World
-
ഇന്ത്യയ്ക്കായി വമ്പൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് റോൾസ് റോയ്‌സ്; പ്രതിരോധ ഗവേഷണ രംഗത്തിന് മുതൽക്കൂട്ടാവുന്ന എഞ്ചിൻ സാങ്കേതിക വിദ്യയും ബൗദ്ധിക സ്വത്തവകാശ കൈമാറാൻ തയ്യാറെന്ന് പ്രഖ്യാപനം
ന്യൂഡൽഹി: ആഗോള വിമാന എൻജിൻ നിർമ്മാണ ഭീമനായ റോൾസ് റോയ്‌സ് വലിയ ഓഫറുകളുമായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി വമ്പൻ പ്രഖ്യാപനമാണ് കമ്പനി നടത്തിയത്. കമ്പനിയുടെ സിഐഒ തുഫാൻ എർജിൻബിൽജിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തന്ത്രപ്രധാനമായ നീക്കം. ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാനങ്ങൾക്കായി അത്യാധുനിക എൻജിനുകൾ സംയുക്തമായി വികസിപ്പിക്കാൻ റോൾസ് റോയ്‌സ് സന്നദ്ധത അറിയിച്ചു. ഇതിൻ്റെ പൂർണമായ ബൗദ്ധിക സ്വത്തവകാശം (സമ്പൂർണ ബൗദ്ധിക സ്വത്തവകാശം) ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യ തദ്ദേശീയമായി സാധ്യമാക്കുന്ന അടുത്ത വിമാനങ്ങൾക്കായി 120 ന്യൂട്ടൺ ശേഷിയുള്ള എൻജിൻ കോർ (കോംബാറ്റ് ജെറ്റ് എഞ്ചിൻ കോർ) വികസിപ്പിക്കാനുള്ള സഹായഹസ്തമാണ് കമ്പനി നീട്ടിയിരിക്കുന്നത്. എഞ്ചിൻ സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ ഇന്ത്യയ്ക്ക് സ്വന്തമായി എൻജിൻ നിർമ്മാണശേഷി കൈവരിക്കാൻ സാധിക്കും. കമ്പനിയുടെ പുതിയ പ്രഖ്യാപനത്തോട് കേന്ദ്ര സർക്കാർ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അടുത്ത തലമുറ യുദ്ധവിമാന എൻജിനുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യൻ കമ്പനികളെ പങ്കാളികളാക്കാൻ…
Read More » -
പാക്കിസ്ഥാന് മീതെ മിന്നൽപ്പിണരുകൾ തീർത്ത എസ്-400 മിസൈലുകൾ വീണ്ടും വാങ്ങാൻ ഇന്ത്യ; ഇക്കുറി റഷ്യയുമായി ഒപ്പുവയ്ക്കുന്നത് 1000 കോടി രൂപയുടെ കരാർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി നിലകൊണ്ട എസ്-400 കൂടുതലെണ്ണം സൈന്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഇന്ത്യ. അതിനായി റഷ്യയിൽനിന്ന് പുതിയ മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. 1000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാനാണ് നീക്കം. നിർദ്ദിഷ്ട കരാറിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) കഴിഞ്ഞ ദിവസം അനുമതിനൽകി. 120 ഹ്രസ്വദൂര മിസൈലുകളും 168 ദീർഘദൂര മിസൈലുകളും വാങ്ങുന്നതിനാണ് ഡിഎസി അനുമതി നൽകിയിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് നടപടിക്രമം (എഫ്ടിപി) വഴിയാകും ഇടപാട് നടക്കുക. കഴിഞ്ഞ നാളുകളിൽ പാകിസ്താനുമായുണ്ടായ സംഘർഷസാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർണായകമായത് എസ്-400ന്റെ സാന്നിധ്യമായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിനിടെ ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകർത്തത് എസ്-400 ഉപയോഗിച്ചായിരുന്നു. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയുള്ള പാക് വിമാനങ്ങളെയാണ് ഈ വിധത്തിൽ ഇന്ത്യ പ്രതിരോധിച്ചത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ…
Read More » -
ആദ്യം ‘തായ്വാനെ തൊട്ടാൽ വിവരമറിയുമെന്ന മുന്നറിയിപ്പ്’ പിന്നാലെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ; ക്യാപ്റ്റനെ അറസ്റ്റു ചെയ്തു
ടോക്കിയോ: ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി സ്ഥിരീകരിച്ച് ജപ്പാൻ. ക്രൂഡ് ഓയിലിൻ്റെ പേരിൽ അടക്കം ചൈനയുമായി സംഘർഷത്തിനിടെയാണ് ചൈനീസ് മത്സ്യ ബന്ധന കപ്പൽ ജപ്പാൻ പിടിച്ചെടുത്തിരിക്കുന്നത്. പരിശോധനകൾക്കായി കപ്പൽ നിർത്താനുള്ള ഫിഷറീസ് ഇൻസ്പെക്ടറുടെ നിർദ്ദേശം അവഗണിച്ച് അതിവേഗത്തിൽ മുന്നോട്ട് പോയതിന് പിന്നാലെയാണ് ഈ നടപടി ജപ്പാൻ വിശദീകരിക്കുന്നത്. ജപ്പാൻ്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ക്യാപ്റ്റനെ പിടികൂടിയതായാണ് ജപ്പാൻ്റെ ഫിഷറീസ് ഏജൻസി വ്യക്തമാക്കുന്നത്. ജപ്പാൻ്റെ പ്രസ്താവനയെക്കുറിച്ച് ചൈന ഇനിയും പ്രതികരിച്ചിട്ടില്ല. 2022ന് ശേഷം ഇതാദ്യമായാണ് ചൈനീസ് കപ്പലുകൾക്ക് നേരെ ജപ്പാൻ ഇത്തരമൊരു നടപടി സ്വീകരിച്ചത്. 11 പേർ ചൈനീസ് കപ്പലിൽ ഉണ്ടായിരുന്നത്. 47കാരനായ ചൈനീസ് സ്വദേശിയാണ് കപ്പലിൻ്റെ ക്യാപ്റ്റൻ. വലിയ മത്സ്യ ബന്ധനത്തിന് സജ്ജമായ ടൈഗർ നെറ്റ് ഫിഷിംഗ് ബോട്ടാണ് പിടികൂടിയതെന്ന് വ്യക്തമാക്കി. തായ്‌വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ജപ്പാൻ സൈന്യം ഇടപെടുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇരു…
Read More » -
ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാന മന്ത്രിയായേക്കും
ധാക്ക: ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷം സ്വന്തമാക്കാനുള്ള 151 സീറ്റുകള്‍ താരിഖ് റഹ്മാൻ്റെ ബിഎൻപി പാർട്ടി മറികടന്നു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന എതിര്‍മുന്നണിക്ക് ഇതുവരെ 34 സീറ്റുകൾ മാത്രമേ നേടാനായിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ജമാഅത്തെ ഇസ്ലാമി നേരിട്ടത്. താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക് വരുമെന്നാണ് സൂചനകൾ. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശാണ് താരിഖ് വാദ്ഗാനം ചെയ്തിരിക്കുന്നത്. ബിഎൻപി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. 350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ്. കേവല ഭൂരിപക്ഷവും കടന്ന് ബിഎൻപി മുന്നേറ്റം തുടരുകയാണ്. പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‍മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്ന് സ്വയം തിരഞ്ഞെടുത്ത പ്രവാസം മതിയാക്കി 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്.…
Read More » -
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക്; 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി കിട്ടി
ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന് അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. ഫ്രഞ്ച് പ്രസിഡൻറിൻ്റെ സന്ദർശനത്തിന് മുൻപാണ് ഈ നിർണ്ണായക നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. ഇത് കൂടാതെ 114 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം . ഈ കരാർ ഫലമണിയുന്നതോടെ ഇന്ത്യൻ വ്യോമശേഷി മറ്റൊരു തലത്തിലേക്ക് ഉയരും. പുതിയ കരാർ പ്രകാരം ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് നൽകും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിലാകും നിർമ്മിക്കുക. 2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം,…
Read More » -
‘ഒരു ചെക്കില്‍ നില്‍ക്കില്ല, അവളുടെ ജീവനു വിലയുണ്ട്’; അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വിദ്യാര്‍ഥിനിയുടെ മരണം; ഇന്ത്യക്കാരായ കുടുംബത്തിന് 260 കോടി നഷ്ടപരിഹാരം; നിര്‍ണായകമായത് ബോഡി ക്യാമറ ദൃശ്യങ്ങള്‍; ക്ഷമാപണവുമായി അറ്റോര്‍ണി
സീറ്റില്‍: 2023-ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പോലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സീറ്റില്‍ നഗരസഭ.. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട (Drug overdose) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോകുന്നതിനിടെ കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമാണ് ജാഹ്നവി കന്ദുലയെ ഇടിച്ചത്. മണിക്കൂറില്‍ 25 മൈല്‍ (40 കി.മീ) മാത്രം വേഗത അനുവദനീയമായ മേഖലയില്‍ 74 മൈല്‍ (119 കി.മീ) വേഗതയിലായിരുന്നു വാഹനം. എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ജംഗ്ഷനുകളില്‍ മാത്രമാണ് അദ്ദേഹം സൈറണ്‍ മുഴക്കിയിരുന്നത്. ‘ജാഹ്നവി കന്ദുലയുടെ മരണം ഹൃദയഭേദകമാണ്. ഈ സാമ്പത്തിക ഒത്തുതീര്‍പ്പ് കന്ദുലയുടെ കുടുംബത്തിന് ഒരു പരിധിവരെ ആശ്വാസകരമാകുമെന്നു പ്രതീക്ഷിക്കുന്നെന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സീറ്റില്‍ ക്യാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാഹ്നവി. കഴിഞ്ഞ വെള്ളിയാഴ്ച കിംഗ്…
Read More » -
വീട്ടിൽവച്ച് അമ്മയേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തി, പിന്നെ നേരെ മുൻപ് പഠിച്ച സ്കൂളിലേക്ക്!! കാനഡയിലെ സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ, പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പല തവണ പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നു, ജെസി വെടിവച്ച് കൊലപ്പെടുത്തിയത് ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരെ
ഒട്ടാവ: കാനഡയിലെ സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ ആണെന്ന് പോലീസ്. ജെസ്സി വാൻ റൂട്ട്‌സെലാർ എന്നാണ് പ്രതിയുടെ പേരെന്നും ഇവർ സ്‌കൂളിലെ വെടിവെപ്പിന് തൊട്ടുമുൻപ് അമ്മയെയും സഹോദരനെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതായും പോലീസ് വെളിപ്പെടുത്തി. അതുപോലെ പ്രതിയായ ജെസ്സി വെടിവെപ്പ് നടന്ന സ്‌കൂളിലെ പൂർവ വിദ്യാർഥിയാണെന്നും പോലീസ് സ്ഥിരീകരിച്ചു, അതേസമയം ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം എട്ടുപേരും തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന രണ്ടു പേരുമടക്കം 10 പേർ കൊല്ലപ്പെട്ടത്. തോക്കുമായി സ്‌കൂളിലെത്തിയ ജെസ്സി സ്‌കൂളിലുണ്ടായിരുന്നവർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. വീട്ടിൽവെച്ച് ആദ്യം അമ്മയെയും സഹോദരനെയുമാണ് ജെസ്സി ആദ്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്‌കൂളിലെത്തി ആക്രമണം തുടരുകയായിരുന്നു. ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരാണ് ഇവിടെവെച്ച് കൊല്ലപ്പെട്ടവർ. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയുംചെയ്തു. അതേസമയം ട്രാൻസ്‌ജെൻഡർ സ്ത്രീയായ ജെസ്സി നാലുവർഷം…
Read More » -
ഷ്യയിൽ വാട്ട്സ്ആപ്പ് പൂർണ്ണമായും ബ്ലോക്ക് ചെയ്യാനുള്ള നീക്കം നടക്കുന്നു;100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി
ക്രെംലിൻ: മെസേജിംഗ് ആപ്പുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തുടരുന്നതിനിടെ, റഷ്യ വാട്ട്‌സ്ആപ്പ് രാജ്യത്ത് പൂർണ്ണമായും ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതായി കമ്പനി. റഷ്യയിലെ 100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി റഷ്യൻ റെഗുലേറ്റർമാർ ടെലിഗ്രാമിലേക്കുള്ള ആക്‌സസ് കൂടുതൽ നിയന്ത്രിച്ചതിനെ തുടർന്നാണിത്. റഷ്യയിൽ വാട്ട്‌സ്ആപ്പിന് തുല്യമായ ഉപയോക്താക്കളാണ് ടെലിഗ്രാമിനുള്ളതെന്ന് കണക്കാക്കപ്പെടുന്നു. ‘സ്വകാര്യവും സുരക്ഷിതവുമായ ആശയവിനിമയത്തിൽ നിന്ന് 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ഒരു പിന്നോട്ടടിക്കലാണ്, ഇത് റഷ്യയിലെ ആളുകളുടെ സുരക്ഷ കുറയ്ക്കുന്നതിലേക്ക് നയിക്കും,ഉപയോക്താക്കളെ ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യും’; വാട്ട്‌സ്ആപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു . റഷ്യയുടെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ, പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് വാട്ട്‌സ്ആപ്പിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2026 ൽ രാജ്യത്ത് വാട്ട്‌സ്ആപ്പ് ശാശ്വതമായി നിരോധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് മീഡിയ ഈ…
Read More » -
ട്രംപിന്റെ പേര് പറഞ്ഞ് തർക്കം, അടുക്കളയിൽ നിൽക്കുകയായിരുന്ന മകളെ പിടിച്ചുവലിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നു, സംഭവ ദിവസം താൻ വീഞ്ഞ് കുടിച്ച് ലഹരിയിലായിരുന്നെന്ന് പിതാവിന്റെ കുറ്റസമ്മതം
ടെക്‌സസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറിച്ചുണ്ടായ തർക്കം കലാശിച്ചത് ഒരു കൊലപാതകത്തിൽ. ടെക്‌സസിലാണ് ദാരുണ സംഭവം. തർക്കത്തിനിടെ ഇരുപത്തിമൂന്നുകാരിയായ ലൂസി ഹാരിസണെ പിതാവായ ക്രിസ് ഹാരിസൺ വെടിവെച്ച് കൊലപ്പെടുത്തി. ജനുവരി 10നാണ് സംഭവം നടന്നത്. നിലവിൽ കേസിൽ വിചാരണ നടന്നു വരികയാണ്. കാമുകനായ സാം ലിറ്റ്‌ലറിനൊപ്പം വീട്ടിലെത്തിയതായിരുന്നു ലൂസി. ലൂസിയും ക്രിസും തമ്മിൽ എപ്പോഴും തർക്കങ്ങൾ ഉണ്ടാവുമായിരുന്നു. പ്രധാനമായും ഡോണൾഡ് ട്രംപിനെയും ക്രിസ് കൈവശം വെച്ചിരിക്കുന്ന തോക്കുകളെ കുറിച്ചും പറഞ്ഞാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസവും തർക്കവും ഉണ്ടാകാറുള്ളതെന്ന് സാം പറയുന്നു. ജനുവരി 10ന് സാമും ലൂസിയും അവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ഇരിക്കുകയായിരുന്നു. അന്നും ലൂസിയും ക്രിസും തമ്മിൽ തർക്കമുണ്ടായി. ഡൊണാൾഡ് ട്രംപിനെയും തോക്കിനെ കുറിച്ചുമായിരുന്നു ഇത്തവണയും തർക്കം. ക്രിസിന്റെ ചില പ്രതികരണങ്ങൾ ലൂസിയെ വല്ലാതെ വേദനിപ്പിച്ചെന്ന് സാം പറയുന്നു. ലൂസി കുറച്ച് സമയം റൂമിൽ തനിച്ചിരുന്നു. പിന്നീട് അടുക്കളയിലെത്തിയ ലൂസിയെ ക്രിസ് കൈയ്ക്കുപിടിച്ച് വലിച്ച് താഴെയുള്ള റൂമിലേക്ക് കൊണ്ടുപോയി. കുറച്ച്…
Read More » -
യുദ്ധത്തിന് ഇറങ്ങണമെന്നു ഭയന്ന് വലിയ വിഭാഗം രാജ്യംവിട്ടു; ഫാക്ടറികളിലും കൃഷിസ്ഥലത്തും ആളില്ല; തൊഴിലാളികള്‍ക്കായി ഇന്ത്യയിലേക്ക് തിരിഞ്ഞ് റഷ്യ; ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടങ്ങി
മോസ്‌കോ/ന്യൂഡല്‍ഹി: ഉക്രെയ്‌നുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന റഷ്യ, തങ്ങളുടെ വ്യവസായ-നിര്‍മ്മാണ മേഖലകളിലെ വിടവ് നികത്താന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ തേടുന്നു. ലക്ഷക്കണക്കിന് ആളുകള്‍ യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെട്ടതും വലിയൊരു വിഭാഗം രാജ്യം വിട്ടുപോയതും റഷ്യന്‍ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് കുറവിലാണെങ്കിലും, ഫാക്ടറികളിലും കൃഷിസ്ഥലങ്ങളിലും നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. നേരത്തെ മധ്യേഷ്യന്‍ രാജ്യങ്ങളായ ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ് റഷ്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യത്തകര്‍ച്ചയും സുരക്ഷാ പ്രശ്‌നങ്ങളും കാരണം അവര്‍ റഷ്യയിലേക്ക് വരുന്നത് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഇന്ത്യന്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചും നിര്‍മ്മാണം, ടെക്‌സ്‌റ്റൈല്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ സേവനം റഷ്യ തേടുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏജന്‍സികളുമായി റഷ്യന്‍ തൊഴിലുടമകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എങ്കിലും, ഇതില്‍ വലിയൊരു വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്.…
Read More »