Breaking NewsCrimeKeralaLead NewsNEWSNewsthen Special

ഇനി ഭീഷണി നേരിട്ട്; ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണിയെത്തി; ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും; പരാതി നല്‍കാന്‍ ഭാഗ്യലക്ഷ്മി

 

കൊച്ചി: ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഇനിയുയര്‍ന്നാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോണിലൂടെ ഭീഷണി. ദിലീപിനെതിരെ ഇനി സംസാരിച്ചാല്‍ മുഖത്ത് ആസിഡൊഴിക്കുമെന്ന് തനിക്ക് ഭീഷണി ഫോണ്‍ കോള്‍ വന്നതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. കേട്ടലറയ്ക്കുന്ന അസഭ്യമാണ് ഫോണിലൂടെ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദിലിപീനെതിരെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെയാണ് ഫോണ്‍ കോള്‍ വന്നതെന്നാണ് വിവരം.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരിഹാസത്തോടെ ചോദിച്ചിരിക്കുന്നത്.

Signature-ad

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതു മുതല്‍ ഭാഗ്യലക്ഷ്മി അതിജീവിതയ്‌ക്കൊപ്പം നിന്നു കൊണ്ട് ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ദിലീപിനെ സിനിമ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ദിലീപിന്റെ പുതിയ സിനിമയായ ഭഭബയുടെ റിലീസിനു ശേഷം അവര്‍ എഫ് ബി പോസ്റ്റിട്ടത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഫോണ്‍ വിളിച്ച നമ്പര്‍ സഹിതം ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മുമ്പും ഇത്തരത്തില്‍ ഭീഷണി ലഭിച്ചപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: