറ്റിന്റെ വികസനം ഉറപ്പാക്കാനും വികസനം സാധ്യമാക്കുവാനും രാഷ്ട്രീയ, സാമൂഹിക സ്ഥിരതയും വംശീയ ഐക്യം നിലനിര്‍ത്തുകയുമാണ് ആവശ്യമെന്ന് ഷി പറഞ്ഞു. ടിബറ്റില്‍ ചൈനീസ് സര്‍ക്കാര്‍ വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചൈനീസ് പ്രസിഡന്റ് സന്ദര്‍ശനത്തിന് എത്തിയത്.

      Read More »
    • യുഎസില്‍ നിന്നും കാണാതായ യുവതി ആഫ്രിക്കന്‍ ഗോത്രത്തോടൊപ്പം ‘സ്‌കോട്ടിഷ്’ വനാന്തരത്തില്‍

      എഡിന്‍ബര്‍ഗ്: യുഎസില്‍ നിന്നും കാണാതായ ടെക്‌സസ് യുവതിയെ സ്‌കോട്ട്‌ലാന്‍ഡിലെ വനാന്തരത്തില്‍ ആഫ്രിക്കന്‍ ഗോത്രത്തോടൊപ്പം കണ്ടെത്തി. ‘കുബാല കിംഗ്ഡം’ എന്നറിയപ്പെടുന്ന ഈ സംഘം എഡിന്‍ബര്‍ഗില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ തെക്ക് ജെഡ്ബര്‍ഗിനടുത്തുള്ള വനപ്രദേശങ്ങളില്‍ ഒരു ക്യാമ്പ് നിര്‍മിച്ചിട്ടുണ്ട്. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈലാന്‍ഡ്‌സിലെ തങ്ങളുടെ പൂര്‍വികരില്‍ നിന്ന് മോഷ്ടിച്ച ഭൂമി തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജെഡ്ബര്‍ഗിലെ വനത്തില്‍ തങ്ങള്‍ താമസമാക്കിയതെന്ന് സ്വയംപ്രഖ്യാപിത ഗോത്രം പറയുന്നതായി യുകെ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ എസ്ഡബ്ല്യുഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്‌സസില്‍ നിന്നുള്ള കൗറ ടെയ്ലറിനെയാണ് കാണാതായത്. ആഫ്രിക്കന്‍ ഗോത്രത്തിനുള്ളില്‍ ഇവരെ ദാസി എന്നര്‍ഥം വരുന്ന ‘അസ്‌നത്ത്’, അല്ലെങ്കില്‍ ‘ലേഡി സഫി’ എന്നാണ് വിളിക്കുന്നത്. ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തില്‍, തന്നെ കാണാതായിട്ടില്ലെന്ന് അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ‘എന്നെ വെറുതെ വിടൂ. ഞാന്‍ ഒരു മുതിര്‍ന്ന ആളാണ്, നിസ്സഹായായ കുട്ടിയല്ല.’ അവര്‍ യുകെ അധികൃതരോട് വ്യക്തമാക്കി. എപ്പോഴാണ് എവിടെ വച്ചാണ് ടെയ്‌ലറിനെ കാണാതായതെന്നോ കുടുംബത്തിന് ഇതേക്കുറിച്ചോ…

      Read More »
    • ജനപ്രിയ ന്യായാധിപന്‍; സോഷ്യമീഡിയയിലെ മിന്നും താരം, ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

      വാഷിംഗ്ടണ്‍: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയാണ്. ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന ഇന്റര്‍നാഷണല്‍ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ കോടതി വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. 1936 നവംബര്‍ 24 ആയിരുന്നു ജനനം. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.    

      Read More »
    Back to top button
    error: